Blog

  • പൂപോലുള്ള പാലപ്പം ഉണ്ടാക്കാം

    പൂപോലുള്ള പാലപ്പം ഉണ്ടാക്കാം

    വളരെ എളുപ്പത്തിൽ വളരെ കുറച്ചു സാധനങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കാൻ പറ്റുന്ന സ്വാദിഷ്ടമായ  പാലപ്പമാണ് ഇത്  ..പച്ചരിയാണ് ഇതുണ്ടാക്കാന്‍  നല്ലത് …  വളരെ എളുപ്പത്തില്‍ ഇത് തയ്യാറാക്കാം …

    ചേരുവകള്‍

    പച്ചരി – രണ്ടു കപ്പ്

    നാളികേരം  – ഒരെണ്ണം ചിരകിയത്

    പഞ്ചസാര – 4 ടേബിള്‍ ടിസ്പൂണ്‍ ( കൂടുതല്‍ മധുരം വേണമെങ്കില്‍  അതനുസരിച്ച്  കൂടുതല്‍ ചേര്‍ക്കാം )

    ഉപ്പ് – ആവശ്യത്തിനു

    വെള്ളം – രണ്ടേകാല്‍ കപ്പ് മുതല്‍ രണ്ടര കപ്പ് വരെ ആവശ്യം അനുസരിച്ച്

    യീസ്റ്റ് – കാല്‍ ടിസ്പൂണ്‍ മുതല്‍ അര ടിസ്പൂണ്‍ വരെയാകാം

     

    ഇതെങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

    ആദ്യമായി

    അരി നന്നായി കഴുകിയ ശേഷം വെള്ളത്തില കുതിര്‍ത്തു  വക്കുക. 3-4 മണിക്കൂർ മതിയാകും. അതിനു ശേഷം അരി ഊറ്റി വക്കുക

    അതിനു ശേഷം

    വലിയ ജാർ എടുത്തു അതിലേക്കു കുറച്ചു അരി ,കുറച്ചു നാളികേരം കുറച്ചു വെള്ളം ഒഴിച്ച് നന്നായി അരച്ച് എടുക്കുക

    ഇനി

    അത് പോലെ ബാക്കി ഉള്ള അരിയും നാളികേരവും അരച്ച് എടുക്കാം ..നന്നായി അരയണം ..ഒട്ടും തരി പാടില്ല

    ഇനി അരച്ച് വച്ച മാവിൽ നിന്നും ഒരു തവി മാവു ഒരു പാത്രത്തിലേക്ക് ഒഴിക്കുക

    അതിലേക്ക് 1 കപ്പ്‌ വെള്ളം കൂടെ ഒഴിച്ച് നന്നായി യോജിപ്പിക്കുക

    ഇനി ഇടത്തരം തീയിൽ അത് നന്നായി കുറുക്കി എടുക്കണം. ഈ കുറുക്കു ചൂടാറാൻ അനുവദിക്കണം.

    അതിനു ശേഷം അതിന്ടെ കൂടെ ഒരു തവി കൂടെ മാവും കുറച്ചു വെള്ളവും പിന്നെ പഞ്ചസാര ,ഉപ്പു ,യീസ്റ്റ് എന്നിവയും കൂടെ ചേർത്ത് നന്നായി അരക്കുക.

    അടുത്തതായി ചെയ്യേണ്ടത്

    ഈ കൂട്ട് ആദ്യത്തെ മാവിന്റെ കൂടെ ചേർത്ത് നന്നായി യോജിപ്പിക്കണം. ദോശ മാവിനെക്കാൾ അയഞ്ഞിരിക്കണം അപ്പത്തിന്റെ മാവ്.

    ഇനി ഈ കൂട്ട് പൊന്താൻ വേണ്ടി ഒരു പാത്രത്തിൽ ഒഴിച്ച് നന്നായി അടച്ചു 3-4 മണിക്കൂർ വെക്കണം ..രാത്രി മൊത്തം വച്ചാലും കുഴപ്പം ഇല്ല.

     

     അടുത്തതായി   ഒരു അപ്പം ചട്ടി ചൂടാക്കാൻ വക്കുക. നന്നായി ചൂടാകുമ്പോൾ ഒരു തവി മാവ് ഒഴിച്ച് ഒന്ന് ചുറ്റിച്ചു കൊടുക്കുക.

    അതിനു ശേഷം ഇടത്തരം തീയിലേക്ക് ചട്ടി  അടച്ചു വച്ച് 1 മിനിറ്റ് വേവിക്കുക .. അത് പോലെ എല്ലാ അപ്പവും ചുട്ടു എടുക്കാം.

    എല്ലാവരും ഉണ്ടാക്കി നോക്കണം ..പ്രാതലിനു സ്റ്റ്യൂ വും കോഴിക്കറിയും ഒക്കെ കൂട്ടി കഴിക്കാന്‍ പറ്റിയ അപ്പമാണ് ഇത് തീര്‍ച്ചയായും എല്ലാവര്‍ക്കും ഇഷ്ട്ടപ്പെടും 

    ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

  • നല്ല സാമ്പാര്‍ പൊടി വീട്ടിലുണ്ടാക്കാം

    നല്ല സാമ്പാര്‍ പൊടി വീട്ടിലുണ്ടാക്കാം

    എല്ലാവരും വളരെ ഇഷ്ടപ്പെടുന്ന ഒരു കറിയാണ് സാമ്പാര്‍ . പല രീതിയില്‍ നമുക്ക് സാമ്പാറുണ്ടാക്കാം.
    ഇതിനായി കടയില്‍നിന്നും പൊടി വാങ്ങേണ്ടതില്ല ഇപ്പോള്‍ ഒന്നും വിശ്വസിച്ച് വാങ്ങാന്‍ പറ്റുന്ന കാലമല്ല സര്‍വ്വത്ര മായം ആയിരിക്കും …
    സാമ്പാറിനുള്ള പൊടി നമുക്ക് വീട്ടില്‍ത്തന്നെ  തയ്യാറാക്കാവുന്നതാണ്     ഈ പൊടി മണത്തിലും ഗുണത്തിലും സ്വാദിലും വളരെ മെച്ചമാണ്. ഇതുപയോഗിച്ചുണ്ടാക്കുന്ന സാമ്പാറിന് നല്ല വാസനയുണ്ടായിരിക്കും. പലതരം പരിപ്പുകള്‍ അടങ്ങിയിരിക്കുന്നതുകൊണ്ട് ഇതിനു ഗുണം കൂടുതലുണ്ട്….
    ഇതിനായി എന്തൊക്കെയാണ് ആവശ്യമെന്ന് നോക്കാം

    250 ഗ്രാം വറ്റല്‍മുളക്,
    500 ഗ്രാം മല്ലി,
    50 ഗ്രാം ഉലുവ,
    50 ഗ്രാം തുവരപ്പരിപ്പ്,
    100 ഗ്രാം കടലപ്പരിപ്പ്,
    50 ഗ്രാം പീസ് പരിപ്പ്
    50 ഗ്രാം പച്ചരി
    20 ഗ്രാം കായം
    10 തണ്ട് കറിവേപ്പില
    എന്നിവ വൃത്തിയാക്കി വെയിലില്‍ ഉണക്കിയെടുക്കുക.
    ഇനി തയ്യാറാക്കേണ്ടത് എങ്ങിനെയാണെന്ന് നോക്കാം

    നല്ല വിസ്താരമുള്ള ചുവടുകട്ടിയുള്ള പാത്രമാണ് വറക്കാന്‍ പറ്റിയത്. ഓടുകൊണ്ടുള്ള ഉരുളി, വലിയ ഇരുമ്പ് ചീനച്ചട്ടി മുതലായവ നന്നായിരിക്കും. മുളക് ഒട്ടും കരിഞ്ഞുപോകാതെ, ഒടിച്ചാല്‍ ഒടിയുന്ന പാകത്തില്‍ വറുത്തെടുക്കുക. ഗ്യാസിലാണ് വറുക്കുന്നതെങ്കില്‍ ഇടയ്ക്കിടെ ഗ്യാസ് ഓഫ് ചെയ്തിട്ട് ഇളക്കിക്കൊണ്ടിരുന്നാല്‍ ഒട്ടും കരിഞ്ഞുപോവില്ല. മുളക് മൂത്താലുടന്‍ ഒരു മുറത്തിലോ പത്രക്കടലാസിലോ നിരത്തുക. അതേ ഉരുളിയില്‍ മല്ലിയിട്ട് തുടരെ ഇളക്കുക. പതുക്കെ ചുവന്നാല്‍ മുളകിന്റെ കൂട്ടത്തിലേക്ക് ചേര്‍ക്കുക. കൈയില്‍ രണ്ടു മല്ലിയെടുത്ത് വിരല്‍കൊണ്ട് ഞെരിച്ചാല്‍ പൊടിയുന്ന പാകത്തിലായിരിക്കും പതുക്കെ ചുവക്കുമ്പോള്‍, പരിപ്പുകള്‍ ഓരോന്നും വേറെ വേറെ വറക്കണം. 50 ഗ്രാം പച്ചരി പൊട്ടുന്ന പാകത്തില്‍ വറുത്തെടുക്കണം. ഉലുവ നന്നായി ചുവക്കണം. കറിവേപ്പില ഒടിച്ചാല്‍ ഒടിയുന്ന പാകത്തിലും. കായം വറുക്കാന്‍ ഉരുളി വേണ്ട.

    20 ഗ്രാം കായം കഷണങ്ങളാക്കി മുറിച്ച ശേഷം ഒരു ഇരുന്വുചട്ടുകത്തില്‍ തീയില്‍ കാണിക്കണം. അപ്പോള്‍ അത് നന്നായി പൊള്ളിവരും. രണ്ടു വശവും പൊളളിച്ച് മറ്റു ചേരുവകളിലേക്കിടുക. പരിപ്പുകളും ഒരു ചെറിയ ചീനച്ചട്ടിയില്‍ വറുത്താല്‍ മതി. ഇങ്ങനെ പ്രത്യേകം പ്രത്യേകം വറുത്ത എല്ലാ സാധനങ്ങളും വീണ്ടും ഒന്നിച്ച് ഉരുളിയിലിട്ട് ഇളക്കി ഒന്നുകൂടി ചൂടാക്കണം.. ഇത് വാങ്ങി വച്ച് നന്നായി തണുത്താല്‍ മില്ലില്‍ പൊടിപ്പിക്കാം. മില്ലില്‍ നന്നായി പൊടിഞ്ഞ് കിട്ടും. മിക്‌സിയില്‍ അത്രയും നന്നായി പൊടിയുകയില്ല. ഈ പൊടി മൂന്നോ നാലോ പോളിത്തീന്‍ കൂടുകളിലാക്കി സീല്‍ ചെയ്ത് ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ആവശ്യത്തിന് ഒരു കൂടു മാത്രം പൊട്ടിച്ച് ഉണങ്ങിയ കുപ്പിയിലിട്ട് അടച്ച് ഉപയോഗത്തിനായി വയ്ക്കാം. ഇങ്ങനെ സൂക്ഷിച്ചാല്‍ എട്ടുപത്തു മാസം ഒരു കേടും സംഭവിക്കുകയില്ല.

    മായം ചേര്‍ത്ത പൊടികള്‍ കാശുകൊടുത്ത് വാങ്ങാതെ അല്പം സമയവും മനസ്സും ഉണ്ടെങ്കില്‍ നമുക്കിത് എളുപ്പത്തില്‍ തയ്യാറാക്കി എടുക്കാം …എല്ലാവരും ഇത് വീട്ടില്‍ ഉണ്ടാക്കി നോക്കണം  കേട്ടോ …മറ്റൊരു കുറിപ്പുമായി വീണ്ടും വരാം
    ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.
  • തലശ്ശേരി ദം ബിരിയാണി ഉണ്ടാക്കാം

    തലശ്ശേരി ദം ബിരിയാണി ഉണ്ടാക്കാം

    നല്ല ബിരിയാണി കിട്ടുന്ന സ്ഥലമാണ് തലശ്ശേരി

    ബിരിയാണി എന്ന് കേട്ടാല്‍ വായില്‍ വെള്ളം ഊറുന്നവര്‍ക്ക് തലശ്ശേരി ബിരിയാണി എന്ന് കേട്ടാല്‍ വായില്‍ക്കൂടെ കപ്പല്‍ ഓടിക്കാം. നമ്മുക്ക് രുചികരമായ തലശ്ശേരി ബിരിയാണി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം

    അതിനാവശ്യമുള്ള സാധനങ്ങള്‍

    ചെറിയ ബസ്മതി അരി –1. 1/2 Kg


    ചിക്കന്‍ – 1. 1/2 Kg


    നാടന് നെയ്യ്- 250 ഗ്രാം


    സവാള – 10 എണ്ണം


    തക്കാളി – 10 എണ്ണം


    പച്ചമുളക് – 10 -12 എണ്ണം


    ഇഞ്ചി ചതച്ചത്- 1 ടേബിള്‍ സ്പൂണ്‍


    വെളുത്തുളളി- 3-4 ചതച്ചത്


    പൊതീനയില


    മല്ലിയില


    നാരങ്ങനീര്- 2 ടീ സ്പൂണ്‍


    അണ്ടിപ്പരിപ്പ്-25 ഗ്രാം


    ഉണക്കമുന്തിരി- 25 ഗ്രാം


    ഗരം മസാല- 1 ടീ സ്പൂണ്‍


    കറുവപ്പട്ട- 4


    ഗ്രാമ്പൂ-4


    ഏലയ്ക്കാ-5


    റോസ് റോസ് വാട്ടര്‍- 1 1/2 ടീ സ്പൂണ്‍

    തയ്യാറാക്കുന്ന വിധം

    ഒരു പാത്രത്തില് 50 ഗ്രാം നെയ്യൊഴിച്ച് ചൂടാക്കുക. ചെറുതായി അരിഞ്ഞ സവാള ഇതിലെക്കിട്ട് നന്നായി വഴറ്റുക. നല്ല ബ്രൌണ് കളറാകുമ്പോള് കോരി മാറ്റാം. ബിസ്ത റെഡി.

    ഇനി ഒരു പാത്രംത്തില്‍ അരിഞ്ഞ് വച്ചിരിക്കുന്ന തക്കാളി ഇട്ട് എണ്ണയില്ലാതെ നന്നായി വഴറ്റുക. തക്കാളി നന്നായി വാടിയ ശേഷം ചതച്ച പച്ചമുളകും ഇഞ്ചിയും വെളുള്ളിയും ഇട്ട് നന്നായി ഇളക്കുക. ഇത് മൂത്ത് വരുമ്പോള് അതിലേയ്ക്ക് ചിക്കന്‍ കഷണങ്ങള് ഇടാം. ഇറച്ചി വേവുന്നതിനാവശ്യമായ വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പും, പൊതീനയും ഇട്ട് അടച്ച് വെച്ച് വേവിക്കുക. വേവാകും വരെ വെള്ളം വറ്റി പോവാതെ നോക്കണം. ആവശ്യമെങ്കില്‍ വീണ്ടും വെള്ളം ഒഴിക്കാം. ചിക്കന്‍ വെന്താല്‍ ഇതിലേക്ക് കുറേശെ ബിസ്ത ഇട്ടു കൊടുക്കുക. എന്നിട്ട് കുറച്ച് നേരം കൂടി അടച്ച് വയ്ക്കുക. അതിനു ശേഷം ഗരം മസാല, നാരങ്ങാ നീര് , ഒരു പിടി മല്ലിയില എന്നിവ ഇടുക. മല്ലിയില വാടുമ്പോള് ഇറച്ചി അടുപ്പില് നിന്നിറക്കാം.
    ഇനി ബിരിയാണിക്കുള്ള അരി വേവിക്കലാണ്. രണ്ട് ലിറ്ററ് വെള്ളം ഒരു പാത്രത്തിലെടുത്ത് തീയില് വയ്ക്കുക. ചൂടാകുമ്പോള് അതിലേയ്ക്ക് കറുവപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്കാ എന്നിവ ഇടുക. വെള്ളം നന്നായി തിളയ്ക്കുമ്പോള് അതിലേയ്ക്ക് ബാക്കിയുള്ള നെയ്യ് പകുതി ഒഴിക്കുക. പാകത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കിയ ശേഷം അരി നന്നായി കഴുകി വെള്ളത്തിലിടുക. 1 1/2 ടീ സ്പൂണ്‍ റോസ് വാട്ടറ് കൂടി ചേര്‍ത്ത് അടച്ച് വെച്ച് വേവിക്കുക. വെള്ളം വറ്റി കഴിഞ്ഞാല് പിന്നെ കുറച്ച് നേരം ആവിയില് വേവിക്കണം. ഏകദേശം എണ്പത് ശതമാനം വെന്ത് കഴിഞ്ഞാല് അത് തീയില് നിന്നും മാറ്റി വയ്ക്കുക. ഇനി തയ്യാറാക്കി വച്ചിരിക്കുന്ന ഇറച്ചി അടുപ്പില് വയ്ക്കുക. ഇറച്ചിക്കു മുകളിലായി അല്പം ബിസ്തയും മല്ലിയിലയും ഇടുക. അതിന് മുകളിലായി വെന്ത അരി ഇട്ട് ഒന്ന് തട്ടി നിരത്തിയിടുക.

    അണ്ടിപ്പരിപ്പും മുന്തിരിയും വറുക്കാതെ അതിന് മുകളില് നിരത്തുക. അതിന് മുകളിലായി ബാക്കിയുള്ള ബിസ്ത കൂടി വിതറുക.

    മൈദാ മാവ് നനച്ച് പാത്രത്തിന്റെ മൂടിയും പാത്രവും ചേര്‍ത്ത് ആവി പോവാത്ത വിധം ഒട്ടിക്കുക. പാത്രത്തിന് മുകളില് കുറച്ചു കനല്‍ കൂടി വിതറിയാല്‍ നല്ലത്. ഭാരമുള്ള എന്തെങ്കിലും എടുത്ത് വയ്ക്കുക. പത്ത് മിനിറ്റ് വേവിച്ചാല് തലശ്ശേരി ദം ബിരിയാണി റെഡി.

    ബിരിയാണി ഇഷ്ട്ടമുള്ള എല്ലാവരും വീട്ടില്‍ ഉണ്ടാക്കി നോക്കണം കേട്ടോ

     

    ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

  • നാടന്‍ ഇഞ്ചി കറി ഉണ്ടാക്കാം

    നാടന്‍ ഇഞ്ചി കറി ഉണ്ടാക്കാം

    മുത്തശ്ശിമാര്‍ ഒക്കെ ഉണ്ടാക്കുന്ന ഇഞ്ചിക്കറിയെക്കുറിച്ച്   ഓര്‍ക്കുമ്പോള്‍ തന്നെ  ഇപ്പോഴും നമ്മുടെ വായില്‍ വെള്ളമൂറും …ഓണ സദ്യകളില്‍ ഒക്കെ  തൊട്ടുകൂട്ടാന്‍  ഇലയുടെ തുമ്പത്ത് ഇഞ്ചിക്കറി ഇല്ലെങ്കില്‍ പ്രിയപ്പെട്ടവര്‍ ആരോ കൂടെയില്ലാത്തപോലെയാണ്….പക്ഷെ കറികളില്‍ ഒക്കെ ഇഞ്ചി ചേര്‍ക്കുമ്പോള്‍ പലരും അത് കഴിക്കാറില്ല എടുത്തു കളയുകയാണ് പതിവ് കാരണം ഇഞ്ചി കടിച്ചാല്‍ ഉണ്ടാകുന്ന വിഷമതകള്‍ തന്നെ … എന്നാല്‍ ഇഞ്ചിക്കറി കൂട്ടിയാല്‍ പിന്നെ നമ്മള്‍ വിടില്ല ഇഞ്ചിയെ …രുചിയില്‍ മാത്രമല്ല ആരോഗ്യത്തിലും മുന്‍പന്‍ ആണ് ഇഞ്ചി

    രുചികരമായ നാടന്‍  ഇഞ്ചിക്കറി ഉണ്ടാക്കെണ്ടതെങ്ങിനെ എന്ന് നോക്കാം

    ഇതിനാവശ്യമായ സാധനങ്ങള്‍

    1.ഇഞ്ചി -250ഗ്രാം

    2.തേങ്ങ – 1

    3.വാളന്‍ പുളി – പാകത്തിന്

    4.ഉപ്പ് – പാകത്തിന്

    5.ശര്‍ക്കര – ഒരു നെല്ലിക്ക വലുപ്പത്തില്‍

    6.വറ്റല്‍ മുളക് – 10

    7.മല്ലിപൊടി – മൂന്ന് ടേബിള്‍ സ്പൂണ്‍

    8.ഉലുവ – കാല്‍ സ്പൂണ്‍

    9.മഞ്ഞള്‍പൊടി – കാല്‍ സ്പൂണ്‍

    10.ചുമന്നുള്ളി – 25ഗ്രാം

    11.വെളിച്ചെണ്ണ ,കറിവേപ്പില ,കടുക് – താളിക്കാന്‍ ആവശ്യമായത്

    പാകം ചെയ്യുന്ന വിധം

    1.ഇഞ്ചി ഒരേ വലുപ്പത്തില്‍ അരിയുക.വെള്ളം തിളപ്പിച്ച്‌ ഇഞ്ചി അതിലിട്ടു വേവിക്കുക .കുറച്ചുനേരം കഴിഞ്ഞു ആ വെള്ളം ഊറ്റി കളഞ്ഞ ശേഷം പച്ചവെള്ളം ഒഴിച്ച് കഴുകി വാരിപ്പിഴിഞ്ഞു മാറ്റി വെക്കുക.

    ഒരു പാനില്‍ എണ്ണ ചൂടാക്കി തേങ്ങ ചിരകിയതും ചുമന്നുള്ളിയും വറക്കുക . ഇതിലേക്ക് പൊടികളും ചേര്‍ത്ത് നല്ല ബ്രൌണ്‍ നിറം ആകുമ്പോള്‍ തീ അണക്കുക.ഇതു നന്നായി അരച്ച് എടുക്കുക.
    വെള്ളം തോര്‍ന്നു കഴിയുമ്പോള്‍ ഇഞ്ചിയും എണ്ണയില്‍ വറത്ത് കോരുക .ഇഞ്ചി നന്നായി പൊടിച്ച് എടുക്കുക..
    ചട്ടിയില്‍ വാളന്‍ പുളിയും ഉപ്പും ചേര്‍ത്ത വെള്ളവും പൊടിച്ച ഇഞ്ചി കൂട്ടും അരപ്പും ചേര്‍ത്ത് തിളപ്പിക്കുക.കറി കുറുകുന്ന പരുവം വരെ തിളപ്പിക്കുക.
    സ്വാദ്‌ ക്രമീകരിക്കാന്‍ വേണമെങ്കില്‍ ചാര്‍ കുറുകാറാകുമ്പോള്‍
    ശര്‍ക്കര ഒരു നെല്ലിക്ക വലുപ്പത്തില്‍ എടുത്തത്‌ ചേര്‍ക്കാം.

    6.ഒരു പാനില്‍ എണ്ണ ചൂടാക്കി കടുകും മറ്റു കൂട്ടങ്ങളും വഴറ്റി  ഇഞ്ചി കറിയില്‍ ഒഴിക്കുക.ഇതു തണുത്ത ശേഷം ഒരു വായു കടക്കാത്ത ബോട്ടിലില്‍ ആക്കിയാല്‍ കുറെ ദിവസം ഉപയോഗിക്കാം.

    വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്നതാണ് … എല്ലാവരും ഇത് വീട്ടില്‍ ഉണ്ടാക്കി നോക്കണം തീര്‍ച്ചയായും നിങ്ങള്‍ക്കിത് ഇഷ്ട്ടപ്പെടും

    ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

     

  • സ്വാദിഷ്ട്ടമായ കല്ലുമ്മക്കായ ഫ്രൈ ഉണ്ടാക്കാം

    സ്വാദിഷ്ട്ടമായ കല്ലുമ്മക്കായ ഫ്രൈ ഉണ്ടാക്കാം

    ചിലയിടങ്ങളില്‍ കടുക്ക എന്നും കല്ലുമ്മക്കായ എന്നും അറിയപ്പെടുന്ന കല്ലുമ്മക്കായ വളരെ ടേസ്റ്റിയാണ്…കക്കയുടെ വര്‍ഗ്ഗത്തില്‍പെട്ട ഒന്നാണിത് ,,,മലബാര്‍ പ്രദേശത്ത്  ഇത് ധാരാളം  ലഭ്യമാണ്…. ഒട്ടുമിക്ക പ്രദേശങ്ങളില്‍ ഇത് കൃഷി ചെയ്തും എടുക്കുന്നുണ്ട്… കക്കയെപ്പോലെ തന്നെ ധാരാളം കാത്സ്യം അടങ്ങിയിട്ടുള്ള ഒന്ന് കൂടിയാണ് ഇത്… കല്ലുമ്മക്കായ ഏതു തരത്തില്‍ വച്ചാലും സ്വാദിഷ്ട്ടമായ ഒന്നാണ്.

    ചോറിനൊപ്പവും പത്തിരിക്കൊപ്പവുമൊക്കെ കഴിക്കാന്‍ പറ്റിയ ഒരു കല്ലുമ്മക്കായ വിഭവമാണിത് ഇത്തവണ.  കല്ലുമ്മക്കായ ഫ്രൈ     ഇതെങ്ങിനെ തയ്യറാക്കാമെന്നു നോക്കാം

    ഇതിനാവശ്യമുള്ള ചേരുവകള്‍

    വൃത്തിയാക്കിയ കല്ലുമ്മക്കായ-500 ഗ്രാം

    മുളക് പൊടി-3 ടീ സ്പൂണ്‍

    മഞ്ഞള്‍പ്പൊടി-കാല്‍ ടീ സ്പൂണ്‍

    കുരുമുളക് പൊടി-1 ടീ സ്പൂണ്‍

    ഉപ്പ് -ആവശ്യത്തിന്

    വെളിച്ചെണ്ണ-ആവശ്യത്തിന്

    ഇഞ്ചി-1 കഷണം

    പെരുംജീരകം -കാല്‍ ടീ സ്പൂണ്‍

    വെളുത്തുള്ളി35 -അല്ലി

    ചുവന്നുള്ളി – പത്തെണ്ണം

    കറിവേപ്പില-1ചെറിയ തണ്ട്

    ഒരു സ്പൂണ്‍ ചെറുനാരങ്ങ നീര്

    തയ്യാറാക്കുന്ന വിധം:

    കല്ലുമ്മക്കായ വാങ്ങിയ ശേഷം നന്നായി കഴുകി അതിന്റെ പുറത്തുള്ള അഴുക്ക് എല്ലാം കളയണം …ശേഷം  മുളക് പൊടി , മഞ്ഞള്‍പ്പൊടി, കുരുമുളക് പൊടി, ഉപ്പ്, ഇഞ്ചി വെളുത്തുള്ളി  അരച്ചത്‌ കുറച്ചു  .. നാരങ്ങാനീര്    , ഇവ ചേര്‍ത്ത് അര മണിക്കൂര്‍ നന്നായി കുഴച്ച് വയ്ക്കുക … (മസാല നന്നായിട്ട് പിടിക്കാന്‍ വേണ്ടിയാണ് ഇങ്ങിനെ ചെയ്യുന്നത് ) ശേഷം അല്പം വെള്ളം ഒഴിച്ച് വേവിക്കുക      ഇനി ഒരു ചട്ടിയില്‍ വെളിച്ചെണ്ണ  ഒഴിച്ച്   നന്നായി ചൂടാകുമ്പോള്‍ മുറിച്ചിട്ട കറിവേപ്പില ,, കുറച്ചു വെളുത്തുള്ളി ചതച്ചത് …ചുവന്നുള്ളി ചതച്ചത്   എന്നിവയിട്ട്   വഴറ്റുക  ശേഷം      വേവിച്ചു വച്ചിരിക്കുന്ന          കല്ലുമ്മക്കായ ഇതിലേയ്ക്ക് ചേര്‍ക്കുക നന്നായി    വെള്ളം വറ്റിച്ചു     ഫ്രൈ     ചെയ്തു  എടുക്കുക     കല്ലുമ്മക്കായ ഫ്രൈ    റെഡി

     

    ഇതെലാവരും വീട്ടില്‍ ഉണ്ടാക്കി നോക്കണം വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒന്നാണിത്…. നിറയെ കാത്സ്യം അടങ്ങിയതുമാണ് …. എള്ള് തേയ്മാനം ഒക്കെ ഉള്ളവര്‍ക്ക്   അസ്ഥിയുടെ ആരോഗ്യത്തിനും ഒക്കെ    ഇത് വളരെ നല്ലതുമാണ്… മറ്റൊരു പാചകക്കുറിപ്പുമായി വീണ്ടും വരാം

    ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

     

     

  • താറാവ് റോസ്റ്റ് ഉണ്ടാക്കാം

    താറാവ് റോസ്റ്റ് ഉണ്ടാക്കാം

    ചിക്കന്‍ പോലെ തന്നെ നോണ്‍വെജുകാര്‍ക്ക് പ്രിയപ്പെട്ട വിഭവമാണ് താറാവ് ഇറച്ചിയും. പലരും കുട്ടനാട്ടിലേക്ക് പോകുന്നതു തന്നെ താറാവു വിഭവങ്ങള്‍ കഴിക്കാന്‍ വേണ്ടിയാണ്.

    നോണ്‍ വെജ് ഐറ്റത്തില്‍ തണുപ്പുള്ള ഇറച്ചി ആണ്  താറാവ് ഇറച്ചി…ചിക്കനും ബീഫും കഴിച്ചാല്‍ സാധാരണ ശരീരത്തിന് നല്ല ചൂട് ആണെന്നാണ്‌ പറയാറ്…വേനല്‍ക്കാലത്ത് ഒക്കെ താറാവ് ഇറച്ചി കഴിച്ചാല്‍ വളരെ നല്ലതുമാണ്…ഇന്ന് നമുക്ക് താറാവ് റോസ്റ്റ് തന്നെയാവാം അല്ലെ ..
    കോട്ടയം കാരുടെ സ്‌പെഷ്യല്‍ വിഭവമാണ് താറാവ് റോസ്റ്റ്. ,,  വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന  ഇതിന്റെ സ്‌പെഷ്യല്‍ രുചി അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഇതാ     പാചകക്കൂട്ട്. ഇതിനാവശ്യമുള്ള ചേരുവകള്‍ എന്താണെന്ന് നോക്കാം

    ചേരുവകള്‍

    താറാവ് – 12 മുതല്‍ 15 വരെ കഷണങ്ങളാക്കിയത്


    ഇഞ്ചി (അരിഞ്ഞത്) -3 ടേബിള്‍ സ്പൂണ്‍


    വെളുത്തുള്ളി അരിഞ്ഞത് – 12


    പച്ചമുളക് നുറുക്കിയത് – 6


    കറിവേപ്പില -12


    വിനാഗിരി -3 ടേബിള്‍ സ്പൂണ്‍


    കുരുമുളക് ചതച്ചത് – 2 ടേബിള്‍ സ്പൂണ്‍


    ഉപ്പ് -ആവശ്യത്തിന്


    വെള്ളം – പാകത്തിന്


    വെളിച്ചെണ്ണ – 1/2 കപ്പ്


    സവാള (അരിഞ്ഞത്) – 4


    മസാലക്ക്
    ഏലക്ക -6
    ഗ്രാമ്പൂ -5
    കറുവപ്പട്ട -2


    തയ്യാറാക്കുന്ന വിധം
    ചെറിയ ഉരുളിയില്‍ മസാലകളിട്ട് ചൂടാക്കിയ ശേഷം നന്നായി പൊടിക്കുക. ഒരു ഉരുളിയില്‍ മസാലപ്പൊടി ചേര്‍ത്ത താറാവിറച്ചി കഷണങ്ങളിടുക. എണ്ണയും സവാളയും ഒഴികെയുള്ള എല്ലാ ചേരുവയും ചേര്‍ത്ത് ചെറുതീയില്‍ വേവിക്കുക. കഷണങ്ങള്‍ വെന്ത് കുറുകി വരുമ്പോള്‍ വാങ്ങി വെക്കുക.
    ശേഷം മറ്റൊരു വലിയ ഉരുളിയില്‍ എണ്ണ ചൂടാക്കി സവാള വഴറ്റി കോരിമാറ്റുക. അതേ എണ്ണയില്‍ തന്നെ താറാവ് കഷണങ്ങള്‍ വറുത്തുകോരി നേരത്തെ വാങ്ങിവെച്ച ചാറും ചേര്‍ത്ത് 2 മിനിറ്റ് കൂടി വേവിക്കുക. ചാറി കുറുകി വരുമ്പോള്‍ വാങ്ങി വെക്കാം. ( ഒരുപാട് ചാറില്ലാത്ത കറിയാണിത് ) 
      താറാവ് റോസ്റ്റ് റെഡി.

    പാലപ്പം..അപ്പം ..ചപ്പാത്തി എന്നിവയ്ക്ക് ഒപ്പം ബെസ്റ്റ് കോമ്പിനേഷന്‍ ആണ്  താറാവ് റോസ്റ്റ് ..എല്ലാവരും ഇത് ഉണ്ടാക്കി നോക്കണം …നിറയെ പ്രോട്ടീന്‍ അടങ്ങിയതാണ് താറാവ് ഇറച്ചി …പ്രത്യേകിച്ച് ഗര്‍ഭിണികള്‍ ഒക്കെ ഇത് കഴിക്കുന്നത്‌ കുഞ്ഞിന്റെ വളര്‍ച്ചക്കും പോഷകതിനും ഒക്കെ   വളരെ നല്ലതാണ്…ഹീമോഗ്ലോബിന്‍റെ അളവ് വര്‍ദ്ധിപ്പിക്കാനും ബെസ്റ്റാണ് താറാവിറച്ചി …അപ്പൊ ഇന്നുതന്നെ എല്ലാവരും ഉണ്ടാക്കി നോക്കുമല്ലോ അല്ലെ ..

    ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

  • ബീഫ് അച്ചാര്‍ ഉണ്ടാക്കിയാലോ ?

    ബീഫ് അച്ചാര്‍ ഉണ്ടാക്കിയാലോ ?

    അച്ചാര്‍ എല്ലാവര്‍ക്കും ഇഷ്ട്ടമാണ് ചിലര്‍ക്കൊക്കെ ചോറിനൊപ്പം അച്ചാര്‍ നിര്‍ബന്ധമാണ്‌ ..    എന്നാൽ ബീഫ് അച്ചാർ അധികമാരും കഴിച്ചിരിക്കാനിടയില്ല. സ്വാദുള്ള ഈ ബീഫ് അച്ചാർ ഒന്നു പരീക്ഷിച്ചു നോക്കൂ.       മിക്കപ്പോഴും കടകളില്‍ നിന്നാണ് നാം ഇതെല്ലാം വാങ്ങാറ് അല്ലെ..? കടകളില്‍ നിന്നും വാങ്ങുന്നത് എല്ലാം ഉപ്പും എണ്ണയും കൂടുതലും ആയിരിക്കും …അല്പം സമയവും മനസ്സും ഉണ്ടെങ്കില്‍ നമുക്ക് വീടുകളില്‍ തന്നെ  സ്വദിഷ്ട്ടമായ അച്ചാറുകള്‍ തയ്യാറാക്കാം …ഏത് ഐറ്റം ഉപയോഗിച്ചും നമുക്ക് അച്ചാര്‍ ഉണ്ടാക്കാവുന്നതാണ്…. ബീഫിന്‍റെ പേരില്‍ കലഹങ്ങളും കൊലപാതകവും വരെ നടക്കുന്ന കാലമാണിത് …എന്നിരുന്നാലും ബീഫിനെ നമ്മള്‍ മലയാളികള്‍ക്ക് അങ്ങിനെ മാറ്റി നിര്‍ത്താന്‍ കഴിയുന്നതല്ല അല്ലെ …ഇന്ന്  നമുക്ക് ബീഫ് കൊണ്ട് അച്ചാര്‍ ഉണ്ടാക്കിയാലോ ?

     

    ആവശ്യമുള്ള സാധനങ്ങൾ


    ബീഫ് -അര കിലോ


    ഇഞ്ചി -2 ടീസ്പൂൺ


    വെളുത്തുള്ളി -2 ടീസ്പൂൺ


    അച്ചാർ പൊടി -4 ടേബിൾ സ്പൂൺ


    വെള്ളം -1 കപ്പ്


    വിനാഗിരി -1 കപ്പ്


    പഞ്ചസാര -2 നുള്ള്


    എണ്ണ, – ആവശ്യത്തിനു (നല്ലെണ്ണ ആണ് നല്ലത് )

    ഉപ്പ്, – ആവശ്യത്തിനു 

    മഞ്ഞപൊടി, – ആവശ്യത്തിനു 

    മുളക് പൊടി, – ആവശ്യത്തിനു 

    മല്ലിപ്പൊടി -ആവശ്യത്തിന്


    തയാറാക്കുന്ന വിധം
    ബീഫ് കഴുകി വൃത്തിയാക്കി ചെറിയകഷ്ണങ്ങളാക്കി നുറുക്കുക.  ഇത് നന്നായി പിഴിഞ്ഞ് എടുക്കുക   ( കാരണം ബീഫ് എത്ര പിഴിഞ്ഞ് വച്ചാലും ചൂടാകുമ്പോള്‍ വെള്ളം കാണും )   ഇതിലേയ്ക്ക് ഇതിലേക്ക് ഉപ്പ്,മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് വേവിച്ച്  വറ്റിക്കുക. ഒരു പാനിൽ എണ്ണ ചൂടാകുമ്പോൾ വേവിച്ച ഇറച്ചി ഇട്ട് നല്ലതുപോലെ ഫ്രൈ ചെയ്‌തെടുക്കുക. മറ്റൊരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് കറിവേപ്പില ചേർത്ത് മൂപ്പിച്ച ശേഷം ഇഞ്ചി നീളത്തിൽ അരിഞ്ഞതും വെളുത്തുള്ളി നീളത്തിൽ അരിഞ്ഞതും ചേർത്ത് നല്ലതുപോലെ വഴറ്റുക. ഇതിലേക്ക് അച്ചാർപൊടി ചേർക്കുക.  ( വേണമെങ്കില്‍ കുറച്ചു കാശ്മീരി മുളക് പോടികൂടി ചേര്‍ത്താണ് അച്ചാറിനു നല്ല കൊഴുപ്പും കളറും കിട്ടും ) വെള്ളമൊഴിച്ച് തിളപ്പിക്കുക. തിളയ്ക്കുമ്പോൾ വിനാഗിരി ചേർത്ത് അല്പസമയം കൂടി തിളപ്പിക്കുക. അതിലേക്ക് ഫ്രൈ ചെയ്ത ഇറച്ചി ചേർത്ത് നല്ലതുപോലെ കുറുകുമ്പോൾ സ്വാദ് ക്രമീകരിക്കാൻ പഞ്ചസാര ചേർക്കുക. ബീഫ് അച്ചാർ റെഡി.

    ഇത് ചൂടാറി കഴിയുമ്പോള്‍ കുപ്പിയിലാക്കി സൂക്ഷിക്കാം …..ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ കുറേക്കാലം കേടുകൂടാതെ ഇരിക്കും… നല്ല സ്വാദ് ആണിത് എന്ന് കരുതി പ്രഷര്‍ , കൊളസ്ട്രോള്‍ ഉള്ളവരൊക്കെ മിതമായി മാത്രം ഉപയോഗിച്ചാല്‍ മതി ഇല്ലെങ്കില്‍ പണികിട്ടുമെന്നു പറയേണ്ട കാര്യമില്ലല്ലോ ..അപ്പോള്‍ മടി വിചാരിക്കാതെ എല്ലാവരും ഇത് വീട്ടില്‍ ഉണ്ടാക്കി നോക്കുക ..

    ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.