Category: സൈഡ് ഡിഷ്‌

  • അച്ചിങ്ങ മെഴുക്കുപുരട്ടി

    അച്ചിങ്ങ മെഴുക്കുപുരട്ടി

    രുചികരമായ ഒരു പച്ചക്കറിയാണ് പയർ / അച്ചിങ്ങ, ഇതുകൊണ്ട് മെഴുക്കുപുരട്ടിയാണ് സാധാരണ തയ്യാറാക്കാറ്, പയർ കിട്ടുമ്പോൾ ഈ രീതിയിൽ മെഴുക്കുപുരട്ടി തയ്യാറാക്കി നോക്കൂ…

    Ingredients

    പയർ

    കാന്താരി മുളക് -3

    വെളിച്ചെണ്ണ- 2 ടേബിൾ സ്പൂൺ

    കടുക്

    വെളുത്തുള്ളി -1 ടേബിൾ സ്പൂൺ

    ഉണക്ക മുളക് -2

    ചെറിയുള്ളി

    കറിവേപ്പില

    ഉപ്പ്

    മുളക് ചതച്ചത്- 1 ടേബിൾ സ്പൂൺ

    മഞ്ഞൾ പൊടി -1/4 ടീസ്പൂൺ

    തേങ്ങാക്കൊത്ത്

    Preparation

    ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക കടുക് ചേർത്ത് കൊടുത്ത് പൊട്ടുമ്പോൾ ഉണക്കമുളക് ചേർക്കാം വെളുത്തുള്ളിയും ചെറിയ ഉള്ളിയും അരിഞ്ഞത് ചേർത്ത് വഴറ്റാം അടുത്തതായി മുളക് ചതച്ചത് കാന്താരി മുളകും ചേർക്കാം എല്ലാം മിക്സ് ചെയ്തു കഴിഞ്ഞ് അരിഞ്ഞു വച്ചിരിക്കുന്ന പയർ ചേർക്കാം മഞ്ഞൾപൊടി കുറച്ചു ചേർക്കാം,ഉപ്പ് കൂടി ചേർത്ത് പയർ നന്നായി വേവിക്കുക, നല്ലപോലെ വെന്തു വരുമ്പോൾ ഇതിലേക്ക് ചേർക്കേണ്ടത് തേങ്ങാക്കൊത്ത് ആണ് , ഒരു മിനിറ്റ് മൂടിവച്ച് മിക്സ് ചെയ്തതിനു ശേഷം തീ ഓഫ് ചെയ്യാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് Jess Creative World

  • പൂരി ബാജി

    പൂരി ബാജി

    ഹോട്ടലുകളിൽ കിട്ടുന്ന പൂരി ബാജിക്ക് ഒരു പ്രത്യേക രുചിയാണ്, വീട്ടിൽ തയ്യാറാക്കുമ്പോഴും അതുപോലെ കിട്ടാനായി ഇങ്ങനെ ചെയ്താൽ മതി…

    Ingredients

    വെളിച്ചെണ്ണ -2 ടീസ്പൂൺ

    കടുക് -കാൽ ടീസ്പൂൺ

    തുവരപ്പരിപ്പ് -ഒരു ടീസ്പൂൺ

    ഉഴുന്നുപരിപ്പ് -1/4 ടീസ്പൂൺ

    സവാള 1

    ഉപ്പ്

    കടല മാവ് -2 ടേബിൾ സ്പൂൺ

    വെള്ളം

    ഉരുളക്കിഴങ്ങ് -1/2

    ഉപ്പ്

    മല്ലിയില

    Preparation

    ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക കടുകും പിന്നെ കടലപ്പരിപ്പ് ഉഴുന്നുപരിപ്പ് ഇവയും ചേർക്കുക, ശേഷം സവാള ചേർത്ത് നന്നായി വഴറ്റാം, ഈ സമയം ഒരു ബൗളിൽ കടലമാവും വെള്ളവും മിക്സ് ചെയ്ത് ലൂസ് ആക്കി എടുക്കുക,ഇതിനെ പാത്രത്തിലേക്ക് ഒഴിക്കാം കുറച്ചു വെള്ളവും ഉപ്പും ചേർക്കാം, ഇത് നന്നായി തിളച്ച് കുറുകി വരുമ്പോൾ വേവിച്ചുടച്ച് ഉരുളക്കിഴങ്ങ് ചേർക്കാം എല്ലാം കൂടി യോജിപ്പിച്ച് നന്നായി തിളപ്പിച്ച് മല്ലിയിലയും ചേർത്ത് തീ ഓഫ് ചെയ്യാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Thoufeeq Kitchen

  • നേന്ത്രക്കായ തൊലി  തോരൻ

    നേന്ത്രക്കായ തൊലി തോരൻ

    നേന്ത്രക്കായ തൊലി ഉപയോഗിച്ച് തോരൻ തയ്യാറാക്കാം, ആരോഗ്യഗുണങ്ങൾ ധാരാളമടങ്ങിയ ഇത് വലിച്ചെറിഞ്ഞു കളയേണ്ട…

    ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക കടുക് കറിവേപ്പില ഉണക്കമുളക് ഇവ ചേർത്ത് കടുക് അറിഞ്ഞു വെച്ചിരിക്കുന്ന കായത്തൊലി ചേർക്കാം ആവശ്യത്തിന് ഉപ്പും കുറച്ചു മഞ്ഞൾ പൊടിയും ചേർക്കാം കുറച്ചു വെള്ളം കൂടെ ചേർത്ത് മിക്സ് ചെയ്ത് നന്നായി വേവിക്കുക കുറച്ചു തേങ്ങ മുളകുപൊടി വെളുത്തുള്ളി എന്നിവ ചതച്ചെടുത്ത് ഇതിലേക്ക് ചേർക്കാം നല്ലപോലെ മിക്സ് ചെയ്ത് ഒന്നുകൂടി വേവിക്കാം ഇതിലേക്ക് വേവിച്ചുവച്ചിരിക്കുന്ന വൻപയർ കൂടെ ചേർക്കാം എല്ലാം നന്നായി യോജിച്ചു കഴിഞ്ഞാൽ കുറച്ചു കറിവേപ്പില കൂടി ചേർത്ത് തീ ഓഫ് ചെയ്യാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ash Kitchen World

  • ക്യാരറ്റ് മുട്ട തോരൻ

    ക്യാരറ്റ് മുട്ട തോരൻ

    ക്യാരറ്റിൽ ഇതുപോലെ മുട്ട ചേർത്ത് തോരൻ തയ്യാറാക്കി കഴിച്ചു നോക്കൂ,… ചോറിന് ഒപ്പം കഴിക്കാനായി നല്ലൊരു സൈഡ് ഡിഷ് ആണ് ഇത്

    Ingredients

    വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ

    കടുക് -ഒരു ടീസ്പൂൺ

    പച്ചമുളക്

    കറിവേപ്പില

    സവാള ഒന്ന്

    ക്യാരറ്റ് ഒന്ന്

    ഉപ്പ്

    തേങ്ങാ ചിരവിയത്

    മഞ്ഞൾപൊടി -അര ടീസ്പൂൺ

    മുളകുപൊടി -ഒരു ടീസ്പൂൺ

    Preparation

    ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക, അതിലേക്ക് കടുക് ചേർത്ത് നന്നായി പൊട്ടുമ്പോൾ, പച്ചമുളക് അരിഞ്ഞത് സവാള എന്നിവ ചേർത്ത് വഴറ്റാം അടുത്തതായി ക്യാരറ്റ് ചേർത്ത് മിക്സ് ചെയ്യാം, ക്യാരറ്റ് നന്നായി വെന്തു വരുമ്പോൾ മസാല പൊടികൾ ചേർക്കാം, ഇതിന്റെ പച്ചമണം മാറുമ്പോൾ ഒരു ബൗളിലേക്ക് മുട്ട പൊട്ടിച്ചു ചേർത്ത് നന്നായി ബീറ്റ് ചെയ്ത് ഇതിലേക്ക് ഒഴിക്കുക, ഇനി മുട്ട നന്നായി സ്ക്രാംബിൾ ചെയ്യുക…

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക All in One

  • പപ്പടം ഫ്രൈ

    പപ്പടം ഫ്രൈ

    ഇത്രയും നേരമായിട്ടും ചോറിന് കറി ഒന്നും തയ്യാറാക്കാൻ പറ്റിയില്ലേ വിഷമിക്കേണ്ട കുറച്ചു പപ്പടം ഉണ്ടെങ്കിൽ വെറും അഞ്ചു മിനിറ്റ് കൊണ്ട് അടിപൊളി ഒരു വിഭവം റെഡിയാക്കാം

    Ingredients

    പപ്പടം- 10

    ചെറിയുള്ളി -10

    വെളുത്തുള്ളി -8

    മുളക് ചതച്ചത് -മൂന്ന് ടേബിൾ സ്പൂൺ

    കറിവേപ്പില

    വെളിച്ചെണ്ണ

    ഉപ്പ്

    ആദ്യം ചെറിയ കഷണങ്ങളായി മുറിച്ച് പപ്പടം വറുത്തെടുക്കാം കറിവേപ്പിലയും കുറച്ച് ഇതുപോലെ വറുത്തെടുക്കണം, ഇനി ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് ചെറിയുള്ളി ചേർത്ത് നന്നായി മൂപ്പിക്കുക ബ്രൗൺ നിറമാകുമ്പോൾ മുളക് ചതച്ചത് ചേർക്കാം ചെറിയ തീയിൽ നല്ല മണം വരുന്നതുവരെ മൂപ്പിച്ചു കഴിഞ്ഞാൽ പപ്പടം ചേർക്കാം ഉപ്പ് ആവശ്യമെങ്കിൽ ഈ സമയത്ത് ചേർക്കാം, ഇനി മുളക് എല്ലാം പപ്പടത്തിൽ പിടിക്കുന്നത് വരെ യോജിപ്പിക്കണം ചോറിന് കഴിക്കാനായി നല്ല എരിയുള്ള ഒരു സൈഡ് ഡിഷ് തയ്യാർ

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക NAMMUDE KITCHEN

  • വെണ്ട ഫ്രൈ

    വെണ്ട ഫ്രൈ

    വഴുവഴുപ്പുള്ള വെണ്ടയ്ക്ക നല്ല കറുമുറു കടിച്ചു കഴിക്കാൻ പറ്റുന്ന സ്നാക്ക് ആയി മാറ്റുന്നത് കാണണോ, ചോറിനൊപ്പം ഇത് കഴിക്കാം..

    ആദ്യം വെണ്ടയ്ക്ക വളരെ നേർത്ത കഷണങ്ങളായി മുറിക്കുക, ഇതിലേക്ക് ഉപ്പ് ചേർക്കാം കൂടെ കുറച്ചു മുളകുപൊടിയും അല്പം മഞ്ഞൾപൊടിയും മുളകുപൊടിയെക്കാൾ കുറച്ചു കൂടുതൽ അരിപ്പൊടിയും ചേർക്കുക, ഇതിനെ ആദ്യം കൈകൊണ്ട് നന്നായി യോജിപ്പിച്ചതിനുശേഷം കുറച്ചു മാത്രം വെള്ളം ഒഴിച്ച് ഒന്ന് തിരുമ്മിയെടുക്കുക ഒരു നുള്ള് കായപ്പൊടി എടുത്ത് ഇട്ടുകൊടുക്കാം മിക്സ് ചെയ്തതിനുശേഷം നന്നായി ചൂടായ എണ്ണയിലേക്ക് ഇത് കൈകൊണ്ട് എടുത്ത് ഇട്ടു കൊടുക്കുക, ഇത് നല്ല ഫ്രൈ ആയി മൊരിഞ്ഞു വരുമ്പോൾ പാനിൽ നിന്നും മാറ്റാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക shifu world