ചേരുവകള്‍
അരി – രണ്ടു കപ്പ് (കുത്തരി ആണ് നല്ലത് )
ശര്‍ക്കര ചീകിയത് – ഒന്നര കപ്പ്
ചുക്ക് പൊടി – അര ടിസ്പൂണ്‍
ഏലക്കാ പൊടി -അര ടിസ്പൂണ്‍
ജീരകം – അര ടിസ്പൂണ്‍
തേങ്ങ ചിരകിയത് – അര കപ്പ്
ഉണ്ടാക്കേണ്ട വിധം
അരി കഴുകി വൃത്തിയാക്കി വെള്ളം ഇല്ലാതെ എടുത്ത് വക്കുക.
പാൻ വച്ച് ചൂടാകുമ്പോൾ അരി ഇട്ട് വറക്കുക.അരി ചെറുതായി പൊട്ടാൻ തുടങ്ങുന്ന പരുവം വരെ വറക്കണം.ശെഷം തീ ഓഫ് ചെയ്ത് ചൂടാറാൻ വക്കുക
ചൂടാറിയ ശെഷം മിക്സിയിലിട്ട് പൊടിച്ച് വക്കുക.ചെറിയ തരിയായി പൊടിക്കാം വേണെൽ ഞാൻ കുറചു തരിയായാണു പൊടിച്ചത്.
ശർക്കര കുറച്ച് വെള്ളം ചേർത്ത് ചൂടാക്കി പാനിയാക്കി അരിച്ച് വക്കുക.
പാൻ വച്ച് ചൂടാകുമ്പോൾ ശർകര പാനി ചേർത്ത് ചൂടാക്കുക ,അതിലെക്ക് ചുക്ക് പൊടി,ഏലക്കാപൊടി,ജീരകം,തേങ്ങ കൂടി ചേർത്ത് ഇളക്കി ചൂടാക്കുക.
ഇനി പൊടിച്ച് വച്ചിരിക്കുന്ന അരി കുറെശ്ശെ ചേർത്ത് കൊടുത്ത് നന്നായി ഇളക്കി തീ ഓഫ് ചെയ്യുക
ചെറിയ ചൂടൊടെ തന്നെ ബാൾസ് ആയി ഉരുട്ടുക
തണുത്ത ശെഷം ഉപയോഗിക്കാം. വായു കടക്കാതെ പാത്രത്തിലാക്കി സൂക്ഷിക്കാം. അരി ഉണ്ട തയ്യാർ.