Blog

  • കൂവ പായസം ഉണ്ടാക്കിയാലോ

    കൂവ പായസം ഉണ്ടാക്കിയാലോ

    ആവശ്യമുള്ള സാധനങ്ങൾ 
    കൂവപ്പൊടി                    : 1 കപ്പ്‌
    പഴം                                 : മൂന്നെണ്ണം
    വെള്ളം                         : മൂന്നര കപ്പ്‌
    ശര്‍ക്കര                       : 6 അച്ച്
    തേങ്ങ ചിരകിയത്        : 3/4  കപ്പ്‌

    ഉണ്ടാക്കുന്ന വിധം 
    ഒരു അടികട്ടിയുള്ള പാത്രത്തിൽ  വെള്ളമൊഴിച്ച് ശര്‍ക്കര  പഴം ഘനമില്ലതെ നുറുക്കിയതും തേങ്ങ ചിരകിയതും  ഇട്ട് അടുപ്പിൽ വെക്കുക.

    തുടരെ ഇളക്കികൊണ്ടിരിക്കണം. കുറച്ചുകഴിയുമ്പോൾ വെളുത്ത നിറം മാറി transparent ആകും. കട്ടിയായി തുടങ്ങുമ്പോൾ സ്റ്റൗവിൽ നിന്നും  ഇറക്കിവെക്കുക.

  • ക്രഞ്ചി ക്രിസ്പി ബീഫ് 

    ക്രഞ്ചി ക്രിസ്പി ബീഫ് 

    ചേരുവകള്‍

    ബീഫ് – അരക്കിലോ

    ഇഞ്ചി പേസ്റ്റ് – രണ്ടു  ടിസ്പൂണ്‍

    വെളുത്തുള്ളി പേസ്റ്റ് – രണ്ടു ടിസ്പൂണ്‍

    കാശ്മീരി മുളക് പൊടി – ഒന്നര ടിസ്പൂണ്‍

    സോയസോസ് – ഒന്നേകാല്‍ ടിസ്പൂണ്‍

    കോണ്‍ ഫ്ലവര്‍ – രണ്ടു ടിസ്പൂണ്‍

    നാരങ്ങാ നീര് – രണ്ടു ടിസ്പൂണ്‍

    എണ്ണ – ആവശ്യത്തിനു

    സെലറി – ആവശ്യത്തിനു

    കുരുമുളക് പൊടി – ഒരു ടിസ്പൂണ്‍

    ചില്ലി പേസ്റ്റ് – ഒന്നേകാല്‍ ടിസ്പൂണ്‍

    ഉപ്പു – ആവശ്യത്തിന്

     

    ഉണ്ടാക്കേണ്ട വിധം

    ബീഫ്  കഴുകി നീളത്തിൽ അരിഞ്ഞെടുക്കുക. 
    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,, കശ്മീരി മുളകുപൊടി,  കാല്‍ടിസ്പൂണ്‍  സോയ സോസ്,ഒരു ടിസ്പൂണ്‍ കോണ്‍ഫ്ലവർ, നാരങ്ങാനീര്,
    ഇവയെല്ലാം ബീഫ് കഷ്ണങ്ങളിൽ ചേർത്തിളക്കി കുറച്ചു നേരം വെയ്ക്കുക, പത്തു പതിനഞ്ചു മിനിട്ട് മതിയാവും.
    ഇത് എണ്ണയിൽ ഇട്ടു നന്നായി മൊരിയിച്ചെടുക്കുക.
    ഇത് വറുത്തു മാറ്റി വെയ്ക്കുക.

    ഒരു ചട്ടിയിൽ എണ്ണ ചൂടാക്കി ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, സെലറി ഇവ അരിഞ്ഞത് ഇട്ടു നന്നായി വഴറ്റിയെടുക്കുക.
    ഇതിലേക്ക്  കുരുമുളക് പൊടി ..ബാക്കിയുള്ള  സോയസോസ്ചി ല്ലി പേസ്റ്റ് , ഇവ ഇട്ടു വളരെ കുറച്ചു വെള്ളം ചേർത്ത് തിളപ്പിക്കുക. ഇതിലേക്ക് കുറച്ചു കോണ്‍ ഫ്ലവർ വെള്ളത്തിൽ കലക്കിയത് ചേർക്കുക. കുറുകി വരുമ്പോൾ മൊരിച്ച് വെച്ചിരിക്കുന്ന ബീഫ് കഷ്ണങ്ങൾ നല്ലത് പോലെ ചേർത്തിളക്കുക. ഈ ഗ്രേവി ബീഫ് കഷ്ണങ്ങളിൽ പിരണ്ടു ഉണങ്ങി വരുമ്പോൾ അടുപ്പിൽ നിന്നും വാങ്ങുക.

    സ്പ്രിംഗ്ഒണിയൻ അരിഞ്ഞതു വിതറി ചൂടോടെ വിളമ്പുക.
    വ്യതസ്തവും സ്വാദിഷ്ടവുമായ ക്രഞ്ചി ക്രിസ്പി ബീഫ് തയ്യാർ

  • നാടന്‍ മത്തിക്കറി ഉണ്ടാക്കാം

    നാടന്‍ മത്തിക്കറി ഉണ്ടാക്കാം

    മത്തി  – അരക്കിലോ

    ഇഞ്ചി , വെളുത്തുള്ളി, ചെറുതായി അരിഞ്ഞത് – ഒന്നര ടേബിള്‍ സ്പൂണ്‍ വീതം

    ചുവന്നുള്ളി – 10 എണ്ണം ചെറുതായി അരിഞ്ഞത്.


    വെളിച്ചെണ്ണ – 4 ടേബിള്‍ സ്പൂണ്‍

    പച്ചമുളക്- 2 എണ്ണം


    തക്കാളി -ഒരെണ്ണം

    മുളക് പൊടി – 2 ടേബിള്‍ സ്പൂണ്‍


    മല്ലിപൊടി – 2 ടേബിള്‍ സ്പൂണ്‍


    മഞ്ഞള്‍ പൊടി – അര ടീ സ്പൂണ്‍


    ഉലുവ- കാല്‍ ടീ സ്പൂണ്‍


    കുരുമുളക് പൊടി – അര ടീ സ്പൂണ്‍


    വാളന്‍ പുളി –
    രണ്ടു നെല്ലിക്ക വലുപ്പത്തില്‍ എടുത്ത് വെള്ളത്തില്‍ ഇട്ടു വച്ച് പിഴിഞ്ഞെടുക്കണം


    ഉപ്പു,കറിവേപ്പില – ആവശ്യത്തിന്.

    ഉണ്ടാക്കേണ്ട വിധം

    ആദ്യം മത്തി കഴുകി വൃത്തിയാക്കി കഷ്ണങ്ങളാക്കി വയ്ക്കുക.
    ഇനി ഒരു പാത്രം അടുപ്പില്‍ വച്ച് ചൂടായതിനു ശേഷം(മണ്‍ചട്ടിയെങ്കില്‍ അത്രയും നല്ലത്) 3 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിക്കണം..ഇനി ചൂടായ എണ്ണയിലേക്ക് ഇഞ്ചി ,വെളുത്തുള്ളി ഇവ ചേര്‍ത്ത് വഴറ്റണം..ഇതിന്റെ നിറം മാറാന്‍ തുടങ്ങുമ്പോള്‍ അരിഞ്ഞു വച്ചിരിക്കുന്ന ചുവന്നുള്ളി ചേര്‍ത്ത് വഴറ്റണം.ഇനി ഇതിലേക് തക്കാളിയും പച്ചമുളകും കറിവേപ്പിലയും ചേര്‍ത്ത് വഴറ്റുക..തക്കാളി വാടി വരുമ്പോള്‍ തീ സിം ഇല്‍ ആക്കിയിട്ട് പൊടികളെല്ലാം ചേര്‍ത്ത് ചെറുതായി ഒന്ന് മൂപ്പിക്കണം..പൊടികള്‍ മൂത്ത മണം വന്നു തുടങ്ങുമ്പോള്‍ പുളിപിഴിഞ്ഞതും ഉപ്പും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് തിളപ്പികുക.ഇനി ഇതിലേക്ക് കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന മീന്‍ ചേര്‍ക്കാം. മീന്‍ അതില്‍ കിടന്നു വെന്തു കഴിഞ്ഞു വെള്ളം ചെറുതായി പറ്റിതുടങ്ങും.അധികം പറ്റിക്കരുത്,,അതിനു മുന്നേ ഒരു ടേബിള്‍ സ്പൂണ്‍ കൂടി വെളിച്ചെണ്ണ മേലെ തൂകി ചട്ടി ഒന്ന് കറക്കിയെടുത്ത് അടുപ്പില്‍ നിന്നും വാങ്ങണം.സ്വാദിഷ്ടമായ നാടന്‍ മത്തിക്കറി തയ്യാര്‍

  • മുട്ടക്കിഴി ഉണ്ടാക്കാം

    മുട്ടക്കിഴി ഉണ്ടാക്കാം

    ചേരുവകള്‍

    മുട്ട പുഴുങ്ങിയത് നാലെണ്ണം

    മൈദ ഒരു കപ്പ്

    സവാള രണ്ടെണ്ണം

    ചെറിയ ഉള്ളി നാലെണ്ണം


    പച്ചമുളക് അരിഞ്ഞത് മൂന്നെണ്ണം


    ഇഞ്ചി ചതച്ചത് അര ടീസ്പൂണ്‍


    വെളുത്തുള്ളി അര ടീസ്പൂണ്‍


    വെളിച്ചെണ്ണ മൂന്ന് കപ്പ്

    ഉണ്ടാക്കേണ്ട വിധം
    മുട്ട പുഴുങ്ങി തൊലി കളഞ്ഞതിന് ശേഷം നെടുകെ മുറിക്കുക. അതിനുശേഷം സവാളയും ചെറിയ ഉള്ളിയും ചെറുതായി നുറു ക്കി വഴറ്റുക. അതിലേക്ക് അഞ്ച്, ആറ്, ഏഴ് ചേരുവകള്‍ ചേര്‍ത്ത് ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് നല്ലവണ്ണം വഴറ്റുക. ശേഷം മൈദ കു ഴച്ച് പരത്തി പപ്പടവട്ടത്തില്‍ മുറിക്കുക. ഒരു മുട്ട നെടുകെ മുറിച്ച്, പരത്തി വെച്ച മൈദയില്‍ വെക്കുക. ശേഷം മുട്ടയുടെ നടുവില്‍ വഴറ്റിയ ചേരുവ വെച്ചശേഷം കിഴിപോലെ ചുരുട്ടുക. ഫ്രൈ പാനി
    ല്‍ എണ്ണയൊഴിച്ച് തിളക്കുമ്പോള്‍ ഇവ ഓരോന്നായി അതിലിട്ട് നന്നായി പൊരിച്ചെടുക്കുക.

  • അടുക്കളയില്‍ വീട്ടമ്മമാര്‍ അറിഞ്ഞിരിക്കേണ്ട ചില പൊടിക്കൈകള്‍

    അടുക്കളയില്‍ വീട്ടമ്മമാര്‍ അറിഞ്ഞിരിക്കേണ്ട ചില പൊടിക്കൈകള്‍

    വീട്ടമ്മമാര്‍ക്ക് എപ്പോഴും വീട്ടുജോലി എളുപ്പമുള്ളതാവണം എന്നാണ് ആഗ്രഹം. എന്നാല്‍ അടുക്കളയില്‍ കയറിയാല്‍ പിന്നീട് ഇറങ്ങുമ്പോഴേക്ക് ഒരു നേരമാവും. പക്ഷേ ചില പൊടിക്കൈകള്‍ അറിഞ്ഞിരുന്നാല്‍ അത് അടുക്കളപ്പണികള്‍ എളുപ്പമാക്കുന്നു.

    Here is a few kitchen tips and tricks to make cooking that little bit easier
    അടുക്കളയില്‍ വീട്ടമ്മമാര്‍ അറിഞ്ഞിരിക്കേണ്ട ചില പൊടിക്കൈകള്‍ ഉണ്ട്. ഇത്തരം ചില പൊടിക്കൈകള്‍ അറിഞ്ഞിരിഞ്ഞാല്‍ അത് അടുക്കള ജോലി എളുപ്പവും രസകരവുമാക്കും. മാത്രമല്ല തിരക്ക് പിടിച്ച് ജോലി ചെയ്യുമ്പോള്‍ ഉണ്ടാവുന്ന പല പാചകപ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന പൊടിക്കൈകള്‍ എന്തൊക്കെയെന്ന് നോക്കാം.

    ചോറ് വേവ് കൂടിയാല്‍:ചോറ് അല്‍പം വേവ് കൂടിയാല്‍ അതുണ്ടാക്കുന്ന പ്രശ്‌നം കുടുംബത്തില്‍ വഴക്ക് വരെ ഉണ്ടാവാന്‍ കാരണമാകും. എന്നാല്‍ ഇനി ചോറ് വേവ് കൂടിയാല്‍ അതില്‍ അല്‍പം നാരങ്ങ നീര് തളിച്ചാല്‍ മതി. ഇത് ചോറ് വേവ് കൂടുന്നതിന് പരിഹാരം നല്‍കും.

    ഉള്ളിമണം മാറുന്നതിന്:ഉള്ളിമണം പലപ്പോഴും പലരിലും അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ നാരങ്ങത്തൊലി കൊണ്ട് ഉരസിയാല്‍ മതി. ഇത് ഉള്ളിമണം ഇല്ലാതാക്കുന്നു.

    പച്ചമുളക് ചീഞ്ഞു പോവാതിരിക്കാന്‍:പച്ചമുളക് ചീഞ്ഞ് പോവാതിരിക്കാന്‍ അതിന്റെ ഞെട്ട് കളഞ്ഞ് ഒരു പോളിത്തീന്‍ കവറിലിട്ട് വെച്ചാല്‍ മതി. ഇത് പച്ചമുളക് ചീഞ്ഞ് പോവാതിരിക്കാന്‍ സഹായിക്കും.

    തേങ്ങ അരച്ച കറി ചീത്തയാവാതിരിക്കാന്‍: തേങ്ങ അരച്ച കറികള്‍ ചീത്തയാവാതിരിക്കാന്‍ അടുപ്പില്‍ ചൂടുവെള്ളം വെച്ച് അതില്‍ തുടര്‍ച്ചയായി ഇളക്കിക്കൊണ്ടിരിക്കുക. ഇത് കറി പിരിയാതിരിക്കാന്‍ സഹായിക്കും.

    ഇഞ്ചി കേടുവരാതിരിക്കാന്‍: ഇഞ്ചി കേടുവരാതിരിക്കാന്‍ ഉപയോഗിച്ചതിന്റെ ബാക്കി മണ്ണില്‍ കുഴിച്ചിട്ടാല്‍ മതി. മാസങ്ങളോളം ഇത് കേട് കൂടാതെ ഇരിക്കും.

    മിക്‌സിക്കുള്ളിലെ മണം മാറാന്‍:മിക്‌സിക്കുള്ളിലെ ദുര്‍ഗന്ധം ഇല്ലാതാക്കാന്‍ പുതിനയിലയോ നാരങ്ങ തൊലിയോ ഇട്ട് അടിച്ചെടുക്കാം.

    മീന്‍ പൊടിഞ്ഞ് പോവാതിരിക്കാന്‍:മീന്‍ വറുക്കുമ്പോള്‍ പൊടിഞ്ഞ് പോവാതിരിക്കാന്‍ മുട്ട അടിച്ച് അത് മീനിന്റെ മുകളില്‍ പുരട്ടി അത് എണ്ണയില്‍ വറുത്തെടുക്കാവുന്നതാണ്. ഇത് മീന്‍ പൊടിഞ്ഞ് പോവാതിരിക്കാന്‍ സഹായിക്കും. മറ്റൊരു പൊടിക്കൈ മീന്‍ പൊടിഞ്ഞ് പോവാതിരിക്കാനായി മറ്റൊരു പൊടിക്കൈ കൂടി ഉണ്ട്. ചൂടാ എണ്ണയില്‍ ഒരു നുള്ള് മൈദാ ഇട്ടതിനു ശേഷം മീന്‍ വറുത്താല്‍ മതി.

    ഇഡ്ഡലിക്ക് മയം കിട്ടാന്‍: അവല്‍ ഇഡ്ഡലിക്ക് മയം കിട്ടുന്നതിനായി അരി അരക്കുമ്പോള്‍ അല്‍പം അവല്‍ ചേര്‍ക്കാം. ഇത് ഇഡ്ഡലിക്ക് മയവും രുചിയും വര്‍ദ്ധിപ്പിക്കും.

    മട്ടന്റെ മണം മാറാന്‍: മട്ടന്‍ വിഭവങ്ങള്‍ ഇഷ്ടമുള്ളവരാണെങ്കിലും പലപ്പോഴും മട്ടന്റെ ഉളുമ്പ് മണം ഇഷ്ടമാവില്ല. എന്നാല്‍ ഇനി മട്ടന്റെ ഉളുമ്പ് മണം മാറാന്‍ രണ്ട് കുടംപുളി ഇട്ട് വെള്ളത്തില്‍ കഴുകിയാല്‍ മതി

  • കണവ അച്ചാര്‍  ഉണ്ടാക്കാം

    കണവ അച്ചാര്‍ ഉണ്ടാക്കാം

    ചേരുവകള്‍

    കണവ വലുത് – 6 എണ്ണം

    കുരുമുളക് പൊടി – 2 tsp

    മഞ്ഞള്‍ പൊടി – 1 tsp

    മുളക് പൊടി – 3 tbsp.

    ഉപ്പ് – 2 tbsp. (അവരവരുടെ ടേസ്റ്റ് നു അനുസരിച്ച്)

    വെളിച്ചെണ്ണ 2 കപ്പ്‌

    കറിവേപ്പില – 2 തണ്ട്

    കടുക് -1 tsp

    ഇഞ്ചി (ചെറുതായി നീളത്തില്‍ അരിഞ്ഞത്)- 2 വലിയ കഷ്ണം

    വെളുത്തുള്ളി (ചെറുതായി അരിഞ്ഞത്) – ഒരെണ്ണം മുഴുവനായുള്ളത് വലുത്

    പച്ചമുളക് (രണ്ടായി കീറിയത്) – 6 എണ്ണം

    ഗരം മസാല – 1 tsp

    കായപ്പൊടി – 1/2 tsp

    വിനാഗിരി – 1/2 കപ്പ്‌

    തയ്യാറാക്കുന്ന വിധം

    കണവ മഞ്ഞള്‍ പൊടിയും ഉപ്പും കുരുമുളകും ചേര്‍ത്ത് 2 കപ്പ് വെള്ളത്തില്‍ മൂടി വച്ച് വേവിക്കുക. വെള്ളം വറ്റാറാകുമ്പോള്‍ മൂടി തുറന്നു വച്ച് വെള്ളം വറ്റിച്ചു അതിലേക്കു വെളിച്ചെണ്ണ ഒഴിച്ച് വരട്ടുക തീ കുറച്ചു വച്ച് വരട്ടുക അല്ലെങ്കില്‍ പൊട്ടിത്തെറിക്കും 10 മിനിറ്റ് വരട്ടിയ ശേഷം കണവ മറ്റൊരു പാത്രത്തിലേക്ക് മാറ്റി വച്ച ശേഷം ബാക്കി എണ്ണയില്‍ വീണ്ടും വെളിച്ചെണ്ണയൊഴിച്ചു ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിച്ചശേഷം അരിഞ്ഞു വച്ചേക്കുന്ന ഇഞ്ചി പച്ചമുളക് വെളുത്തുള്ളി കറിവേപ്പില എന്നിവ ഇതിലെക്കിട്ടു നിറം മാറുമ്പോള്‍ അതിലേക്കു മുളക് പൊടിയും ഗരം മസാല പൊടിച്ചതും ചേര്‍ത്ത് വീണ്ടും ഇളക്കുക ഇതിലേക്ക് ഇനി കായപ്പൊടി ചേര്‍ക്കാം (ഉപ്പ് വേണമെങ്കില്‍ നോക്കിയിട്ട് ചേര്‍ക്കാം) ഇനി വിനാഗിരി ചേര്‍ത്ത് ഇളക്കി 2 മിനിറ്റ് കഴിഞ്ഞു വാങ്ങിവക്കാം തണുത്ത ശേഷം നന്നായി അടച്ചു വച്ച് 2 ദിവസം കഴിഞ്ഞു എടുക്കാവുന്നതാണ്.

    ഈ കുറിപ്പ് നിങ്ങക്കിഷ്ട്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക മറ്റുള്ളവര്‍ക്കും പ്രയോജനപ്പെടട്ടെ

  • ബീഫ്‌ പെപ്പര്‍ റോസ്റ്റ്‌ ഉണ്ടാക്കാം

    ബീഫ്‌ പെപ്പര്‍ റോസ്റ്റ്‌ ഉണ്ടാക്കാം

    ചേരുവകള്‍

    ബീഫ്‌ – ½ kg

    തേങ്ങാകൊത്തു- ½ cup

    സവാള – 3 ചെറുതായി നുറുക്കിയത്

    പച്ചമുളക് – 2 കീറിയത്

    തക്കാളി – 1 ചെറുത്‌ നുറുക്കിയത്

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 4tsp

    കുരുമുളകുപൊടി- 3 tsp

    മഞ്ഞള്പൊടി- ½ tsp

    ഗരംമസാല- 3 tsp

    നാരങ്ങ നീര് / വിനാഗിരി- 1 tsp

    മല്ലിപൊടി – 2 ½ tsp

    കശ്മീരിമുളകുപൊടി – 1 tsp

    ഉപ്പ്

    വെളിച്ചണ്ണ

    കടുക്

    കറിവേപ്പില

    ഉണ്ടാക്കുന്ന വിധം

    ബീഫ്‌ നന്നായി കഴുകി കഷ്ണങ്ങള്‍ ആക്കിയതിലേക്ക് 2 ടിസ്പൂണ്‍ ഇഞ്ചിവെളുത്തുള്ളി പേസ്റ്റ്, 2 ടിസ്പൂണ്‍ കുരുമുളകുപൊടി, മഞ്ഞള്പൊടി, നാരങ്ങ നീര് / വിനാഗിരി ആവിശ്യത്തിന് ഉപ്പ് എന്നിവ ചേര്ത്ത് നന്നായി ഇളക്കി 3 മണിക്കൂര്‍ മാറ്റി വെയ്ക്കുക ശേഷം കുക്കറില്‍ 1/4 cup വെള്ളം ചേര്ത്ത് വേവിച്ചു എടുക്കുക.
    കടായി അടുപ്പില്‍ വെച്ച് എണ്ണ ഒഴിച്ച് കടുകും കറിവേപ്പിലയും പൊട്ടിച്ച ശേഷം തെങ്ങ കൊത്തു മൂപ്പിക്കുക നിറം മാറി തുടങ്ങുമ്പോള്‍ ഉള്ളി, പച്ചമുളക് ബാക്കി ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് ഇട്ടു വഴറ്റുക ശേഷം തക്കാളി ഇട്ടു വെന്തു കഴിയുമ്പോള്‍ ബാക്കി ഉള്ള കുരുമുളകുപൊടി, ഗരംമസാല, മല്ലിപൊടി മുളകുപൊടി എന്നിവ ഇട്ടു പച്ചമണം മാറി എണ്ണതെളിഞ്ഞാല്‍ വേവിച്ച ബീഫ്‌ വെള്ളം ഉണ്ടെങ്കില്‍ അതോട് കൂടി ചേര്‍ത്ത് ഇളക്കി ഇഷ്ടാനുസരണം തോര്ത്തി എടുത്താല്‍ ബീഫ്‌ റോസ്റ്റ്‌ റെഡി

    ഇത് നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക …ഇതുവരെ ലൈക് ചെയ്തിട്ടില്ലെങ്കില്‍ ലൈക് ചെയ്യുക