രുചികരമായ ഒരു ഹോട്ടൽ സ്റ്റൈൽ തേങ്ങ ചട്ണി റെസിപ്പി കാണാം, ഒരു തരി പോലും ബാക്കിയാക്കാതെ മുഴുവനായി തീർക്കുന്ന അത്രയും രുചിയുള്ള ചട്നി…
Ingredients
വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ
വെളുത്ത എള്ള് -ഒരു ടേബിൾ സ്പൂൺ
വെളുത്തുള്ളി -മൂന്ന്
ചെറിയ ഉള്ളി -15
കറിവേപ്പില
കടലപ്പരിപ്പ് -അരക്കപ്പ്
പുളി -ഒരു കഷ്ണം
ഉണക്കമുളക് -ഏഴു
തക്കാളി -ഒന്ന്
തേങ്ങ -അരക്കപ്പ്
ഉപ്പ്
വെളിച്ചെണ്ണ
കടുക്
ഉഴുന്നുപരിപ്പ്
കറിവേപ്പില
ഉണക്കമുളക്
Preparation
ഒരു പാനിലേക്ക് എണ്ണ ഒഴിച്ച് ചൂടാക്കുക ആദ്യം വെളുത്ത എള്ള് ചേർത്തു കൊടുക്കാം ശേഷം ചെറിയ ഉള്ളി വെളുത്തുള്ളി കറിവേപ്പില എടുത്തു വച്ചിരിക്കുന്ന കടലപ്പരിപ്പ് പുളി ഉണക്കമുളക് ഇവയെല്ലാം ചേർത്ത് നന്നായി വഴറ്റുക ഉള്ളി നന്നായി വഴന്നു വരുമ്പോൾ തക്കാളിയും തേങ്ങയും ചേർത്ത് മിക്സ് ചെയ്യാം, ശേഷം തീ ഓഫ് ചെയ്തു മിക്സിയിൽ നന്നായി അരച്ചെടുക്കാം ആവശ്യത്തിനു ഉപ്പും കുറച്ചു വെള്ളവും ചേർത്ത് വേണം അരക്കാൻ ഈ ചട്നിയിലേക്ക് കടുകും കറിവേപ്പിലയും ഉഴുന്നുപരിപ്പും ഉണക്കമുളകും താളിച്ച് ചേർക്കാം.
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World