Blog

  • ചെമ്മീന്‍ തീയല്‍ ഉണ്ടാക്കാം

    ചെമ്മീന്‍ തീയല്‍ ഉണ്ടാക്കാം

    ചേരുവകള്‍

    ചെമ്മീന്‍ – ½ കിലോ

    ചുവന്നുള്ളി  – 10 – 15

    തേങ്ങാ തിരുമ്മിയത്‌ – 2 cup

    തെങ്ങാക്കൊത്ത്‌ – ¼ cup

    വെളുത്തുള്ളി – 4 അല്ലി

    ഇഞ്ചി -.ഒരു ചെറിയ കഷണം

    പെരുംജീരകം – ഒരു നുള്ള്

    പച്ചമുളക് – 4 – 5

    മഞ്ഞപ്പൊടി – ½ tspn

    കാശ്മീരി മുളക് പൊടി – 2 tspn

    മല്ലിപൊടി – 2 tspn

    ഉലുവ – ഒരു നുള്ള്

    കുടംപുളി – 2-3

    കറിവേപ്പില – 2 തണ്ട്

    .കുടംപുളി – ആവശ്യത്തിനു

    ഉപ്പ് – പാകത്തിന്

    എണ്ണ – ആവശ്യത്തിന്‌

    തയ്യാറാക്കുന്ന വിധം :

    ഒരു പാനില്‍ ഒരു ടീസ്പൂണ്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ തിരുമ്മിയ തേങ്ങാ ഇട്ടു നല്ലത് പോലെ വറുത്തെടുക്കുക.
    വാങ്ങുന്നതിന് മുന്പ് മുളക് പൊടിയും മല്ലിപൊടിയും അതിലേക്കിട്ടു ഒരു മിനിറ്റ് ഇളക്കി എടുക്കുക.എന്നിട്ട് ഈ തേങ്ങ തണുക്കാന്‍ മാറ്റി വെയ്ക്കുക..തണുത്തതിനു ശേഷം  വെള്ളം തൊടാതെ നല്ല നേര്‍മ്മയായി  അരച്ചെടുക്കുക.. ( മറക്കണ്ട..ഈ തേങ്ങാ വറക്കുമ്പോള്‍ കരിഞ്ഞു പോകുകയോ അടിക്കു പിടിക്കുകയോ ചെയ്യരുത് ,ഇടയ്ക്കിളക്കി കൊടുക്കണം..)

    കുടംപുളി അല്പം വെള്ളത്തില്‍ ഇട്ടു വയ്ക്കുക.

    ഇനി ഒരു ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കറിവേപ്പില താളിയ്ക്കുക..അരിഞ്ഞു വെച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും ചുവന്നുള്ളിയും ചേര്‍ത്ത്  വഴറ്റുക. അല്പം മഞ്ഞള്‍ പൊടിയും ഒരു നുള്ള് ഉലുവ പൊടിയും ഒരു നുള്ള് പെരുംജീരകവും ചേര്‍ക്കുക .
    അതിലേക്കു പച്ചമുളക് കീറിയതും തേങ്ങാക്കൊത്തും ചേര്‍ത്ത്  ഒന്നിളക്കുക, (ചെമ്മീന്‍ തീയലിനു തേങ്ങാക്കൊത്ത് വറുക്കണ്ട കാര്യമില്ല)

    ഇതിലേക്ക് ചെമ്മീന്‍ കൂടി ചേര്‍ത്ത്ന ല്ലത് പോലെ രണ്ട്‌ മിനിറ്റ് ഇളക്കി ആവശ്യത്തിനു വെള്ളവും ഒഴിക്കുക.ഏകദേശം ഒരു തിള വന്നാല്‍ പുളിവെള്ളവും ഒഴിക്കുക, ഇനി തേങ്ങാ വറുത്തരച്ചത് ചേര്‍ത്ത്ഇ ട്ടു അടച്ചു വെയ്ക്കുക, തീയ് അല്പം കുറച്ചോ.. ഇടയ്ക്ക് അടപ്പ് മാറ്റി ഒന്ന് ഇളക്കി കൊടുക്കാം,വേവും നോക്കാം.ചാറു ഒന്ന് കുറുകി വരുമ്പോള്‍ തീയ് അണച്ച് അല്പം കറിവേപ്പില വിതറി അടച്ചു വെയ്ക്കുക….ചെമ്മീന്‍ തീയല്‍ തയ്യാറായി..!!!!

  • ആലൂ ക്യാപ്സിക്കം മസാല

    ആലൂ ക്യാപ്സിക്കം മസാല

    ചേരുവകള്‍

    ഉരുളക്കിഴങ്ങ്‌-4

    ക്യാപ്‌സിക്കം-3

    സവാള-1

    തക്കാളി-2

    വെളുത്തുള്ളി-5 അല്ലി

    മഞ്ഞള്‍പ്പൊടി-1 ടീസ്‌പൂണ്‍

    മുളകുപൊടി-1 ടീസ്‌പൂണ്‍

    ജീരകപ്പൊടി-1 ടീസ്‌പൂണ്‍

    ഗരം മസാല പൗഡര്‍-1 ടീസ്‌പൂണ്‍

    ജീരകം-1 ടീസ്‌പൂണ്‍

    ഉപ്പ്‌,
    മല്ലിയില,
    ഓയില്‍,
    വെള്ളം – ആവശ്യത്തിനു

    ഉണ്ടാക്കുന്ന വിധം
    പച്ചക്കറികള്‍ കഷ്‌ണങ്ങളാക്കുക. വെളുത്തുള്ളി അരിഞ്ഞു വയ്‌ക്കുക.
    ഒരു പാനില്‍ ഓയില്‍ തിളപ്പിച്ച്‌ ജീരകം പൊട്ടിയ്‌ക്കുക. വെളുത്തുള്ളി ചേര്‍ത്തു വഴറ്റുക. സവാള ചേര്‍ത്തിളക്കി നല്ലപോലെ വഴറ്റിയെടുക്കണം.
    ഇതിലേയ്‌ക്ക്‌ എല്ലാ മസാലപ്പൊടികളും ചേര്‍ത്തിളക്കുക. ക്യാപ്‌സിക്കവും ഉരുളക്കിഴങ്ങും ചേര്‍ത്തിളക്കാം. ഉരുളക്കിഴങ്ങ്‌ വേണമെങ്കില്‍ നേരത്തെ വേവിച്ചു വയ്‌ക്കാം. ഇതിലേയ്‌ക്കു തക്കാളി ചേര്‍ത്തിളക്കുക.
    ഉപ്പു ചേര്‍ത്ത്‌ പാകത്തിനു വെള്ളവും ചേര്‍ത്ത്‌ അടച്ചു വച്ചു വേവിയ്‌ക്കുക.
  • കോഴി വരട്ടിയത് ഉണ്ടാക്കിയാലോ ?

    കോഴി വരട്ടിയത് ഉണ്ടാക്കിയാലോ ?

    ആവശ്യമുള്ള സാധനങ്ങൾ 

    കോഴി                                    : 1 കിലോ
    ചെറിയ ഉള്ളി                         : 10 എണ്ണം
    മുളകുപൊടി                            : 1 ടേബിൾസ്പൂണ്‍
    മല്ലിപൊടി                             : 2 ടേബിൾസ്പൂണ്‍
    മഞ്ഞപ്പൊടി                           : 1/4 ടീസ്പൂണ്‍

    കുരുമുളക്                               : 1 ടേബിൾസ്പൂണ്‍
    ഇഞ്ചി                                    : 1 ഇഞ്ചു നീളത്തിൽ
    പച്ചമുളക്                               : 2 എണ്ണം
    വെളുത്തുള്ളി                           : 4 അല്ലി
    വലിയ ഉള്ളി                          : 3 എണ്ണം
    തക്കാളി                                : 2 എണ്ണം
     എണ്ണ                                   : 3 ടേബിൾസ്പൂണ്‍
    ഉപ്പു്                                       : ആവശ്യത്തിന്
    കറിവേപ്പില                           : 2 തണ്ട്

    ഉണ്ടാക്കുന്ന വിധം 

    ഒരു ചീനച്ചട്ടിയിൽ കുരുമുളകിട്ട് ചൂടായ ശേഷം തീ കുറച്ച് മുളകുപൊടിയും, മല്ലിപൊടിയും ചേർത്ത്‌ നിറം മാറി തുടങ്ങുമ്പോൾ  തീയിൽ നിന്നും മാറ്റി ഇഞ്ചിയും, വെളുത്തുള്ളിയും, ചെറിയ ഉള്ളിയും ചേർത്ത് മയത്തിൽ അരയ്ക്കുക.
    വലിയ ഉള്ളി നീളത്തിൽ ഘനമില്ലതെ അരിഞ്ഞു വെക്കുക.
    കോഴി ഇടത്തരം ചെറിയ കഷ്ണങ്ങളാക്കി നന്നായി കഴുകി വെള്ളമില്ലാതെ ഒരു സ്പൂണ്‍ ഈ അരച്ചതും ചേർത്ത് ഒരു പ്രഷർ കുക്കറിൽ വേവിക്കുക, ഒരു വിസിൽ വന്നാൽ സ്വിച്ച് ഓഫ്‌ ചെയ്ത്‌ മാറ്റി വെക്കുക.
    ഒരു നോണ്‍സ്റ്റിക് പാനിൽ എണ്ണയൊഴിച്ച്  അരിഞ്ഞു വെച്ച ഉള്ളി ഇളം ബ്രൌണ്‍ നിറമാകുന്ന വരെ നന്നായി വഴറ്റുക. ഇതിൽ അരച്ച ബാക്കി മസാല ചേർത്തു വീണ്ടും വഴറ്റുക. തക്കാളി അരിഞ്ഞതും ചേർത്തി വീണ്ടും വഴറ്റണം. എണ്ണ  പോരെങ്കിൽ കുറച്ചു കൂടി ഒഴിക്കണം . തക്കാളി ഉടഞ്ഞ് മസാലയോട് ചേർന്നാൽ വെന്ത കോഴിയും ചേർത്തി നന്നായി ഇളക്കി ചെറുതീയിൽ വരട്ടണം. കറിവേപ്പില ചേർത്തു ഇളക്കി തീ ഓഫ്‌ ചെയ്യുക.
  • കുമ്പളങ്ങ കുറുക്കു കാളന്‍ ഉണ്ടാക്കാം

    കുമ്പളങ്ങ കുറുക്കു കാളന്‍ ഉണ്ടാക്കാം

    ആവശ്യമുള്ള സാധനങ്ങൾ 
    കുമ്പളങ്ങ                      : 2കപ്പ്‌ ( കുറച്ചു വലിയ ചതുര കഷ്ണങ്ങളായി മുറിച്ചത് )
    തേങ്ങ                          : 2 കപ്പ്‌ (ചിരകിയത്)
    മുളകുപൊടി                  : 1/4 ടീസ്പൂണ്‍
    പച്ചമുളക്                      : 4 എണ്ണം
    മഞ്ഞപ്പൊടി                 : 1/4 ടീസ്പൂണ്‍
    ജീരകം                         : 1/4 ടീസ്പൂണ്‍
    ഉപ്പ്                              : ആവശ്യത്തിന്
    െെതര്                          : ഒന്നര കപ്പ്‌(അല്പം പുളിയുള്ളത് )
    കടുക്                           : 1 ടീസ്പൂണ്‍
    ഉലുവ                           : 1 നുള്ള്
    ചുവന്ന മുളക്                 : 2 എണ്ണം രണ്ടായി പൊട്ടിച്ചത്
    എണ്ണ                           : 2 ടേബിൾസ്പൂണ്‍

    ഉണ്ടാക്കുന്ന വിധം 

    കുമ്പളങ്ങ മുറിച്ചു കഴുകി വെക്കുക.
    ഒരു അടി ഘനമുള്ള പാത്രത്തിൽ കുമ്പളങ്ങ ഒരു കപ്പ്‌  വെള്ളമൊഴിച്ച്, ആവശ്യത്തിനു ഉപ്പും, മഞ്ഞപ്പൊടിയും, മുളകുപൊടിയും  ചേർത്തി പാത്രം അടച്ചുവെച്ചു വേവിക്കുക.
    തേങ്ങ പച്ചമുളകും ജീരകവും കൂടി വെണ്ണ പോലെ അരച്ചുവെക്കുക.
    കുമ്പളങ്ങ വെന്തുകഴിഞ്ഞാൽ  തേങ്ങയും പച്ചമുളകും ജീരകവും അരച്ചതു ചേർത്തി  പാകത്തിന്  വെള്ളമൊഴിച്ച്  ഒരു രണ്ടു മിനിട്ടു തിളപ്പിക്കുക. തീ കുറച്ച ശേഷം  െെതര് ഉടച്ചു ചേർത്തുക. തിളക്കും മുൻപ് തന്നെ (തിളച്ചാൽ കൂട്ടാൻ പിരിഞ്ഞുപോകും) ഒന്ന് പതഞ്ഞു വരുമ്പോൾ വാങ്ങിവെക്കുക. കറിവേപ്പില ഇടുക.
    ഒരു ചീനച്ചട്ടിയിൽ എണ്ണ (വെളിച്ചെണ്ണ ആണെങ്കിൽ കൂടുതൽ നന്ന്)ഒഴിച്ച് ചൂടായാൽ കുടുകിട്ടു പൊട്ടിയ ശേഷം രണ്ടായി പൊട്ടിച്ച മുളകും ഉലുവയും ഇടുക. കറിവേപ്പിലയും ചേർത്ത ശേഷം കാളനിലേക്ക് ഒഴിക്കുക. ഒരു ഇടത്തരം അയവോടെ വേണം കൂട്ടാൻ.
  • മീൻ ബിരിയാണി  ഉണ്ടാക്കാം 

    മീൻ ബിരിയാണി ഉണ്ടാക്കാം 

    ചേരുവകൾ

    വലിയ നെയ്‌ മീൻ- കഷ്ണങ്ങൾ -6
    മീനിൽ പുരട്ടാനുള്ളവ
    മുളക് പൊടി -2 ടി സ്പൂണ്‍

    മഞ്ഞൾ പൊടി -1 ടി സ്പൂണ്‍

    കുരുമുളക് പൊടി -1/ 4 ടി സ്പൂണ്‍

    ഖരം മസാല -1/ 4 ടിസ്പൂണ്‍

    നല്ല ജീരകം പൊടി -1/ 4 ടി സ്പൂണ്‍

    പെരിന്ജീരകം പൊടി -1/ 4 ടി സ്പൂണ്‍

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1/ 4 ടി സ്പൂണ്‍

    ഉപ്പ് -1/2 ടി സ്പൂണ്‍

    എണ്ണ -1/ 4 കപ്പ്


    എല്ലാ ചേരുവകളും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി മീനിൽ പുരട്ടി വെക്കുക
    10 മിന്ട്ട് കഴിഞ്ഞ് ഫ്രൈ പാനിൽ 4 സ്പൂണ്‍ എണ്ണ ഒഴിച്ച് ചെറിയ തീയിൽ ഹാഫ് ഫ്രൈ യാക്കി മാറ്റി വെക്കുക

    മസാലയ്ക്ക് വേണ്ട ചേരുവകൾ
    സവാള -നേരിയതാക്കി അരിഞ്ഞത് -4 കപ്പ്
    തക്കാളി -നുറുക്കിയത് -2 കപ്പ്

    ഇഞ്ചി വെളുത്തുള്ളി പച്ച മുളക് പേസ്റ്റ് -2 ടി സ്പൂണ്‍

    മല്ലിയില പൊതിന യില കറിവേപ്പില -നുറുക്കിയത് 1/ 4 കപ്പ്

    ഖരം മസാല -1/ 4 ടി സ്പൂണ്‍

    കുരു മുളക് 1/ 4 ടി സ്പൂണ്‍

    മുളക് പൊടി -1/ 4 ടി സ്പൂണ്‍

    മഞ്ഞൾ പൊടി -1/ 4 ടി സ്പൂണ്‍

    ചെറുനാരങ്ങ -1

    ഉപ്പ് – ആവശ്യത്തിന്

    എണ്ണ 4 ടി സ്പൂണ്‍

    തയാറാക്കുന്നവിധം

    ഒരു പാത്രത്തിൽ
    എണ്ണ ഒഴിച്ച് സവാള ബ്രൌണ്‍ കളർ ആവുന്നത് വരെ വയറ്റുക ശേഷം ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് എല്ലാം ഇട്ട് നല്ല പോലെ വീണ്ടും വയറ്റുക തക്കാളിയും മല്ലി പൊതിന കറി വെപ്പ് ഇട്ട് ഇളക്കിയതിനു ശേഷം മേൽ പറഞ്ഞ മാസാലകളും ഉപ്പും ചേർത്ത് നല്ലപോലെ വീണ്ടും വഴറ്റുക ശേഷം തീ  ചെയ്ത് ഫ്രൈ ചെയ്തു വെച്ച മീൻ നിരത്തി മൂടി വെക്കുകക

    റൈസ് ന് വേണ്ട ചേരുവകൾ
    ബസ്മതി റൈസ് -2 കപ്പ്
    വെള്ളം 4 കപ്പ് (തിളച്ചത് )
    സവാള -2 നേരിയതായി അരിഞ്ഞത്
    നെയ്യ് -2 ടി സ്പൂണ്‍
    ഉപ്പ് -ആവശ്യത്തിനു
    യെല്ലോ കളർ – ഒരു നുള്ള്
    പനീർ -1/ 4 ടി സ്പൂണ്‍

    തയ്യാറാക്കുന്നവിധം

    ഒരു പാത്രത്തിൽ എണ്ണ ഒഴിച്ച് കുറച്ച് സവാള പൊരിച്ചു മാറ്റി വെക്കുക ശേഷം അതിൽ തന്നെ കുറച്ചു സവാളയിട്ട് ഇളക്കി തുടരെ കഴുകി വെച്ച അരിയും ഇട്ട് ഇളക്കണം ശേഷം തിളച്ച വെള്ളം ഒഴിച്ച് ഉപ്പും ചേർത്ത് ചെറു തീയിൽ മൂടി വെക്കുക കുറച്ചു കഴിഞ്ഞ് വീണ്ടും ഇളക്കിയിടണം ശേഷം തയാറാക്കി വെച്ച മാസാലയിൽ മീൻ കഷ്ണങ്ങൾ മാറ്റി വെച്ച് ,ചോറ്  നിരത്തുക പനീരിൽ അല്പം കളർ ചേര്ത്തു അതിൽ കുടയുക നെയ്യും ചേർത്ത് ഇളക്കി പ്ലേറ്റിലേക്ക്
    മാറ്റുക മുകളിൽ ഫ്രൈ ചെയ്തു വെച്ച മീനും സവാളയും നിരത്തുക .

  • ഇറച്ചി അപ്പം ഉണ്ടാക്കാം

    ഇറച്ചി അപ്പം ഉണ്ടാക്കാം

    ചേരുവകള്‍
    ഇറച്ചി ഉപ്പിട്ടു വേവിച്ചു( ചീകിയെടുത്തത്)-250 ഗ്രാം

    (കയമ അരി)- 1 കപ്പ്

    തേങ്ങ – 1 പകുതി

    മുട്ട – 1 എണ്ണം

    ഉപ്പ് – പാകത്തിന്

    സവാള – 1 (ചെറുത്)

    പച്ചമുളക് – 2 എണ്ണം

    കറിവേപ്പില, മല്ലിയില

    മുളകുപൊടി – അര ടീസ്പൂണ്‍

    മഞ്ഞള്‍പ്പൊടി – ഒരു നുള്ള്

    വെളിച്ചെണ്ണ – 2 ടേബിള്‍ സ്പൂണ്‍

    ഇഞ്ചി – 1 കഷണം
    പാകം ചെയ്യുന്ന വിധം

    അരി കുതിര്‍ത്തു വയ്ക്കുക. ഇറച്ചി മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഇവ പുരട്ടി വെളിച്ചെണ്ണയില്‍ പൊരിച്ചെടുക്കുക. ഇവ ചെറുതായി മാത്രം പൊരിക്കുക.
    ഈ വെളിച്ചെണ്ണയില്‍ ഇഞ്ചി, പച്ചമുളക്, ഉള്ളി, കറിവേപ്പില ഇവ ചെറുതായി കൊത്തിയരിഞ്ഞു വഴറ്റുക, മല്ലിയില തൂവുക, കുതിര്‍ത്തുവച്ച അരി, തേങ്ങ, മുട്ട, ഉപ്പ് ഇവ നേര്‍മയായി നന്നായി അരച്ചെടുക്കുക. ഇഡ്ഡലി തട്ടില്‍ വെളിച്ചെണ്ണ തടവി കുറച്ചു മാവൊഴിച്ചു മുകളില്‍ മസാലയിട്ടു വീണ്ടും മാവൊഴിച്ചു വേവിച്ചെടുക്കുക.

     

  • മീന്‍ വാഴയിലയില്‍ പൊതിഞ്ഞു പൊള്ളിച്ചത്

    മീന്‍ വാഴയിലയില്‍ പൊതിഞ്ഞു പൊള്ളിച്ചത്

    ആവശ്യമുള്ള സാധനങ്ങൾ 

    മീൻ (ദശകട്ടിയുള്ള ഏതെങ്കിലും മീൻ)   : 3 കഷ്ണം
    തേങ്ങ                                                  : 2 കപ്പ്‌
    മല്ലിയില                                             : 1/2 കെട്ട്
    പച്ചമുളക്                                             : 3 എണ്ണം
    ഇഞ്ചി                                                  : 1″ കഷ്ണം
    വെളുത്തുള്ളി                                    : 2 അല്ലി
    നാരങ്ങനീര്                                         : 1 ടേബിൾസ്പൂണ്‍
    ഉപ്പ്‌                                                     : ആവശ്യത്തിന്
    മഞ്ഞപ്പൊടി                                        : 1 നുള്ള്
    വാഴയില                                             : 3 കഷ്ണം
    എണ്ണ                                                      : 3 ടേബിൾസ്പൂണ്‍
    ഉണ്ടാക്കുന്ന വിധം 

    മീൻ (ദശകട്ടിയുള്ള മീൻ) ഒരിഞ്ചു കട്ടിയുള്ള കഷ്ണങ്ങളാക്കി മുറിക്കുക. വൃത്തിയായി കഴുകി ഉപ്പും,മഞ്ഞപ്പൊടിയും അല്പം നാരങ്ങനീരും പുരട്ടി 20 മിനിട്ട് വെക്കുക.

    ഒരു നോണ്‍സ്റ്റിക്  പാനിൽ ഒരു ടേബിൾ സ്പൂണ്‍ എണ്ണയൊഴിച്ചു  ചൂടാക്കി അതിൽ മീൻ ചെറുതായി ഒന്നു വറക്കുക, അരവേവാകുമ്പോഴേക്കും തീ ഓഫ്‌ ചെയ്യണം.
    മല്ലിയില നന്നായി കഴുകി വെക്കുക.
    തേങ്ങയും,പച്ചമുളകും, ഇഞ്ചിയും,വെളുത്തുള്ളിയും, മല്ലിയിലയും ചേർത്ത് അരച്ചുവെക്കുക. ഇതിൽ ബാക്കി നാരങ്ങനീരും കലർത്തിവെക്കുക.
    വഴയിലയെടുത്തു തീയിൽ  കാട്ടി ഒന്നു വാട്ടുക . അതിൽ അരച്ചു വെച്ച തേങ്ങ മിശ്രിതം കുറച്ചെടുത്ത്  ഇലയുടെ നടുവിൽ പരത്തി അതിനു മേലെ മീൻ  വെക്കുക.

    അതിനു ശേഷം കുറച്ചുകൂടി തേങ്ങ അരച്ചത്‌ എടുത്തു മീൻ  പൊതിയുക.
    എന്നിട്ട് ഇല മടക്കി പൊതിഞ്ഞു വെക്കുക.
    ബാക്കി മീനും ഇതുപോലെ ഇലയിൽ പൊതിഞ്ഞു വെക്കുക

    ഒരു പാനെടുത്ത് അടുപ്പിൽവെച്ച് ഒരു ടേബിൾ  സ്പൂണ്‍ എണ്ണയൊഴിച്ചു ചൂടായ ശേഷം ഈ ഇല പൊതിഞ്ഞതെടുത്തു അതിൽ വെച്ച് തിരിച്ചും മറിച്ചും ചൂടാക്കുക. ഇല നിറം മാറിതുടങ്ങുമ്പോൾ തീ ഓഫ്‌ ചെയ്യുക .

    പൊതി അഴിച്ച്  ചൂടോടെ കഴിക്കുക.