ബീഫ് അച്ചാര്‍ ഉണ്ടാക്കിയാലോ ?

Advertisement

അച്ചാര്‍ എല്ലാവര്‍ക്കും ഇഷ്ട്ടമാണ് ചിലര്‍ക്കൊക്കെ ചോറിനൊപ്പം അച്ചാര്‍ നിര്‍ബന്ധമാണ്‌ ..    എന്നാൽ ബീഫ് അച്ചാർ അധികമാരും കഴിച്ചിരിക്കാനിടയില്ല. സ്വാദുള്ള ഈ ബീഫ് അച്ചാർ ഒന്നു പരീക്ഷിച്ചു നോക്കൂ.       മിക്കപ്പോഴും കടകളില്‍ നിന്നാണ് നാം ഇതെല്ലാം വാങ്ങാറ് അല്ലെ..? കടകളില്‍ നിന്നും വാങ്ങുന്നത് എല്ലാം ഉപ്പും എണ്ണയും കൂടുതലും ആയിരിക്കും …അല്പം സമയവും മനസ്സും ഉണ്ടെങ്കില്‍ നമുക്ക് വീടുകളില്‍ തന്നെ  സ്വദിഷ്ട്ടമായ അച്ചാറുകള്‍ തയ്യാറാക്കാം …ഏത് ഐറ്റം ഉപയോഗിച്ചും നമുക്ക് അച്ചാര്‍ ഉണ്ടാക്കാവുന്നതാണ്…. ബീഫിന്‍റെ പേരില്‍ കലഹങ്ങളും കൊലപാതകവും വരെ നടക്കുന്ന കാലമാണിത് …എന്നിരുന്നാലും ബീഫിനെ നമ്മള്‍ മലയാളികള്‍ക്ക് അങ്ങിനെ മാറ്റി നിര്‍ത്താന്‍ കഴിയുന്നതല്ല അല്ലെ …ഇന്ന്  നമുക്ക് ബീഫ് കൊണ്ട് അച്ചാര്‍ ഉണ്ടാക്കിയാലോ ?

 

ആവശ്യമുള്ള സാധനങ്ങൾ


ബീഫ് -അര കിലോ


ഇഞ്ചി -2 ടീസ്പൂൺ


വെളുത്തുള്ളി -2 ടീസ്പൂൺ


അച്ചാർ പൊടി -4 ടേബിൾ സ്പൂൺ


വെള്ളം -1 കപ്പ്


വിനാഗിരി -1 കപ്പ്


പഞ്ചസാര -2 നുള്ള്


എണ്ണ, – ആവശ്യത്തിനു (നല്ലെണ്ണ ആണ് നല്ലത് )

ഉപ്പ്, – ആവശ്യത്തിനു 

മഞ്ഞപൊടി, – ആവശ്യത്തിനു 

മുളക് പൊടി, – ആവശ്യത്തിനു 

മല്ലിപ്പൊടി -ആവശ്യത്തിന്


തയാറാക്കുന്ന വിധം
ബീഫ് കഴുകി വൃത്തിയാക്കി ചെറിയകഷ്ണങ്ങളാക്കി നുറുക്കുക.  ഇത് നന്നായി പിഴിഞ്ഞ് എടുക്കുക   ( കാരണം ബീഫ് എത്ര പിഴിഞ്ഞ് വച്ചാലും ചൂടാകുമ്പോള്‍ വെള്ളം കാണും )   ഇതിലേയ്ക്ക് ഇതിലേക്ക് ഉപ്പ്,മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് വേവിച്ച്  വറ്റിക്കുക. ഒരു പാനിൽ എണ്ണ ചൂടാകുമ്പോൾ വേവിച്ച ഇറച്ചി ഇട്ട് നല്ലതുപോലെ ഫ്രൈ ചെയ്‌തെടുക്കുക. മറ്റൊരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് കറിവേപ്പില ചേർത്ത് മൂപ്പിച്ച ശേഷം ഇഞ്ചി നീളത്തിൽ അരിഞ്ഞതും വെളുത്തുള്ളി നീളത്തിൽ അരിഞ്ഞതും ചേർത്ത് നല്ലതുപോലെ വഴറ്റുക. ഇതിലേക്ക് അച്ചാർപൊടി ചേർക്കുക.  ( വേണമെങ്കില്‍ കുറച്ചു കാശ്മീരി മുളക് പോടികൂടി ചേര്‍ത്താണ് അച്ചാറിനു നല്ല കൊഴുപ്പും കളറും കിട്ടും ) വെള്ളമൊഴിച്ച് തിളപ്പിക്കുക. തിളയ്ക്കുമ്പോൾ വിനാഗിരി ചേർത്ത് അല്പസമയം കൂടി തിളപ്പിക്കുക. അതിലേക്ക് ഫ്രൈ ചെയ്ത ഇറച്ചി ചേർത്ത് നല്ലതുപോലെ കുറുകുമ്പോൾ സ്വാദ് ക്രമീകരിക്കാൻ പഞ്ചസാര ചേർക്കുക. ബീഫ് അച്ചാർ റെഡി.

ഇത് ചൂടാറി കഴിയുമ്പോള്‍ കുപ്പിയിലാക്കി സൂക്ഷിക്കാം …..ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ കുറേക്കാലം കേടുകൂടാതെ ഇരിക്കും… നല്ല സ്വാദ് ആണിത് എന്ന് കരുതി പ്രഷര്‍ , കൊളസ്ട്രോള്‍ ഉള്ളവരൊക്കെ മിതമായി മാത്രം ഉപയോഗിച്ചാല്‍ മതി ഇല്ലെങ്കില്‍ പണികിട്ടുമെന്നു പറയേണ്ട കാര്യമില്ലല്ലോ ..അപ്പോള്‍ മടി വിചാരിക്കാതെ എല്ലാവരും ഇത് വീട്ടില്‍ ഉണ്ടാക്കി നോക്കുക ..

ഈ പോസ്റ്റ്‌ ഇഷ്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.