ചേരുവകള്‍
1. കോളിഫ്ലവര്‍ – 3 കപ്പ്, അടര്‍ത്തിയത്
2. മുട്ട – 1
3. മൈദ – അരക്കപ്പ്
4. കോണ്‍ഫ്‌ളോര്‍ – 2 ടേബിള്‍ സ്പൂണ്‍
5. കാപ്‌സിക്കം – ഒരു കപ്പ്, മുറിച്ചത്
6. സവാള – 1, ചതുരത്തില്‍ മുറിക്കുക.
7. ഇഞ്ചി – ഒരു കഷ്ണം, നുറുക്കിയത്
8. വെളുത്തുള്ളി – 5 അല്ലി, മുഴുവനോടെ
9. ടൊമാറ്റോ സോസ് – 2 ടേബിള്‍ സ്പൂണ്‍
10. സോയാ സോസ് – 2 ടേബിള്‍ സ്പൂണ്‍
11. കോണ്‍ഫ്‌ളോര്‍ – 2 ടേബിള്‍ സ്പൂണ്‍
12. കുരുമുളകുപൊടി – ഒരു ടീസ്പൂണ്‍
13. സ്പ്രിങ് ഒനിയന്‍, സെലറി – ആവശ്യത്തിന്
14. ഉപ്പ്, എണ്ണ – ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
മുട്ടയും മൈദയും കോണ്‍ഫ്‌ളോറും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഒരു ബാറ്റര്‍ ഉണ്ടാക്കുക. കോളിഫ്ലവര്‍ അടര്‍ത്തിയത്, ഈ ബാറ്ററില്‍ മുക്കി ഫ്രൈ ചെയ്ത് മാറ്റിവെക്കുക.
ഒരു പാനില്‍ 2 ടേബിള്‍ സ്പൂണ്‍ എണ്ണയൊഴിച്ച് 5 മുതല്‍ 8 വരെയുള്ള ചേരുവകള്‍ വഴറ്റുക. ഇതില്‍ കുറച്ച് വെള്ളം ചേര്‍ത്ത് വേവിക്കുക. ഫ്രൈ ചെയ്ത കോളിഫ്ലവര്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. (ആവശ്യമെങ്കില്‍ ഒരു നുള്ള് അജിനോമോട്ടോ ചേര്‍ക്കാം.) ഇതില്‍ 2 ടേബിള്‍ സ്പൂണ്‍ കോണ്‍ഫ്‌ളോര്‍ കലക്കിയത് ഒഴിക്കുക. ഇളക്കിക്കൊണ്ടിരിക്കുക. കുറുകുമ്പോള്‍ സോയാ സോസും ടൊമാറ്റോ സോസും കുരുമുളകുപൊടിയും പാകത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കി സെലറിയും സ്പ്രിങ് ഒനിയനും ചേര്‍ത്ത് അടുപ്പില്‍ നിന്ന് മാറ്റുക.