Blog

  • ബീഫ് ബിരിയാണി ഉണ്ടാക്കാം

    ബീഫ് ബിരിയാണി ഉണ്ടാക്കാം

    ചേരുവകള്‍

    ബിരിയാണി അരി -1 കിലോ

    ബീഫ് കഷണങ്ങള്‍ ആക്കിയത് -1 കിലോ

    നെയ്യ് -250 ഗ്രാം

    സവാള -250 ഗ്രാം

    പട്ട -4 കഷണം

    അണ്ടിപരിപ്പ് -50 ഗ്രാം

    ഉണക്കമുന്തിരി -50 ഗ്രാം

    ഇഞ്ചി -1 ടേബിള്‍സ്പൂണ്‍

    വെളുത്തുള്ളി -5 അല്ലി

    ഏലക്ക -6 എണ്ണം

    ജാതിക്ക -കാല്‍ കഷണം

    പെരുംജീരകം -1 ടീസ്പൂണ്‍

    മഞ്ഞള്‍പ്പൊടി (നിറത്തിന്) -പാകത്തിന്

    കസ്കസ് -പാകത്തിന്

    ചെറു നാരങ്ങാനീര് -1 ടേബിള്‍സ്പൂണ്‍

    മല്ലി അരച്ചത് -2 ടേബിള്‍സ്പൂണ്‍

    ഉപ്പ് -പാകത്തിന്

    പനിനീര്‍ -2 ടീസ്പൂണ്‍

    മൈദ -2 കപ്പ്

    കറിവേപ്പില -ആവശ്യത്തിന്

    മല്ലിയില,പുതിനയില -ആവശ്യത്തിന്

    തൈര് -2 കപ്പ്

    പാകം ചെയ്യുന്ന വിധം

    അരി കഴുകി വൃത്തിയാക്കി കറുവപ്പട്ട കഷണങളും പാകത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കുക.പകുതി വേവാകുമ്പോള്‍ അരി വാര്‍ത്തെടുത്തു ഒരു പരന്ന പാത്രത്തില്‍ നിരത്തണം.അണ്ടിപരിപ്പ്,ഉണക്കമുന്തിരി,സവാള
    അരിഞ്ഞതിന്റെ പകുതി എന്നിവ നെയ്യില്‍ വറുത്തു കോരുക.

    ബാക്കി സവാള നെയ്യില്‍ വഴറ്റിയെടുക്കുക.ബീഫ് കഷണങളും സവാള വഴറ്റിയതും ഇഞ്ചിയും
    വെളുത്തുള്ളിയും മല്ലി,കസ്കസ് എന്നിവ അരച്ചെടുത്തതും തൈരും ചെറുനാരങ്ങാനീരും ഏലക്ക,ജാതിക്ക എന്നിവ പൊടിച്ചതും ഉപ്പും ചേര്‍ത്ത് കൂട്ടിയോജിപ്പിക്കുക.ഇതു പാകം ചെയ്ത് ഒരു പാത്രത്തില്‍ നിരത്തണം. ഇതിന് മുകളില്‍ പാതി വെന്ത ചോറിന്റെ പകുതിയും നിരത്തണം. ഇതിന് മുകളില്‍ വറുത്തു വെച്ചിരിയ്ക്കുന്ന അണ്ടിപരിപ്പ്,ഉണക്കമുന്തിരി,സവാള എന്നിവ നിരത്തുക.പാത്രം ഒരു അടപ്പ് കൊണ്ട് അടയ്ക്കണം.കനലില്‍
    ഒരു മണിക്കൂര്‍ വേവിച്ചശേഷം ചോറും ഇറച്ചിയും മിക്സ് ചെയ്ത് ഉപയോഗിക്കാം.

  • കോഴി സൂപ്പ് വച്ചാലോ

    കോഴി സൂപ്പ് വച്ചാലോ

    ആവശ്യമുള്ള സാധനങ്ങൾ

    കോഴി എല്ലോടുകൂടിയ കഷ്ണം : 2

    കാരറ്റ് : ഒരു ചെറുത്

    ക്യാപ്സിക്കം : ഒരു കാൽ ഭാഗം

    പട്ട :ഒരു ചെറിയ കഷ്ണം

    വലിയ ഉള്ളി : ഒരു പകുതി

    ഗ്രാംപൂ : 3 എണ്ണം

    വെളുത്തുള്ളി : 2 എണ്ണം

    കുരുമുളകുപൊടി : 1/8 ടീസ്പൂൺ

    ഉപ്പ്‌ ആവശ്യത്തിന്
    വെണ്ണ : ഒരു ടീസ്പൂൺ

    കോൺഫ്ലവർ : ഒരു ടീസ്പൂൺ

    ഉണ്ടാക്കുന്ന വിധം

    ഉള്ളിയും ക്യാപ്സിക്കവും ചെറിയ ചതുര കഷണങ്ങളായി മുറിച്ചുവെക്കുക.
    ഒരു പാനിൽ വെണ്ണ ചൂടാക്കി പട്ട, ഗ്രാംപൂ എന്നിവ ഇട്ടു ചൂടായ ശേഷം വെളുത്തുള്ളി അരിഞ്ഞതിട്ടു വഴറ്റുക. ഇതിൽ ഉള്ളിയും ക്യാപ്സിക്കവും കോഴി കഷ്ണവും കാരറ്റ് വട്ടത്തിലരിഞ്ഞതും എല്ലാം ഇട്ടു ഒന്നു വഴറ്റിയ ശേഷം 3 കപ്പ് വെള്ളം ഒഴിച്ച് ഉപ്പിട്ട ശേഷം നന്നായി തിളപ്പിക്കുക.

    കോഴി കഷണങ്ങൾ നന്നായി വേവിക്കുക. കോഴികഷ്ണങ്ങൾ എല്ലിൽ നിന്നും അടർത്തിയെടുത്തു എല്ലു കളയുക. പട്ടയും ഗ്രാന്പുവും എടുത്തുമാറ്റി കോൺഫ്ലവർ കാൽ കപ്പു വെള്ളത്തിൽ കലക്കി ഒഴിക്കണം. ഒന്നുകൂടി തിളപ്പിച്ച ശേഷം അടുപ്പിൽ നിന്നും മാറ്റുക. വിളംബുന്ന പാത്രത്തിലേക്കു മാറ്റി കുരുമുളകുപൊടി മേലേതൂവി ചൂടോടെ കുടിക്കാം.

  • കോഴി മസാല ഉണ്ടാക്കാം

    കോഴി മസാല ഉണ്ടാക്കാം

    ആവശ്യമുള്ള സാധനങ്ങൾ

    കോഴി : 1/2 കിലോ

    മഞ്ഞപ്പൊടി : 1/2 ടീസ്പൂണ്‍

    മുളകുപൊടി : 1 ടേബിൾസ്പൂണ്‍

    മല്ലിപ്പൊടി : 1 ടീസ്പൂണ്‍

    കുരുമുളക് : 1 ടീസ്പൂണ്‍

    വലിയ ഉള്ളി : 2 എണ്ണം

    തക്കാളി : 2 എണ്ണം

    ഇഞ്ചി : ഒരു ചെറിയ കഷ്ണം

    വെളുത്തുള്ളി : 4 അല്ലി

    പട്ട : ഒരു ചെറിയ കഷ്ണം

    ഗ്രാമ്പൂ : 4 എണ്ണം

    ഉപ്പു് ആവശ്യത്തിന്

    എണ്ണ : 4 ടേബിൾസ്പൂണ്‍

    മല്ലിയില അലങ്കരിക്കാൻ

    ഉണ്ടാക്കുന്ന വിധം

    കോഴി തോലുകളഞ്ഞു നന്നായി കഴുകി വെക്കണം.
    കുരുമുളകു പൊടിച്ചു വെക്കുക. ഇഞ്ചിയും വെളുത്തുള്ളിയും ഒന്ന് ചതച്ചു വെക്കുക.
    ഉള്ളി കനമില്ലാതെ നീളത്തിൽ അരിഞ്ഞു വെക്കുക.

    ഒരു നോണ്‍ സ്റ്റിക് പാനിൽ ഒരു ടേബിൾസ്പൂണ്‍ എണ്ണയൊഴിച്ചു ചൂടാവുമ്പോൾ തീ കുറച്ച്, മഞ്ഞപ്പൊടിയും മുളകുപൊടിയും മല്ലിപ്പൊടിയും ഉപ്പും ഇട്ടു ഇളക്കി പച്ചമണം മാറിയതും കഴുകി വെച്ച കോഴി ഇട്ടു നന്നായി വഴറ്റുക. ബ്രൌണ്‍ നിറം വന്നാൽ മാറ്റിവെക്കുക. കരിഞ്ഞുപോകരുത്.

    വേറൊരു പാനെടുത്ത് ബാക്കി എണ്ണയൊഴിച്ച് പട്ടയും ഗ്രമ്പ്പോവും ഇട്ടു അരിഞ്ഞുവെച്ച ഉള്ളിയും ഇട്ടു നന്നായി വഴറ്റി അതിൽ ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചതും കുരുമുളകുപൊടിയും ഇട്ട് ഒന്നു കൂടി വഴറ്റി തക്കാളി ചെറുതായി അരിഞ്ഞു ചേർക്കുക.

    തക്കാളി കുഴഞ്ഞ പരുവമാവുമ്പോൾ മാറ്റി വെച്ച കോഴി ചേർത്തി നന്നായി ഒന്നിളക്കി കൊടുത്ത് അല്പം വെള്ളം ഒഴിച്ചു അടച്ചുവെക്കുക. വെള്ളം വളരെ കുറച്ചു ചേർത്താൽ മതി.

    ഉപ്പു നോക്കിയ ശേഷം വേണമെങ്കിൽ മസാലയിൽ അല്പം കൂടി ചേർക്കുക.
    ചെറിയ തീയിൽ വേവിക്കണം. കോഴി വെന്താൽ പാത്രം തുറന്ന് ഇടക്കിളക്കി മസാല കോഴിയിൽ പൊതിഞ്ഞിരിക്കുന്ന പരുവത്തിൽ തീ കെടുത്തി മല്ലിയില തൂകി വിളമ്പുന്ന പാത്രത്തിലേക്കു മാറ്റാം.

  • ഫിഷ്‌ ടൊമാറ്റോ റോസ്റ്റ്

    ഫിഷ്‌ ടൊമാറ്റോ റോസ്റ്റ്

    ആവശ്യമുള്ള സാധനങ്ങൾ

    മീൻ ( മുള്ളില്ലാത്തത് ) – 250 gm

    സവാള – 1 എണ്ണം

    തക്കാളി – 2 എണ്ണം

    വെളുത്തുള്ളി 6 അല്ലി

    ഇഞ്ചി 1 ഇഞ്ച് കഷണം

    കറിവേപ്പില 1 ഇതൾ

    മഞ്ഞൾപൊടി – 1 നുള്ള്

    കാശ്മീരി മുളക്പൊടി 1 ടേബിൾസ്പൂൺ

    കടുക് – ½ ടീസ്പൂൺ

    എണ്ണ – 3 ടേബിൾസ്പൂൺ

    ഉപ്പ് – ആവശ്യത്തിന്

    തയാറാക്കുന്ന വിധം :

    മീൻ കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കുക ( ½ ഇഞ്ച് വലുപ്പത്തിൽ )

    തക്കാളി, സവാള, ഇഞ്ചി, വെളുത്തുള്ളി, എന്നിവ ചെറുതായി അരിയുക.

    ഒരു നോൺസ്റ്റിക് പാനിൽ 3 ടേബിൾസ്പൂൺ എണ്ണ ചുടാക്കി കടുക് പൊട്ടിച്ചശേഷം തക്കാളി, സവാള, ഇഞ്ചി, വെളുത്തുള്ളി എന്നിവ ഉപ്പ് ചേർത്ത് വഴറ്റുക.

    ഇത് ഗോൾഡൻ നിറമാകുമ്പോൾ തീ കുറച്ച്, മുളക്പൊടിയും, മഞ്ഞൾപൊടിയും ചേർത്ത് 1 മിനിറ്റ് ഇളക്കുക.

    ഇതിലേയ്ക്ക് തക്കാളി, മീൻ, കറിവേപ്പില എന്നിവ ചേർത്ത് നന്നായി ഇളക്കി 10 മിനിറ്റ് നേരം അടച്ച് വച്ച് ചെറു തീയിൽ വേവിക്കുക.

    പിന്നിട് 1-2 മിനിറ്റ് തുറന്ന് വച്ച് വെള്ളം വറ്റിച്ച് തീ അണക്കുക ( ഇടവിട്ട് ഇളക്കികൊടുക്കുക ) ഉപ്പ് പാകത്തിന് നോക്കി ചേർക്കുക.

  • ഹക്ക ചില്ലി ചിക്കന്‍ ഉണ്ടാക്കാം

    ഹക്ക ചില്ലി ചിക്കന്‍ ഉണ്ടാക്കാം

    ചേരുവകള്‍

    ചിക്കന്‍-അരക്കിലോ

    സവാള-2

    പച്ചമുളക്-2-3

    സ്പ്രിംഗ് ഒണിയന്‍-2

    വെളുത്തുള്ളി-5

    ഇഞ്ചി-ഒരു കഷ്ണം

    മുളകുപൊടി-1 ടീസ്പൂണ്‍

    വൈറ്റ് പെപ്പര്‍ പൗഡര്‍-1 ടീസ്പൂണ്‍

    ജീരകപ്പൊടി-1 ടീസ്പൂണ്‍

    മല്ലിപ്പൊടി-1 ടീസ്പൂണ്‍

    കോണ്‍സ്റ്റാര്‍ച്ച്-3 ടേബിള്‍സ്പൂണ്‍

    സോയാസോസ്-3 ടേബിള്‍ സ്പൂണ്‍

    ടൊമാറ്റോ കെച്ചപ്പ്-1 ടേബിള്‍ സ്പൂണ്‍

    ഉപ്പ്

    വെള്ളം

    എണ്ണ ആവശ്യത്തിനു

    ഉണ്ടാക്കേണ്ടവിധം

    ചിക്കന്‍ കഴുകി ഉപ്പ്, കുരുമുളകുപൊടി, രണ്ടു ടീസ്പൂണ്‍ കോണ്‍സ്റ്റാര്‍ച്ച് എന്നിവ പുരട്ടി വയ്ക്കുക.

    ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കണം. ഇതില്‍ സവാളയിട്ടു വഴറ്റുക. ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞത്, ജീരകപ്പൊടി, മല്ലിപ്പൊടി എന്നിവ ചേര്‍ത്തിളക്കണം. ഇത് മാറ്റി വയ്ക്കുക.

    പാനില്‍ വേണമെങ്കില്‍ അല്‍പം കൂടി എണ്ണ ചേര്‍ത്ത് ചിക്കന്‍ കഷ്ണങ്ങള്‍ ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ പാകം ചെയ്യുക.

    ബ്രൗണ്‍ നിറമായ ചിക്കനിലേയ്ക്ക് സവാള ചേര്‍്ത്തിളക്കണം. സ്പ്രിംഗ് ഒണിയന്‍ അരിഞ്ഞത്, പച്ചമുളക് അരിഞ്ഞത് എന്നിവ ചേര്‍ത്തിളക്കണം.

    ബാക്കിയുള്ള കോണ്‍സ്റ്റാര്‍ച്ച്, സോയാസോസ്, ടൊമാറ്റോ കെച്ചപ്പ്, അല്‍പം വെള്ളം എന്നിവ ചേര്‍ത്തിളക്കുക. ഇത് ചിക്കന്‍ കൂട്ടിലേയ്ക്കു ചേര്‍ത്തിളക്കണം.

    ഇത് തിളച്ച് ഗ്രേവി കുറുകുമ്പോള്‍ വാങ്ങി വയ്ക്കാം. മല്ലിയില തൂകി ഉപയോഗിയ്ക്കാം.

  • പെപ്പര്‍ ബീഫ് ഫ്രൈ

    പെപ്പര്‍ ബീഫ് ഫ്രൈ

    ചേരുവകള്‍

    ബീഫ്-1 കിലോ

    സവാള-2

    ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്-3 സ്പൂണ്‍

    കുരുമുളകുപൊടി-2 സ്പൂണ്‍(വറുത്തു പൊടിച്ചത്)

    മല്ലിപ്പൊടി-2 സ്പൂണ്‍

    മുളകുപൊടി-1 സ്പൂണ്‍

    മഞ്ഞള്‍പ്പൊടി-അര സ്പൂണ്‍

    ചുവന്ന മുളക്-2

    ഉപ്പ്

    വെളിച്ചെണ്ണ

    കറിവേപ്പില ആവശ്യത്തിനു

    ഉണ്ടാക്കേണ്ട വിധം
    ബീഫ് നല്ലപോലെ കഴുകി വൃത്തിയാക്കി മഞ്ഞളും ഉപ്പും പുരട്ടി വയ്ക്കുക. 1 മണിക്കൂര്‍ ഇങ്ങനെ വയ്ക്കണം.
    ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും കറിവേപ്പിലയും ചേര്‍ക്കുക. ഇത് നന്നായി മൂത്തു കഴിയുമ്പോള്‍ മസാലപ്പൊടികളെല്ലാം ചേര്‍ത്ത് നല്ലപോലെ ഇളക്കുക. ഇതിലേക്ക് ബീഫ് കഷ്ണങ്ങള്‍ ചേര്‍ത്ത് നല്ലപോലെ വേവിക്കുക.
    കറി നല്ലപോലെ വെന്ത് വെള്ളം വറ്റിച്ചെടുക്കണം.
    ചീനച്ചട്ടിയില്‍ എണ്ണ തിളപ്പിച്ച് ചുവന്ന മുളകു പൊട്ടിക്കുക. ഇതിലേക്ക് സവാളയിട്ട് നല്ലപോലെ വഴറ്റണം. ബ്രൗണ്‍നിറമാകുമ്പോള്‍ വേവിച്ചു വച്ചിരിക്കുന്ന ബീഫ് കഷ്ണങ്ങള്‍ ചേര്‍ക്കാം. അല്‍പം കറിവേപ്പിലയും ഇടാം. ഇത് നല്ലപോലെ ഇളക്കി മസാല ബീഫില്‍ പിടിച്ചു കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം. വെള്ളം മുഴുവനായും വറ്റിക്കണം.

    മേമ്പൊടി
    ബീഫ് കുക്കറില്‍ വച്ചു വേവിക്കുന്നതാണ് നല്ലത്. സ്വാദും കൂടും, വേഗത്തില്‍ വേവുകകയും ചെയ്യും. എരിവു വേണ്ടതിനനുസുരിച്ച് കുരുമുളകുപൊടി കൂടുതല്‍ ചേര്‍ക്കുകയോ മുളകുപൊടി ഒഴിവാക്കുകയോ ആവാം.

  • ബ്രോക്കോളി തീയല്‍

    ബ്രോക്കോളി തീയല്‍

    ആവശ്യമായവ

    ബ്രോക്കോളി – ഇടത്തരം ഒന്ന്

    തേങ്ങാ തിരുമ്മിയത്‌ – 2 കപ്പ്‌

    കുഞ്ഞുള്ളി – 10 – 15

    വെളുത്തുള്ളി – 3 അല്ലി

    മല്ലി – രണ്ടു ടേബിള്‍ സ്പൂണ്‍

    വറ്റല്‍ മുളക്‌ – 15എണ്ണം

    ഉലുവ – അര ടീസ്പൂണ്‍

    വാളന്‍ പുളി – ഒരു നെല്ലിയ വലുപ്പത്തില്‍ എടുക്കുക

    മഞ്ഞള്പ്പൊടി

    പച്ചമുളക് – 2

    കറി വേപ്പില – 2 കതിര്‍

    കടുക് – 1 ടീസ്പൂണ്‍

    കായം – വളരെ ചെറിയ ഒരു കഷണം

    ഉപ്പ് – പാകത്തിന്

    എണ്ണ – ആവശ്യത്തിന്‌

    പെരുംജീരകം – ഒരു നുള്ള് ; കൂടി പോകരുത്

    തയ്യാറാക്കുന്ന വിധം :

    ബ്രോക്കോളി ചെറിയ ചൂട് വെള്ളത്തില്‍ ഇട്ടു കഴുകി എടുക്കുക.ചെറിയ ഇതള്കളാക്കി വയ്ക്കുക.

    ഒരു പാനില്‍ ഒരു ടീസ്പൂണ്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ തിരുമ്മിയ തേങ്ങാ ഇട്ടു നല്ലത് പോലെ വറുത്തെടുക്കുക. തേങ്ങാ വറക്കുമ്പോള്‍ കരിഞ്ഞു പോകുകയോ അടിക്കു പിടിക്കുകയോ ചെയ്യരുത് ഇടയ്ക്കിളക്കി കൊടുക്കണം.. വറ്റല്‍ മുളക്, മല്ലി എന്നിവ കൂടി ഇതിലേക്ക് ചേര്ത്തു് ചൂടാക്കി എടുക്കണം.എന്നിട്ട് ഈ തേങ്ങ തണുക്കാന്‍ മാറ്റി വെയ്ക്കുക..തണുത്തതിനു ശേഷം മിക്സറില്‍ വെള്ളം തൊടാതെ നല്ല നേര്മ്മയായി അരച്ചെടുക്കുക.. ഒരു നെല്ലിയക്ക വലുപ്പത്തില്‍ വാളന്‍ പുളി അല്പം വെള്ളത്തില്‍ പിഴിഞ്ഞെടുക്കുക.
    ഇനി ഒരു മണചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കറിവേപ്പില താളിയ്ക്കുക..ഉലുവയും ചേര്‍ക്കുക , അരിഞ്ഞു വെച്ചിരിക്കുന്ന വെളുത്തുള്ളിയും കുഞ്ഞുള്ളിയും പച്ചമുളകും ചേര്ത്ത് വഴറ്റുക. ഇതിലേക്ക് കായം,പെരുംജീരകം മഞ്ഞള്പൊടി എന്നിവ ചേര്ത്തു ഇളക്കുക.നന്നായി വഴന്നു കഴിഞ്ഞു ചെറിയ ഇതളുകളായി മുറിച്ചു വെച്ചിരിക്കുന്ന ബ്രോക്കോളി ചേര്ത്തു വഴറ്റുക.രണ്ടു മിനിറ്റ് കഴിഞ്ഞു അരച്ച് വെച്ചിരിയ്ക്കുന്ന തേങ്ങയും വെള്ളവും ആവശ്യത്തിന് ഉപ്പും ചേര്ത്തു അടച്ചു വെച്ച് വേവിയ്ക്കുക.കുറച്ചു വെന്തു കഴിയുമ്പോള്‍ പുളി പിഴിഞ്ഞ വെള്ളം ഒഴിച്ച് വീണ്ടും 5 – 10 മിനിറ്റ് തിളയ്പ്പിക്കുക,ചാറു അല്പം കുറുകി വരുമ്പോള്‍ തീയ് അണയ്ക്കുക.
    ബ്രോക്കോളി തീയല്‍ തയ്യാര്‍.