ഓണം സദ്യ തയ്യാറാക്കുമ്പോൾ പായസം ശർക്കര ചേർത്ത അടപ്രഥമൻ ഉണ്ടാക്കി നോക്കൂ.

ഇതിനായി 200 ഗ്രാം അട ആണ് എടുക്കേണ്ടത് തിളച്ച വെള്ളത്തിലേക്ക് ചേർത്ത് കൊടുത്തത് വേവിച്ചെടുക്കണം, ഈ സമയം ശർക്കര ഉരുക്കി എടുക്കാം , 400 ശർക്കര പൊടിച്ച് അതിലേക്ക് വെള്ളം ചേർത്ത് കൊടുത്തു നന്നായി ഉരുക്കി എടുക്കുക , ശേഷം അരിച്ചെടുത്ത് മാറ്റി വെക്കാം. അടയും വെന്തു കഴിയുമ്പോൾ വെള്ളത്തിൽ നിന്നും ഊറ്റിയെടുത്തു മാറ്റിവയ്ക്കാം. ഇനി ഒരു പാൻ അടുപ്പിൽവെച്ച് നെയ്യൊഴിച്ച് ചൂടാക്കുക ഇതിലേക്ക് തേങ്ങാക്കൊത്ത് ചേർത്തു കൊടുത്തു ബ്രൗൺ നിറമാകുന്നതുവരെ വറുത്തെടുത്തു മാറ്റിവയ്ക്കാം, ശേഷം കശുവണ്ടിയും മുന്തിരിയും ഇതുപോലെ വറുത്തെടുത്ത് മാറ്റണം. ഇനി പാനിലേക്ക് ഉരുക്കി വച്ച ശർക്കര ചേർത്തു കൊടുക്കാം വേവിച്ചുവെച്ച അടയും ഒപ്പം ചേർക്കാം, എല്ലാം നല്ലതുപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം, ഒരു തേങ്ങയുടെ ഒന്നാം പാലും രണ്ടാം പാലും മൂന്നാം പാലും മാറ്റിയതിനുശേഷം മൂന്നാംപാൽ ഇതിലേക്ക് ചേർത്തു കൊടുക്കാം, നന്നായി തിളച്ചു കഴിയുമ്പോൾ രണ്ടാംപാൽ ചേർക്കാം, ഒന്നു കുറുകിയതിനുശേഷം കട്ടിയുള്ള തേങ്ങാപ്പാലും ഏലക്കായ പൊടിയും ഒപ്പം വറുത്തുവച്ചിരിക്കുന്ന കശുവണ്ടി മുന്തിരി തേങ്ങാക്കൊത്ത് എന്നിവ ചേർത്ത് യോജിപ്പിച്ച് നന്നായി ചൂടായതിനു ശേഷം തീ ഓഫ് ചെയ്യാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Homepoint Cooking