Advertisement
ചേരുവകള്‍
ചിക്കന്‍ കഷണങ്ങളാക്കിയത്
മയോണൈസ് – 150 ഗ്രാം
വെളുത്തുള്ളി അരച്ചത് – ഒരു ടേബിള്‍ സ്പൂണ്‍
വെള്ള കുരുമുളകുപൊടി – ഒന്നര ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം :
കഷണങ്ങളാക്കിയ ചിക്കന്‍ ഉപ്പുവെള്ളത്തില്‍ രണ്ട് മണിക്കൂര്‍ കുതിര്‍ക്കുക. അല്പ സമയത്തിന് ശേഷം അതിലെ വെള്ളമയം കളഞ്ഞ് പിഴിഞ്ഞെടുക്കുക. മയോണൈസില്‍ വെളുത്തുള്ളി അരച്ചതും വെള്ള കുരുമുളകുപൊടിയും ചേര്‍ക്കുക. ഇത് ചിക്കന്‍കഷണങ്ങളില്‍ എല്ലായിടത്തും പുരട്ടി അരമണിക്കൂര്‍ വയ്ക്കുക. ഒരു ഫ്രയിംഗ് പാന്‍ അടുപ്പില്‍വച്ച് ചൂടാക്കുമ്പോള്‍ എണ്ണയൊഴിച്ച് കഷ്ണങ്ങള്‍ അതിലിടുക. കഷണങ്ങള്‍ നന്നായി വറുത്തുകോരുക. മയോണൈസ് ചിക്കന്‍ തയ്യാര്‍. ഇത് ചൂടോടെ ഉപയോഗിക്കാം.