Blog

  • ഉഡുപ്പി സാമ്പാര്‍ ഉണ്ടാക്കി നോക്കാം

    ഉഡുപ്പി സാമ്പാര്‍ ഉണ്ടാക്കി നോക്കാം

    ചേരുവകള്‍

    തുവരപ്പരിപ്പ്-അര കപ്പ്

    ഉലുവ-അര ടീസ്പൂണ്‍

    ഉഴുന്നുപരിപ്പ്-1 ടീസ്പൂണ്‍

    ഉണക്കമുളക്-4

    മുഴുവന്‍ മല്ലി-ഒന്നര ടേബിള്‍ സ്പൂണ്‍

    തേങ്ങ-കാല്‍ കപ്പ്

    ചെറിയുള്ളി-30

    പച്ചക്കറികള്‍-2 കപ്പ്

    പച്ചമുളക്-2

    കായം-ഒരു നുള്ള്

    പുളിവെള്ളം-അര കപ്പ്

    ശര്‍ക്കര-ഒന്നര ടീസ്പൂണ്‍

    കടുക്-1 ടീസ്പൂണ്‍

    കറിവേപ്പില ‍

    തുവരപ്പരിപ്പു കഴുകി കുതിര്‍ത്ത് വേവിയ്ക്കുക.

    ഉണ്ടാക്കേണ്ട വിധം
    ഒരു പാനില്‍ അല്‍പം വെളിച്ചെണ്ണയോ ഓയിലോ ചൂടാക്കി ഉഴുന്നു പരിപ്പ്, ഉലുവ എന്നിവ മൂപ്പിയ്ക്കുക. ഇതിനൊപ്പം കറിവേപ്പില, ചുവന്ന മുളക്, തേങ്ങ, മല്ലി എ്ന്നിവയും ചുവക്കനെ മൂപ്പിച്ച ശേഷം ചൂടാറുമ്പോള്‍ അല്‍പം വെള്ളം ചേര്‍ത്ത് അരച്ചു പേസ്റ്റാക്കുക.
    പാനില്‍ അല്‍പം ഓയില്‍ ഒഴിച്ചു ചൂടാക്കി കടുകു പൊട്ടിയ്ക്കുക. കായം ചേര്‍ക്കുക. പിന്നീട് ചെറുയുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്തിളക്കണം. ഇതിലേയ്ക്കു പച്ചക്കറികള്‍ ചേര്‍്ത്തിളക്കുക. ഇത് വേവിയ്ക്കുക.
    വെന്തു കഴിയുമ്പോള്‍ പുളിവെള്ളം, ശര്‍ക്കര, ഉപ്പ് എന്നിവ ചേര്‍ത്തിളക്കുക. ഇത് തിളച്ച ശേഷം വേവിച്ച പരിപ്പു ചേര്‍ത്തിളക്കുക.
    പിന്നീട് അരച്ച മസാല പേസ്റ്റും ചേര്‍ക്കണം.

    ഇത് നല്ലപോലെ ഇളക്കിച്ചേര്‍ത്തു വെന്തു കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം.

    ഉഡുപ്പി സാമ്പാര്‍ തയ്യാര്‍

  • കരിമീൻ പൊള്ളിച്ചത്-വീഡിയോ കാണുക

    കരിമീൻ പൊള്ളിച്ചത്-വീഡിയോ കാണുക

    വാഴയിലയും കരിമീനുമായാൽ കരിമീൻ പൊള്ളിച്ചത് തയ്യാർ എന്നരീതിയിലാണ് എന്നാണ് കരിമീൻ പൊള്ളിച്ചതിന്റെ അവസ്ഥ. നാട്ടിലെ റെസ്റ്റോറന്റുകളും ഇങ്ങനെതന്നെയാണ് ഈ വിഭവം വിളമ്പുന്നത്. “ഒഥെന്റിക് ഫീൽ” അതിനൊരിക്കലും കിട്ടില്ല. പക്ഷെ, രുചിയറിഞ്ഞു കഴിക്കണോ, അങ്ങനെ തയ്യാറാക്കിയാൽ പോര. കരിമീനിന്റെ പ്രത്യേകത, മറ്റുമീനുകളെക്കാളും ഫ്ലേവർ നന്നായിട്ടു മീനിൽ പിടിക്കുമെന്നുള്ളതാണ്. അതുകൊണ്ടുതന്നെ നന്നായിട്ട് തയ്യാറാക്കിയാൽ അത് വിഭവത്തിൽ അറിയാൻ പറ്റും. ഗസ്റ്റുകൾ ഉണ്ടെങ്കിൽ ഇരു വിഭവമായിട്ടുതന്നെ ഇതിനെ മാറ്റാനും പറ്റും. ഇത് എന്റെ ഒരാന്റിയുടെ പാചകവിധിയാണ്. ഞങ്ങളുടെ കുടുംബത്തിലെ തീറ്റഭ്രാന്തന്മാരുടെയൊക്കെ ഇഷ്ടപ്പെട്ട റെസിപ്പിയാണ് ഇത്.

    റസിപി

    വറുക്കാൻ
    കരിമീൻ – മുഴുത്തത് അഞ്ച് എണ്ണം (നാലോ അഞ്ചോ എണ്ണംകൊണ്ട് ഒരു കിലോ തൂക്കം വരുന്ന വലിപ്പത്തിൽ)
    വാഴയില – ആവശ്യത്തിന്.
    വറുക്കാൻ
    1. മുളകുപൊടി – 3 ടേബിൾസ്പൂൺ
    ഉപ്പ് – ആവശ്യത്തിന്

    പൊതിയാൻ
    2. സവോള – 5 എണ്ണം ഇടത്തരം
    ഉള്ളി – 10 എണ്ണം
    വെളുത്തുള്ളി – രണ്ടു തുടം
    ഇഞ്ചി – രണ്ടിഞ്ചു നീളത്തിൽ
    പച്ചമുളക് – 7 എണ്ണം
    തക്കാളി – 3 എണ്ണം ചെറുത്
    കറിവേപ്പില – ആവശ്യത്തിന്
    ഗ്രാമ്പൂ – 7 എണ്ണം
    ഏലയ്ക്ക – 7 എണ്ണം
    തേങ്ങ – അര മുറി (പാലു പിഴിയണം. ഒന്നാംപാലും രണ്ടാംപാലും മൂന്നാംപാലും എടുത്തു വെയ്ക്കണം)
    മുളകുപൊടി – അഞ്ചു ടേബിൾ സ്പൂൺ
    കുരുമുളകുപൊടി – ഒരു ടേബിൾസ്പൂൺ
    കശുവണ്ടിപരിപ്പ് – 50 ഗ്രാം
    ഉണക്കമുന്തിരി – 50 ഗ്രാം

    വെളിച്ചെണ്ണ – ആവശ്യത്തിൻ (ഇതു കുറച്ചു വേണ്ടിവരും!!)

    പാചകവിധി

    ആദ്യം കരിമീൻ വൃത്തിയാക്കി ഒന്നാമത്തെ കൂട്ട് വെള്ളംകൂട്ടി പെയ്സ്റ്റ് ആക്കി മീനിൽ പുരട്ടി വറുത്തെടുത്ത് മാറ്റിവെയ്ക്കുക.

    ഇനിയാണ് പ്രധാന പരിപാടി
    സവോള കുനുകുനാ അരിഞ്ഞ് വഴറ്റി മാറ്റിവെയ്ക്കുക. ഒരു ഗോൾഡൻ കളർ ആയാൽ മതി. ആ എണ്ണയില് തന്നെ, ചെറുതായി അരിഞ്ഞ ഉള്ളിയും വഴറ്റുക. ഉള്ളി വഴന്നുവരുമ്പോൾ ചെറുതായി അരിഞ്ഞ വെളുത്തുള്ളിയും, ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും ചേർക്കുക. നന്നായി വഴന്നുവരുമ്പോൾ, ഏലയ്ക്കായും ഗ്രാമ്പുവും ചതച്ച് ചേർക്കുക. ഇനി കുരുമുളകുപൊടി ചേർക്കുക. മുളകുപൊടി ഇനിവേണം ചേർക്കാൻ. മുളകുപൊടി മൂത്തുകഴിയുമ്പോൾ ചെറുതായി അരിഞ്ഞ തക്കാളി അണ്ടിപരിപ്പും മുന്തിരിയും ചേർത്ത് നന്നായി വഴറ്റുക. അതിലേയ്ക്ക് രണ്ടാംപാലും മൂന്നാംപാലും ചേർത്ത് അടച്ചുവെച്ച് 5 മിനിറ്റ് വേവിക്കുക. ഒന്നാംപാൽ ചേർത്ത് വാങ്ങിവെയ്ക്കുക. ഓർക്കുക, നമ്മുടെ ലക്ഷ്യം വളരെ കട്ടിയുള്ള ഗ്രേവിയാണ്.
    ഇതാ ഈ ചിത്രത്തിലേ പോലെ

    കഴുകിയെടുത്ത വാഴയില കരിമീൻ നന്നായിട്ടു പൊതിയാനുള്ള പാകത്തിനു മുറിച്ചു വെയ്ക്കുക.

    കരിമീൻ വറുത്തതിന്റെ രണ്ടു വശത്തും ഗ്രേവി നന്നായിട്ടു കനത്തിൽ പൊതിയുക.

    അതിനുശേഷം വാഴയില നാലുവശവും മടക്കി (ചിത്രത്തിൽ കാണുന്നതുപോലെയും ആകാം!) കട്ടിയുള്ള നൂലുകൊണ്ട് കെട്ടുക.

    ഇത് നന്നായിട്ടു ചൂടായിരിക്കുന്ന എണ്ണയിൽ ഇട്ട് വറുത്തെടുക്കുക. തീ കുറച്ചുവെച്ച് പാത്രം അടച്ചുവെച്ച് സമയമെടുത്തുവേണം വറുക്കാൻ. എന്നാലെ ഗ്രേവിയുടെ ഫ്ലേവർ മീനിൽ നന്നായിട്ടു പിടിക്കൂ.

    ഇത്രയും പരുപാടിയേയുള്ളൂ. കരിമീൻ പൊള്ളിച്ചത് റെഡി. റെസിപ്പി വായിച്ചു ഞെട്ടണ്ട കാര്യമില്ല. ഉണ്ടാക്കാൻ തുടങ്ങുമ്പോൾ വളരെ എളുപ്പമാണെന്നു മനസ്സിലാവും.

  • കൊത്തു ചിക്കന്‍ ഉണ്ടാക്കിയാലോ

    കൊത്തു ചിക്കന്‍ ഉണ്ടാക്കിയാലോ

    ചേരുവകള്‍

    ചിക്കൻ – 1.5 കിലോ (20-25 കഷണങ്ങളായി മുറിക്കുക)

    മുളക് പൊടി – 2 ടേബിൾ സ്പൂൺ (കാശ്മീരി + സാദാ )

    മഞ്ഞൾ പൊടി – 1/2 ടീ സ്പൂൺ

    മല്ലി പൊടി – 1.5 ടേബിൾ സ്പൂൺ

    പെരും ജീരകം പൊടി – 1 ടേബിൾ സ്പൂൺ

    ഇഞ്ചി പേസ്റ്റ് – 1 ടേബിൾ സ്പൂൺ

    വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾ സ്പൂൺ

    സവാള – 4

    പച്ച മുളക് – 4

    തക്കാളി – 3

    വെള്ളം -1.5 കപ്പ്‌

    ഉണ്ടാക്കേണ്ട വിധം
    ചിക്കൻ കഷണങ്ങളിൽ പൊടികളും ,പേസ്റ്റും,ഉപ്പും ചേർത്ത് മിക്സ്‌ ചെയ്യുക.ഇതിൽ വെള്ളം ചേർത്ത് വേവിക്കുക.വെന്തു കഴിഞ്ഞാൽ ചിക്കൻ കഷണങ്ങൾ ഗ്രേവിയിൽ നിന്ന് മാറ്റി വെക്കുക.അത് തണുത്തു കഴിഞ്ഞാൽ എല്ലിൽ നിന്നും പിച്ചി എടുത്തു വെയ്ക്കുക.
    ഒരു പാനിൽ എണ്ണ ചൂടാക്കി സവാള,പച്ച മുളക് , കറി വേപ്പില വഴറ്റുക. സവാള ഗോള്‍ഡന്‍ ബ്രൌൺ ആകുമ്പോൾ ചിക്കൻ ചേർത്ത് ഇളക്കുക.തക്കാളി കഷണങ്ങൾ ചേർക്കുക.അത് വഴന്നു കഴിഞ്ഞാൽ മാറ്റി വെച്ചിരിക്കുന്ന ഗ്രേവി ചേർത്ത് 5 മിനിറ്റ് തിളപ്പിക്കുക.മല്ലിയില അരിഞ്ഞു ചേർത്ത് ഓഫ്‌ ചെയ്യാം.

  • കുട്ടനാട് താറാവ് കറി ഉണ്ടാക്കാം

    കുട്ടനാട് താറാവ് കറി ഉണ്ടാക്കാം

    താറാവ് – അരക്കിലോ

    സവാള – 2 എണ്ണം

    തക്കാളി – 2 എണ്ണം

    ഇഞ്ചി അരിഞ്ഞത് -1 ടേബിള് സ്പൂണ്

    വെളുത്തുള്ളി ചതച്ചത് -1 ടേബിള് സ്പൂണ്

    ചുവന്നുളളി നീളത്തില് -1 ടേബിള് സ്പൂണ്

    പച്ചമുളക് – 6 എണ്ണം

    കുരുമുളകുപൊടി -1 ടീസ്പൂണ്

    ഗരംമസാലാപ്പൊടി -2 ടീസ്പൂണ്

    മഞ്ഞള്പ്പൊടി -1 ടീസ്പൂണ്

    മുളകുപൊടി -1 ടീസ്പൂണ്

    പെരുഞ്ചീരകം -1 ടീസ്പൂണ്

    മുഴുവന് കുരുമുളക് -1 ടീസ്പൂണ്

    തേങ്ങയുടെ ഒന്നാം പാല് -1 കപ്പ്

    രണ്ടാംപാല് -1 കപ്പ്

    കറിവേപ്പില,ഉപ്പ്
    വെളിച്ചെണ്ണ . ആവശ്യത്തിനു

    തയ്യാറാക്കുന്ന വിധം:-

    താറാവിറച്ചി ഇടത്തരം കഷ്ണങ്ങളാക്കി ഇതില് മഞ്ഞള്പ്പൊടി, ഉപ്പ് എന്നിവ പുരട്ടി വയ്ക്കുക.
    മുഴുവന് കുരുമുളക്, പെരുഞ്ചീരകം എന്നിവ ചൂടാക്കി പാകത്തിനു വെള്ളം ചേര്‍ത്ത് അരച്ച് പേസ്റ്റാക്കി ഇതും ഇറച്ചില് പുരട്ടി അര മണിക്കൂര് വയ്ക്കണം. ഇത് പിന്നീട് അര മണിക്കൂര് കുറഞ്ഞ തീയില് വേവിച്ചെടുക്കുക. വേണമെങ്കില് വെള്ളം ചേര്‍ക്കാം .
    ഒരു പാനില് വെളിച്ചെണ്ണ തിളപ്പിയ്ക്കുക. ഇതില് കറിവേപ്പില വറുക്കുക. ഇതിലേയ്ക്ക് ഇഞ്ചി, വെളുത്തുള്ളി, ചുവന്നുള്ളി, പച്ചമുളക്, സവാള എന്നിവ ചേര്ത്ത് നല്ലപോലെ മൂപ്പിയ്ക്കുക. പിന്നീട് തക്കാളി ചേര്ത്തിളക്കാം.
    ഇതിലേയ്ക്ക് മസാലപ്പൊടികളെല്ലാം ചേര്‍ത്തിളക്കുക . ഇതിലേയ്ക്കു താറാവിറച്ചി ചേര്‍ത്ത് തേങ്ങയുടെ രണ്ടാംപാല് ചേര്‍ത്ത് ഇളക്കണം . ഇത് തിളച്ചു വറ്റുമ്പോള് ഒന്നാംപാല് ചേര്‍ത്ത് കുറുക്കി വാങ്ങിയെടുക്കാം. ഇതിനു മുകളില് അല്പം കുരുമുളകു ചതച്ചത്, കറിവേപ്പില എന്നിവ ചേര്‍ത്തിളക്കാം

  • ഇറ്റാലിയന്‍ പിസ

    ഇറ്റാലിയന്‍ പിസ

    നമുക്ക് ഇറ്റാലിയന്‍ പിസ ഉണ്ടാക്കി നോക്കിയാലോ?

    ആവശ്യമുള്ള സാധനങ്ങള്‍

    മൈദ – നാല് കപ്പ്

    യീസ്റ്റ് – രണ്ടു ടേബിള്‍ സ്പൂണ്‍

    പഞ്ചസാര – ഒരു നുള്ള്

    ഉപ്പ് – രണ്ടു ടീ സ്പൂണ്‍

    ഒറിഗാനോ – അര ടീസ്പൂണ്‍

    തൈം – അര ടീസ്പൂണ്‍ (ഒറിഗാനോ,തൈം എന്നിവ ഇറ്റാലിയന്‍ സ്പൈസസ് ആണ്,..എല്ലാ സൂപ്പര്‍ മാര്‍ക്കറ്റിലും
    ഇന്ന് ലഭ്യമാണ് ഇവ )

    ഇളംചൂട് വെള്ളം -രണ്ടു കപ്പ്

    എണ്ണ – മൂന്നു ടേബിള്‍ സ്പൂണ്‍

    മൊസരല്ല ചീസ്‌-200 ഗ്രാം

    ടോമാടോ സോസ് -അഞ്ച് ടേബിള്‍ സ്പൂണ്‍

    കാപ്സിക്കം – ഒരെണ്ണം ചതുരക്കഷണങ്ങള്‍ ആക്കിയത്
    (പച്ച,മഞ്ഞ ഏതെങ്കിലും)

    വെളുത്തുള്ളി -രണ്ടല്ലി ചെറുതായി നുറുക്കിയത്

    സവാള -ഒരെണ്ണം ചതുരക്കഷണങ്ങള്‍ ആക്കിയത്

    തക്കാളി -ഒരെണ്ണം ചതുരക്കഷണങ്ങള്‍ ആക്കിയത്

    എല്ലില്ലാത്ത ചിക്കന്‍ -ചെറുതായി നുറുക്കിയത്

    ഒലിവ്(ബ്ലാക്ക്‌ അല്ലെങ്കില്‍ ഗ്രീന്‍ )-വട്ടത്തില്‍ അരിഞ്ഞത്‌ (optional)

    കുരുമുളക് പൊടി- രണ്ടു വലിയ സ്പൂണ്‍

    വറ്റല്‍ മുളക് വറുത്തു ക്രഷ് ചെയ്തത് -രണ്ടു ടീ സ്പൂണ്‍

    ഉണ്ടാക്കുന്ന വിധം

    സ്റ്റെപ് 1 :രണ്ടു കപ്പ് ഇളം ചൂട് വെള്ളത്തില്‍ രണ്ടു ടേബിള്‍ സ്പൂണ്‍ യീസ്റ്റും ഒരു നുള്ള് പഞ്ചസാരയും ചേര്‍ത്ത് കുറച്ചു നേരം യീസ്റ്റ് പൊങ്ങാന്‍ വെക്കുക .യീസ്റ്റ് നന്നായി പൊങ്ങി വന്നാല്‍ ,ഒരു വലിയ ബൌള്‍ എടുത്തു അതിലേക്കു നാല് കപ്പ് മൈദ ,യീസ്റ്റ് ചേര്‍ത്ത വെള്ളം,കാല്‍ ടീ സ്പൂണ്‍ ഒറിഗാനോ ,കാല്‍ ടീസ്പൂണ്‍ തൈം,രണ്ടു ടീ സ്പൂണ്‍ ഉപ്പ്,രണ്ടു ടീ സ്പൂണ്‍ എണ്ണ എന്നിവ ചേര്‍ത്ത് നന്നായി കുഴക്കുക.മാവ് നന്നായി കുഴച്ചതിനു ശേഷം ഒരു നനഞ്ഞ തുണി കൊണ്ട് മൂടി അഞ്ചു മണിക്കൂര്‍ പൊങ്ങാന്‍ വെക്കുക.

    സ്റ്റെപ്2: ഒരു പാന്‍ അടുപ്പത്ത്‌ വെച്ച് എണ്ണ ഒഴിക്കുക .അതില്ക്ക് വെളുത്തുള്ളി ഇട്ടു വഴറ്റിയ ശേഷം,സവാള,കാപ്സിക്കം ,തക്കാളി,ചിക്കന്‍ പീസസ് എന്നിവ ഇട്ടുവഴറ്റുക,കൂടെ കുരുമുളക് പൊടി,ഉപ്പ്,വറ്റല്‍ മുളകു പൊടിച്ചത് ഇവ ചേര്‍ത്ത് വാങ്ങി വെക്കുക.

    സ്റ്റെപ് 3 : ഒരു ചെറിയ ബൌളില്‍ ടൊമാറ്റോ സോസ്,ഉപ്പ്,കുരുമുളക് പൊടി,ഇറ്റാലിയന്‍ സ്പൈസസ്,വറ്റല്‍ മുളക് പൊടിച്ചത് ഇവ ചേര്‍ത്ത് നന്നായി മിക്സ്‌ ചെയ്യുക.

    സ്റ്റെപ്4:അഞ്ചു മണിക്കൂര്‍ കഴിഞ്ഞു മാവ്തുറന്നു നോക്കിയാല്‍ നമ്മള്‍ കുഴച്ചു വെച്ചതിന്റെ ഇരട്ടി വലുപ്പം ആയിട്ടുണ്ടാവും..അതില്‍ നിന്നും നാല് മീഡിയം സൈസ് പിസക്കുള്ള നാല് ബോള്‍സ് ഓരോന്നായി ഉരുട്ടി പ്രത്യേകം ആക്കി വെക്കുക.ഒരു ബോള്‍ എടുത്തു അല്‍പ്പം മൈദ തൂവി നന്നായി പരത്തി എടുക്കുക.പരത്തിയ പിസ ബേസ്‌ എടുത്തു മൈക്രോ വേവ് ഓവന്റെ അടിയിലത്തെ ടര്നബില്‍ പ്ലേറ്റില്‍അല്‍പ്പം എണ്ണ തൂവിയിട്ടു എടുത്തു വെക്കുക.മൈക്രോ വേവ് ഓവനില്‍ എട്ടു മിനുട്ട് സമയം കൊടുത്തു പിസ ബേസ് പാകപ്പെടുത്തി എടുക്കുക.പിസ ബേസ് പുറത്തെടുത്തു ,മുകളില്‍ കുറച്ചു ടൊമാറ്റോ സോസ് മിക്സ്‌ പുരട്ടുക,മേലെ കാപ്സിക്കം,ഉള്ളി,തക്കാളി,ചിക്കന്‍ മിക്സ്‌ നിരത്തുക,മുകളില്‍ ആയി.. മൊസരല്ല ചീസ് നിരത്തുക.ഇത് എടുത്തു ഓവന്റെ അടിയിലെ പ്ലേറ്റില്‍ വെച്ച് 10 m ബേക്ക് ചെയ്തെടുക്കുക..ടേസ്റ്റി പിസ റെഡി..ബാക്കിയുള്ള ബോള്സും ഇതേ രീതിയില്‍ ചെയ്തു പിസ ഉണ്ടാക്കിയെടുക്കുക.

  • ചിക്കന്‍ കബാബ് ഉണ്ടാക്കാം

    ചിക്കന്‍ കബാബ് ഉണ്ടാക്കാം

    ചേരുവകള്‍
    ചിക്കന്‍ ബ്രെസ്റ്റ്-1 കിലോ
    സവാള-1
    ചെറുനാരങ്ങാനീര്-4 ടേബള്‍ സ്പൂണ്‍
    കടുകരച്ചത്-1 ടീസ്പൂണ്‍
    കുരുമുളകുപൊടി-1 ടീസ്പൂണ്‍
    ജീരകപ്പൊടി-1 ടീസ്പൂണ്‍
    കുങ്കുമപ്പൂ-ഒരു നുള്ള്
    ചൂടുവെള്ളം-3 ടേബിള്‍ സ്പൂണ്‍
    ഒലീവ് ഓയില്‍ 4 ടേബിള്‍ സ്പൂണ്‍
    ഉപ്പ് ആവശ്യത്തിനു
    ഉണ്ടാക്കേണ്ട വിധം
    സവാള, ചെറുനാരങ്ങാനീര്, ഒലീവ് ഓയില്‍, ഉപ്പ്, കുരുമുളകുപൊടി എന്നിവ ഒരുമിച്ചരയ്ക്കുക.
    കുങ്കുമപ്പൂ ചൂടുവെള്ളത്തില്‍ 10 മിനിറ്റ് ഇട്ടു വയ്ക്കുക.
    ചിക്കന്‍ നല്ലപോലെ കഴുകി വൃത്തിയാക്കിയ ശേഷം ജീരകപ്പൊടി, കടുകരച്ചത്, അരച്ച മസാല, കുങ്കുമപ്പൂ എന്നിവ പുരട്ടി 8 മണിക്കൂര്‍ നേരം ഫ്രിഡ്ജില്‍ വയ്ക്കുക. മസാല പിടിയ്ക്കാനാണിത്. ഫ്രീസര്‍ ഒഴിവാക്കുക.
    ഇതിനു ശേഷം ചിക്കന്‍ പുറത്തെടുത്ത് സ്‌ക്രൂവേഴ്‌സില്‍ കോര്‍ക്കുക. ഇത് ഗ്രില്‍ ചെയ്‌തെടുക്കാം.
    ചൂടോടെ  കബാബ് കഴിയ്ക്കൂ.
  • മലയാളി ഏറ്റവും കൂടുതല്‍ കഴിക്കുന്ന ആഹാരം എതാണ്.

    മലയാളി ഏറ്റവും കൂടുതല്‍ കഴിക്കുന്ന ആഹാരം എതാണ്.

    സംശയം വേണ്ട ചോറ് തന്നെ. എന്നാല്‍ അരിവേവിച്ച് ചോറ് ആക്കുന്ന നമ്മുടെ രീതിയില്‍ ശാസ്ത്രീയമായ തെറ്റുകളുണ്ടെന്നാണ് ബെല്‍ഫാസ്റ്റിലെ ക്വീന്‍സ് സര്‍വകലാശാലയിലെ ഗവേഷകരുടെ കണ്ടെത്തല്‍.

     

    പൊതുവില്‍ മലയാളികള്‍ വെള്ളം വച്ചു തിളപ്പിച്ച ശേഷം അരിയിട്ടു വേവിക്കുന്ന രീതി ശാസ്ത്രീയമല്ലെന്നും ഇത് അരിയിലേ രാസവസ്തുക്കള്‍ നേരിട്ടു ശരീരത്തില്‍ എത്താന്‍ കാരണമാകുമെന്നുമാണ് ഇവരുടെ പഠനം പറയുന്നത്.

     

    കീടനാശിനികള്‍, വളങ്ങള്‍ എന്നിവയിലൂടെ അരിയില്‍ എത്തുന്ന ആഴ്‌സനിക് ഉള്‍പ്പടെയുള്ള രാസവസ്തുക്കള്‍ ചോറില്‍ തന്നെ നിലനില്‍ക്കുകയും ഇതു ഗുരുതര രോഗങ്ങള്‍ക്കു കാരണമാകുകയും ചെയ്യുമെന്നു പഠനങ്ങള്‍ പറയുന്നു.

     

    അരി നേരിട്ടു തിളച്ച വെള്ളത്തില്‍ ഇട്ടു വേവിച്ചു കഴിക്കുന്നതിനു പകരം തലേദിവസം രാത്രിയില്‍ വെള്ളത്തില്‍ ഇട്ടുവച്ച ശേഷം വേവിക്കുകയാണു വേണ്ടത് എന്ന് പഠനം പറയുന്നു.

     

    കുതിര്‍ത്തു വയ്ക്കാതെ വേവിച്ചാല്‍ അരി വെന്തു ചോറായാലും ഇതില്‍ അടങ്ങിരിക്കുന്ന ആഴ്‌സനിക്കിന്റെ അളവില്‍ മാറ്റം ഉണ്ടാകില്ല.

     

    എന്നാല്‍ തലേദിവസം വെള്ളത്തില്‍ ഇട്ട ശേഷം വേവിച്ചാല്‍ അരിയിലെ രാസവസ്തുക്കളുടെ സാന്നിധ്യം 80 ശതമാനം കുറയുമെന്നും ക്വീന്‍സ് യൂണിവേഴ്സിറ്റിയിലെ ബയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ പഠനം പറയുന്നു.

     

    ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ.