പൂപോലുള്ള പാലപ്പം ഉണ്ടാക്കാം

Advertisement

വളരെ എളുപ്പത്തിൽ വളരെ കുറച്ചു സാധനങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കാൻ പറ്റുന്ന സ്വാദിഷ്ടമായ  പാലപ്പമാണ് ഇത്  ..പച്ചരിയാണ് ഇതുണ്ടാക്കാന്‍  നല്ലത് …  വളരെ എളുപ്പത്തില്‍ ഇത് തയ്യാറാക്കാം …

ചേരുവകള്‍

പച്ചരി – രണ്ടു കപ്പ്

നാളികേരം  – ഒരെണ്ണം ചിരകിയത്

പഞ്ചസാര – 4 ടേബിള്‍ ടിസ്പൂണ്‍ ( കൂടുതല്‍ മധുരം വേണമെങ്കില്‍  അതനുസരിച്ച്  കൂടുതല്‍ ചേര്‍ക്കാം )

ഉപ്പ് – ആവശ്യത്തിനു

വെള്ളം – രണ്ടേകാല്‍ കപ്പ് മുതല്‍ രണ്ടര കപ്പ് വരെ ആവശ്യം അനുസരിച്ച്

യീസ്റ്റ് – കാല്‍ ടിസ്പൂണ്‍ മുതല്‍ അര ടിസ്പൂണ്‍ വരെയാകാം

 

ഇതെങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

ആദ്യമായി

അരി നന്നായി കഴുകിയ ശേഷം വെള്ളത്തില കുതിര്‍ത്തു  വക്കുക. 3-4 മണിക്കൂർ മതിയാകും. അതിനു ശേഷം അരി ഊറ്റി വക്കുക

അതിനു ശേഷം

വലിയ ജാർ എടുത്തു അതിലേക്കു കുറച്ചു അരി ,കുറച്ചു നാളികേരം കുറച്ചു വെള്ളം ഒഴിച്ച് നന്നായി അരച്ച് എടുക്കുക

ഇനി

അത് പോലെ ബാക്കി ഉള്ള അരിയും നാളികേരവും അരച്ച് എടുക്കാം ..നന്നായി അരയണം ..ഒട്ടും തരി പാടില്ല

ഇനി അരച്ച് വച്ച മാവിൽ നിന്നും ഒരു തവി മാവു ഒരു പാത്രത്തിലേക്ക് ഒഴിക്കുക

അതിലേക്ക് 1 കപ്പ്‌ വെള്ളം കൂടെ ഒഴിച്ച് നന്നായി യോജിപ്പിക്കുക

ഇനി ഇടത്തരം തീയിൽ അത് നന്നായി കുറുക്കി എടുക്കണം. ഈ കുറുക്കു ചൂടാറാൻ അനുവദിക്കണം.

അതിനു ശേഷം അതിന്ടെ കൂടെ ഒരു തവി കൂടെ മാവും കുറച്ചു വെള്ളവും പിന്നെ പഞ്ചസാര ,ഉപ്പു ,യീസ്റ്റ് എന്നിവയും കൂടെ ചേർത്ത് നന്നായി അരക്കുക.

അടുത്തതായി ചെയ്യേണ്ടത്

ഈ കൂട്ട് ആദ്യത്തെ മാവിന്റെ കൂടെ ചേർത്ത് നന്നായി യോജിപ്പിക്കണം. ദോശ മാവിനെക്കാൾ അയഞ്ഞിരിക്കണം അപ്പത്തിന്റെ മാവ്.

ഇനി ഈ കൂട്ട് പൊന്താൻ വേണ്ടി ഒരു പാത്രത്തിൽ ഒഴിച്ച് നന്നായി അടച്ചു 3-4 മണിക്കൂർ വെക്കണം ..രാത്രി മൊത്തം വച്ചാലും കുഴപ്പം ഇല്ല.

 

 അടുത്തതായി   ഒരു അപ്പം ചട്ടി ചൂടാക്കാൻ വക്കുക. നന്നായി ചൂടാകുമ്പോൾ ഒരു തവി മാവ് ഒഴിച്ച് ഒന്ന് ചുറ്റിച്ചു കൊടുക്കുക.

അതിനു ശേഷം ഇടത്തരം തീയിലേക്ക് ചട്ടി  അടച്ചു വച്ച് 1 മിനിറ്റ് വേവിക്കുക .. അത് പോലെ എല്ലാ അപ്പവും ചുട്ടു എടുക്കാം.

എല്ലാവരും ഉണ്ടാക്കി നോക്കണം ..പ്രാതലിനു സ്റ്റ്യൂ വും കോഴിക്കറിയും ഒക്കെ കൂട്ടി കഴിക്കാന്‍ പറ്റിയ അപ്പമാണ് ഇത് തീര്‍ച്ചയായും എല്ലാവര്‍ക്കും ഇഷ്ട്ടപ്പെടും 

ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.