നാടന്‍ ഇഞ്ചി കറി ഉണ്ടാക്കാം

Advertisement

മുത്തശ്ശിമാര്‍ ഒക്കെ ഉണ്ടാക്കുന്ന ഇഞ്ചിക്കറിയെക്കുറിച്ച്   ഓര്‍ക്കുമ്പോള്‍ തന്നെ  ഇപ്പോഴും നമ്മുടെ വായില്‍ വെള്ളമൂറും …ഓണ സദ്യകളില്‍ ഒക്കെ  തൊട്ടുകൂട്ടാന്‍  ഇലയുടെ തുമ്പത്ത് ഇഞ്ചിക്കറി ഇല്ലെങ്കില്‍ പ്രിയപ്പെട്ടവര്‍ ആരോ കൂടെയില്ലാത്തപോലെയാണ്….പക്ഷെ കറികളില്‍ ഒക്കെ ഇഞ്ചി ചേര്‍ക്കുമ്പോള്‍ പലരും അത് കഴിക്കാറില്ല എടുത്തു കളയുകയാണ് പതിവ് കാരണം ഇഞ്ചി കടിച്ചാല്‍ ഉണ്ടാകുന്ന വിഷമതകള്‍ തന്നെ … എന്നാല്‍ ഇഞ്ചിക്കറി കൂട്ടിയാല്‍ പിന്നെ നമ്മള്‍ വിടില്ല ഇഞ്ചിയെ …രുചിയില്‍ മാത്രമല്ല ആരോഗ്യത്തിലും മുന്‍പന്‍ ആണ് ഇഞ്ചി

രുചികരമായ നാടന്‍  ഇഞ്ചിക്കറി ഉണ്ടാക്കെണ്ടതെങ്ങിനെ എന്ന് നോക്കാം

ഇതിനാവശ്യമായ സാധനങ്ങള്‍

1.ഇഞ്ചി -250ഗ്രാം

2.തേങ്ങ – 1

3.വാളന്‍ പുളി – പാകത്തിന്

4.ഉപ്പ് – പാകത്തിന്

5.ശര്‍ക്കര – ഒരു നെല്ലിക്ക വലുപ്പത്തില്‍

6.വറ്റല്‍ മുളക് – 10

7.മല്ലിപൊടി – മൂന്ന് ടേബിള്‍ സ്പൂണ്‍

8.ഉലുവ – കാല്‍ സ്പൂണ്‍

9.മഞ്ഞള്‍പൊടി – കാല്‍ സ്പൂണ്‍

10.ചുമന്നുള്ളി – 25ഗ്രാം

11.വെളിച്ചെണ്ണ ,കറിവേപ്പില ,കടുക് – താളിക്കാന്‍ ആവശ്യമായത്

പാകം ചെയ്യുന്ന വിധം

1.ഇഞ്ചി ഒരേ വലുപ്പത്തില്‍ അരിയുക.വെള്ളം തിളപ്പിച്ച്‌ ഇഞ്ചി അതിലിട്ടു വേവിക്കുക .കുറച്ചുനേരം കഴിഞ്ഞു ആ വെള്ളം ഊറ്റി കളഞ്ഞ ശേഷം പച്ചവെള്ളം ഒഴിച്ച് കഴുകി വാരിപ്പിഴിഞ്ഞു മാറ്റി വെക്കുക.

ഒരു പാനില്‍ എണ്ണ ചൂടാക്കി തേങ്ങ ചിരകിയതും ചുമന്നുള്ളിയും വറക്കുക . ഇതിലേക്ക് പൊടികളും ചേര്‍ത്ത് നല്ല ബ്രൌണ്‍ നിറം ആകുമ്പോള്‍ തീ അണക്കുക.ഇതു നന്നായി അരച്ച് എടുക്കുക.
വെള്ളം തോര്‍ന്നു കഴിയുമ്പോള്‍ ഇഞ്ചിയും എണ്ണയില്‍ വറത്ത് കോരുക .ഇഞ്ചി നന്നായി പൊടിച്ച് എടുക്കുക..
ചട്ടിയില്‍ വാളന്‍ പുളിയും ഉപ്പും ചേര്‍ത്ത വെള്ളവും പൊടിച്ച ഇഞ്ചി കൂട്ടും അരപ്പും ചേര്‍ത്ത് തിളപ്പിക്കുക.കറി കുറുകുന്ന പരുവം വരെ തിളപ്പിക്കുക.
സ്വാദ്‌ ക്രമീകരിക്കാന്‍ വേണമെങ്കില്‍ ചാര്‍ കുറുകാറാകുമ്പോള്‍
ശര്‍ക്കര ഒരു നെല്ലിക്ക വലുപ്പത്തില്‍ എടുത്തത്‌ ചേര്‍ക്കാം.

6.ഒരു പാനില്‍ എണ്ണ ചൂടാക്കി കടുകും മറ്റു കൂട്ടങ്ങളും വഴറ്റി  ഇഞ്ചി കറിയില്‍ ഒഴിക്കുക.ഇതു തണുത്ത ശേഷം ഒരു വായു കടക്കാത്ത ബോട്ടിലില്‍ ആക്കിയാല്‍ കുറെ ദിവസം ഉപയോഗിക്കാം.

വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്നതാണ് … എല്ലാവരും ഇത് വീട്ടില്‍ ഉണ്ടാക്കി നോക്കണം തീര്‍ച്ചയായും നിങ്ങള്‍ക്കിത് ഇഷ്ട്ടപ്പെടും

ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.