മലയാളി ഏറ്റവും കൂടുതല്‍ കഴിക്കുന്ന ആഹാരം എതാണ്.

malayali food
Advertisement

സംശയം വേണ്ട ചോറ് തന്നെ. എന്നാല്‍ അരിവേവിച്ച് ചോറ് ആക്കുന്ന നമ്മുടെ രീതിയില്‍ ശാസ്ത്രീയമായ തെറ്റുകളുണ്ടെന്നാണ് ബെല്‍ഫാസ്റ്റിലെ ക്വീന്‍സ് സര്‍വകലാശാലയിലെ ഗവേഷകരുടെ കണ്ടെത്തല്‍.

 

പൊതുവില്‍ മലയാളികള്‍ വെള്ളം വച്ചു തിളപ്പിച്ച ശേഷം അരിയിട്ടു വേവിക്കുന്ന രീതി ശാസ്ത്രീയമല്ലെന്നും ഇത് അരിയിലേ രാസവസ്തുക്കള്‍ നേരിട്ടു ശരീരത്തില്‍ എത്താന്‍ കാരണമാകുമെന്നുമാണ് ഇവരുടെ പഠനം പറയുന്നത്.

 

കീടനാശിനികള്‍, വളങ്ങള്‍ എന്നിവയിലൂടെ അരിയില്‍ എത്തുന്ന ആഴ്‌സനിക് ഉള്‍പ്പടെയുള്ള രാസവസ്തുക്കള്‍ ചോറില്‍ തന്നെ നിലനില്‍ക്കുകയും ഇതു ഗുരുതര രോഗങ്ങള്‍ക്കു കാരണമാകുകയും ചെയ്യുമെന്നു പഠനങ്ങള്‍ പറയുന്നു.

 

അരി നേരിട്ടു തിളച്ച വെള്ളത്തില്‍ ഇട്ടു വേവിച്ചു കഴിക്കുന്നതിനു പകരം തലേദിവസം രാത്രിയില്‍ വെള്ളത്തില്‍ ഇട്ടുവച്ച ശേഷം വേവിക്കുകയാണു വേണ്ടത് എന്ന് പഠനം പറയുന്നു.

 

കുതിര്‍ത്തു വയ്ക്കാതെ വേവിച്ചാല്‍ അരി വെന്തു ചോറായാലും ഇതില്‍ അടങ്ങിരിക്കുന്ന ആഴ്‌സനിക്കിന്റെ അളവില്‍ മാറ്റം ഉണ്ടാകില്ല.

 

എന്നാല്‍ തലേദിവസം വെള്ളത്തില്‍ ഇട്ട ശേഷം വേവിച്ചാല്‍ അരിയിലെ രാസവസ്തുക്കളുടെ സാന്നിധ്യം 80 ശതമാനം കുറയുമെന്നും ക്വീന്‍സ് യൂണിവേഴ്സിറ്റിയിലെ ബയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ പഠനം പറയുന്നു.

 

ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ.