Advertisement

വീട്ടിൽ പാൽ ഇരിപ്പുണ്ടോ? എങ്കിൽ ഓവൻ പോലുമില്ലാതെ തയ്യാറാക്കാവുന്ന ഈ കിടിലൻ ഡെസ്സേർട് തയ്യാറാക്കി നോക്കാം.

ഒരു പാനിലേക്ക് ഒരു ലിറ്റർ പാൽ ചേർത്ത് കൊടുക്കുക, ഇതിലേക്ക് ഒരു ഗ്ലാസ് പഞ്ചസാര ചേർക്കാം, ഒരു ഗ്ലാസ് റവ ,മൂന്ന് ടേബിൾസ്പൂൺ കൊക്കോ പൗഡർ എന്നിവ ചേർത്ത് ഒരു വിസ്ക്ക് ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്ത് ഇളക്കുക
ഇതിനെ സ്റ്റോവ് ലേക്ക് മാറ്റി തിളപ്പിച്ച് കുറുക്കി എടുക്കണം, നന്നായി കുറുകി വരുമ്പോൾ 5 ഗ്രാം വാനില പൗഡർ ചേർത്ത് കൊടുക്കാം വീണ്ടും നല്ലതുപോലെ കുറുകി കട്ടിയാകുമ്പോൾ ഒരു ഗ്ലാസ് ട്രേ യിലേക്ക് മാറ്റി കൊടുക്കാം. ഒരു സ്പൂൺ ഉപയോഗിച്ച് നന്നായി ലെവൽ ചെയ്തതിനുശേഷം തണുക്കാനായി വെക്കാം. ഒരു പ്ലാസ്റ്റിക് ടാപ്പ് ഉപയോഗിച്ച് നന്നായി കവർ ചെയ്തു തണുപ്പിച്ചു എടുക്കുക, ശേഷം ഒരു പ്ലേറ്റ് ലേക്ക് മാറ്റി ചെറിയ കഷണങ്ങളായി മുറിച്ചെടുക്കാം, മുറിച്ചെടുത്ത കഷ്ണങ്ങൾ ഡെസിക്കേറ്റഡ് കോക്കനട്ട് കോട്ട് ചെയ്തെടുത്ത് ഉപയോഗിക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Farklı Yemek Tarifleri