ചേരുവകള്‍
ബീഫ് – അരക്കിലോ
ഇഞ്ചി പേസ്റ്റ് – രണ്ടു ടിസ്പൂണ്‍
വെളുത്തുള്ളി പേസ്റ്റ് – രണ്ടു ടിസ്പൂണ്‍
കാശ്മീരി മുളക് പൊടി – ഒന്നര ടിസ്പൂണ്‍
സോയസോസ് – ഒന്നേകാല്‍ ടിസ്പൂണ്‍
കോണ്‍ ഫ്ലവര്‍ – രണ്ടു ടിസ്പൂണ്‍
നാരങ്ങാ നീര് – രണ്ടു ടിസ്പൂണ്‍
എണ്ണ – ആവശ്യത്തിനു
സെലറി – ആവശ്യത്തിനു
കുരുമുളക് പൊടി – ഒരു ടിസ്പൂണ്‍
ചില്ലി പേസ്റ്റ് – ഒന്നേകാല്‍ ടിസ്പൂണ്‍
ഉപ്പു – ആവശ്യത്തിന്
ഉണ്ടാക്കേണ്ട വിധം
ബീഫ് കഴുകി നീളത്തിൽ അരിഞ്ഞെടുക്കുക.
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,, കശ്മീരി മുളകുപൊടി, കാല്‍ടിസ്പൂണ്‍ സോയ സോസ്,ഒരു ടിസ്പൂണ്‍ കോണ്‍ഫ്ലവർ, നാരങ്ങാനീര്,
ഇവയെല്ലാം ബീഫ് കഷ്ണങ്ങളിൽ ചേർത്തിളക്കി കുറച്ചു നേരം വെയ്ക്കുക, പത്തു പതിനഞ്ചു മിനിട്ട് മതിയാവും.
ഇത് എണ്ണയിൽ ഇട്ടു നന്നായി മൊരിയിച്ചെടുക്കുക.
ഇത് വറുത്തു മാറ്റി വെയ്ക്കുക.
ഒരു ചട്ടിയിൽ എണ്ണ ചൂടാക്കി ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, സെലറി ഇവ അരിഞ്ഞത് ഇട്ടു നന്നായി വഴറ്റിയെടുക്കുക.
ഇതിലേക്ക് കുരുമുളക് പൊടി ..ബാക്കിയുള്ള സോയസോസ്ചി ല്ലി പേസ്റ്റ് , ഇവ ഇട്ടു വളരെ കുറച്ചു വെള്ളം ചേർത്ത് തിളപ്പിക്കുക. ഇതിലേക്ക് കുറച്ചു കോണ്‍ ഫ്ലവർ വെള്ളത്തിൽ കലക്കിയത് ചേർക്കുക. കുറുകി വരുമ്പോൾ മൊരിച്ച് വെച്ചിരിക്കുന്ന ബീഫ് കഷ്ണങ്ങൾ നല്ലത് പോലെ ചേർത്തിളക്കുക. ഈ ഗ്രേവി ബീഫ് കഷ്ണങ്ങളിൽ പിരണ്ടു ഉണങ്ങി വരുമ്പോൾ അടുപ്പിൽ നിന്നും വാങ്ങുക.
സ്പ്രിംഗ്ഒണിയൻ അരിഞ്ഞതു വിതറി ചൂടോടെ വിളമ്പുക.
വ്യതസ്തവും സ്വാദിഷ്ടവുമായ ക്രഞ്ചി ക്രിസ്പി ബീഫ് തയ്യാർ