Advertisement
ചേരുവകള്‍
ചിക്കന്‍-1 കിലോ
പച്ചമുളക്-1 കപ്പ്
സവാള-2
വെളുത്തുള്ളി-10
ഇഞ്ചി-1 കഷ്ണം
മഞ്ഞള്‍പ്പൊടി-1 ടീസ്പൂണ്‍
മല്ലിപ്പൊടി-2 ടീസ്പൂണ്‍
വറുത്ത ജീരകപ്പൊടി-1 ടീസ്പൂണ്‍
ഗരം മസാല പൗഡര്‍-1 ടീസ്പൂണ്‍
ജീരകം-1 ടീസ്പൂണ്‍
ഉപ്പ്
മല്ലിയില
എണ്ണ
ഉണ്ടാക്കേണ്ട വിധം
സവാള, വെളുത്തുള്ളി, ഇഞ്ചി, മല്ലിയില, മൂന്നുനാലു പച്ചമുളക് എന്നിവ ഒന്നിച്ചരയ്ക്കുക. അല്‍പം വെള്ളവും ഉപ്പും ചേര്‍ക്കാം.
ഇത് ചിക്കനില്‍ പുരട്ടി അര മണിക്കൂര്‍ വയ്ക്കുക.
ഒരു പാനില്‍ എണ്ണ ചൂടാക്കി ജീരകം പൊട്ടിയ്ക്കുക. പിന്നീട് പച്ചമുളകുകള്‍ അരിഞ്ഞ് എല്ലാം ചേര്‍ത്തിളക്കാം. അല്‍പം ഉപ്പും ചേര്‍ക്കുക. പച്ചമുളകിന്റെ നിറം അല്‍പം മാറുന്നതു വരെ ഇളക്കിക്കൊണ്ടിരിയ്ക്കുക.
ഇതിലേയ്ക്ക് മസാലപ്പൊടികള്‍ ചേര്‍ത്തിളക്കുക. പിന്നീട് ചിക്കന്‍ കഷ്ണങ്ങളും ചേര്‍ക്കാം.
വേണമെങ്കില്‍ അല്‍പം വെള്ളം ചേര്‍ത്ത് വേവിയ്ക്കുക. ചാറു കുറുകിക്കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം.