ഹക്ക ചില്ലി ചിക്കന്‍ ഉണ്ടാക്കാം

Advertisement

ചേരുവകള്‍

ചിക്കന്‍-അരക്കിലോ

സവാള-2

പച്ചമുളക്-2-3

സ്പ്രിംഗ് ഒണിയന്‍-2

വെളുത്തുള്ളി-5

ഇഞ്ചി-ഒരു കഷ്ണം

മുളകുപൊടി-1 ടീസ്പൂണ്‍

വൈറ്റ് പെപ്പര്‍ പൗഡര്‍-1 ടീസ്പൂണ്‍

ജീരകപ്പൊടി-1 ടീസ്പൂണ്‍

മല്ലിപ്പൊടി-1 ടീസ്പൂണ്‍

കോണ്‍സ്റ്റാര്‍ച്ച്-3 ടേബിള്‍സ്പൂണ്‍

സോയാസോസ്-3 ടേബിള്‍ സ്പൂണ്‍

ടൊമാറ്റോ കെച്ചപ്പ്-1 ടേബിള്‍ സ്പൂണ്‍

ഉപ്പ്

വെള്ളം

എണ്ണ ആവശ്യത്തിനു

ഉണ്ടാക്കേണ്ടവിധം

ചിക്കന്‍ കഴുകി ഉപ്പ്, കുരുമുളകുപൊടി, രണ്ടു ടീസ്പൂണ്‍ കോണ്‍സ്റ്റാര്‍ച്ച് എന്നിവ പുരട്ടി വയ്ക്കുക.

ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കണം. ഇതില്‍ സവാളയിട്ടു വഴറ്റുക. ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞത്, ജീരകപ്പൊടി, മല്ലിപ്പൊടി എന്നിവ ചേര്‍ത്തിളക്കണം. ഇത് മാറ്റി വയ്ക്കുക.

പാനില്‍ വേണമെങ്കില്‍ അല്‍പം കൂടി എണ്ണ ചേര്‍ത്ത് ചിക്കന്‍ കഷ്ണങ്ങള്‍ ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ പാകം ചെയ്യുക.

ബ്രൗണ്‍ നിറമായ ചിക്കനിലേയ്ക്ക് സവാള ചേര്‍്ത്തിളക്കണം. സ്പ്രിംഗ് ഒണിയന്‍ അരിഞ്ഞത്, പച്ചമുളക് അരിഞ്ഞത് എന്നിവ ചേര്‍ത്തിളക്കണം.

ബാക്കിയുള്ള കോണ്‍സ്റ്റാര്‍ച്ച്, സോയാസോസ്, ടൊമാറ്റോ കെച്ചപ്പ്, അല്‍പം വെള്ളം എന്നിവ ചേര്‍ത്തിളക്കുക. ഇത് ചിക്കന്‍ കൂട്ടിലേയ്ക്കു ചേര്‍ത്തിളക്കണം.

ഇത് തിളച്ച് ഗ്രേവി കുറുകുമ്പോള്‍ വാങ്ങി വയ്ക്കാം. മല്ലിയില തൂകി ഉപയോഗിയ്ക്കാം.