Category: സൈഡ് ഡിഷ്‌

  • പച്ചമാങ്ങ കൂട്ടുകറി

    പച്ചമാങ്ങ കൂട്ടുകറി

    പച്ചമാങ്ങ ഉപയോഗിച്ച് കൂട്ടുകറി സ്റ്റൈലിൽ ഉള്ള ഒരു വിഭവം തയ്യാറാക്കിയാലോ? നിങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത റെസിപ്പി…

    Ingredients

    മാങ്ങ ഒന്ന്

    തേങ്ങ കാൽ കപ്പ്

    ഉലുവ കാൽ ടീസ്പൂൺ

    കടുക് കാൽ ടീസ്പൂൺ

    കാശ്മീരി മുളക് 4

    വെളിച്ചെണ്ണ രണ്ട് ടേബിൾ സ്പൂൺ

    വെളുത്തുള്ളി

    ഇഞ്ചി

    കറിവേപ്പില

    ഉപ്പ്

    മഞ്ഞൾപൊടി

    കായപ്പൊടി

    ശർക്കര

    Preparation

    മാങ്ങ ചെറിയ കഷണങ്ങളായി മുറിച്ച് മിക്സിയിൽ ചേർക്കുക കൂടെ തേങ്ങയും ചേർത്ത് ചതച്ചെടുക്കാം ഉലുവ കടുക് ഉണക്കമുളക് എന്നിവ നന്നായി ചൂടാക്കിയ ശേഷം തരിതരിയായി പൊടിച്ചെടുത്ത് മാറ്റിവയ്ക്കാം ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക കടുക് ചേർത്ത് പൊട്ടുമ്പോൾ ഇഞ്ചിയും വെളുത്തുള്ളിയും കറിവേപ്പിലയും ചേർത്ത് നന്നായി മൂപ്പിക്കാം ശേഷം ഇതിലേക്ക് മാങ്ങ ചേർക്കാം കുറച്ചു ഉപ്പും ചേർത്ത് നന്നായി യോജിപ്പിച്ച് കഴിഞ്ഞാൽ പൊടിച്ചു വച്ചിരിക്കുന്ന ചേരുവകൾ ചേർക്കാം ഇതെല്ലാം നന്നായി യോജിച്ചു കഴിഞ്ഞാൽ ഉപ്പും കായപ്പൊടിയും ചേർത്ത് വീണ്ടും നല്ലപോലെ യോജിപ്പിക്കാം വെള്ളമൊക്കെ വറ്റി നല്ല ഡ്രൈ ആകുമ്പോൾ ഈ ഓഫ് ചെയ്യാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • പഴുത്തമാങ്ങ മുളകിട്ടത്

    പഴുത്തമാങ്ങ മുളകിട്ടത്

    തീ പോലും കത്തിക്കാതെ വെറും അഞ്ചു മിനിറ്റിൽ പഴുത്ത മാങ്ങ കൊണ്ട് ചോറിനും ചപ്പാത്തിക്കും ഒക്കെ ഒപ്പം കഴിക്കാൻ പറ്റിയ നല്ലൊരു സൈഡ് ഡിഷ്‌

    Ingredients

    പഴുത്ത മാങ്ങ- 1

    സവാള -ഒന്ന്

    പച്ചമുളക് -2

    ഉപ്പ്

    വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ

    കാശ്മീരി ചില്ലി പൗഡർ

    വിനെഗർ

    Preparation

    മാങ്ങ പഴുത്തത് ചെറിയ കഷണങ്ങളായി അരിഞ്ഞെടുക്കുക, ഒരു ബൗളിൽ പൊടിയായി അരിഞ്ഞ ചെറിയ ഉള്ളി പച്ചമുളക് കറിവേപ്പില ഉപ്പ് മുളകുപൊടി ഇവ ചേർത്ത് കൈകൊണ്ട് നന്നായി ഉടച്ചു ചേർക്കുക, ഇതിലേക്ക് വെളിച്ചെണ്ണ കൂടി ചേർത്ത് മിക്സ് ചെയ്യുക ഇനി പഴുത്ത മാങ്ങ ചേർത്ത് മിക്സ് ചെയ്യാം ചെറുതായി ഉടച്ചു കൊടുക്കുന്നത് നല്ലതായിരിക്കും അവസാനമായി കുറച്ചു വിനാഗിരി ചേർത്തു മിക്സ് ചെയ്താൽ സംഗതി തയ്യാറായി

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • മുള്ളൻചക്ക തോരൻ

    മുള്ളൻചക്ക തോരൻ

    മുള്ളൻചക്ക, ഒട്ടേറെ ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഈ ചക്ക ഉപയോഗിച്ച് നല്ലൊരു തോരൻ തയ്യാറാക്കിയാലോ?

    ആദ്യം ചക്ക മുറിച്ച് ചെറിയ വലിപ്പമുള്ള കഷണങ്ങൾ ആക്കുക, ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കുക ആദ്യം കടുക് ചേർത്ത് പൊട്ടിക്കാം ശേഷം വെളുത്തുള്ളിയും ചെറിയുള്ളിയും ചതച്ചതും ഉണക്കമുളകും കറിവേപ്പിലയും എല്ലാം ചേർത്ത് മൂപ്പിക്കാം എടുത്തു വച്ചിരിക്കുന്ന ചക്ക ചേർത്ത് മിക്സ് ചെയ്ത് ആവശ്യത്തിന് ഉപ്പും ചേർക്കുക അടുത്തതായി സവാളയാണ് ചേർക്കേണ്ടത് ഇനി മൂടിവെച്ച് നന്നായി വേവിച്ചെടുക്കുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ammas Adukkala

  • കടല കോവയ്ക്ക തോരൻ

    കടല കോവയ്ക്ക തോരൻ

    ഇതാ നിങ്ങൾ ഇതുവരെ കഴിക്കാത്ത പുതിയ രുചി കടല കോവയ്ക്ക തോരൻ, ചോറിനൊപ്പം കഴിക്കാൻ ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ അടിപൊളി രുചിയാ…

    Ingredients

    കടല കുതിർത്തത്

    എണ്ണ

    സവാള

    കറിവേപ്പില

    മല്ലി

    ഉണക്കമുളക്

    ഉലുവ

    കുരുമുളക്

    ജീരകം

    തേങ്ങ

    മഞ്ഞൾപൊടി

    കോവക്ക

    പുളി

    Preparation

    കുതിർത്തെടുത്ത കടല കുക്കറിൽ വെള്ളവും ഉപ്പും ചേർത്ത് വേവിക്കുക വെന്തതിനു ശേഷം കോവയ്ക്ക ചേർത്ത് ഒന്നുകൂടി വേവിക്കുക, ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി സവാള കറിവേപ്പില എടുത്തു വച്ചിരിക്കുന്ന മസാലകൾ ഇവയെല്ലാം ചേർത്ത് വറക്കുക തേങ്ങയും മഞ്ഞൾപ്പൊടിയും വേറെ വറക്കുക ശേഷം ഒരുമിച്ച് ചേർത്ത് നന്നായി അരച്ചെടുക്കാം വീണ്ടും പാലിൽ എണ്ണയൊഴിച്ച് ചൂടാക്കുക സവാള വഴറ്റിയതിനുശേഷം മസാല ചേർത്ത് മൂപ്പിക്കുക ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന കടലയും കോവയ്ക്കയും ചേർക്കാം , വെള്ളം വറ്റുന്നതുവരെ തിളപ്പിച്ച ശേഷം തീ ഓഫ് ചെയ്യാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ruchippura

  • അൽ ബൈക്ക് ഗാർലിക് സോസ്

    അൽ ബൈക്ക് ഗാർലിക് സോസ്

    അൽ ബൈക്ക് ഗാർലിക് സോസിന്റെ രുചി രഹസ്യം ഈ മാജിക് ചേരുവയായിരുന്നു… ഇതുവരെ ആരും പറഞ്ഞു തന്നില്ലല്ലോ,

    Ingredients

    മൈദ -നാല് ടേബിൾ സ്പൂൺ

    ഉപ്പ്

    വെള്ളം -ഒരു കപ്പ്

    ഓയിൽ -അരക്കപ്പ്

    ലെമൺ ജ്യൂസ് -ഒരു ടേബിൾ സ്പൂൺ

    പാല് -ഒരു കപ്പ്

    വെളുത്തുള്ളി- 6

    പഞ്ചസാര

    ഉപ്പ്

    Preparation

    ഒരു പാനിലേക്ക് മൈദയും ഉപ്പും വെള്ളവും ചേർത്ത് തരികളില്ലാതെ മിക്സ് ചെയ്യണം ശേഷം ഇതിനെ കുറുക്കിയെടുക്കാം ചൂടാറുമ്പോൾ മിക്സി ജാറിലേക്ക് ഈ മിക്സും, കൂടെ എടുത്തുവെച്ച ചെറുനാരങ്ങാനീര് വെളുത്തുള്ളി എന്നിവയും ചേർത്ത് നന്നായി അരയ്ക്കുക അരഞ്ഞു കഴിയുമ്പോൾ എണ്ണയും ഉപ്പും പഞ്ചസാരയും ചേർത്ത് വീണ്ടും അടിച്ച് ക്രീമി ആക്കി എടുക്കാം… ഇതാണ് രുചികരമായ ഗാർലിക് സോസ്

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Thoufeeq Kitchen

  • പച്ചമാങ്ങ  കറി

    പച്ചമാങ്ങ കറി

    പച്ചമാങ്ങ കൊണ്ട് ചോറിന്റെ കൂടെ കഴിക്കാൻ പറ്റുന്ന ഒരാഴ്ച വരെ കേടാകാതെ ഇരിക്കുന്ന കറി… ധാരാളം പച്ചമാങ്ങ കിട്ടുന്ന സമയമല്ലേ ട്രൈ ചെയ്തു നോക്കൂ

    Ingredients

    പച്ചമാങ്ങ -ഒന്ന്

    എള്ള്

    എണ്ണ -രണ്ട് ടേബിൾ സ്പൂൺ

    കടുക് -കാൽ ടീസ്പൂൺ

    ഉഴുന്നുപരിപ്പ് -കാൽ ടീസ്പൂൺ

    വറ്റൽ മുളക് -4

    കായം -കാൽ ടീസ്പൂൺ

    ഉപ്പ്

    മഞ്ഞൾപ്പൊടി -1/4 ടീസ്പൂൺ

    കാശ്മീരി ചില്ലി പൗഡർ

    ശർക്കര പൊടി -4 ടീസ്പൂൺ

    വെള്ളം -കാൽ ഗ്ലാസ്

    Preparation

    മാങ്ങ മീഡിയം വലുപ്പത്തിലുള്ള കഷണങ്ങളായി മുറിക്കുക ഒരു മൺപാൻ അടുപ്പിൽ വച്ച് കത്തിക്കുക എള്ളെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുകും ഉഴുന്നുപരിപ്പും ചേർത്ത് പൊട്ടിക്കാം ഉണക്കമുളക് ചേർത്ത് മൂപ്പിച്ചു കഴിഞ്ഞ് കുറച്ചു കായപ്പൊടി ചേർക്കാം ഇനി മാങ്ങ ഇട്ട് മിക്സ് ചെയ്യുക ഒന്നു വാടുമ്പോൾ മഞ്ഞൾപൊടിയും മുളകുപൊടിയും ചേർക്കാം, ശർക്കര പൊടി കൂടി ചേർത്ത് മൂടിവച്ച് നന്നായി വേവിച്ച് വറ്റിച്ചെടുക്കുക കുറച്ചു വെള്ളം കൂടി ചേർത്താൽ നല്ല പോലെ വെന്തു കിട്ടും

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • പുതിന ചട്നി

    പുതിന ചട്നി

    ശരവണ ഭവനിലെ വിഭവങ്ങൾക്ക് എപ്പോഴും പ്രത്യേക രുചിയാണ് അവിടത്തെ പുതിന ചട്നി കഴിച്ചവർ ഉണ്ടോ അത് ഇങ്ങനെയാണ് തയ്യാറാക്കുന്നത്

    Ingredients

    എണ്ണ -ഒരു ടേബിൾ സ്പൂൺ

    ഉഴുന്നുപരിപ്പ് -ഒരു ടേബിൾ സ്പൂൺ

    ജീരകം -അര ടീസ്പൂൺ

    വെളുത്തുള്ളി -5

    ഇഞ്ചി -ചെറിയ കഷണം

    ചെറിയുള്ളി- 8

    പച്ചമുളക് -4

    കായം -അര ടീ സ്പൂൺ

    മല്ലിയില -ഒരു പിടി

    പുതിനയില -മൂന്ന് കപ്പ്

    കറിവേപ്പില

    പൊട്ടുകടല -രണ്ട് ടീസ്പൂൺ

    ഇഞ്ചി -ചെറിയ കഷ്ണം

    തേങ്ങ -ഒരു കപ്പ്

    ഉപ്പ്

    വെള്ളം -കാൽ കപ്പ്

    എണ്ണ

    കടുക്

    ഉഴുന്ന് പരിപ്പ്

    ഉണക്കമുളക്

    കറിവേപ്പില

    Preparation

    ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാക്കുക ഇതിലേക്ക് ആദ്യം ഉഴുന്നുപരിപ്പ് ചേർത്ത് മൂപ്പിക്കാം ശേഷം ജീരകം കായപ്പൊടി എന്നിവ ചേർക്കാം അടുത്തതായി ഇഞ്ചിയും ചെറിയ ഉള്ളിയും വെളുത്തുള്ളിയും ചേർക്കാം ഇതെല്ലാം നന്നായി വഴറ്റുക ഇനി പച്ചമുളക് കുറച്ചു മല്ലിയില പുതിനയില എന്നിവ ചേർത്ത് മിക്സ് ചെയ്തശേഷം കറിവേപ്പില ചേർക്കാം ഇനി ചൂടാറാനായി മാറ്റിവയ്ക്കാം ചൂടാറുമ്പോൾ മിക്സിയിലേക്ക് ചേർത്ത് പൊട്ടുകടല പുളി തേങ്ങ ഉപ്പ് അല്പം വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക ഇനി ഇതിലേക്ക് കടുക് കറിവേപ്പില ഉണക്കമുളക് ഉഴുന്ന് എന്നിവ മൂപ്പിച്ച് ചേർക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World