താറാവ് റോസ്റ്റ് ഉണ്ടാക്കാം

Advertisement

ചിക്കന്‍ പോലെ തന്നെ നോണ്‍വെജുകാര്‍ക്ക് പ്രിയപ്പെട്ട വിഭവമാണ് താറാവ് ഇറച്ചിയും. പലരും കുട്ടനാട്ടിലേക്ക് പോകുന്നതു തന്നെ താറാവു വിഭവങ്ങള്‍ കഴിക്കാന്‍ വേണ്ടിയാണ്.

നോണ്‍ വെജ് ഐറ്റത്തില്‍ തണുപ്പുള്ള ഇറച്ചി ആണ്  താറാവ് ഇറച്ചി…ചിക്കനും ബീഫും കഴിച്ചാല്‍ സാധാരണ ശരീരത്തിന് നല്ല ചൂട് ആണെന്നാണ്‌ പറയാറ്…വേനല്‍ക്കാലത്ത് ഒക്കെ താറാവ് ഇറച്ചി കഴിച്ചാല്‍ വളരെ നല്ലതുമാണ്…ഇന്ന് നമുക്ക് താറാവ് റോസ്റ്റ് തന്നെയാവാം അല്ലെ ..
കോട്ടയം കാരുടെ സ്‌പെഷ്യല്‍ വിഭവമാണ് താറാവ് റോസ്റ്റ്. ,,  വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന  ഇതിന്റെ സ്‌പെഷ്യല്‍ രുചി അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഇതാ     പാചകക്കൂട്ട്. ഇതിനാവശ്യമുള്ള ചേരുവകള്‍ എന്താണെന്ന് നോക്കാം

ചേരുവകള്‍

താറാവ് – 12 മുതല്‍ 15 വരെ കഷണങ്ങളാക്കിയത്


ഇഞ്ചി (അരിഞ്ഞത്) -3 ടേബിള്‍ സ്പൂണ്‍


വെളുത്തുള്ളി അരിഞ്ഞത് – 12


പച്ചമുളക് നുറുക്കിയത് – 6


കറിവേപ്പില -12


വിനാഗിരി -3 ടേബിള്‍ സ്പൂണ്‍


കുരുമുളക് ചതച്ചത് – 2 ടേബിള്‍ സ്പൂണ്‍


ഉപ്പ് -ആവശ്യത്തിന്


വെള്ളം – പാകത്തിന്


വെളിച്ചെണ്ണ – 1/2 കപ്പ്


സവാള (അരിഞ്ഞത്) – 4


മസാലക്ക്
ഏലക്ക -6
ഗ്രാമ്പൂ -5
കറുവപ്പട്ട -2


തയ്യാറാക്കുന്ന വിധം
ചെറിയ ഉരുളിയില്‍ മസാലകളിട്ട് ചൂടാക്കിയ ശേഷം നന്നായി പൊടിക്കുക. ഒരു ഉരുളിയില്‍ മസാലപ്പൊടി ചേര്‍ത്ത താറാവിറച്ചി കഷണങ്ങളിടുക. എണ്ണയും സവാളയും ഒഴികെയുള്ള എല്ലാ ചേരുവയും ചേര്‍ത്ത് ചെറുതീയില്‍ വേവിക്കുക. കഷണങ്ങള്‍ വെന്ത് കുറുകി വരുമ്പോള്‍ വാങ്ങി വെക്കുക.
ശേഷം മറ്റൊരു വലിയ ഉരുളിയില്‍ എണ്ണ ചൂടാക്കി സവാള വഴറ്റി കോരിമാറ്റുക. അതേ എണ്ണയില്‍ തന്നെ താറാവ് കഷണങ്ങള്‍ വറുത്തുകോരി നേരത്തെ വാങ്ങിവെച്ച ചാറും ചേര്‍ത്ത് 2 മിനിറ്റ് കൂടി വേവിക്കുക. ചാറി കുറുകി വരുമ്പോള്‍ വാങ്ങി വെക്കാം. ( ഒരുപാട് ചാറില്ലാത്ത കറിയാണിത് ) 
  താറാവ് റോസ്റ്റ് റെഡി.

പാലപ്പം..അപ്പം ..ചപ്പാത്തി എന്നിവയ്ക്ക് ഒപ്പം ബെസ്റ്റ് കോമ്പിനേഷന്‍ ആണ്  താറാവ് റോസ്റ്റ് ..എല്ലാവരും ഇത് ഉണ്ടാക്കി നോക്കണം …നിറയെ പ്രോട്ടീന്‍ അടങ്ങിയതാണ് താറാവ് ഇറച്ചി …പ്രത്യേകിച്ച് ഗര്‍ഭിണികള്‍ ഒക്കെ ഇത് കഴിക്കുന്നത്‌ കുഞ്ഞിന്റെ വളര്‍ച്ചക്കും പോഷകതിനും ഒക്കെ   വളരെ നല്ലതാണ്…ഹീമോഗ്ലോബിന്‍റെ അളവ് വര്‍ദ്ധിപ്പിക്കാനും ബെസ്റ്റാണ് താറാവിറച്ചി …അപ്പൊ ഇന്നുതന്നെ എല്ലാവരും ഉണ്ടാക്കി നോക്കുമല്ലോ അല്ലെ ..

ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.