Category: സൈഡ് ഡിഷ്‌

  • തക്കാളി സൈഡ് ഡിഷ്

    തക്കാളി സൈഡ് ഡിഷ്

    ചോറ് ചപ്പാത്തി അപ്പം ഇവയ്ക്കൊക്കെ ഒപ്പം കഴിക്കാൻ പറ്റിയ നല്ലൊരു സൈഡ് ഡിഷ് മാസങ്ങളോളം കേടാവാതെ ഇരിക്കുകയും ചെയ്യും…

    Preparation

    തക്കാളി -മൂന്ന്

    വെളുത്തുള്ളി -നാല്

    പുളി -നാരങ്ങ വലിപ്പം

    എള്ളെണ്ണ -രണ്ട് ടേബിൾ സ്പൂൺ

    കടുക്

    ചെറിയ ജീരകം -കാൽ ടീസ്പൂൺ

    കറിവേപ്പില

    മഞ്ഞൾപൊടി -കാൽ ടീസ്പൂൺ

    മുളകുപൊടി

    ഉലുവപ്പൊടി -അര ടീസ്പൂൺ

    കായപ്പൊടി -കാൽ ടീസ്പൂൺ

    ശർക്കര

    ഉപ്പ്

    Preparation

    ആദ്യം തക്കാളിയും വെളുത്തുള്ളി പുളിയും കൂടി മിക്സിയിൽ നന്നായി അരച്ചെടുക്കുക ഒരു പാനിൽ എള്ളെണ്ണ ഒഴിച്ച് ചൂടാക്കാം കടുക് ഉലുവ ചെറിയ ജീരകം എന്നിവ ചേർത്ത് പൊട്ടിക്കുക ശേഷം വെളുത്തുള്ളി തൊലിയോട് കൂടി ചതച്ചത് ചേർത്ത് വഴറ്റാം, ഇത് വഴന്നു വരുമ്പോൾ മസാല പൊടികൾ ചേർത്ത് പച്ചമണം മാറുന്നത് വരെ മിക്സ് ചെയ്യുക, ശേഷം അരച്ചു വച്ചിരിക്കുന്ന തക്കാളി ഇതിലേക്ക് ചേർക്കാം, ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി തിളപ്പിക്കുക, ഒരു കഷണം ശർക്കര കൂടി ചേർക്കാം, തിളച്ച് എണ്ണ വിട്ടു വരുമ്പോൾ തീ ഓഫ് ചെയ്യാം ചൂടാറുമ്പോൾ കുപ്പിയിൽ എടുത്ത് സൂക്ഷിക്കണം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • ഉള്ളി വറുത്ത ചട്ണി

    ഉള്ളി വറുത്ത ചട്ണി

    ദോശയ്ക്കും ഇഡലിക്കും ഒപ്പം കഴിക്കാനായി ഇതാ പുതിയൊരു ചട്ണി ഉള്ളി വറുത്ത ചട്ണി, പുതിയ രുചികൾ പരീക്ഷിക്കാൻ ഇഷ്ടമുള്ളവർക്കായി…

    ingredients

    വെളിച്ചെണ്ണ -രണ്ട് ടേബിൾസ്പൂൺ

    ഉണക്കമുളക് -2

    തേങ്ങ -ഒരുപിടി

    ചെറിയുള്ളി -20

    വെളുത്തുള്ളി -5

    കറിവേപ്പില

    കപ്പലണ്ടി -ഒരുപിടി

    പുളി

    ശർക്കര -ചെറിയ കഷണം

    ഉപ്പ്

    വെള്ളം

    വെളിച്ചെണ്ണ

    കടുക്

    ഉണക്കമുളക്

    കറിവേപ്പില

    മുളകുപൊടി

    Preparation

    ഒരു പാനിൽ അല്പം വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക, ഉണക്കമുളക് ചേർത്ത് മൂപ്പിച്ച് മാറ്റിവയ്ക്കുക ശേഷം ചെറിയ ഉള്ളി തേങ്ങാ ചിരവിയത് വെളുത്തുള്ളി കറിവേപ്പില ഇവ ചേർക്കാം നന്നായി ചൂടാകുമ്പോൾ കപ്പലണ്ടി ചേർക്കാം എല്ലാം കൂടി നന്നായി ചൂടാക്കി മിക്സിയുടെ ജാറിലേക്ക് ഇടുക,ഉപ്പ്, പുളി ശർക്കര വെള്ളം ഇവ ചേർത്ത് നന്നായി അരച്ചെടുക്കുക തിളപ്പിച്ചാറിയ വെള്ളമാണ് എടുക്കേണ്ടത്, അവസാനമായി കടക്ക് കറിവേപ്പില ഉണക്കമുളക് അല്പം മുളകുപൊടി എന്നിവ താളിച്ച് ഇതിലേക്ക് ചേർക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • ശരവണ ഭവനിലെ തേങ്ങ ചട്ണി

    ശരവണ ഭവനിലെ തേങ്ങ ചട്ണി

    ഹോട്ടൽ ശരവണ ഭവനിലെ എത്ര കഴിച്ചാലും മതിവരാത്ത വെളുത്ത തേങ്ങ ചട്ണി, ദോശ ഇഡ്ഡലി വട ഇവയുടെ കൂടെ കഴിക്കാനായി തയ്യാറാക്കുന്നത്…

    Ingredients

    തേങ്ങ- ഒരു കപ്പ്

    പച്ചമുളക് -രണ്ട്

    ജീരകം -കാൽ ടീസ്പൂൺ

    പൊട്ടുകടല -രണ്ട് ടേബിൾസ്പൂൺ

    ചെറിയ ഉള്ളി -5

    വെളുത്തുള്ളി -1

    ഇഞ്ചി

    ഉപ്പ്

    പഞ്ചസാര -അര ടീസ്പൂൺ

    വെള്ളം -കാൽ കപ്പ്

    മല്ലിയില

    എണ്ണ

    കടുക്

    ഉഴുന്ന് പരിപ്പ്

    ഉണക്കമുളക്

    കറിവേപ്പില

    preparation

    മിക്സിയുടെ ജാറിലേക്ക് തേങ്ങാ ചിരവിയതും പച്ചമുളക് ഇഞ്ചി വെളുത്തുള്ളി ചെറിയുള്ളി മല്ലി ഇല ഉപ്പ് പഞ്ചസാര എടുത്തു വച്ചി രിക്കുന്ന കടലപ്പരിപ്പ് ഇവയെല്ലാം ചേർത്ത് നന്നായി അരയ്ക്കുക തിളപ്പിച്ചാറിയ വെള്ളമാണ് അരക്കാൻ ഉപയോഗിക്കേണ്ടത്. കട്ടിയുള്ള ഒരു പേസ്റ്റാക്കി ഒരു ബൗളിൽ എടുക്കുക. ഇനി ഇതിലേക്ക് കടുക് ഉണക്കമുളക് കറിവേപ്പില ഉഴുന്നുപരിപ്പ് എന്നിവ താളിച്ച് ചേർക്കുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • കുമ്പളങ്ങ തോരൻ

    കുമ്പളങ്ങ തോരൻ

    കുമ്പളങ്ങ കൊണ്ടും നല്ല രുചികരമായ തോരൻ തയ്യാറാക്കാം, തയ്യാറാക്കുമ്പോൾ ഈ ചേരുവ കൂടി ചേർത്താൽ പ്രതീക്ഷിക്കാത്ത അത്രയും രുചി കിട്ടും…

    Ingredients

    കുമ്പളങ്ങ -അര

    ഉരുളക്കിഴങ്ങ് -ഒന്ന്

    തേങ്ങ -മുക്കാൽ കപ്പ്

    വെളുത്തുള്ളി -രണ്ട്

    പച്ചമുളക് -4

    കറിവേപ്പില

    ചെറിയുള്ളി

    ഉപ്പ്

    മഞ്ഞൾപ്പൊടി -അര ടീസ്പൂൺ

    വെളിച്ചെണ്ണ -ഒന്നര ടേബിൾ സ്പൂൺ

    കടുക് -ഒരു ടീസ്പൂൺ

    ഉഴുന്നുപരിപ്പ് -ഒരു ടീസ്പൂൺ

    ഉണക്കമുളക് -2

    കറിവേപ്പില

    Preparation

    തേങ്ങ പച്ചമുളക് വെളുത്തുള്ളി കറിവേപ്പില ഇവ മിക്സി ജാറിലിട്ട് ഒന്ന് ചതച്ചെടുക്കുക, ചെറുതായി അരിഞ്ഞ കുമ്പളങ്ങ ഉരുളക്കിഴങ്ങ് ഇവയിലേക്ക് ചതച്ചെടുത്ത തേങ്ങയും ചെറുതായി അരിഞ്ഞ ചെറിയ ഉള്ളിയും ഉപ്പ് മഞ്ഞൾപൊടി ഇവയും ചേർത്ത് നന്നായി തിരുമ്മി യോജിപ്പിക്കുക ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക കടുക് ചേർത്ത് പൊട്ടുമ്പോൾ ഉഴുന്നുപരിപ്പും ചേർക്കാം ഇതൊന്നും മൊരിഞ്ഞു കഴിയുമ്പോൾ ഉണക്കമുളകും കറിവേപ്പിലയും ചേർത്ത് മൂപ്പിക്കാം, ഇതിലേക്ക് മിക്സ് ചെയ്തു വച്ചിരിക്കുന്ന കുമ്പളങ്ങയും ഉരുളക്കിഴങ്ങും ചേർക്കാം, ഒന്നു മിക്സ് ചെയ്തതിനുശേഷം പാത്രം മൂടിവെച്ച് നന്നായി വേവിക്കുക, ഒട്ടും വെള്ളം ചേർക്കരുത് നന്നായി വെന്ത് വരുമ്പോൾ തീ ഓഫ് ചെയ്യുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക MY WORLD BY ANJALI

  • കപ്പലണ്ടി  ചമ്മന്തിപ്പൊടി

    കപ്പലണ്ടി ചമ്മന്തിപ്പൊടി

    ചോറിന്റെ കൂടെ കഴിക്കാൻ കറികൾ എത്രയുണ്ടെങ്കിലും തൊട്ടുകൂട്ടാൻ ആയി ഒരു ചമ്മന്തിയോ അച്ചാറോ എല്ലാവർക്കും നിർബന്ധമാണ്? അങ്ങനെയുള്ളവർക്ക് ഇതാ കപ്പലണ്ടി ഉപയോഗിച്ച് നല്ലൊരു ചമ്മന്തിപ്പൊടി…

    Ingredients

    കപ്പലണ്ടി -100 ഗ്രാം

    വെളുത്തുള്ളി -10 അല്ലി

    ജീരകം -ഒരു ടേബിൾ സ്പൂൺ

    മുളകുപൊടി -ഒരു ടീസ്പൂൺ

    ഉപ്പ്

    Preparation

    ആദ്യം കപ്പലണ്ടി നന്നായി ഡ്രൈ റോസ്റ്റ് ചെയ്ത് എടുക്കുക, ചൂടാറുമ്പോൾ തൊലി കളഞ്ഞ് മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കാം കൂടെ വെളുത്തുള്ളി മുളക് പൊടി ചെറിയ ജീരകം ഉപ്പ് ഇവയും ചേർത്ത് നന്നായി പൊടിച്ചെടുക്കുക, ചൂടാറിയതിനു ശേഷം കുപ്പിയിൽ അടച്ച് സൂക്ഷിക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Chichu’s Kitchen

  • കൂർക്ക മെഴുക്കുപുരട്ടി

    കൂർക്ക മെഴുക്കുപുരട്ടി

    കൂർക്ക മെഴുക്കുപുരട്ടി ഇഷ്ടമാണോ ഇഷ്ടമല്ലെങ്കിൽ ഇതുപോലൊന്ന് തയ്യാറാക്കിയാൽ മതി, ആരും കഴിച്ചു പോകും അത്രയും രുചിയാണ്…

    Ingredients

    കൂർക്ക -ഒന്നര കിലോ

    കാശ്മീരി ചില്ലി പൗഡർ -2 1/2 ടീസ്പൂൺ

    മഞ്ഞൾപൊടി -അര ടീസ്പൂൺ

    ഉപ്പ്

    തേങ്ങാക്കൊത്ത് -അരക്കപ്പ്

    വെള്ളം -ഒന്നര കപ്പ്

    വെളിച്ചെണ്ണ -മൂന്ന് ടേബിൾസ്പൂൺ

    ചെറിയുള്ളി -30

    വെളുത്തുള്ളി -20

    കറിവേപ്പില

    മുളക് ചതച്ചത് -ഒരു ടീസ്പൂൺ

    കുരുമുളകുപൊടി -ഒരു ടീസ്പൂൺ

    കാശ്മീരി മുളകുപൊടി -രണ്ടര ടീസ്പൂൺ

    Preparation

    കഴുകി വൃത്തിയാക്കി മുറിച്ചെടുത്ത കൂർക്കയും മഞ്ഞൾപൊടിയും മുളകുപൊടി ഉപ്പ് തേങ്ങാക്കൊത്ത് വെള്ളം എന്നിവയും ഒരു പാനിൽ ചേർക്കുക, അടച്ചുവെച്ച് നന്നായി വേവിച്ചെടുക്കണം. വെള്ളം പറ്റുന്നത് വരെ വേവിക്കണം. ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി ചതച്ചെടുത്ത ചെറിയുള്ളി ചേർത്ത് മൂപ്പിക്കുക, ഇതിലേക്ക് കറിവേപ്പിലയും ചേർക്കണം നന്നായി മൂത്ത് കളർ മാറുമ്പോൾ മുളകുപൊടിയും മുളക് ചതച്ചതും കുരുമുളകുപൊടിയും ചേർക്കാം പച്ചമണം മാറുന്നതുവരെ മിക്സ് ചെയ്തതിനു ശേഷം വേവിച്ചു വെച്ചിരിക്കുന്ന കൂർക്ക ചേർക്കാം, മസാലയൊക്കെ നന്നായി പിടിക്കുന്നവരെ നന്നായി മിക്സ് ചെയ്യണം
    ശേഷം തീ ഓഫ് ചെയ്യാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Shini Xavier

  • ശരവണ ഭവൻ തക്കാളി ചട്നി

    ശരവണ ഭവൻ തക്കാളി ചട്നി

    ശരവണ ഭവൻ ഹോട്ടലിൽ ദോശയോടൊപ്പം കിട്ടുന്ന തക്കാളി ചട്നി എത്ര കഴിച്ചാലും മതി വരില്ല, വയറു നിറയെ ദോശ കഴിക്കാനായി ഇതുപോലൊരു ചട്നി വീട്ടിലും തയ്യാറാക്കി കൊള്ളൂ…

    Ingredients

    എണ്ണ ഒന്നര ടേബിൾ സ്പൂൺ

    ഉഴുന്നുപരിപ്പ് ഒരു ടേബിൾ സ്പൂൺ

    ഉണക്കമുളക് 6

    വെളുത്തുള്ളി 7

    ചെറിയുള്ളി 20

    ഉപ്പ്

    തക്കാളി രണ്ട്

    ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് രണ്ട് ടേബിൾ സ്പൂൺ

    മല്ലിയില

    Preparation

    ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ഉഴുന്നുപരിപ്പ് ചേർത്ത് കൊടുത്ത് മൊരിയിക്കുക, ഉണക്കമുളകു ചേർത്ത് മൂപ്പിച്ചതിനു ശേഷം വെളുത്തുള്ളി ചെറിയ ഉള്ളി ഇവ ചേർക്കാം ഇത് നന്നായി വഴറ്റി തക്കാളി ചേർക്കുക, തക്കാളി വഴറ്റിയതിനുശേഷം തീ ഓഫ് ചെയ്യാം ആവശ്യത്തിന് ഉപ്പും മല്ലിയില ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് ഇവയും ചേർത്ത് നന്നായി അരച്ചെടുക്കുക, വെളിച്ചെണ്ണയിൽ കടുക് കറിവേപ്പില ഉണക്കമുളക് എന്നിവ താളിച്ച് ചമ്മന്തിയിലേക്ക് ചേർക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World