ചേമ്പിൻ തണ്ട് എടുത്ത് ചെറുപയർ കൂടെ ചേർത്ത് ഇതുപോലൊരു തോരൻ തയ്യാറാക്കി നോക്കൂ, ചോറിനൊപ്പം നല്ലൊരു സൈഡ് ഡിഷ്
Ingredients
ചേമ്പിൻ തണ്ട്
ചെറുപയർ
വെളിച്ചെണ്ണ
കടുക്
ചെറിയുള്ളി
പച്ചമുളക്,
മുളകുപൊടി
തേങ്ങാ
ജീരകം
ഉപ്പ്
preparation
ചേമ്പിൻ തണ്ട് എടുത്തു നന്നായി കഴുകിയതിനുശേഷം തൊലികളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക കുറച്ചു ചെറുപയർ കഴുകി കുക്കറിൽ വെള്ളവും ചേർത്ത് വേവിച്ചെടുക്കാം ഇനി ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക കടുക് ചേർത്ത് പൊട്ടുമ്പോൾ ചെറിയ ഉള്ളി ചേർക്കാം, ഇത് നന്നായി മൂപ്പിച്ചതിനു ശേഷം പച്ചമുളക് ചേർക്കാം, അടുത്തതായി മുളകുപൊടി ചേർക്കണം തേങ്ങയും ജീരകവും ഒന്ന് ചതച്ചെടുകണം ശേഷം പാനിലേക്ക് ഇട്ട് മിക്സ് ചെയ്യുക അല്പം വെള്ളം കൂടി ചേർക്കാം ഇത് തിളക്കുമ്പോൾ ചേമ്പിൻ തണ്ട് അരിഞ്ഞ് വച്ചത് ചേർക്കാം, ഉപ്പ് കൂടി ചേർത്ത് നന്നായി വേവിച്ചെടുക്കുക ഇതിലേക്ക് വേവിച്ചെടുത്ത ചെറുപയർ വെള്ളമില്ലാതെ ചേർക്കാം എല്ലാംകൂടി നന്നായി യോജിപ്പിച്ചു കഴിഞ്ഞാൽ തീ ഓഫ് ചെയ്യുക
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Sneha_foodie