നാടന്‍ മത്തിക്കറി ഉണ്ടാക്കാം

Advertisement

മത്തി  – അരക്കിലോ

ഇഞ്ചി , വെളുത്തുള്ളി, ചെറുതായി അരിഞ്ഞത് – ഒന്നര ടേബിള്‍ സ്പൂണ്‍ വീതം

ചുവന്നുള്ളി – 10 എണ്ണം ചെറുതായി അരിഞ്ഞത്.


വെളിച്ചെണ്ണ – 4 ടേബിള്‍ സ്പൂണ്‍

പച്ചമുളക്- 2 എണ്ണം


തക്കാളി -ഒരെണ്ണം

മുളക് പൊടി – 2 ടേബിള്‍ സ്പൂണ്‍


മല്ലിപൊടി – 2 ടേബിള്‍ സ്പൂണ്‍


മഞ്ഞള്‍ പൊടി – അര ടീ സ്പൂണ്‍


ഉലുവ- കാല്‍ ടീ സ്പൂണ്‍


കുരുമുളക് പൊടി – അര ടീ സ്പൂണ്‍


വാളന്‍ പുളി –
രണ്ടു നെല്ലിക്ക വലുപ്പത്തില്‍ എടുത്ത് വെള്ളത്തില്‍ ഇട്ടു വച്ച് പിഴിഞ്ഞെടുക്കണം


ഉപ്പു,കറിവേപ്പില – ആവശ്യത്തിന്.

ഉണ്ടാക്കേണ്ട വിധം

ആദ്യം മത്തി കഴുകി വൃത്തിയാക്കി കഷ്ണങ്ങളാക്കി വയ്ക്കുക.
ഇനി ഒരു പാത്രം അടുപ്പില്‍ വച്ച് ചൂടായതിനു ശേഷം(മണ്‍ചട്ടിയെങ്കില്‍ അത്രയും നല്ലത്) 3 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിക്കണം..ഇനി ചൂടായ എണ്ണയിലേക്ക് ഇഞ്ചി ,വെളുത്തുള്ളി ഇവ ചേര്‍ത്ത് വഴറ്റണം..ഇതിന്റെ നിറം മാറാന്‍ തുടങ്ങുമ്പോള്‍ അരിഞ്ഞു വച്ചിരിക്കുന്ന ചുവന്നുള്ളി ചേര്‍ത്ത് വഴറ്റണം.ഇനി ഇതിലേക് തക്കാളിയും പച്ചമുളകും കറിവേപ്പിലയും ചേര്‍ത്ത് വഴറ്റുക..തക്കാളി വാടി വരുമ്പോള്‍ തീ സിം ഇല്‍ ആക്കിയിട്ട് പൊടികളെല്ലാം ചേര്‍ത്ത് ചെറുതായി ഒന്ന് മൂപ്പിക്കണം..പൊടികള്‍ മൂത്ത മണം വന്നു തുടങ്ങുമ്പോള്‍ പുളിപിഴിഞ്ഞതും ഉപ്പും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് തിളപ്പികുക.ഇനി ഇതിലേക്ക് കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന മീന്‍ ചേര്‍ക്കാം. മീന്‍ അതില്‍ കിടന്നു വെന്തു കഴിഞ്ഞു വെള്ളം ചെറുതായി പറ്റിതുടങ്ങും.അധികം പറ്റിക്കരുത്,,അതിനു മുന്നേ ഒരു ടേബിള്‍ സ്പൂണ്‍ കൂടി വെളിച്ചെണ്ണ മേലെ തൂകി ചട്ടി ഒന്ന് കറക്കിയെടുത്ത് അടുപ്പില്‍ നിന്നും വാങ്ങണം.സ്വാദിഷ്ടമായ നാടന്‍ മത്തിക്കറി തയ്യാര്‍