Advertisement
ചേരുവകള്‍
ഉരുളക്കിഴങ്ങ്-4
ക്യാപ്‌സിക്കം-3
സവാള-1
തക്കാളി-2
വെളുത്തുള്ളി-5 അല്ലി
മഞ്ഞള്‍പ്പൊടി-1 ടീസ്‌പൂണ്‍
മുളകുപൊടി-1 ടീസ്‌പൂണ്‍
ജീരകപ്പൊടി-1 ടീസ്‌പൂണ്‍
ഗരം മസാല പൗഡര്‍-1 ടീസ്‌പൂണ്‍
ജീരകം-1 ടീസ്‌പൂണ്‍
ഉപ്പ്,
മല്ലിയില,
ഓയില്‍,
വെള്ളം – ആവശ്യത്തിനു
ഉണ്ടാക്കുന്ന വിധം
പച്ചക്കറികള്‍ കഷ്‌ണങ്ങളാക്കുക. വെളുത്തുള്ളി അരിഞ്ഞു വയ്‌ക്കുക.
ഒരു പാനില്‍ ഓയില്‍ തിളപ്പിച്ച് ജീരകം പൊട്ടിയ്‌ക്കുക. വെളുത്തുള്ളി ചേര്‍ത്തു വഴറ്റുക. സവാള ചേര്‍ത്തിളക്കി നല്ലപോലെ വഴറ്റിയെടുക്കണം.
ഇതിലേയ്‌ക്ക് എല്ലാ മസാലപ്പൊടികളും ചേര്‍ത്തിളക്കുക. ക്യാപ്‌സിക്കവും ഉരുളക്കിഴങ്ങും ചേര്‍ത്തിളക്കാം. ഉരുളക്കിഴങ്ങ് വേണമെങ്കില്‍ നേരത്തെ വേവിച്ചു വയ്‌ക്കാം. ഇതിലേയ്‌ക്കു തക്കാളി ചേര്‍ത്തിളക്കുക.
ഉപ്പു ചേര്‍ത്ത് പാകത്തിനു വെള്ളവും ചേര്‍ത്ത് അടച്ചു വച്ചു വേവിയ്‌ക്കുക.