Category: സൈഡ് ഡിഷ്‌

  • പാവയ്ക്കാ പീര

    പാവയ്ക്കാ പീര

    ഈ പാവയ്ക്കാ പീരയ്ക്ക് ഒട്ടും കയ്പ്പില്ലല്ലോ, എത്ര വേണമെങ്കിലും കുട്ടികൾപോലും കഴിച്ചോളും, ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് അറിയണോ?

    Ingredients

    സവാള

    തക്കാളി

    കൈപ്പയ്ക്ക

    തേങ്ങ

    വെളുത്തുള്ളി

    ചെറിയ ഉള്ളി

    മഞ്ഞൾപ്പൊടി

    മുളകുപൊടി

    മല്ലിപ്പൊടി

    പച്ചമുളക്

    വെളിച്ചെണ്ണ

    കടുക്

    ഉപ്പ്

    പുളി വെള്ളം

    Preparation

    തേങ്ങ വെളുത്തുള്ളി പച്ചമുളക് മസാലപ്പൊടികൾ ചെറിയുള്ളി ഇവയെല്ലാം ചേർത്ത് ഒന്ന് ചതച്ചെടുക്കാം ഇത് പാവക്കയിലേക്ക് ചേർത്ത് നന്നായി തിരുമ്മി യോജിപ്പിക്കുക അരിഞ്ഞുവെച്ച സവാളയും തക്കാളിയും ചേർക്കണം ഒരു മൺ പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി കടുക് പൊട്ടിക്കുക ഇതിലേക്ക് പാവയ്ക്ക മിക്സും ഉപ്പും പുളി വെള്ളവും ചേർക്കാം ശേഷം പാത്രം അടച്ച് നന്നായി വേവിക്കുക വെള്ളമെല്ലാം പറ്റി പാവയ്ക്ക വേവുമ്പോൾ തീ ഓഫ് ചെയ്യാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Akshara food land

  • കോവയ്ക്ക കടല തോരൻ

    കോവയ്ക്ക കടല തോരൻ

    സദ്യയിൽ വിളമ്പാറുള്ള കോവയ്ക്ക കടല തോരൻ, വീട്ടിലുണ്ടായ നാടൻ കോവയ്ക്ക ഉപയോഗിച്ച് തയ്യാറാക്കിയത്…

    Ingredients

    കോവയ്ക്ക

    വെളിച്ചെണ്ണ

    കടുക്

    വെളുത്തുള്ളി

    ഇഞ്ചി

    സവാള

    പച്ചമുളക്

    ഉപ്പ്

    കറിവേപ്പില

    മഞ്ഞൾപൊടി

    മുളക് പൊടി

    പെരുംജീരകപൊടി

    ജീരകം

    തേങ്ങ

    കപ്പലണ്ടി

    Preparation

    ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക ആദ്യം കടുക് ചേർത്ത് പൊട്ടിക്കാം ശേഷം ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർക്കാം, നന്നായി മൂക്കുമ്പോൾ സവാള ചേർക്കാം, ഇനി മസാല പൊടികൾ ചേർക്കാം തേങ്ങയും ചേർത്ത് നന്നായി മിക്സ് ചെയ്ത് കോവയ്ക്ക ചേർക്കുക നല്ലപോലെ മിക്സ് ചെയ്ത ശേഷം ഉപ്പു ചേർക്കാം വീണ്ടും മിക്സ് ചെയ്തു മൂടിവെച്ച് വേവിക്കുക, നന്നായി വെന്തു കഴിയുമ്പോൾ കപ്പലണ്ടി എണ്ണയിൽ വറുത്തതും കറിവേപ്പിലയും ചേർക്കാം കുറച്ചുകൂടി തേങ്ങ ചേർത്ത് നല്ലപോലെ യോജിപ്പിച്ച ശേഷം തീ ഓഫ് ചെയ്യാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Swathi Subith

  • കടല റോസ്റ്റ്

    കടല റോസ്റ്റ്

    കടലകൊണ്ട് ചോറിന്റെ കൂടെ കഴിക്കാൻ ആയി രുചികരമായ ഒരു റോസ്റ്റ് ഇറച്ചിയും മീനും ഒക്കെ മാറിനിൽക്കും ഇതിന്റെ രുചിക്കു മുന്നിൽ..

    Ingredients

    കടല -ഒരു ഗ്ലാസ്

    വെള്ളം

    ഉപ്പു

    വെളിച്ചെണ്ണ -മൂന്ന് ടേബിൾ സ്പൂൺ

    സവാള ഒന്ന്

    കറിവേപ്പില

    തേങ്ങാ ചിരവിയത്

    അരക്കപ്പ്

    മുളകുപൊടി -നാല് ടീസ്പൂൺ

    ഗരം മസാല പൊടി -ഒരു ടീസ്പൂൺ

    Preparation

    കുതിർത്തെടുത്ത കടല ഉപ്പുംവെള്ളവും ചേർത്ത് വേവിച്ചെടുക്കുക വെളിച്ചെണ്ണ ഒരു കടായിയിൽ ചൂടാവാനായി വെക്കാം , ഇതിലേക്ക് സവാളയും കറിവേപ്പിലയും ചേർത്ത് വഴറ്റുക ശേഷം തേങ്ങാ ചിരവിയത് ചേർക്കാം നല്ലതുപോലെ വഴറ്റിയതിനുശേഷം മസാല പൊടികൾ ചേർക്കാം പച്ചമണം മാറുന്ന വരെ മിക്സ് ചെയ്തതിനു ശേഷം കടല ചേർക്കാം ഇനി നല്ലതുപോലെ മസാല പിടിക്കാനായി മിക്സ് ചെയ്യാം ചെറിയ തീയിൽ മൂടിവെച്ച് കുറച്ചു സമയം വയ്ക്കുക ഇനി തീ ഓഫ് ചെയ്യാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Vaishnavi_vlogs

  • കൂട്ടുകറി

    കൂട്ടുകറി

    10 മിനിറ്റ് കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കൂട്ടുകറി അരയ്ക്കണ്ട അധികം പച്ചക്കറികൾ വേണ്ട അധികം സമയവും വേണ്ട…

    Ingredients

    വെളിച്ചെണ്ണ

    കടുക്

    ഉണക്കമുളക്

    ജീരകം

    തേങ്ങ

    കായ

    ക്യാരറ്റ്

    പച്ചമുളക്

    മഞ്ഞൾപൊടി

    ഉപ്പ്

    കറിവേപ്പില

    Preparation

    ആദ്യം ക്യാരറ്റും കായയും വെള്ളവും ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് നന്നായി വേവിക്കുക, ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക കടുകും ജീരകവും ചേർത്ത് പൊട്ടുമ്പോൾ ഉണക്കമുളകും കറിവേപ്പിലയും ചേർത്ത് മൂപ്പിക്കുക ഇനി തേങ്ങ ചേർക്കാം നല്ല ബ്രൗൺ നിറമാകുന്നത് വരെ വറുക്കണം ശേഷം വേവിച്ചെടുത്ത കായയും ക്യാരറ്റും ചേർക്കാം നല്ലപോലെ യോജിപ്പിച്ച് തീ ഓഫ് ചെയ്യാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Varma’s Ruchi World

  • പച്ച നേന്ത്രക്കായ ഉപ്പേരി

    പച്ച നേന്ത്രക്കായ ഉപ്പേരി

    പച്ച നേന്ത്രക്കായ വട്ടത്തിൽ അരിഞ്ഞ് കാസർകോടൻ സ്റ്റൈലിൽ ഒരു ഉപ്പേരി തയ്യാറാക്കാം, ചോറിന്റെ കൂടെ കഴിക്കാൻ നല്ലൊരു സൈഡ് ഡിഷ്

    Ingredients

    നേന്ത്രക്കായ ഒന്ന്

    വെള്ളം

    ഉപ്പ്

    മഞ്ഞൾപൊടി

    കുരുമുളകുപൊടി

    വെളുത്തുള്ളി ചതച്ചത്

    തേങ്ങ ചിരവിയത്

    വെളിച്ചെണ്ണ

    കടുക്

    ഉഴുന്നുപരിപ്പ്

    വറ്റൽ മുളക്

    കറിവേപ്പില

    Preparation

    നേന്ത്രക്കായ കഴുകി വട്ടത്തിൽ അരിഞ്ഞെടുക്കുക ഒരു പാനിലേക്ക് വെള്ളം ഉപ്പ് മഞ്ഞൾപ്പൊടി കുരുമുളകുപൊടി ഇവ ചേർത്ത് നന്നായി വേവിക്കുക, വെള്ളം വറ്റുമ്പോൾ തേങ്ങാ ചിരവിയതും വെളുത്തുള്ളി ചതച്ചതും ചേർക്കാം ഇത് നന്നായി മിക്സ് ചെയ്തതിനു ശേഷം തീ ഓഫ് ചെയ്യുക വെളിച്ചെണ്ണയിൽ കടുക് ഉഴുന്ന് ഉണക്കമുളക് കറിവേപ്പില എന്നിവ മൂപ്പിച്ച് ഇതിലേക്ക് ചേർക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Nishi’s Kitchen Vlogs

  • അച്ചാറിന്റെ രുചിയുള്ള പച്ചമാങ്ങ കറി

    അച്ചാറിന്റെ രുചിയുള്ള പച്ചമാങ്ങ കറി

    ചോറിന്റെ ഒപ്പം കഴിക്കാനായി പച്ചമാങ്ങ കൊണ്ട് തയ്യാറാക്കാൻ പറ്റിയ ഒരു നല്ല അച്ചാറിന്റെ രുചിയുള്ള കറി, പച്ചമാങ്ങ ധാരാളം കിട്ടുന്ന ഈ സമയത്ത് തീർച്ചയായും ട്രൈ ചെയ്തു നോക്കൂ…

    Ingredients

    ചെറിയുള്ളി -ഒരു കൈപ്പിടി

    പച്ചമുളക് -രണ്ട്

    ഇഞ്ചി -ഒരു ടേബിൾ സ്പൂൺ

    ഉണക്കമുളക്

    കറിവേപ്പില

    ഉലുവ

    പച്ചമാങ്ങ -നാല്

    കാശ്മീരി മുളകുപൊടി -ഒന്നര ടേബിൾസ്പൂൺ

    മഞ്ഞൾപൊടി -ഒരു ടീസ്പൂൺ

    ഉപ്പ് -അര ടീസ്പൂൺ

    ഉലുവപ്പൊടി -ഒരു ടീസ്പൂൺ

    പഞ്ചസാര -ഒരു ടീസ്പൂൺ

    വെള്ളം -ഒരു കപ്പ്

    കായപ്പൊടി -അര ടീസ്പൂൺ

    വെളിച്ചെണ്ണ

    കടുക്

    Preparation

    മാങ്ങ വണ്ണം ഇല്ലാതെ നീളത്തിലുള്ള കഷ്ണങ്ങളാക്കി അരിയുക ഇതിലേക്ക് കായപ്പൊടി അല്ലാത്ത എല്ലാ മസാല പൊടികളും ചേർത്ത് കൊടുത്ത് ഒരു കപ്പ് വെള്ളവും ഉപ്പും ചേർത്ത് ഉടയുന്ന പരുവത്തിൽ ആകുന്നവരെ വേവിക്കുക, വെന്തതിനുശേഷം കായപ്പൊടി ചേർത്ത് മിക്സ് ചെയ്യാം ഒരു ചെറിയ പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി കടുക് ചേർത്ത് പൊട്ടുമ്പോൾ ചെറിയുള്ളി ഇഞ്ചി പച്ചമുളക് ഉണക്കമുളക് കറിവേപ്പില ഇവയെല്ലാം ചേർത്ത് മൂപ്പിക്കുക ഇതിനെ മാങ്ങയിലേക്ക് ചേർത്ത് മിക്സ് ചെയ്താൽ രുചികരമായ കറി തയ്യാറായി

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • മാങ്ങ ഇഞ്ചി കറി

    മാങ്ങ ഇഞ്ചി കറി

    മാങ്ങയുടെ മണവും രുചിയും ഒക്കെയുള്ള ഈ ഇഞ്ചി ഉപയോഗിച്ച് നല്ലൊരു കറി തയ്യാറാക്കാം, വയറിനും നല്ലത് കഴിക്കാൻ നല്ല രുചിയും

    Ingredients

    മാങ്ങ ഇഞ്ചി

    വെളിച്ചെണ്ണ

    കടുക്

    ഉണക്കമുളക്

    കറിവേപ്പില

    പച്ചമുളക്

    മഞ്ഞൾപൊടി

    ഉപ്പ്

    മല്ലിപ്പൊടി

    മുളകുപൊടി

    മഞ്ഞൾപൊടി

    വാളൻപുളി വെള്ളം

    കായം

    ശർക്കര

    Preparation

    മാങ്ങ ഇഞ്ചി കഴുകി തൊലി കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിക്കുക ഇതിന് മിക്സി ജാറിൽ ഇട്ട് ഒന്ന് ചതച്ചെടുക്കണം.ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാക്കുക കടുക് ചേർത്ത് പൊട്ടുമ്പോൾ ഉണക്കമുളകും കറിവേപ്പിലയും ചേർത്ത് നന്നായി മൂപ്പിക്കുക ശേഷം പച്ചമുളക് ചേർക്കുക ഇനി ചതച്ചു വച്ചിരിക്കുന്ന മാങ്ങ ഇഞ്ചി ചേർത്ത് മിക്സ് ചെയ്യുക ഉപ്പു കൂടി ചേർത്ത് മിക്സ് ചെയ്ത് വഴറ്റുക ഇനി മസാല പൊടികൾ ചേർത്ത് മിക്സ് ചെയ്യാം പച്ച മണം മാറുമ്പോൾ പുളി വെള്ളം ഒഴിക്കാം ആവശ്യത്തിന് ഉപ്പും ഇട്ട് തിളപ്പിക്കുക വെന്തു കഴിഞ്ഞതിനു ശേഷം ശർക്കര ചേർക്കാം കുറച്ചു കായവും ചേർക്കാം, തിളച്ചു നന്നായി കുറുക്കുമ്പോൾ തീ ഓഫ്‌ ചെയ്യാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Sreeragam Family