Category: സൈഡ് ഡിഷ്‌

  • മുളക് വറുത്ത ചട്നി

    മുളക് വറുത്ത ചട്നി

    ഇഡ്ഡലിക്കും ദോശക്കും ഒപ്പം സാധാരണ ചട്നി കഴിച്ചു മടുത്തെങ്കിൽ ഈ മുളക് വറുത്ത ചട്നി തയ്യാറാക്കി കഴിച്ചു നോക്കൂ, വയറുനിറയെ കഴിക്കാൻ ഇതു മാത്രം മതി

    Ingredients

    സവാള -അരക്കഷണം

    ഉണക്കമുളക് -10

    വെളിച്ചെണ്ണ

    തേങ്ങ – ഒരു കപ്പ്

    കാശ്മീരി ചില്ലി പൗഡർ -ഒരു ടീസ്പൂൺ

    ഉപ്പ്

    വെള്ളം

    വെളിച്ചെണ്ണ

    കടുക്

    ചുമന്നുള്ളി

    ഉണക്കമുളക്

    കറിവേപ്പില

    preparation

    ഒരു പാനിൽ അല്പം എണ്ണയൊഴിച്ച് ചൂടാക്കിയശേഷം സവാളയും ഉണക്കമുളകും ചേർക്കാം രണ്ടും നന്നായി മൊരിയുന്നത് വരെ വറുത്തെടുക്കുക, ശേഷം തേങ്ങ വെള്ളം ഇവ ചേർത്ത് എല്ലാം കൂടി നന്നായി അരക്കുക, ആവശ്യത്തിന് ഉപ്പ് കൂടി ചേർക്കണം, ഇനി ഒരു പാൻ വെച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് ചേർത്ത് പൊട്ടിക്കാം ചെറിയുള്ളി അരിഞ്ഞത് ചേർത്ത് നന്നായി മൊരിയിക്കുക, ഉണക്ക മുളകും കറിവേപ്പില യും കറിവേപ്പിലയും കൂടി ചേർത്ത് മൂപ്പിച്ച് ചട്നി ഒഴിച്ച് നന്നായി ചൂടാക്കുക.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക RASHMI’S RECIPES

  • ചേമ്പിൻ തണ്ട്  ചെറുപയർ  തോരൻ

    ചേമ്പിൻ തണ്ട് ചെറുപയർ തോരൻ

    ചേമ്പിൻ തണ്ട് എടുത്ത് ചെറുപയർ കൂടെ ചേർത്ത് ഇതുപോലൊരു തോരൻ തയ്യാറാക്കി നോക്കൂ, ചോറിനൊപ്പം നല്ലൊരു സൈഡ് ഡിഷ്

    Ingredients

    ചേമ്പിൻ തണ്ട്

    ചെറുപയർ

    വെളിച്ചെണ്ണ

    കടുക്

    ചെറിയുള്ളി

    പച്ചമുളക്,

    മുളകുപൊടി

    തേങ്ങാ

    ജീരകം

    ഉപ്പ്

    preparation

    ചേമ്പിൻ തണ്ട് എടുത്തു നന്നായി കഴുകിയതിനുശേഷം തൊലികളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക കുറച്ചു ചെറുപയർ കഴുകി കുക്കറിൽ വെള്ളവും ചേർത്ത് വേവിച്ചെടുക്കാം ഇനി ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക കടുക് ചേർത്ത് പൊട്ടുമ്പോൾ ചെറിയ ഉള്ളി ചേർക്കാം, ഇത് നന്നായി മൂപ്പിച്ചതിനു ശേഷം പച്ചമുളക് ചേർക്കാം, അടുത്തതായി മുളകുപൊടി ചേർക്കണം തേങ്ങയും ജീരകവും ഒന്ന് ചതച്ചെടുകണം ശേഷം പാനിലേക്ക് ഇട്ട് മിക്സ് ചെയ്യുക അല്പം വെള്ളം കൂടി ചേർക്കാം ഇത് തിളക്കുമ്പോൾ ചേമ്പിൻ തണ്ട് അരിഞ്ഞ് വച്ചത് ചേർക്കാം, ഉപ്പ് കൂടി ചേർത്ത് നന്നായി വേവിച്ചെടുക്കുക ഇതിലേക്ക് വേവിച്ചെടുത്ത ചെറുപയർ വെള്ളമില്ലാതെ ചേർക്കാം എല്ലാംകൂടി നന്നായി യോജിപ്പിച്ചു കഴിഞ്ഞാൽ തീ ഓഫ് ചെയ്യുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Sneha_foodie

  • സ്പെഷ്യൽ ചട്നി

    സ്പെഷ്യൽ ചട്നി

    ദോശയ്ക്കും ഇഡലിക്കും ഒപ്പം കഴിക്കാൻ ഇത് ഒരു സ്പെഷ്യൽ ചട്നി, എപ്പോഴും ഒരേ സൈഡ് ഡിഷ് കഴിച്ചു മടുത്തോ ഇതൊന്നു ട്രൈ ചെയ്തു നോക്കൂ..

    Ingredients

    സവാള -ഒന്ന്

    തക്കാളി -ഒന്ന്

    ഇഞ്ചി

    വെളുത്തുള്ളി -4

    ഉണക്കമുളക് -3

    കാശ്മീരി ചില്ലി -3

    കറിവേപ്പില

    തേങ്ങ

    അരക്കപ്പ്

    ഉപ്പ്

    എണ്ണ

    Preparation

    പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക ആദ്യം മുളക് വറുത്തെടുക്കാം ശേഷം സവാള ഇഞ്ചി വെളുത്തുള്ളി തക്കാളി ഇവയെല്ലാം ചേർക്കാം തക്കാളി സോഫ്റ്റ് ആകുമ്പോൾ തേങ്ങാചിരവിയത് ചേർത്ത് വീണ്ടും ചൂടാക്കാം തീ ഓഫ് ചെയ്ത ശേഷം ചൂടാറാനായി വെക്കുക, ചൂടാറുമ്പോൾ അല്പം മാത്രം വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് അരച്ചെടുക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Nidi’s CookNjoy

  • ഹമ്മൂസ്

    ഹമ്മൂസ്

    രുചികരമായിട്ടുള്ള ഹമ്മൂസ് റെസിപ്പി, ഏറ്റവും പെർഫെക്റ്റ് ആയി തയ്യാറാക്കുന്ന വീഡിയോ, ഇതുവരെ ഉണ്ടാക്കിയിട്ട് ശരിയാവാത്തവർ കണ്ടു നോക്കൂ

    Ingredients

    വെള്ളക്കടല -അരക്കപ്പ്

    വെള്ളം

    ഉപ്പ്

    വെളുത്ത എള്ള് പേസ്റ്റ് -രണ്ട് ടേബിൾ സ്പൂൺ

    വെളുത്തുള്ളി -1

    ചെറുനാരങ്ങ -അര

    ചെറിയ ജീരകം -രണ്ടു നുള്ള്

    ഒലിവ് ഓയിൽ

    ഐസ് ക്യൂബ് -2

    കടല ആറുമണിക്കൂർ കുതിർത്തെടുക്കുക ശേഷം കുക്കറിൽ ഇട്ട് വെള്ളം ഒഴിച്ച് വേവിക്കുക വെന്തതിനുശേഷം തൊലി കളഞ്ഞ് ഒരു മിക്സിയിലേക്ക് ചേർത്തു കൊടുക്കാം കൂടെ എടുത്തു വച്ചിരിക്കുന്ന മറ്റു ചേരുവകൾ എല്ലാം ചേർത്ത് നല്ല ക്രീമി ആകുന്നതുവരെ അടിച്ചെടുക്കണം വെള്ളത്തിന് പകരം ഐസ്ക്യൂബാണ് ചേർക്കേണ്ടത്

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cooking it Simple

  • തോരൻ

    തോരൻ

    ഉണക്ക ചെമ്മീൻ കൊണ്ട് എപ്പോഴും ചമ്മന്തി ആണോ ഉണ്ടാക്കാറ്, എങ്കിൽ ഒന്നു മാറ്റി പിടിക്കാം ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ… ചോറിനൊപ്പം കഴിക്കാനായി സൂപ്പർ ആണ് ..

    Ingredients

    ഉണക്ക ചെമ്മീൻ

    സവാള

    ചെറിയ ഉള്ളി

    ഇഞ്ചി

    വെളുത്തുള്ളി

    പച്ചമുളക്

    കറിവേപ്പില

    മഞ്ഞൾപൊടി

    മുളകുപൊടി

    ഉപ്പ്

    മുളക് ചതച്ചത്

    തേങ്ങ

    Preparation

    ആദ്യം ഉണക്കചെമ്മീൻ തലയും വാലും കളഞ്ഞ് കഴുകി എടുക്കുക ശേഷം പാനിലേക്ക് ഇട്ട് ചൂടാക്കുക, ഇനി മിക്സിയിൽ ഇട്ട് ഒന്ന് ചതച്ചെടുക്കാം, ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് ആദ്യം കറിവേപ്പിലയും പിന്നെ ഇഞ്ചി വെളുത്തുള്ളി ചതച്ചതും ചേർത്ത് മരുന്നുക അടുത്തതായി ചെറിയ ഉള്ളി സവാള എന്നിവ ചേർത്ത് നല്ലപോലെ വീണ്ടും വഴറ്റാം ആവശ്യത്തിന് ഉപ്പ് ചേർക്കണം ശേഷം മഞ്ഞൾപൊടി മുളകുപൊടി മുളക് ചതച്ചത് ഇവ ചേർക്കാം എല്ലാം കൂടി മിക്സ് ചെയ്ത് പച്ചമണം മാറുമ്പോൾ തേങ്ങ ചേർക്കുക തേങ്ങ നന്നായി ചൂടാകുമ്പോൾ ഉണക്ക ചെമ്മീൻ ചതച്ചത് ചേർക്കാം ഇനി എല്ലാംകൂടി ഡ്രൈ ആകുന്ന വരെ മിക്സ് ചെയ്യണം ഇനി തീ ഓഫ് ചെയ്യാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. Dhansa’s World

  • തന്തൂരി ടൈഗർ പ്രോൺസ്

    തന്തൂരി ടൈഗർ പ്രോൺസ്

    പാർട്ടികളിൽ താരമാവാനായി ഇതാ ഒരു വെറൈറ്റി ഡിഷ്, ചെറിയ സമയത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റിയ തന്തൂരി ടൈഗർ പ്രോൺസ്..

    Ingredients

    അര കിലോ വലിയ ചെമ്മീൻ

    അര ടീസ്പൂൺ മഞ്ഞൾപ്പൊടി

    ഒരു ടീസ്പൂൺ കുരുമുളകുപൊടി

    ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്

    ഒരു ടേബിൾ സ്പൂൺ കാശ്മീരി ചില്ലി പൗഡർ

    ഉപ്പ്

    ഗരംമസാലപ്പൊടി ഒരു ടീസ്പൂൺ

    ഒരു ടീസ്പൂൺ ചെറിയ ജീരകം പൊടിച്ചത്

    ഒരു പകുതി നാരങ്ങയുടെ നീര്

    ഒന്നര ടേബിൾ സ്പൂൺ പുളിയില്ലാത്ത തൈര്

    ചാർക്കോൾ

    ഓയിൽ

    Preparation

    ഇതിനായി വലിയ ചെമ്മീനാണ് എടുക്കേണ്ടത്, ചെമ്മീന്റെ കൂർത്ത ഭാഗങ്ങൾ മുറിച്ചു മാറ്റാം, ശേഷം തൊലി കളയാം, ഇനി നന്നായി കഴുകി എടുക്കാം, ശേഷം ഓരോന്നും എടുത്തു സ്കയുവർ ഇൽ കുത്തി എടുക്കുക, ഇനി മസാലകൾ എല്ലാം മിക്സ്‌ ചെയ്തു എടുക്കാം , ഇനി ഓരോ ചെമ്മീൻ ആയിട്ട് എടുത്തിട്ട് അതിലെ ഈ മസാലയെല്ലാം നന്നായിട്ട് തേച്ചു പിടിപ്പിച്ചു കൊടുക്കാം . ഇനി ഇത് അരമണിക്കൂർ ഒന്ന് മാറ്റിവെക്കാം ഈ ചെമ്മീൻ ഒരു സ്മോക്കി ഫ്ലേവർ കിട്ടാൻ വേണ്ടിയിട്ട് ഒരു ചെറിയ പീസ് ചാർക്കോൾ കത്തിച്ചു കൊടുത്തിട്ട് അതിൻറെ മുകളിലായിട്ട് കുറച്ച് ഓയിൽ ഒന്ന് ഒന്ന് ഒഴിച്ചു കൊടുക്കാം. ഒരു ടോപ്പ് കൊണ്ട് പെട്ടെന്ന് തന്നെ അത് അടച്ചു കൊടുക്കാം എന്നിട്ട് നാലഞ്ചു മിനിറ്റ് വരെ അത് സ്മോക്ക് ചെയ്യിക്കാൻ വെക്കുക. ചൂടായ ഗ്രിൽ പാനിലേക്ക് കുറച്ച് ഓയിൽ ഒഴിച്ച് കൊടുക്കുക,ഒരു നാലോ അഞ്ചോ ചെമ്മീൻ വെച്ച് കൊടുക്കാം ,ഒരു മിനിറ്റിനു ശേഷം ഒന്ന് തിരിച്ചിട്ട് കൊടുക്കാം മീഡിയം ഫ്ലെയിമിൽ വേണം ചെമ്മീൻ കുക്ക് ചെയ്തെടുക്കാനായിട്ട് അവസാനമായിട്ട് ഇതില് കുറച്ച് ബട്ടർ ഒന്ന് ചേർത്ത് കൊടുക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Calicut Cuisine

  • ഗ്രീൻപീസ്  കറി

    ഗ്രീൻപീസ് കറി

    ബ്രേക്ക്ഫാസ്റ്റ് ഏതായാലും കൂടെ കഴിക്കാൻ ഈ ഗ്രീൻ പീസ് കറി തയ്യാറാക്കാം, ഏറ്റവും രുചികരമായി എല്ലാവർക്കും ഇഷ്ടമാകുന്ന പോലെ തയ്യാറാക്കാം…

    Ingredients

    ഗ്രീൻപീസ്

    ഉപ്പ്

    മഞ്ഞൾ പൊടി

    തേങ്ങാ

    പെരുഞ്ചീരകം

    പച്ച മുളക്

    തക്കാളി

    സവാള

    വെളിച്ചെണ്ണ

    കടുക്

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്

    മഞ്ഞൾപൊടി

    മല്ലിപ്പൊടി

    ഗരം മസാല പൊടി

    Preparation

    കുതിർത്തു വച്ചിരിക്കുന്ന ഗ്രീൻപീസ് കുക്കറിലേക്ക് ഇട്ടുകൊടുത്ത് മഞ്ഞൾപൊടിയും ഉപ്പും വെള്ളവും ചേർത്ത് വേവിക്കാം ശേഷം ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക കടുക് ചേർത്ത് പൊട്ടുമ്പോൾ സവാള പച്ചമുളക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കറിവേപ്പില ഇവയെല്ലാം ചേർത്ത് വഴറ്റാം നന്നായി വഴന്നു വന്നാൽ മസാല പൊടികൾ ഇതിലേക്ക് ചേർക്കാം അതിന്റെ പച്ചമണം മാറുമ്പോൾ വേവിച്ചു വച്ചിരിക്കുന്ന ഗ്രീൻപീസ് ചേർക്കുക ഇനി തേങ്ങ പെരുഞ്ചീരകം ഇവ അരച്ചെടുത്ത ചേർത്തു കൊടുക്കാം എല്ലാം കൂടി യോജിപ്പിച്ച് നന്നായി തിളപ്പിക്കുക ആവശ്യത്തിന് ഉപ്പും ചേർക്കുക.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ACHUMON VLOGS