Advertisement

ചിക്കനിലേക്ക് അരിയും, വെജിറ്റബിൾസും ചേർത്ത് തയ്യാറാക്കിയ സ്വാദിഷ്ടമായ ഒരു റൈസ് റെസിപ്പി.

ഇത് തയ്യാറാക്കാനായി സ്‌കിന്നോടു കൂടിയ 6 ചിക്കൻ പീസ് ആണ് എടുക്കേണ്ടത്, ഇതിലേക്ക് അൽപം ഉപ്പുചേർത്ത് കൊടുത്തു നന്നായി തേച്ചുപിടിപ്പിക്കുക. ഒരു ബേക്കിങ് ട്രേയിലേക്ക് അല്പം ഓയിൽ ഒഴിച്ച് കൊടുത്തതിനു ശേഷം ഒരു സവാള പൊടിയായി അരിഞ്ഞതും, 3 ക്യാരറ്റ് വട്ടത്തിലരിഞ്ഞ് എടുത്തതും, രണ്ട് തക്കാളി ചൂടുവെള്ളത്തിൽ മുക്കി എടുത്തതിനുശേഷം ഗ്രേറ്റ് ചെയ്ത എടുത്തതും, 2 വെളുത്തുള്ളി ചതച്ചതും, അല്പം മല്ലിയില ആവശ്യത്തിന് ഉപ്പ് ,മുളകുപൊടി ,വെളുത്തുള്ളി പൊടി, ഡ്രൈ ginger പൌഡർ, cilentro, 300 മില്ലി വെള്ളം എന്നിവ ചേർത്ത് എല്ലാം കൂടി മിക്സ് ചെയ്യുക.

ഇതിലേക്ക് ഉപ്പു പുരട്ടി വച്ചിരിക്കുന്ന ചിക്കൻ കഷ്ണങ്ങൾ ചേർത്ത് കൊടുത്തു ഓവനിലേക്ക് വയ്ക്കാം 40 മിനിറ്റ് നേരം bake ചെയ്തതിനുശേഷം പുറത്തെടുത്ത് ചിക്കൻ കഷണങ്ങൾ മാറ്റിവയ്ക്കുക. 400 ഗ്രാം നീളമുള്ള അരി നന്നായി കഴുകി ഉപ്പും വെള്ളവും ചേർത്ത് വേവിച്ച് എടുക്കാം, ശേഷം വേവിച്ച അരി ട്രെയിലേക്ക് ചേർത്ത് നന്നായി മിക്സ് ചെയ്യണം, കൂടെ ചിക്കൻ കഷണങ്ങളും ചേർത്ത് സർവ് ചെയ്യാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Tasty food recipes