സ്വാദിഷ്ടമായ നാടന്‍ കോഴിക്കറി ഉണ്ടാക്കാം

Advertisement

ചേരുവകള്‍

ചിക്കനുവേണ്ടത്

നാടന്‍ ചിക്കന്‍: ഒരു കിലോ (ചെറുതായി നുറുക്കിയത്)
മഞ്ഞള്‍പ്പൊടി: ഒരു ടീസ്പൂണ്‍
മുളകുപൊടി: ഒരു ടേബിള്‍സ്പൂണ്‍
ഉപ്പ്: ആവശ്യത്തിന്
വെള്ളം: ഒരു കപ്പ്

2 തേങ്ങ: ഒരു കപ്പ്

3 ജീരകം: ഒരു ടേബിള്‍ സ്പൂണ്‍
കറിവേപ്പില: ഒരു തണ്ട്
ചെറിയുള്ളി: 500 ഗ്രാം

4 പട്ട: നാലു പീസ്
ഏലക്കായി: പത്തെണ്ണം
ഗ്രാമ്പു: പത്തെണ്ണം
പെരുഞ്ചീരകം: ഒരു ടേബിള്‍സ്പൂണ്‍

5 കറിക്കുവേണ്ടത്:
എണ്ണ: കാല്‍ക്കപ്പ്
ഇഞ്ചി, വെളുത്തുള്ളി ചതച്ചത്: മൂന്ന് ടേബിള്‍ സ്പൂണ്‍
തക്കാളി: മൂന്നെണ്ണം വലുത്
മുളകുപൊടി: രണ്ടു ടേബിള്‍സ്പൂണ്‍
മല്ലിപ്പൊടി: മൂന്ന് ടേബിള്‍സ്പൂണ്‍
ഗരംമസാല പൊടി: ഒരു ടേബിള്‍സ്പൂണ്‍
ഉപ്പ്: ആവശ്യത്തിന്
വെള്ളം: ആവശ്യത്തിന്
മല്ലിയില: ചെറുതായി അരിഞ്ഞത്

6 എണ്ണ: രണ്ടു ടേബിള്‍ സ്പൂണ്‍
ചെറിയുള്ളി: പത്തെണ്ണം ചെറുതായി അരിഞ്ഞത്
കറിവേപ്പില: രണ്ടു തണ്ട്

തയ്യാറാക്കുന്നവിധം:

ചിക്കന്‍ മഞ്ഞളും മുളകും ഉപ്പും വെള്ളവും ചേര്‍ത്ത് വേവിച്ചെടുക്കുക. നാടന്‍ കോഴിയായതിനാല്‍ വേവുകൂടും.

തേങ്ങ അരച്ചുമാറ്റിവെക്കുക. ജീരകവും ചെറിയുള്ളിയും കറിവേപ്പിലയും ചതച്ചെടുക്കുക.

മൂന്നാമത്തെ ചേരുകള്‍ പൊടിച്ചെടുക്കുക. ഇതെല്ലാം വേവിച്ച ചിക്കനില്‍ ചേര്‍ത്ത് ഇളക്കുക. ശേഷം അഞ്ചാമത്തെ ചേരുവകള്‍ ചേര്‍ത്ത് കറിയുണ്ടാക്കുക. ഈ കറിയിലേക്ക് തയ്യാറാക്കിവെച്ച ചിക്കന്‍ ചേര്‍ക്കുക.

ഒരു പാനില്‍ എണ്ണ ചൂടാക്കിയശേഷം അതിലേക്ക് ആറാമത്തെ ചേരുവകള്‍ ചേര്‍ത്ത് നന്നായി സ്വര്‍ണ നിറമാകും വരെ വഴറ്റുക. ഇത് തയ്യാറാക്കിവെച്ചിരിക്കുന്ന ചിക്കന്‍ കറിക്കുമേല്‍ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ശേഷം വിളമ്പാം.