Blog

  • ചെമ്മീന്‍ കുടമ്പുളി ഇട്ടു വച്ചത്

    ചെമ്മീന്‍ കുടമ്പുളി ഇട്ടു വച്ചത്

    ചേരുവകള്‍

    ചെമ്മീൻ വൃത്തിയാക്കിയത് -1/ 2 kg

    ഉള്ളി അരിഞ്ഞത് അഞ്ചെണ്ണം

    പുളി നാല് കഷ്ണം കഴുകി വെള്ളത്തിൽ ഇട്ടു വെക്കുക.

    പച്ചമുളക് അരിഞ്ഞത് -3

    മുളകുപൊടി -2 ടേബിൾ സ്പൂൺ

    മഞ്ഞൾപ്പൊടി -1/2 ടി സ്പൂൺ

    ഉലുവപ്പൊടി -1/4 ടി സ്പൂൺ

    ഇഞ്ചി വെളുത്തുള്ളി ചതച്ചത് -1 സ്പൂൺ

    കറിവേപ്പില,വെളിച്ചെണ്ണ,ഉപ്പ്,വെള്ളം -ആവശ്യത്തിന്

    ഉണ്ടാക്കേണ്ട വിധം

    ചട്ടിയിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം കുഞ്ഞുള്ളിയും ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് വഴറ്റുക ഇതിലേക്ക് തീയ് കുറച്ച ശേഷം മുളകുപൊടിയും ഉലുവപ്പൊടിയും ചേർക്കുക.ഇതിലേക്ക് വെള്ളത്തോട് കൂടി പുളി ചേർക്കുക.തിളച്ചശേഷം കൊഞ്ച് ചേർത്ത് ആവശ്യത്തിന് ഉപ്പുമിട്ട് വറ്റിച്ചെടുക്കാം.കറിവേപ്പില ചേർത്ത് വാങ്ങാം.ഗ്രേവി കുറുകിയിരിക്കുന്നതാണ് ടേസ്റ്റ്‌.

  • നാടന്‍ സാമ്പാര്‍ ഉണ്ടാക്കാം

    നാടന്‍ സാമ്പാര്‍ ഉണ്ടാക്കാം

    ചേരുവകള്‍

    തുവരപരിപ്പ്‌ – ½ കപ്പ്‌

    മുരിങ്ങക്കായ് – 1 എണ്ണം

    തക്കാളി – 1 എണ്ണം

    ഉരുളക്കിഴങ്ങ് – 1 എണ്ണം

    കാരറ്റ് – 1 എണ്ണം

    വഴുതനങ്ങ – 1 എണ്ണം

    വെണ്ടയ്ക്ക – 2 എണ്ണം

    കോവയ്ക്ക – 4 എണ്ണം

    വെള്ളരിയ്ക്ക – 100 ഗ്രാം

    നേന്ത്രക്കായ് – ½ (ഒന്നിന്റെ പകുതി)

    ബീന്‍സ് – 3 എണ്ണം

    പച്ചമുളക് – 4 എണ്ണം

    സവാള – 1 എണ്ണം

    മഞ്ഞള്‍പൊടി – 1 നുള്ള്

    സാമ്പാര്‍ പൊടി – 3 ടേബിള്‍സ്പൂണ്‍

    കായം – 1 ടീസ്പൂണ്‍

    വാളന്‍പുളി – നെല്ലിക്ക വലുപ്പത്തില്‍

    വെളിച്ചെണ്ണ – 2 ടേബിള്‍സ്പൂണ്‍

    കടുക് – 1 ടീസ്പൂണ്‍

    വറ്റല്‍മുളക് – 3 എണ്ണം

    ചെറിയ ഉള്ളി – 5 എണ്ണം

    കറിവേപ്പില – 2 ഇതള്‍

    വെള്ളം – ആവശ്യത്തിന്

    ഉപ്പ് – ആവശ്യത്തിന്

    തയാറാക്കുന്ന വിധം

    പരിപ്പ് കഴുകിയ ശേഷം കുറഞ്ഞത്‌ 20 മിനിറ്റ് കുതിര്‍ത്തു വയ്ക്കുക.
    പച്ചക്കറികള്‍ നന്നായി കഴുകിയെടുക്കുക.
    മുരിങ്ങക്കായ് 2 ഇഞ്ച്‌ നീളത്തിലും മറ്റ് പച്ചക്കറികള്‍ ഇടത്തരം കഷ്ണങ്ങളായും മുറിക്കുക.
    പച്ചമുളക് നീളത്തില്‍ കീറുകയും ചെറിയ ഉള്ളി ചെറുതായി അരിയുകയും ചെയ്യുക.
    പ്രഷര്‍ കുക്കറില്‍ പരിപ്പും, പച്ചക്കറികളും മഞ്ഞള്‍പൊടിയും സാമ്പാര്‍പൊടിയും (1 ടേബിള്‍സ്പൂണ്‍ മാത്രം) ഉപ്പും ആവശ്യത്തിന് വെള്ളം (പച്ചക്കറികള്‍ മുങ്ങികിടക്കാന്‍ പാകത്തിന്)ചേര്‍ത്ത് വേവിക്കുക.
    ഒരു വിസില്‍ അടിയ്കുമ്പോള്‍ തീ അണയ്ക്കുക. ഏകദേശം 10 മിനിറ്റ് കഴിയുമ്പോള്‍ പ്രഷര്‍ കളഞ്ഞെടുക്കുക.
    വാളന്‍ പുളി ½ കപ്പ്‌ വെള്ളത്തില്‍ 5 മിനിറ്റ് നേരം കുതിര്‍ത്ത് പിഴിഞ്ഞെടുക്കുക.
    ബാക്കിയുള്ള സാമ്പാര്‍ പൊടിയും (2 ടേബിള്‍സ്പൂണ്‍)കായവും ഒരു പാനിലിട്ട് ഇളക്കി ചൂടാക്കുക.
    കുക്കര്‍ തുറന്ന് പുളി വെള്ളവും, കായവും, സാമ്പാര്‍ പൊടിയും ചേര്‍ത്ത് 2 മിനിറ്റ് നേരം തിളപ്പിക്കുക. ഉപ്പ് നോക്കി കുറവുണ്ടെങ്കില്‍ ചേര്‍ക്കുക.
    ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക് ഇട്ട് പൊട്ടുമ്പോള്‍ ചെറിയ ഉള്ളി, വറ്റല്‍മുളക്, കറിവേപ്പില എന്നിവ മൂപ്പിച്ച് സാമ്പാറില്‍ ചേര്‍ക്കുക.

    കുറിപ്പ്
    • പച്ചക്കറികള്‍ ലഭ്യതയനുസരിച്ച് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്നതാണ്.
    • സവാളയ്ക്ക് പകരം ചെറിയ ഉള്ളി 10 എണ്ണം ചേര്‍ത്താല്‍ കൂടുതല്‍ രുചികരമായിരിക്കും.
    • സാമ്പാര്‍പൊടി ഇല്ലെങ്കില്‍ മല്ലിപൊടി (1 ¼ ടേബിള്‍സ്പൂണ്‍), കാശ്മീരി മുളകുപൊടി (1 ¼ ടേബിള്‍സ്പൂണ്‍), മഞ്ഞള്‍പൊടി (1 നുള്ള്), കായപൊടി (3/4 ടീസ്പൂണ്‍), ഉലുവപൊടി (1 നുള്ള്), ജീരകപൊടി (1/2 ടീസ്പൂണ്‍) എന്നിവ യോജിപ്പിച്ച് സാമ്പാര്‍പൊടി ഉണ്ടാക്കാവുന്നതാണ്

  • മീന്‍ തലക്കറി ഉണ്ടാക്കാം

    മീന്‍ തലക്കറി ഉണ്ടാക്കാം

    ആവശ്യമുള്ള സാധനങ്ങള്‍

    മീന്‍തല – 1 കിലോ(3എണ്ണം)

    വെളുത്തുള്ളി – 200 ഗ്രാം

    ഇഞ്ചി- 2 വലിയ കഷണം

    ചുവന്നുള്ളി- 100 ഗ്രാം

    കുടം പുളി- 5 കഷണം

    കടുക്‌, ഉലുവ – അല്‍പം

    മുളകു പൊടി – 4 ടേബിള്‍ സ്പൂണ്‍

    മഞ്ഞള്‍ പൊടി-2നുള്ള്

    കറിവേപ്പില

    വെളിച്ചെണ്ണ- 4 സ്പൂണ്‍

    ഉപ്പ്-പാകത്തിന്.

    പാകം ചെയ്യുന്നവിധം

    മീന്‍ തല കഴുകി വൃത്തിയാക്കി എടുക്കുക,
    ചുവന്നുള്ളി, വെളുത്തുള്ളി,1 കഷണം ഇഞ്ചി എന്നിവ ചതച്ചു മാറ്റി വെക്കുക
    കുടം പുളി അല്‍പം ഉപ്പു ചേര്‍ത്തു വെള്ളത്തില്‍ ഇട്ടു വെക്കുക

    മീന്‍ കറിയില്‍ നിന്നു വ്യത്യസ്തമായികൂടുതല്‍ സമയം മീന്‍തല വേവിക്കണം. അരപ്പ് കൂടുതല്‍ കുറുകുകയും വേണം.സാധാരണ മുളക് കൂടുതല്‍ അളവില്‍ ചേര്‍ത്തു എരിവു കൂട്ടിയാണ് മീന്‍തല വേവിക്കുന്നത്‌.

    ചൂടായ മണ്‍ ചട്ടിയില്‍ 2 സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ചു കടുക്‌, ഉലുവ ഇവ ഇട്ടു പൊട്ടിക്കുക. ഇതിലേക്കു ചതച്ചു വെച്ച കൂട്ടും, കറിവേപ്പിലയും ചേര്‍ത്തു നന്നായി വറുക്കുക.
    വറുത്തെടുത്ത കൂട്ട്‌ തണുക്കുമ്പോള്‍ നല്ല വെണ്ണ പോലെ അരച്ചെടുക്കുക.
    ചട്ടിയില്‍ 1 സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ചു മുളകു പൊടി നന്നായി
    മൂപ്പിക്കുക, പിന്നീട്‌ ചെറുതായരിഞ്ഞ ഇഞ്ചി,പാകത്തിന് ഉപ്പ്,മഞ്ഞള്‍ പൊടി, അരപ്പ്‌ എന്നിവ കൂടി
    ചേര്‍ത്ത്‌ മൂപ്പിക്കുക.
    ഇതിലേക്ക് 1 കപ്പ്‌ വെള്ളം ഒഴിക്കുക.
    അരപ്പു തിളക്കുമ്പോള്‍ മീന്‍തല ഇട്ടു പുളിയും ചേര്‍ത്ത്‌ ചെറു തീയില്‍ നന്നായി വറ്റിച്ചെടുക്കുക.
    വാങ്ങുമ്പോള്‍ 1 സ്പൂണ്‍ പച്ച വെളിച്ചെണ്ണ, കറി വേപ്പില ഇവ ചേര്‍ത്തു ചട്ടി ചുറ്റിച്ചു വാങ്ങുക.
    മീന്‍ തല മുളകിട്ടത്‌ തയ്യാര്‍ !!!

  • ചിക്കന്‍ ഫ്രൈഡ് റൈസ്

    ചിക്കന്‍ ഫ്രൈഡ് റൈസ്

    ചിക്കന്‍ ഫ്രൈഡ് റൈസ് ഉണ്ടാക്കി നോക്കാം.

    ആവശ്യമുള്ള സാധനങ്ങള്‍:

    1. റൈസ് – രണ്ടു കപ്പ്‌ (ഗീ റൈസ് ആണ് നല്ലത്)

    2. ചിക്കന്‍ – പത്തു കഷണം (ഒരു സ്പൂണ്‍ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍ പൊടിയും, ഒരു ടീസ്പൂണ്‍ മുളക് പൊടിയും പുരട്ടി അര മണിക്കൂര്‍ വെച്ചതിനു ശേഷം ബ്രൌണ്‍ കളര്‍ ആകുന്നത്‌ വരെ എണ്ണയില്‍ വറുത്തെടുക്കുക.

    വെളുത്തുള്ളി – രണ്ടെണ്ണം (ചെറുതായി അരിഞ്ഞത് )

    3. എണ്ണ – രണ്ടു ടേബിള്‍ സ്പൂണ്‍

    4. സവാള – ഒരെണ്ണം (ചെറുത്)

    5. കാരറ്റ്‌ – ഒരെണ്ണം

    6. ബീന്സ് – ഒരു കപ്പ്‌

    7. കാബേജ് – കാല്‍ കപ്പ്‌

    8. ക്യാപ്സിക്കം – ഒരു കപ്പ്‌

    9. കുരുമുളക് പൊടി – അര ടീസ്പൂണ്‍

    10. ചില്ലി സോസ് – ഒരു ടീസ്പൂണ്‍

    11. സോയ സോസ് – രണ്ടു ടീസ്പൂണ്‍

    12. ടോമടോ സോസ് – രണ്ടു ടീസ്പൂണ്‍

    13. മുട്ട – രണ്ടെണ്ണം ( അര ടീസ്പൂണ്‍ എണ്ണയില്‍ ഒരു നുള്ള് ഉപ്പും, ഒരു നുള്ള് കുരുമുളക് പൊടിയും ഇട്ടു നന്നായി വറുത്തെടുക്കുക).

    14. ഉപ്പ് – ആവശ്യത്തിന്

    15. മല്ലിയില – ആവശ്യത്തിന്

    തയ്യാറാക്കുന്ന വിധം :

    ഒരു പാത്രം അടുപ്പില്‍ വെച്ച് , ചൂടായത്തിനു ശേഷം അതില്‍ രണ്ടു ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിചതിനു ശേഷം അരിഞ്ഞു വെച്ചിരിക്കുന്ന വെളുത്തുള്ളി അതിലിട്ടു നന്നായി വയറ്റി എടുക്കുക. അതിനു ശേഷം കാരറ്റ്‌ , ബീൻസ്, കാബേജ്, സവാള, ആവശ്യത്തിന് ഉപ്പ്, കുരുമുളക് പൊടി എന്നിവ ചേർത്ത് ചെറുതീയില്‍ വേവിച്ചെടുക്കുക. അതിനു ശേഷം കാപ്സികം, ചില്ലി സോസ്, ടോമടോ സോസ്, സോയ സോസ് ഇവ കൂടി ചേർത്ത് നന്നായി ഇളക്കി അഞ്ചു മിനിറ്റ് കൂടി വേവിക്കുക. അതിലേക്കു വറുത്തു വെച്ചിരിക്കുന്ന ചിക്കന്‍ പീസ്‌ ചെറിയ കഷണങ്ങള്‍ ആക്കി അതിലേക്കിട്ട് നന്നായി ഇളക്കി ഇറക്കി വെക്കുക.

    ഒരു പാത്രം അടുപ്പില്‍ വെച്ചു, ചൂടായതിനുശേഷം അര ടീസ്പൂണ്‍ നെയ്യ്‌ (ആവശ്യമുണ്ടെങ്കില്‍) രണ്ടു ടീസ്പൂണ്‍ എണ്ണയും ഒയിച്ചു കഴുകി വൃത്തിയാക്കിയ അരി നന്നായി വറുക്കുക. അതിലേക്കു മൂന്ന് കപ്പ്‌ വെള്ളവും ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേര്ത്ത് (വേണമെങ്കില്‍ ഒരു ഏലക്കായ,ഒരു കരാമ്പു, ഒരു കഷണം കറുവപ്പട്ട ഇവ കൂടി ഇട്ടു കൊടുക്കാം) ഗി റൈസ് ഉണ്ടാക്കുന്നത് പോലെ വേവിച്ചെടുക്കുക. അതിനു ശേഷം ആദ്യം ഉണ്ടാക്കിയ വെജിറ്റബിൾ ചിക്കന്‍ മിക്സിലേക്ക് റൈസ് കുറച്ച് കുറച്ചു ഇട്ടു ഇളക്കി മിക്സ്‌ ചെയ്യാവുന്നതാണ്. അതിലേക്കു മുട്ട വറുത്തതും മല്ലിയിലയും കൂടി ചേർത്തു വിളമ്പാം.!

    ഈ റെസിപ്പി ഇഷ്ടമായെങ്കില്‍ ഷെയര്‍ ചെയ്യൂ. ഈ പേജ് നിങ്ങള്‍ ഇതുവരെ ലൈക്ക് ചെയ്തിട്ടില്ലെങ്കില്‍ ഇപ്പോള്‍ തന്നെ ലൈക്ക് ചെയ്യൂ.

  • ഗ്രീന്‍ ചില്ലി ചിക്കന്‍ ഉണ്ടാക്കാം

    ഗ്രീന്‍ ചില്ലി ചിക്കന്‍ ഉണ്ടാക്കാം

    ചേരുവകള്‍
    ചിക്കന്‍-1 കിലോ
    പച്ചമുളക്-1 കപ്പ്
    സവാള-2
    വെളുത്തുള്ളി-10
    ഇഞ്ചി-1 കഷ്ണം
    മഞ്ഞള്‍പ്പൊടി-1 ടീസ്പൂണ്‍
    മല്ലിപ്പൊടി-2 ടീസ്പൂണ്‍
    വറുത്ത ജീരകപ്പൊടി-1 ടീസ്പൂണ്‍
    ഗരം മസാല പൗഡര്‍-1 ടീസ്പൂണ്‍
    ജീരകം-1 ടീസ്പൂണ്‍
    ഉപ്പ്
    മല്ലിയില
    എണ്ണ
    ഉണ്ടാക്കേണ്ട വിധം
    സവാള, വെളുത്തുള്ളി, ഇഞ്ചി, മല്ലിയില, മൂന്നുനാലു പച്ചമുളക് എന്നിവ ഒന്നിച്ചരയ്ക്കുക. അല്‍പം വെള്ളവും ഉപ്പും ചേര്‍ക്കാം.
    ഇത് ചിക്കനില്‍ പുരട്ടി അര മണിക്കൂര്‍ വയ്ക്കുക.
    ഒരു പാനില്‍ എണ്ണ ചൂടാക്കി ജീരകം പൊട്ടിയ്ക്കുക. പിന്നീട് പച്ചമുളകുകള്‍ അരിഞ്ഞ് എല്ലാം ചേര്‍ത്തിളക്കാം. അല്‍പം ഉപ്പും ചേര്‍ക്കുക. പച്ചമുളകിന്റെ നിറം അല്‍പം മാറുന്നതു വരെ ഇളക്കിക്കൊണ്ടിരിയ്ക്കുക.
    ഇതിലേയ്ക്ക് മസാലപ്പൊടികള്‍ ചേര്‍ത്തിളക്കുക. പിന്നീട് ചിക്കന്‍ കഷ്ണങ്ങളും ചേര്‍ക്കാം.
    വേണമെങ്കില്‍ അല്‍പം വെള്ളം ചേര്‍ത്ത് വേവിയ്ക്കുക. ചാറു കുറുകിക്കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം.
  • കര്‍ക്കിടകത്തിലെ കോഴി മരുന്ന് ഉണ്ടാക്കാം

    കര്‍ക്കിടകത്തിലെ കോഴി മരുന്ന് ഉണ്ടാക്കാം

    ചേരുവകള്‍

    ആട്ടിറച്ചി  – രണ്ടു കിലോ ( ഏതു ഇറച്ചിയും ഉപയോഗിക്കാം  കോഴി എടുക്കുന്നെങ്കില്‍ നാടന്‍ കോഴി എടുക്കാന്‍ ശ്രദ്ധിക്കണം )

    തേങ്ങാപ്പാല്‍ – രണ്ടു തേങ്ങയുടെ

    വെളിച്ചെണ്ണ – 500 ഗ്രാം

    എണ്ണ – 500 ഗ്രാം

    കോഴി മരുന്ന്   –  250 ഗ്രാം (അങ്ങാടി കടയിലും വൈദ്യശാലയിലും വാങ്ങാന്‍ കിട്ടും

    നാല്‍പ്പത്തി ഒന്ന്  കൂട്ടം അങ്ങാടി മരുന്നുകള്‍ ചേര്‍ത്ത് പൊടിച്ചതാണ്  ഇത് )

    പാചകം ചെയ്യേണ്ട വിധം

    ആട്ടിറച്ചി കഴുകി വൃത്തിയാക്കി തേങ്ങാപ്പാലില്‍ വേവിച്ചു വറ്റിക്കണം ..ഉപ്പു ഇടരുത്

    ശേഷം ഒരു ചട്ടിയില്‍ എണ്ണയും  വെളിച്ചെണ്ണ യും  ഒഴിച്ച് ചൂടായതിനു ശേഷം വേവിച്ചു വച്ചിരിക്കുന്ന ഇറച്ചി ചേര്‍ത്ത് ഇളക്കിയിട്ട് കോഴി മരുന്ന് ചേര്‍ക്കണം ശേഷം വഴറ്റി വെള്ളം ഉണ്ടെങ്കില്‍ വറ്റിക്കണം തെളിഞ്ഞു വരുന്ന എണ്ണ കുറേശെയായി കോരി മാറ്റി വയ്ക്കാം  ( കളയരുത്) ശേഷം  ഇറച്ചി വരട്ടി എടുക്കണം ( വരട്ടാന്‍ പാകത്തിനുള്ള എണ്ണ മാത്രം ആകുന്നവരെ ഇതില്‍ നിന്നും എണ്ണ കോരി മാറ്റാം ) നന്നായി വരട്ടി എടുത്ത ഇറച്ചി അടുപ്പില്‍ നിന്നും ഇറക്കി വയ്ക്കാം

    ഇത് മൂന്നോ നാലോ കഷണം വീതം ഓരോ ദിവസവും കഴിക്കാം … ( ഒരുമിച്ചു കഴിക്കരുത് ) കോരി  വച്ചിരിക്കുന്ന എണ്ണയും ദിവസവും ചോറില്‍ ഒഴിച്ച് കഴിക്കാവുന്നതാണ്.

    നടുവേദന ഉള്ളവര്‍ക്കൊക്കെ ഇത് വളരെ നല്ലതാണ് നമ്മുടെ പൂര്‍വികര്‍ കര്‍ക്കിടമാസത്തില്‍ ഇതൊക്കെ കഴിക്കുമായിരുന്നു അതാണ്‌ അവരുടെ ആരോഗ്യത്തിന്‍റെ രഹസ്യവും

    NB: ഏതു ഇറച്ചിയില്‍ ഉണ്ടാക്കിയാലും കോഴി മരുന്ന് എന്നാണു ഇത് അറിയപ്പെടുന്നത് അതിനാല്‍ മരുന്ന് മേടിക്കുമ്പോള്‍ കോഴി മരുന്ന്   എന്ന് പറഞ്ഞുതന്നെ മേടിക്കണം

    മുളക് പൊടി ,മഞ്ഞപ്പൊടി,മസാലകള്‍ ,ഒന്നും തന്നെ ഇതില്‍ ചേര്‍ക്കാന്‍ പാടില്ല

     

  • ചിക്കന്‍ ഉസ്മാനിയ തയ്യാറാക്കാം

    ചിക്കന്‍ ഉസ്മാനിയ തയ്യാറാക്കാം

    ചിക്കന്‍ – 1 1/2 കിലോ ( ചെറിയ കഷ്ണങ്ങള്‍ ആക്കി നുറുക്കിയത് )

    മല്ലിപൊടി – 4 ടേബിള്‍സ്പൂണ്‍

    മുളകുപൊടി – 2 1/2 ടേബിള്‍സ്പൂണ്‍

    കുരുമുളക് പൊടി – 1 ടേബിള്‍ സ്പൂണ്‍

    മഞ്ഞപൊടി – 1/2 ടീസ്പൂണ്‍

    ഗരം മസാല – 1 1/2 ടീസ്പൂണ്‍

    ഉപ്പ് – പാകത്തിന്

    വെളിച്ചെണ്ണ – പാകത്തിന്‘

    ജീരകപൊടി – ഒരു നുള്ള് (നിര്‍ബന്ധമില്ല)

    സവാള – 4 എണ്ണം (വലിയത്) – വളരെ കനം കുറച്ച് അരിയുക

    ചെറിയ ഉള്ളി – 10-15 എണ്ണം – ഇതും കനം കുറച്ച് അരിയുക

    നാളികേര കൊത്ത് – 1/2 മുറിയുടേത് (കനം കുറച്ച്, ചെറുതായി കൊത്തിയത്)

    ഇഞ്ചി – 1 1/2 ഇഞ്ച് നീളം – പൊടിയായി അരിഞ്ഞത്

    തക്കാളി – 2 എണ്ണം (ഇടത്തരം വലുപ്പമുള്ളത്) ചെറുതായി അരിഞ്ഞത്

    വെളുത്തുള്ളി – 7-8 അല്ലി – പൊടിയായി അരിഞ്ഞത്

    പച്ചമുളക് – 6 എണ്ണം,

    കറിവേപ്പില – 4 തണ്ട്

    പാചകം ചെയ്യുന്ന വിധം

    ചട്ടി അടുപ്പില്‍ വച്ച്, ചൂടായതിനുശേഷം ഒരു ടേബിള്‍സ്പൂണ്‍ വെളിച്ചണ്ണ അതിലേക്കൊഴിച്ച്, മുളകുപൊടിയും, മല്ലിപൊടിയും അതിലേക്കിട്ട്, ചെറിയ തീയില്‍ ബ്രൌണ്‍ നിറം വിടുന്നതു വരെ വറുക്കുക കഴുകി വെള്ളം പിഴിഞ്ഞു മാറ്റിയ കോഴികഷ്ണത്തിലേക്ക്, വറുത്ത മസാല ചേര്‍ക്കുക. അരിഞ്ഞു വച്ചിരിക്കുന്നതില്‍ നിന്നും, പകുതി ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി, ചെറുതായി അരിഞ്ഞ പച്ചമുളക്, ഒരു തണ്ട് കറിവേപ്പില, അര സ്പൂണ്‍ കുരുമുളകു പൊടി എന്നിവ ചേര്‍ക്കുക. ആ കൂട്ടിലേക്ക് രണ്ട് സ്പൂണ്‍ വെളിച്ചെണ്ണയും, മുകളില്‍ പറഞ്ഞിരിക്കുന്ന മഞ്ഞപൊടിയും, ആവശ്യത്തിന്നുപ്പും, കൊത്തി വച്ചിരിക്കുന്ന തേങ്ങാ കൊത്തുകളും ചേര്‍ത്ത് നന്നായി തിരുമ്മി വക്കുക.
    ചീന ചട്ടി ചൂടായതിനു ശേഷം, അതില്‍, മൂന്നു ടേബിള്‍ സ്പൂണ്‍ എണ്ണയൊഴിച്ച് ചൂടായ ശേഷം അതിലേക്ക്, ആദ്യം അരിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചിയും, വെളുത്തുള്ളിയും ചേര്‍ക്കുക. അതൊന്നല്പം മൂത്താല്‍, സവാളയും, കീറി വച്ചിരിക്കുന്ന പച്ചമുളകും ചേര്‍ത്ത നന്നായി വഴറ്റുക. ബ്രൌണ്‍ നിറമാകുമ്പോള്‍ തക്കാളി ചേര്‍ത്ത് വീണ്ടും വഴറ്റുക. എണ്ണ തെളിയാന്‍ തുടങ്ങുമ്പോള്‍, രണ്ടു തണ്ടു കറിവേപ്പിലയും, മസാല പുരട്ടി വച്ചിരിക്കുന്ന കോഴികഷ്ണങ്ങളും ചേര്‍ക്കുക. നല്ലതുപോലെ ഇളക്കി ചേര്‍ത്ത്, അടപ്പെടുത്ത് ചീനചട്ടി മൂടുക. തീ ചെറുതാക്കാന്‍ മറക്കരുത്.
    ഒന്ന് തിളച്ചു കഴിഞ്ഞാല്‍ അടപ്പ് മാറ്റി, അവശേഷിച്ചിരിക്കുന്ന അര സ്പൂണ്‍ കുരുമുളകു പൊടിയും, ഗരം മസാല പൊടിയും ചേര്‍ത്ത് വീണ്ടും ഇളക്കുക.
    പത്ത് മിനിറ്റ് ചെറിയ തീവില്‍ വേവിച്ചതിനു ശേഷം, ചീനചട്ടിയുടെ മൂടി തുറന്ന്, ചീന ചട്ടിയില്‍ ഉള്ള വെള്ളം വറ്റിക്കുക. ഇടക്കിടെ ഇളക്കികൊണ്ടിരിക്കണം.
    ഇളക്കി..ഇളക്കി കോഴിക്കറി ഒരു കറുത്ത പരുവത്തിലായി തീരും (ചെറുതീയിലാണെന്നോര്‍മ്മ വക്കുക). ആ അവസരത്തില്‍, അല്പം ജീരകപൊടി (ഇഷ്ടമുള്ളവര്‍ മാത്രം) ചേര്‍ത്ത്. തീ കെടുത്തുക.
    ഒരു ചെറിയ ചീന ചട്ടിയിലോ, ഫ്രൈയിങ്ങ് പാനിലോ, ഒരു സ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി, അരിഞ്ഞു വച്ചിരിക്കുന്നതില്‍ അവശേഷിച്ച ചെറിയ ഉള്ളി മൂപ്പിക്കുക. ഉള്ളി പകുതി മൂത്തതിനുശേഷം, ശേഷിക്കുന്ന ഒരു തണ്ട് കറിവേപ്പിലയും, ഒരു നുള്ള് മുളകു പൊടിയും ചേര്‍ത്ത് നന്നായിളക്കി, ഈ കൂട്ട്ചി ക്കന്‍ കറിയുടെ മുകളിലേക്കൊഴിക്കുക. വീണ്ടും നന്നായി ഇളക്കി, ഒരഞ്ചു മിനിറ്റു നേരത്തേക്കു കൂടി അടച്ചു വയ്ക്കുക.
    “ചിക്കന്‍ ഉസ്മാനിയ ” തയ്യാര്‍.