ചോറിന്റെ ഒപ്പം കഴിക്കാനായി പച്ചമാങ്ങ കൊണ്ട് തയ്യാറാക്കാൻ പറ്റിയ ഒരു നല്ല അച്ചാറിന്റെ രുചിയുള്ള കറി, പച്ചമാങ്ങ ധാരാളം കിട്ടുന്ന ഈ സമയത്ത് തീർച്ചയായും ട്രൈ ചെയ്തു നോക്കൂ…
Ingredients
ചെറിയുള്ളി -ഒരു കൈപ്പിടി
പച്ചമുളക് -രണ്ട്
ഇഞ്ചി -ഒരു ടേബിൾ സ്പൂൺ
ഉണക്കമുളക്
കറിവേപ്പില
ഉലുവ
പച്ചമാങ്ങ -നാല്
കാശ്മീരി മുളകുപൊടി -ഒന്നര ടേബിൾസ്പൂൺ
മഞ്ഞൾപൊടി -ഒരു ടീസ്പൂൺ
ഉപ്പ് -അര ടീസ്പൂൺ
ഉലുവപ്പൊടി -ഒരു ടീസ്പൂൺ
പഞ്ചസാര -ഒരു ടീസ്പൂൺ
വെള്ളം -ഒരു കപ്പ്
കായപ്പൊടി -അര ടീസ്പൂൺ
വെളിച്ചെണ്ണ
കടുക്
Preparation
മാങ്ങ വണ്ണം ഇല്ലാതെ നീളത്തിലുള്ള കഷ്ണങ്ങളാക്കി അരിയുക ഇതിലേക്ക് കായപ്പൊടി അല്ലാത്ത എല്ലാ മസാല പൊടികളും ചേർത്ത് കൊടുത്ത് ഒരു കപ്പ് വെള്ളവും ഉപ്പും ചേർത്ത് ഉടയുന്ന പരുവത്തിൽ ആകുന്നവരെ വേവിക്കുക, വെന്തതിനുശേഷം കായപ്പൊടി ചേർത്ത് മിക്സ് ചെയ്യാം ഒരു ചെറിയ പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി കടുക് ചേർത്ത് പൊട്ടുമ്പോൾ ചെറിയുള്ളി ഇഞ്ചി പച്ചമുളക് ഉണക്കമുളക് കറിവേപ്പില ഇവയെല്ലാം ചേർത്ത് മൂപ്പിക്കുക ഇതിനെ മാങ്ങയിലേക്ക് ചേർത്ത് മിക്സ് ചെയ്താൽ രുചികരമായ കറി തയ്യാറായി
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World