ചെമ്മീന്‍ തീയല്‍ ഉണ്ടാക്കാം

Advertisement

ചേരുവകള്‍

ചെമ്മീന്‍ – ½ കിലോ

ചുവന്നുള്ളി  – 10 – 15

തേങ്ങാ തിരുമ്മിയത്‌ – 2 cup

തെങ്ങാക്കൊത്ത്‌ – ¼ cup

വെളുത്തുള്ളി – 4 അല്ലി

ഇഞ്ചി -.ഒരു ചെറിയ കഷണം

പെരുംജീരകം – ഒരു നുള്ള്

പച്ചമുളക് – 4 – 5

മഞ്ഞപ്പൊടി – ½ tspn

കാശ്മീരി മുളക് പൊടി – 2 tspn

മല്ലിപൊടി – 2 tspn

ഉലുവ – ഒരു നുള്ള്

കുടംപുളി – 2-3

കറിവേപ്പില – 2 തണ്ട്

.കുടംപുളി – ആവശ്യത്തിനു

ഉപ്പ് – പാകത്തിന്

എണ്ണ – ആവശ്യത്തിന്‌

തയ്യാറാക്കുന്ന വിധം :

ഒരു പാനില്‍ ഒരു ടീസ്പൂണ്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ തിരുമ്മിയ തേങ്ങാ ഇട്ടു നല്ലത് പോലെ വറുത്തെടുക്കുക.
വാങ്ങുന്നതിന് മുന്പ് മുളക് പൊടിയും മല്ലിപൊടിയും അതിലേക്കിട്ടു ഒരു മിനിറ്റ് ഇളക്കി എടുക്കുക.എന്നിട്ട് ഈ തേങ്ങ തണുക്കാന്‍ മാറ്റി വെയ്ക്കുക..തണുത്തതിനു ശേഷം  വെള്ളം തൊടാതെ നല്ല നേര്‍മ്മയായി  അരച്ചെടുക്കുക.. ( മറക്കണ്ട..ഈ തേങ്ങാ വറക്കുമ്പോള്‍ കരിഞ്ഞു പോകുകയോ അടിക്കു പിടിക്കുകയോ ചെയ്യരുത് ,ഇടയ്ക്കിളക്കി കൊടുക്കണം..)

കുടംപുളി അല്പം വെള്ളത്തില്‍ ഇട്ടു വയ്ക്കുക.

ഇനി ഒരു ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കറിവേപ്പില താളിയ്ക്കുക..അരിഞ്ഞു വെച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും ചുവന്നുള്ളിയും ചേര്‍ത്ത്  വഴറ്റുക. അല്പം മഞ്ഞള്‍ പൊടിയും ഒരു നുള്ള് ഉലുവ പൊടിയും ഒരു നുള്ള് പെരുംജീരകവും ചേര്‍ക്കുക .
അതിലേക്കു പച്ചമുളക് കീറിയതും തേങ്ങാക്കൊത്തും ചേര്‍ത്ത്  ഒന്നിളക്കുക, (ചെമ്മീന്‍ തീയലിനു തേങ്ങാക്കൊത്ത് വറുക്കണ്ട കാര്യമില്ല)

ഇതിലേക്ക് ചെമ്മീന്‍ കൂടി ചേര്‍ത്ത്ന ല്ലത് പോലെ രണ്ട്‌ മിനിറ്റ് ഇളക്കി ആവശ്യത്തിനു വെള്ളവും ഒഴിക്കുക.ഏകദേശം ഒരു തിള വന്നാല്‍ പുളിവെള്ളവും ഒഴിക്കുക, ഇനി തേങ്ങാ വറുത്തരച്ചത് ചേര്‍ത്ത്ഇ ട്ടു അടച്ചു വെയ്ക്കുക, തീയ് അല്പം കുറച്ചോ.. ഇടയ്ക്ക് അടപ്പ് മാറ്റി ഒന്ന് ഇളക്കി കൊടുക്കാം,വേവും നോക്കാം.ചാറു ഒന്ന് കുറുകി വരുമ്പോള്‍ തീയ് അണച്ച് അല്പം കറിവേപ്പില വിതറി അടച്ചു വെയ്ക്കുക….ചെമ്മീന്‍ തീയല്‍ തയ്യാറായി..!!!!