Blog

  • തന്തൂരി ചിക്കന്‍  ഉണ്ടാക്കിയാലോ

    തന്തൂരി ചിക്കന്‍  ഉണ്ടാക്കിയാലോ

    ” ഇന്ന് നമുക്ക് ഒരു സ്പെഷ്യല്‍ ഐറ്റം ചെയ്തു നോക്കിയാലോ.    ചിക്കന്‍ കൊണ്ട് എന്ത് ഉണ്ടാക്കിയാലും എല്ലാര്‍ക്കും ഇഷ്ടമാണ്.. എന്നും ഒരേപോലത്തെ പാചകം തന്നെയായാല്‍ എല്ലാവര്‍ക്കും മടുപ്പ് തോന്നും ..പാചകത്തില്‍ വ്യത്യസ്തത തേടുന്നവരാണ് നമ്മള്‍ എല്ലാവരും … പാചകം ചെയ്യുമ്പോള്‍ അത് ആസ്വദിച്ചു ചെയ്‌താല്‍ രുചി കൂടുമെന്നാണ് പറയുക….ചിക്കന്‍ കൊണ്ട്  വ്യത്യസ്തമായ പല ഐറ്റങ്ങളും ഉണ്ടാക്കാം … ഇന്ന് നമുക്ക് തന്തൂരി ചിക്കന്‍ ഉണ്ടാക്കി നോക്കിയാലോ ” ഇതിനായിആവശ്യമുള്ള സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

    ചേരുവകള്‍

    1. കോഴിയിറച്ചി (8 കഷണങ്ങളാക്കിയത്) : 1കിലോ

    2. വെളുത്തുള്ളിയും ഇഞ്ചിയും അരച്ചത് : 50 ഗ്രാം

    3. തൈര് : അര കപ്പ്

    4. മുളകുപൊടി : 1 ടീസ്പൂണ്‍

    5. മസാലപ്പൊടി : 1 ടേബിള്‍ സ്പൂണ്‍

    6. ചെറുനാരങ്ങാനീര് : 1 ടേബിള്‍ സ്പൂണ്‍

    7. ഉപ്പ് : ആവശ്യത്തിന്

    8. എണ്ണ : 2 ടേബിള്‍ സ്പൂണ്‍

    പാകം ചെയ്യുന്ന വിധം

    കോഴി കഷണങ്ങളില്‍ രണ്ടു മുതല്‍ ഏഴു വരെയുള്ള ചേരുവകള്‍ നല്ലതുപോലെ പുരട്ടി വെയ്ക്കണം… അരമണിക്കൂര്‍ എങ്കിലും അവിടെ ഇരിക്കട്ടെ ,,, ഇനി     പാചകം ആരംഭിക്കുന്നതിനു മുമ്പ് ഓവന്‍ 200 ഡിഗ്രി ചൂടില്‍ 10 മിനുട്ട് ചൂടാക്കുക…. ( തന്തൂരി അടുപ്പ് ഇല്ലാത്തത് കൊണ്ട് നമുക്ക് ഓവനില്‍ തയ്യാറാക്കാം )  എണ്ണ കഷണങ്ങളില്‍ ഒഴിച്ച് നന്നായി തേച്ചുപിടിപ്പിക്കേണ്ടതാണ്. ഒരു ട്രേയില്‍ നേരിയ തോതില്‍ എണ്ണ മയം പുരട്ടി കോഴിക്കഷണങ്ങള്‍ അതില്‍ നിരത്തി ഇടയ്ക്കിടെ തിരിച്ചുകൊണ്ടിരിക്കണം. ബ്രൗണ്‍ നിറമാകുന്നതുവരെ മൊരിക്കുക.

    എല്ലാവരും ഇത് ഉണ്ടാക്കി നോക്കുക …എണ്ണ അധികം ഇല്ലാത്തതിനാല്‍ ആരോഗ്യത്തിനു നല്ലതുമാണ് ഈ പാചക രീതി …ചിക്കന്‍ വിഭവങ്ങളുമായി ഇനിയും വരാം

    ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

  • കേര മീൻ കറി ഉണ്ടാക്കാം

    കേര മീൻ കറി ഉണ്ടാക്കാം

    ആവശ്യമുള്ള സാധനങ്ങള്‍

    മീന്‍ – 1 കിലോ

    ഇഞ്ചി- 2 വലിയ കഷണം

    ചുവന്നുള്ളി- 200 ഗ്രാം

    കുടം പുളി- 4 കഷണം

    പച്ചമുളക്5 എണ്ണം വേപ്പില അല്‍പം

    മുളകു പൊടി – 4 ടേബിള്‍ സ്പൂണ്‍

    മഞ്ഞൾപൊടി  1 ടേബിൾ സ്പൂൺ

    മല്ലിപ്പൊടി 2സ്‌പൂൺ

    കറിവേപ്പില  2 തണ്ട്

    വെളിച്ചെണ്ണ- 5 സ്പൂണ്‍

    ഉണ്ടാക്കുന്ന വിധം
    മീന്‍ വെട്ടി കഴുകി ചെറിയ കഷണങ്ങള്‍ ആക്കി വെക്കുക
    ചുവന്നുള്ളി, ഇഞ്ചി.പച്ചമുളക് എന്നിവ ചതച്ചു മാറ്റി വെക്കുക
    കുടം പുളി അല്‍പം ഉപ്പു ചേര്‍ത്തു വെള്ളത്തില്‍ ഇട്ടു വെക്കുക.
    ചൂടായ മണ്‍ ചട്ടിയില്‍ 5സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ചു ഇതിലേക്കു ചതച്ചു വെച്ച കൂട്ടും, കറിവേപ്പിലയും ചേര്‍ത്തു നന്നായി വഴറ്റുക.

    മുളകു പൊടി.മല്ലിപൊടി.മഞ്ഞൾപൊടി.നന്നായി
    മൂപ്പിക്കുക,
    ഇതിലേക്ക്  1 കപ്പ്‌ തേങ്ങാ പാൽ ഒഴിക്കുക.
    അരപ്പു തിളക്കുമ്പോള്‍ മീന്‍ കഷണങ്ങള്‍ ഇട്ടു ഉപ്പും പുളിയും ചേര്‍ത്ത്‌ ചെറു തീയില്‍ നന്നായി വറ്റിച്ചെടുക്കുക.
    വാങ്ങുമ്പോള്‍ 1 സ്പൂണ്‍ പച്ച വെളിച്ചെണ്ണ, കറി വേപ്പില ഇവ ചേര്‍ത്തു ചട്ടി ചുറ്റിച്ചു വാങ്ങുക.
    കേരമീന്‍ കറി തയ്യാര്‍ !!!

  • അരിയുണ്ട ഉണ്ടാക്കാം

    അരിയുണ്ട ഉണ്ടാക്കാം

    ചേരുവകള്‍

    അരി – രണ്ടു കപ്പ്  (കുത്തരി ആണ് നല്ലത് )

    ശര്‍ക്കര ചീകിയത് – ഒന്നര കപ്പ്

    ചുക്ക് പൊടി – അര ടിസ്പൂണ്‍

    ഏലക്കാ പൊടി -അര ടിസ്പൂണ്‍

    ജീരകം – അര ടിസ്പൂണ്‍

    തേങ്ങ ചിരകിയത് – അര കപ്പ്

    ഉണ്ടാക്കേണ്ട വിധം

    അരി കഴുകി വൃത്തിയാക്കി വെള്ളം ഇല്ലാതെ എടുത്ത് വക്കുക.

    പാൻ വച്ച് ചൂടാകുമ്പോൾ അരി ഇട്ട് വറക്കുക.അരി ചെറുതായി പൊട്ടാൻ തുടങ്ങുന്ന പരുവം വരെ വറക്കണം.ശെഷം തീ ഓഫ് ചെയ്ത് ചൂടാറാൻ വക്കുക

    ചൂടാറിയ ശെഷം മിക്സിയിലിട്ട് പൊടിച്ച് വക്കുക.ചെറിയ തരിയായി പൊടിക്കാം വേണെൽ ഞാൻ കുറചു തരിയായാണു പൊടിച്ചത്.

    ശർക്കര കുറച്ച് വെള്ളം ചേർത്ത് ചൂടാക്കി പാനിയാക്കി അരിച്ച് വക്കുക.

    പാൻ വച്ച് ചൂടാകുമ്പോൾ ശർകര പാനി ചേർത്ത് ചൂടാക്കുക ,അതിലെക്ക് ചുക്ക് പൊടി,ഏലക്കാപൊടി,ജീരകം,തേങ്ങ കൂടി ചേർത്ത് ഇളക്കി ചൂടാക്കുക.

    ഇനി  പൊടിച്ച് വച്ചിരിക്കുന്ന അരി കുറെശ്ശെ ചേർത്ത് കൊടുത്ത് നന്നായി ഇളക്കി തീ ഓഫ് ചെയ്യുക

    ചെറിയ ചൂടൊടെ തന്നെ ബാൾസ് ആയി ഉരുട്ടുക

    തണുത്ത ശെഷം ഉപയോഗിക്കാം. വായു കടക്കാതെ പാത്രത്തിലാക്കി സൂക്ഷിക്കാം. അരി ഉണ്ട തയ്യാർ.

  • സ്വാദിഷ്ടമായ നാടന്‍ കോഴിക്കറി ഉണ്ടാക്കാം

    സ്വാദിഷ്ടമായ നാടന്‍ കോഴിക്കറി ഉണ്ടാക്കാം

    ചേരുവകള്‍

    ചിക്കനുവേണ്ടത്

    നാടന്‍ ചിക്കന്‍: ഒരു കിലോ (ചെറുതായി നുറുക്കിയത്)
    മഞ്ഞള്‍പ്പൊടി: ഒരു ടീസ്പൂണ്‍
    മുളകുപൊടി: ഒരു ടേബിള്‍സ്പൂണ്‍
    ഉപ്പ്: ആവശ്യത്തിന്
    വെള്ളം: ഒരു കപ്പ്

    2 തേങ്ങ: ഒരു കപ്പ്

    3 ജീരകം: ഒരു ടേബിള്‍ സ്പൂണ്‍
    കറിവേപ്പില: ഒരു തണ്ട്
    ചെറിയുള്ളി: 500 ഗ്രാം

    4 പട്ട: നാലു പീസ്
    ഏലക്കായി: പത്തെണ്ണം
    ഗ്രാമ്പു: പത്തെണ്ണം
    പെരുഞ്ചീരകം: ഒരു ടേബിള്‍സ്പൂണ്‍

    5 കറിക്കുവേണ്ടത്:
    എണ്ണ: കാല്‍ക്കപ്പ്
    ഇഞ്ചി, വെളുത്തുള്ളി ചതച്ചത്: മൂന്ന് ടേബിള്‍ സ്പൂണ്‍
    തക്കാളി: മൂന്നെണ്ണം വലുത്
    മുളകുപൊടി: രണ്ടു ടേബിള്‍സ്പൂണ്‍
    മല്ലിപ്പൊടി: മൂന്ന് ടേബിള്‍സ്പൂണ്‍
    ഗരംമസാല പൊടി: ഒരു ടേബിള്‍സ്പൂണ്‍
    ഉപ്പ്: ആവശ്യത്തിന്
    വെള്ളം: ആവശ്യത്തിന്
    മല്ലിയില: ചെറുതായി അരിഞ്ഞത്

    6 എണ്ണ: രണ്ടു ടേബിള്‍ സ്പൂണ്‍
    ചെറിയുള്ളി: പത്തെണ്ണം ചെറുതായി അരിഞ്ഞത്
    കറിവേപ്പില: രണ്ടു തണ്ട്

    തയ്യാറാക്കുന്നവിധം:

    ചിക്കന്‍ മഞ്ഞളും മുളകും ഉപ്പും വെള്ളവും ചേര്‍ത്ത് വേവിച്ചെടുക്കുക. നാടന്‍ കോഴിയായതിനാല്‍ വേവുകൂടും.

    തേങ്ങ അരച്ചുമാറ്റിവെക്കുക. ജീരകവും ചെറിയുള്ളിയും കറിവേപ്പിലയും ചതച്ചെടുക്കുക.

    മൂന്നാമത്തെ ചേരുകള്‍ പൊടിച്ചെടുക്കുക. ഇതെല്ലാം വേവിച്ച ചിക്കനില്‍ ചേര്‍ത്ത് ഇളക്കുക. ശേഷം അഞ്ചാമത്തെ ചേരുവകള്‍ ചേര്‍ത്ത് കറിയുണ്ടാക്കുക. ഈ കറിയിലേക്ക് തയ്യാറാക്കിവെച്ച ചിക്കന്‍ ചേര്‍ക്കുക.

    ഒരു പാനില്‍ എണ്ണ ചൂടാക്കിയശേഷം അതിലേക്ക് ആറാമത്തെ ചേരുവകള്‍ ചേര്‍ത്ത് നന്നായി സ്വര്‍ണ നിറമാകും വരെ വഴറ്റുക. ഇത് തയ്യാറാക്കിവെച്ചിരിക്കുന്ന ചിക്കന്‍ കറിക്കുമേല്‍ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ശേഷം വിളമ്പാം.

  • നെയ്ച്ചോര്‍ ഉണ്ടാക്കാം ഈസിയായി

    നെയ്ച്ചോര്‍ ഉണ്ടാക്കാം ഈസിയായി

    ആവശ്യമുള്ള സാധനങ്ങള്‍

    ബസ്മതി അരി – 2 കപ്പ്

    സവാള ചെറുതായി അരിഞ്ഞത് – 3 എണ്ണം

    ഇഞ്ചി പൊടിയായി അരിഞ്ഞത് – ഒരു ടീസ്പൂണ്‍

    വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – ഒരു ടീസ്പൂണ്‍

    നെയ് – 6 ടേബിള്‍സ്പൂണ്‍

    ഗ്രാമ്പു – 4 എണ്ണം

    കറുവ പട്ട – 4 കഷ്ണം

    ഏലയ്ക്ക – 4 എണ്ണം

    കശുവണ്ടി – 2 ടേബിള്‍സ്പൂണ്‍

    കിസ്മിസ് – ഒരു ടേബിള്‍സ്പൂണ്‍

    ഉപ്പ് ആവശ്യത്തിനു

    വെള്ളം – 4 കപ്പ്

    തയ്യാറാക്കുന്ന വിധം
    അരി കഴുകി വെള്ളം വാര്‍ന്നു പോകാന്‍ വെക്കുക. ഒരു പാനില്‍ നെയ് ഒഴിച്ച് ചൂടാകുമ്പോള്‍ കറുവാപട്ട, ഗ്രാമ്പു. ഏലയ്ക്ക ഇവ ഇട്ടു മൂപ്പിക്കുക. ഇതിലേക്ക് സവാള, വെളുത്തുള്ളി, ഇഞ്ചി എന്നിവ ഇട്ടു വഴറ്റുക. വഴന്നു കഴിയുമ്പോള്‍ അരി ഇട്ടു ഇളക്കുക. അരി ചെറുതായി ചെറുതീയില്‍ വറക്കുക. ഇതിലേക്ക് വെള്ളവും ഉപ്പും ചേര്‍ത്ത് അടച്ചു വെച്ച് ചെറു തീയില്‍ വേവിക്കുക. വെള്ളം വറ്റി കഴിഞ്ഞാല്‍ നെയ്‌ച്ചോര്‍ റെഡി. നെയ്യില്‍ വറുത്ത സവാള, കശുവണ്ടി, കിസ്മിസ് എന്നിവ ചേര്‍ത്ത് അലങ്കരിക്കുക.

    ചിക്കന്‍ കറി ചിക്കന്‍ റോസ്റ്റ് ഇവയ്ക്കൊപ്പം കഴിക്കാം

    ഇത് നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക

  • ചെട്ടിനാട് മട്ടന്‍ ഫ്രൈ ഉണ്ടാക്കിയാലോ ?

    ചെട്ടിനാട് മട്ടന്‍ ഫ്രൈ ഉണ്ടാക്കിയാലോ ?

    മട്ടന്‍-അരക്കിലോ

    സവാള-3

    ചെറിയുള്ളി-4

    വെളുത്തുള്ളി-4

    ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ്-2 ടീസ്പൂണ്‍

    തേങ്ങ ചിരകിയത്-അരക്കപ്പ്

    മുളകുപൊടി-2 ടീസ്പൂണ്‍

    മഞ്ഞള്‍പ്പൊടി-1 ടീസ്പൂണ്‍

    മല്ലിപ്പൊടി-ടേബിള്‍ സ്പൂണ്‍

    കുരുമുളക്-8

    ഗ്രാമ്പൂ-2

    കറുവാപ്പട്ട-1 കഷ്ണം

    വയനയില-1

    പെരുഞ്ചീരകം-അര ടീസ്പൂണ്‍

    കടുക്-അര ടീസ്പൂണ്

    ഉപ്പ്,
    എണ്ണ,
    കറിവേപ്പില –  ആവശ്യത്തിനു

    ഉണ്ടാക്കുന്ന വിധം
    മട്ടന്‍ കഴുകി കഷ്ണങ്ങളാക്കി മുറിയ്ക്കുക. ഇതില്‍ കുറച്ച് ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ്, മഞ്ഞള്‍പ്പൊടി, പകുതി മുളകുപൊടി, ഉപ്പ്, അല്‍പം എണ്ണ എന്നിവ ചേര്‍ത്തിളക്കി1 മണിക്കൂര്‍ വയ്ക്കുക.
    ഒരു പ്രഷര്‍ കുക്കറില്‍ എണ്ണ ചൂടാക്കി ഇതിലേക്ക് ചെറിയുള്ളി, വെളുത്തുള്ളി എന്നിവ ചേര്‍ക്കണം. ഇതിലേക്ക് മല്ലിപ്പൊടി, മുളകുപൊടി എന്നിവ ചേര്‍ക്കുക. ഇത് നല്ലപോലെ മൂത്തു കഴിയുമ്പോള്‍ മട്ടന്‍ കഷ്ണങ്ങള്‍ ഇതിലേക്കു ചേര്‍ക്കണം. ഇത് നല്ലപോലെ ഇളക്കി പാകത്തിന് വെള്ളം ചേര്‍ത്ത് അടച്ചു വച്ച് വേവിക്കുക. രണ്ടോ മൂന്നോ വിസില്‍ വരണം.
    ഒരു ചീനച്ചട്ടിയില്‍ ഗ്രാമ്പൂ, കറുവാപ്പട്ട, കുരുമുളക്, പെരുഞ്ചീരകം, കടുക്, വയനയില എന്നിവയിട്ട് നല്ലപോലെ വറുക്കുക. ഇത് തണുത്തു കഴിയുമ്പോള്‍ പൊടിച്ച് പാകത്തിന് വെള്ളം ചേര്‍ത്ത് പേസ്റ്റാക്കാം.
    ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ഇതിലേക്ക് സവാള, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്ത് മൂപ്പിക്കുക. ഇതിലേക്ക് തേങ്ങ ചിരകിയത്, അരച്ചു വച്ചിരിക്കുന്ന മസാല, ബാക്കി മുളകുപൊടി, കറിവേപ്പില എന്നിവ ചേര്‍ക്കാം. ഇത് നല്ലപോലെ മൂപ്പിക്കുക.
    വെന്ത മട്ടന്‍ കഷ്ങ്ങള്‍ വെള്ളം വറ്റിച്ചെടുത്ത് ഇതിലേക്കു ചേര്‍ക്കുക. ഇത് നല്ലപോലെ ഇളക്കി അല്‍പസമയം വേവിച്ച് മസാല മട്ടനില്‍ പൊതിയുന്നതു വരെ പാചകം ചെയ്യുക.
    സ്വാദിഷ്ടമായ ചെട്ടിനാട് മട്ടന്‍ ഫ്രൈ റെഡി.

  • ഗോബി മഞ്ചൂരിയന്‍ ഉണ്ടാക്കാം

    ഗോബി മഞ്ചൂരിയന്‍ ഉണ്ടാക്കാം

     

    ചേരുവകള്‍

    1. കോളിഫ്ലവര്‍ – 3 കപ്പ്, അടര്‍ത്തിയത്


    2. മുട്ട – 1


    3. മൈദ – അരക്കപ്പ്


    4. കോണ്‍ഫ്‌ളോര്‍ – 2 ടേബിള്‍ സ്​പൂണ്‍


    5. കാപ്‌സിക്കം – ഒരു കപ്പ്, മുറിച്ചത്


    6. സവാള – 1, ചതുരത്തില്‍ മുറിക്കുക.


    7. ഇഞ്ചി – ഒരു കഷ്ണം, നുറുക്കിയത്


    8. വെളുത്തുള്ളി – 5 അല്ലി, മുഴുവനോടെ


    9. ടൊമാറ്റോ സോസ് – 2 ടേബിള്‍ സ്​പൂണ്‍


    10. സോയാ സോസ് – 2 ടേബിള്‍ സ്​പൂണ്‍


    11. കോണ്‍ഫ്‌ളോര്‍ – 2 ടേബിള്‍ സ്​പൂണ്‍


    12. കുരുമുളകുപൊടി – ഒരു ടീസ്​പൂണ്‍


    13. സ്​പ്രിങ് ഒനിയന്‍, സെലറി – ആവശ്യത്തിന്


    14. ഉപ്പ്, എണ്ണ – ആവശ്യത്തിന്


    പാകം ചെയ്യുന്ന വിധം

     
    മുട്ടയും മൈദയും കോണ്‍ഫ്‌ളോറും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഒരു ബാറ്റര്‍ ഉണ്ടാക്കുക. കോളിഫ്ലവര്‍ അടര്‍ത്തിയത്, ഈ ബാറ്ററില്‍ മുക്കി ഫ്രൈ ചെയ്ത് മാറ്റിവെക്കുക.
    ഒരു പാനില്‍ 2 ടേബിള്‍ സ്​പൂണ്‍ എണ്ണയൊഴിച്ച് 5 മുതല്‍ 8 വരെയുള്ള ചേരുവകള്‍ വഴറ്റുക. ഇതില്‍ കുറച്ച് വെള്ളം ചേര്‍ത്ത് വേവിക്കുക. ഫ്രൈ ചെയ്ത കോളിഫ്ലവര്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. (ആവശ്യമെങ്കില്‍ ഒരു നുള്ള് അജിനോമോട്ടോ ചേര്‍ക്കാം.) ഇതില്‍ 2 ടേബിള്‍ സ്​പൂണ്‍ കോണ്‍ഫ്‌ളോര്‍ കലക്കിയത് ഒഴിക്കുക. ഇളക്കിക്കൊണ്ടിരിക്കുക. കുറുകുമ്പോള്‍ സോയാ സോസും ടൊമാറ്റോ സോസും കുരുമുളകുപൊടിയും പാകത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കി സെലറിയും സ്​പ്രിങ് ഒനിയനും ചേര്‍ത്ത് അടുപ്പില്‍ നിന്ന് മാറ്റുക.