Blog

  • മയോണൈസ് ചിക്കന്‍ ഉണ്ടാക്കാം

    മയോണൈസ് ചിക്കന്‍ ഉണ്ടാക്കാം

    ചേരുവകള്‍

    ചിക്കന്‍ കഷണങ്ങളാക്കിയത്

    മയോണൈസ് – 150 ഗ്രാം

    വെളുത്തുള്ളി അരച്ചത് – ഒരു ടേബിള്‍ സ്പൂണ്‍

    വെള്ള കുരുമുളകുപൊടി – ഒന്നര ടീസ്പൂണ്‍

    ഉപ്പ് – ആവശ്യത്തിന്

    എണ്ണ – ആവശ്യത്തിന്

    തയ്യാറാക്കുന്ന വിധം :

    കഷണങ്ങളാക്കിയ ചിക്കന്‍ ഉപ്പുവെള്ളത്തില്‍ രണ്ട് മണിക്കൂര്‍ കുതിര്‍ക്കുക. അല്പ സമയത്തിന് ശേഷം അതിലെ വെള്ളമയം കളഞ്ഞ് പിഴിഞ്ഞെടുക്കുക. മയോണൈസില്‍ വെളുത്തുള്ളി അരച്ചതും വെള്ള കുരുമുളകുപൊടിയും ചേര്‍ക്കുക. ഇത് ചിക്കന്‍കഷണങ്ങളില്‍ എല്ലായിടത്തും പുരട്ടി അരമണിക്കൂര്‍ വയ്ക്കുക. ഒരു ഫ്രയിംഗ് പാന്‍ അടുപ്പില്‍വച്ച് ചൂടാക്കുമ്പോള്‍ എണ്ണയൊഴിച്ച് കഷ്ണങ്ങള്‍ അതിലിടുക. കഷണങ്ങള്‍ നന്നായി വറുത്തുകോരുക. മയോണൈസ് ചിക്കന്‍ തയ്യാര്‍. ഇത് ചൂടോടെ ഉപയോഗിക്കാം.

  • മുട്ട മസാല ഉണ്ടാക്കാം

    മുട്ട മസാല ഉണ്ടാക്കാം

    ചേരുവകള്‍:

    മുട്ട: അഞ്ചെണ്ണം ചൂടാക്കിയത്

    ഉള്ളി: ഒന്ന് ചെറുതായി അരിഞ്ഞത്

    തക്കാളി: രണ്ടെണ്ണം ചെറുതായി അരിഞ്ഞത്

    ജിഞ്ചര്‍, ഗാര്‍ലിക് പെയ്സ്റ്റ്: ഒരു ടേബിള്‍ സ്പൂണ്‍

    പച്ചമുളക്: രണ്ടെണ്ണം

    കടുക്, പെരുഞ്ചീരകം: ഒരു ടീസ്പൂണ്‍

    മുളക്: രണ്ട് ടീസ്പൂണ്‍

    ഉപ്പ്: ആവശ്യത്തിന്

    എണ്ണ: ഒരു ടേബിള്‍ സ്പൂണ്‍

    ഗരം മസാല: ഒരു ടീസ്പൂണ്‍

    തയ്യാറാക്കുന്നവിധം:
    കടായിയിലേക്ക് എണ്ണ ഒഴിക്കുക. പെരുഞ്ചീരകവും, കടുകും ചേര്‍ക്കുക. ഉള്ളി ചേര്‍ത്ത് നന്നായി ഇളക്കിയശേഷം ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ് ചേര്‍ക്കുക.
    ഇതിലേക്ക് മസാലകള്‍ ചേര്‍ത്ത് രണ്ടുമിനിറ്റ് കുക്ക് ചെയ്യുക. ഇതിലേക്ക് തക്കാളി ചേര്‍ത്ത് എണ്ണ വേര്‍തിരിയും വരെ പാചകം ചെയ്യുക. ഉപ്പും മുട്ടയും ചേര്‍ത്ത് മിക്‌സ് ചെയ്യുക.

  • നാലുതരം സുലൈമാനി

    നാലുതരം സുലൈമാനി

    ലോകമെമ്പാടും ഇഷ്ടപെടുന്ന ഒരു പാനീയമാണു ചായ. കാരണം ശരീരത്തിനും മനസിനും ഒരുപോലെ ഉണർവ് പകരാൻ ചായയ്‌ക്കു കഴിയും. എല്ലാ നാട്ടിലും ചായ ഉപയോഗിക്കുന്നുണ്ടെങ്കിലും അവയെല്ലാം വ്യത്യസ്ത രുചികളിലാണ്.ഇതാ വ്യത്യസ്തമായ ചായകൾ

    സ്‌പൈസ് ടീ
    ===========

    ചേരുവകൾ

    പട്ട, ഏലക്കായ്‌, ഗ്രാമ്പു, കുരുമുളക് ചതച്ചത് – ഓരോ ടീസ്പൂൺ വീതം

    വെള്ളം – നാലുകപ്പ്

    ചായപ്പൊടി – രണ്ടു ടീസ്പൂൺ

    തയ്യാറാക്കുന്ന വിധം

    ചതച്ചുവച്ചിരിക്കുന്ന പട്ട, ഏലക്കായ്‌, ഗ്രാമ്പു, കുരുമുളക് എന്നിവയും ചായപ്പൊടിയും ഇട്ട് തിളപ്പിച്ചെടുക്കുക. കുറച്ചു നേരം മൂടിവച്ച് അരിച്ചെടുത്തു കപ്പുകളിലേക്കു വിളമ്പുക. പനിക്കും ചുമയ്‌ക്കും നല്ലതാണ് ഇത്.

    ഇന്ത്യൻ ചായ
    ==============

    ചേരുവകൾ

    നല്ലയിനും തേയില – രണ്ട് ടീസ്പൂൺ

    വെള്ളം – ഒന്നരക്കപ്പ്

    പാൽ – അരകപ്പ്

    പഞ്ചസാര – മൂന്നു ടീസ്പൂൺ

    തയ്യാറാക്കുന്ന വിധം

    പാലും വെള്ളവും കൂടി തിളപ്പിച്ചു ഇതിലേക്ക് ചായപൊടി ഇട്ട് ഇളക്കി, അൽപനേരം മൂടിവയ്ക്കുക. പിന്നെ അരിച്ചെടുത്ത് പഞ്ചസാര ചേർത്തിളക്കി കപ്പുകളിലേക്കു ഒഴിച്ച് വിളമ്പാം

    ലെമൺ ടീ
    =========

    ചേരുവകൾ

    ടീബാഗ് – ഒന്ന്

    നാരങ്ങാനീര് – പകുതി നാരങ്ങായുടേത്

    പഞ്ചസാര – രണ്ടു ടീസ്പൂൺ

    തയ്യാറാക്കുന്ന വിധം

    രണ്ടു കപ്പു വെള്ളത്തിൽ ഒരു ടീബാഗ് ഇട്ടു തിളപ്പിച്ചാൽ ഇറക്കിവയ്ക്കുക. വെള്ളം നിറം മാറിയാൽ ടീബാഗ് എടുത്ത് മാറ്റാം. ഇതിലേക്ക് നാരങ്ങാനീരും പഞ്ചസാരയും ചേർത്തിളക്കി ചൂടോടെ കഴിക്കാം.

    പുതിനയില ചായ
    =================

    ചേരുവകൾ

    താജ്മഹൽ ടീ ബാഗുകൾ – മൂന്ന് എണ്ണം

    തിളപ്പിച്ച വെള്ളം – രണ്ടരകപ്പ്

    തണുത്തവെള്ളം – രണ്ടരകപ്പ്

    പുതിനയില – ഒരുപിടി

    പഞ്ചസാര – ആവശ്യത്തിന്

    ഐസ് ക്യുബ് – ആവശ്യത്തിന്

    തയാറാക്കുന്ന വിധം

    കുറച്ചു ഐസ് ക്യുബും പുതിനയിലയും ടീ ബാഗുകളും തിളച്ച വെള്ളത്തിലേക്ക് ഇടുക. അഞ്ചുമിനിട്ടു നേരം അടച്ചുവയ്ക്കുക. പിന്നെ ബാഗുകൾ മാറ്റി ഇത് അരിച്ചെടുക്കുക. പുതിനയില നല്ലതുപോലെ പിഴിഞ്ഞെടുക്കണം. ഇതിലേക്ക് തണുത്ത വെള്ളം ഒഴിച് ഗ്ലാസുകളിലേക്കു ഒഴിക്കുക. കൂടെ ഐസ് ക്യുബും ചേർത്ത് വിളമ്പാം.

  • ഗുജറാത്തി പലഹാരം കാന്ത് വി ഉണ്ടാക്കിയാലോ

    ഗുജറാത്തി പലഹാരം കാന്ത് വി ഉണ്ടാക്കിയാലോ

    ചേരുവകള്‍

    കടലമാവ് – 150 ഗ്രാം

    മഞ്ഞള്‍പൊടി _ ആവശ്യത്തിനു

    കായം , ഉപ്പ് – ആവശ്യത്തിനു

    എണ്ണ – ആവശ്യത്തിനു

    തൈര് – 50 ഗ്രാം

    തേങ്ങ – അരമുറി

    കറിവേപ്പില – ആവശ്യത്തിനു

    കടുക് – ആവശ്യത്തിനു

    ഉണ്ടാക്കുന്നവിധം

    1. ഒരു മീഡിയം സൈസ് ബൗളില്‍ തൈര് ഒഴിക്കുക.
    അത് നന്നായി പതപ്പിച്ച് എടുക്കുക.

    2. അതിലേക്ക് പാകത്തിന് മഞ്ഞള്‍പൊടിയും കായവും ഉപ്പും ചേര്‍ക്കുക.

    3. അതിലേക്ക് കടലമാവ് ചേര്‍ത്ത് കുഴമ്പുപരിവത്തില്‍ തയ്യാറാക്കിയെടുക്കുക.

    4. പിന്നീട് ഒരു കടായി ചൂടാക്കി മാവ് അതിലേക്കൊഴിക്കുക.

    5. കട്ടപിടിക്കാതെ മാവ് കട്ടിയാകുന്നതുവരെ ഇളക്കികൊണ്ടിരിക്കണം.

    6. അത് കുഴമ്പുപരിവത്തില്‍ ആയാല്‍ ഒന്നോ രണ്ടോ പ്ലേറ്റെടുത്ത് അവയില്‍ എണ്ണ തേച്ച് വെയ്ക്കുക. അതിലേക്ക് തയ്യാറാക്കിയ മാവ് ഒഴിക്കുക.

    7. അഞ്ച് മിനിറ്റ് അവ തണുക്കാന്‍ വെയ്ക്കണം.

    8. അതിന് ശേഷം രണ്ടിഞ്ച് നീളത്തില്‍ അവ മുറിച്ചെടുക്കണം

    9. അതിന് മുകളിലേക്ക് കറിവേപ്പിലയും തേങ്ങ ചിരകിയതും ഇടുക.

    10. അതിന് ശേഷം അവ നന്നായി ചുരുട്ടിയെടുക്കുക.

    11. അതിനുശേഷം ഒരു പാന്‍ എടുത്ത് അല്‍പ്പം എണ്ണ ചൂടാക്കുക.

    12. എണ്ണ ചൂടാക്കി അതിലേക്ക് കടുക് ചേര്‍ക്കാം. ഇതിലേക്ക് കറിവേപ്പിലും ചേര്‍ക്കാം നന്നായി യോജിപ്പിക്കുക

    14. ആവശ്യാനുസരണം തേങ്ങയോ കറിവേപ്പിലയോ വെച്ച് അലങ്കരിക്കാം

    കാന്ത്‌വി റെഡി.

  • രസഗുള ഉണ്ടാക്കാം

    രസഗുള ഉണ്ടാക്കാം

    ആവശ്യമുള്ള സാധനങ്ങള്‍

    പാല്‍ – ഒന്നര ലിറ്റര്‍

    ചെറുനാരങ്ങാനീര് – മൂന്ന് ടേബിള്‍ സ്പൂണ്‍

    പഞ്ചസാര – രണ്ട് കപ്പ്

    വെള്ളം – നാല് കപ്പ്

    പനിനീര് – രണ്ട് ടേബിള്‍ സ്പൂണ്‍

    റവ – രണ്ട് ടേബിള്‍ സ്പൂണ്‍

    കല്‍ക്കണ്ടം – പതിനഞ്ചെണ്ണം

    തയാറാക്കുന്ന വിധം
    പാല്‍ തിളപ്പിച്ച് പാട വരാതെ തുടരെ ഇളക്കുക. പാല്‍ തിളയ്ക്കുമ്പോള്‍ നാരങ്ങാനീര് ചേര്‍ക്കുക. വീണ്ടും തിളപ്പിക്കുക. പിരിയാന്‍ തുടങ്ങുമ്പോള്‍ വാങ്ങി മസ്ലിന്‍ തുണിയിലൂടെ അരിച്ചുവയ്ക്കുക. ഇത് നന്നായി അമര്‍ത്തി ഒരു തട്ടത്തില്‍ വച്ച് മുകളില്‍ ഭാരമുള്ള എന്തെങ്കിലും വച്ച് ജലാംശം നീക്കം ചെയ്യുക. ഈ പനീര്‍ പലകയില്‍ വച്ച് റവ ചേര്‍ത്ത് നന്നായി കുഴയ്ക്കുക.
    പന്ത്രണ്ടു മുതല്‍ പതിനാല് ഉരുളകള്‍ ഇതില്‍ നിന്നും തയാറാക്കാം. ഓരോ ഉരുളയും നേര്‍പകുതിയാക്കി മധ്യത്തില്‍ കല്‍ക്കണ്ടം വച്ച് വീണ്ടും ഉരുട്ടുക. പഞ്ചസാരപ്പാനി തയാറാക്കാനായി പഞ്ചസാരയും വെള്ളവും അടുപ്പത്തു വച്ച് ഏഴ് മിനിറ്റ് തിളപ്പിക്കുക. രണ്ട് കപ്പ് പഞ്ചസാരപ്പാനി മാറ്റിവയ്ക്കണം.
    പാത്രത്തിലുള്ള ബാക്കി പാനിയിലേക്ക് രസഗുളകളിട്ട് തിളപ്പിക്കുക. നേരത്തെ മാറ്റി വച്ച പാനിയും ഇതിലേക്കു ചേര്‍ക്കാം. രണ്ട് മണിക്കൂര്‍ നേരം ഇങ്ങനെ വയ്ക്കുക. രസഗുളകള്‍ മുഴുവനും നന്നായി കുതിര്‍ന്നതിനു ശേഷം അടുപ്പത്തു നിന്നും വാങ്ങുക. പകുതി ആറുമ്പോള്‍ പനിനീര് ചേര്‍ക്കുക. തണുപ്പിച്ചു വിളമ്പുന്നതിനു മുമ്പ് പനിനീര് അല്‍പ്പം കൂടി ചേര്‍ക്കുക

  • ചില്ലി മട്ടന്‍ ഉണ്ടാക്കാം

    ചില്ലി മട്ടന്‍ ഉണ്ടാക്കാം

    ചേരുവകള്‍

    മട്ടണ്‍ – കാല്‍ കിലോ

    ചില്ലിസോസ് – ഒരു ടേബിള്‍ സ്‌പൂണ്‍

    ഇഞ്ചി അരിഞ്ഞത് – ഒരു ടേബിള്‍ സ്പൂണ്‍

    വെളുത്തുള്ളി അരിഞ്ഞത് – രണ്ട് ടീസ്പൂണ്‍

    പച്ചമുളക് – പത്തെണ്ണം

    സവാള – നാല് എണ്ണം

    സോയാസോസ് – മൂന്ന് ടേബിള്‍ സ്‌പൂണ്‍

    കോണ്‍ ഫ്ലവര്‍ – അര ടീസ്‌പൂണ്‍

    കുരുമുളകു പൊടി – ഒരു ടീസ്‌പൂണ്‍

    ഉപ്പ് – പാകത്തിന്

    പാകം ചെയ്യുന്ന വിധം

    ചെറിയ കഷണങ്ങളാക്കിയ ഇറച്ചി ഉപ്പു ചേര്‍ത്ത് ചാറോടു കൂടി വേവിച്ചു വെയ്ക്കുക. എണ്ണ ചൂടാക്കി ഇഞ്ചി, സവാള, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേര്‍ത്ത് വഴറ്റിയെടുക്കുക. തുടര്‍ന്ന്, ചില്ലിസോസ്, സോയാസോസ്, കുരുമുളകു പൊടി എന്നിവ ചേര്‍ത്ത് വഴറ്റുക. തുടര്‍ന്ന്, ഇറച്ചി വേവിച്ച വെള്ളത്തില്‍ കോണ്‍ഫ്ലവര്‍ കലക്കി ഇതിലൊഴിച്ച് ഇളക്കുക. ഈ മിശ്രിതം ഇറച്ചിയില്‍ പൊതിഞ്ഞ് കോണ്‍ഫ്ലവര്‍ കുറുകി ഇത്തിരി ഗ്ലേസിങ് വരുമ്പോള്‍ പാത്രം വാങ്ങിവെയ്ക്കുക.

  • പോര്‍ക്ക്‌ ഫ്രൈ ഉണ്ടാക്കാം

    പോര്‍ക്ക്‌ ഫ്രൈ ഉണ്ടാക്കാം

    ചേരുവകള്‍

    പന്നിയിറച്ചി – 1കിഗ്രാം

    സവാള – 2

    തക്കാളി – 2

    വെളുത്തുള്ളി – 1/4കപ്പ്

    പച്ചമുളക് – 4

    ഇഞ്ചി – 1കഷണം

    മസാലപ്പൊടി – 2 ടീസ്പൂണ്‍

    കുരുമുളകുപൊടി – 1ടീസ്പൂണ്‍

    മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍

    മുളകുപൊടി 2 ടീസ്പൂണ്‍

    മല്ലിപ്പൊടി – 2 ടീസ്പൂണ്‍

    പെരുംജീരകം – 2 ടീസ്പൂണ്‍

    മല്ലിയില – കുറച്ച്

    കറിവേപ്പില – പാകത്തിന്

    ഉപ്പ് – പാകത്തിന്

    വെളിച്ചെണ്ണ – പാകത്തിന്

    പാകം ചെയ്യുന്ന വിധം :

    പോര്‍ക്ക് കഴുകി വൃത്തിയാക്കി കഷണങ്ങളാക്കുക. സവാള, തക്കാളി എന്നിവയും അരിഞ്ഞ് മാറ്റി വയ്ക്കുക. പൊടിച്ചേരുവകളും, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവയും നന്നായി അരയ്ക്കുക. ഇവ പോര്‍ക്കില്‍ പുരട്ടി ഒരു മണിക്കൂര്‍ മാറ്റി വയ്ക്കുക. വെളിച്ചെണ്ണ ചൂടാക്കി സവാള, തക്കാളി എന്നിവ നന്നായി വഴറ്റുക. സവാള ബ്രൌണ്‍ നിറമാകുമ്പോള്‍ പോര്‍ക്കും അരിഞ്ഞ മല്ലിയിലയും കറിവേപ്പിലയും ചേരുവകളും ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി വേവിക്കുക. ആവശ്യമെങ്കില്‍ അല്പം വെള്ളം ചേര്‍ക്കാവുന്നതാണ്. വെന്തു കുറുകുമ്പോള്‍ വാങ്ങിവയ്ക്കുക.