Category: സൈഡ് ഡിഷ്‌

  • വെണ്ടയ്ക്ക സൈഡ് ഡിഷ്‌,

    വെണ്ടയ്ക്ക സൈഡ് ഡിഷ്‌,

    വെണ്ടയ്ക്ക കൊണ്ട് തയ്യാറാക്കിയ ഒരു സ്പെഷ്യൽ സൈഡ് ഡിഷ്‌, സ്‌പൈസി ഡിഷ്‌ ഇഷ്ടമുള്ളവർ തീർച്ചയായും ട്രൈ ചെയ്തു നോക്കിക്കോളു…

    Ingredients

    വെണ്ടയ്ക്ക -അരക്കിലോ

    വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ

    കടുക് -അര ടീസ്പൂൺ

    കറിവേപ്പില

    പച്ചമുളക് -4-5

    സവാള -ഒന്ന്

    മഞ്ഞൾപൊടി -അര ടീസ്പൂൺ

    മുളകുപൊടി -ഒരു ടേബിൾ സ്പൂൺ

    ഗരം മസാല പൊടി -ഒരു ടീസ്പൂൺ

    Preparation

    ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിക്കുക കടുക് ചേർത്ത് പൊട്ടുമ്പോൾ വെണ്ടയ്ക്ക ചേർത്ത് കൊടുക്കാം പച്ചമുളക് ചേർത്ത് വഴുവഴുപ്പ് മാറുന്നത് വരെ വഴറ്റുക ശേഷം സവാള ചേർക്കാം സവാള വേവുമ്പോൾ മഞ്ഞൾപൊടിയും മുളകുപൊടി ഉപ്പ് ഇവ ചേർക്കാം നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിക്കുക അഞ്ചു മിനിറ്റ് കഴിഞ്ഞ് ഗരം മസാലപ്പൊടി ഇതിലേക്ക് ചേർക്കണം വെള്ളം നന്നായി വറ്റുന്ന വരെ മിക്സ് ചെയ്ത ശേഷം തീ ഓഫ് ചെയ്യാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക pavis world

  • മുരിങ്ങക്കായ ഉലർത്തിയത്

    മുരിങ്ങക്കായ ഉലർത്തിയത്

    മുരിങ്ങക്കായ കൊണ്ട് കറി മാത്രമല്ല നല്ല രുചികരമായ ഉലർത്തും തയ്യാറാക്കാം, സൂപ്പർ ടേസ്റ്റ് ആണ് ട്ടോ ട്രൈ ചെയ്തു നോക്കേണ്ടത് തന്നെ…

    Ingredients

    വെളിച്ചെണ്ണ

    കടുക്

    ഉണക്കമുളക്

    കറിവേപ്പില

    മുരിങ്ങക്കാ

    തേങ്ങ

    വെളുത്തുള്ളി

    ചെറിയ ഉള്ളി

    ജീരകം

    മഞ്ഞൾ പൊടി

    മുളകുപൊടി

    ഉപ്പ്

    വെള്ളം

    Preparation

    ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക വെളിച്ചെണ്ണ ഒഴിച്ചതിനു ശേഷം കടുക് കറിവേപ്പില ഉണക്കമുളക് ഇവ ചേർത്ത് മൂപ്പിക്കാം ശേഷം മുരിങ്ങക്ക ഇതിലേക്ക് ഇടാം കുറച്ചു വെള്ളം ഒഴിച്ച് നന്നായി വേവിക്കുക ഉപ്പും ചേർക്കണം തേങ്ങ മഞ്ഞൾപൊടി മുളകുപൊടി വെളുത്തുള്ളി ജീരകം ചെറിയുള്ളി ഇവ മിക്സിയിൽ ഒന്ന് ചതച്ചെടുത്ത് വെന്ത മുരിങ്ങക്കായയിലേക്ക് ചേർക്കാം ഇത് നന്നായി യോജിപ്പിച്ച് വെള്ളം വറ്റിച്ചെടുക്കുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Vijaya Kumari

  • പനീർ ബുർജി

    പനീർ ബുർജി

    പാല് കേടാകുമ്പോൾ ഇനി കളയരുത്, അതുകൊണ്ട് രുചികരമായ പനീർ ബുർജി തയ്യാറാക്കാം, ചപ്പാത്തി പൂരി ഇവയ്ക്കൊക്കെ ഒപ്പം കഴിക്കാൻ ഇത് സൂപ്പർ ആണ്…

    Ingredients

    കടലമാവ് -രണ്ട് ടേബിൾ സ്പൂൺ

    കസൂരി മേത്തി -ഒരു ടീസ്പൂൺ

    ഓയിൽ -മൂന്നു ടേബിൾ സ്പൂൺ

    കാശ്മീരി ചില്ലി പൗഡർ -ഒരു ടീസ്പൂൺ

    മല്ലിപ്പൊടി -ഒരു ടീസ്പൂൺ

    പാവു ബജി മസാല -കാൽ ടീസ്പൂൺ

    മഞ്ഞൾപൊടി -1/4 ടീസ്പൂൺ

    ജീരകപ്പൊടി -കാൽ ടീസ്പൂൺ

    കുരുമുളകുപൊടി -അര ടീസ്പൂൺ

    തൈര് -അര കപ്പ്

    വെള്ളം

    ചാട്ട് മസാല -അര ടീസ്പൂൺ

    ബട്ടർ -മൂന്ന് ടീസ്പൂൺ

    ബേ ലീഫ്

    സവാള -ഒന്ന്

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -ഒരു ടീസ്പൂൺ

    പച്ചമുളക് -3

    പനീർ

    തക്കാളി -ഒന്ന്

    ഉപ്പ്

    മല്ലിയില

    ഇഞ്ചി

    Preparation

    ഒരു പാനിൽ കടലമാവും കസ്തൂരി മേത്തിയും ചേർത്ത് ചൂടാക്കുക, ശേഷം എണ്ണ ഒഴിക്കാം ഇനി മസാല പൊടികൾ ചേർക്കുക എല്ലാം നന്നായി ചൂടാക്കിയതിനു ശേഷം തൈര് ചേർക്കാം ഇത് മിക്സ് ചെയ്തു കഴിഞ്ഞ് വെള്ളവും ഉപ്പും ചേർക്കാം , നന്നായി തിളയ്ക്കുമ്പോൾ തീ ഓഫ് ചെയ്യുക ഒരു പാനിൽ ബട്ടർ ചേർത്ത് ചൂടാക്കുക ബേ ലീഫും ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് സവാള ഇവയും ചേർത്ത് വഴറ്റാം നന്നായി വഴന്നുവന്ന് മസാല വഴറ്റിയത് ചേർക്കാം, അതിനു മുമ്പായി തക്കാളി ചേർക്കാൻ മറക്കരുത്, എല്ലാം മിക്സ് ചെയ്ത് നന്നായി തിളപ്പിക്കുക ആവശ്യത്തിന് ഉപ്പ് ചേർക്കാം ഇനി പനീർ ചേർക്കാം നന്നായി തിളച്ച് കട്ടിയാകുമ്പോൾ മല്ലിയിലയും ഇഞ്ചി കഷണവും ചേർത്ത് തീ ഓഫ് ചെയ്യുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Daily life with me ANU

  • തേങ്ങാ ചേർക്കാത്ത വെള്ള ചട്നി,

    തേങ്ങാ ചേർക്കാത്ത വെള്ള ചട്നി,

    തേങ്ങാ ചേർക്കാത്ത വെള്ള ചട്നി, ദോശയുടെയും ഇഡ്ഡലിയുടെ കൂടെയുമൊക്കെ കഴിക്കാൻ ആയി ഇത് തയ്യാറാക്കാം,

    Ingredients

    ചെറിയുള്ളി- 15

    പുതിനയില

    മല്ലിയില

    പച്ചമുളക് -4

    വെളുത്തുള്ളി -5

    വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ

    കപ്പലണ്ടി കാൽകപ്പ്

    പൊട്ടുകടല -കാൽകപ്പ്

    ഉപ്പ്

    തൈര്

    Preparation

    വെളിച്ചെണ്ണയിൽ ചെറിയ ഉള്ളിയും വെളുത്തുള്ളിയും വഴറ്റുക ശേഷം പച്ചമുളക് മല്ലിയില കറിവേപ്പില ഉപ്പ് കപ്പലണ്ടി പൊട്ടുകടല ഇവയെല്ലാം ചേർത്ത് നന്നായി ചൂടാക്കുക ശേഷം തൈരും ചേർത്ത് നന്നായി അരച്ചെടുക്കാം അവസാനമായി കടുക് കറിവേപ്പില ഉണക്കമുളക് എന്നിവ താളിച്ച് ചേർക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • മാങ്ങാ പെരക്ക്

    മാങ്ങാ പെരക്ക്

    പഴുത്ത മാങ്ങ ഉപയോഗിച്ച് ചോറിനൊപ്പം കഴിക്കാൻ പറ്റുന്ന ഒരു കറിയാണ് മാങ്ങാ പെരക്ക്, ഒരു കണ്ണൂർ സ്പെഷ്യൽ റെസിപ്പി കൂടിയാണ് ഇത്…

    Ingredients

    പഴുത്ത മാങ്ങ -ഒന്ന്

    ഉപ്പ്

    ചെറിയുള്ളി

    തേങ്ങാ

    മോര്

    ഉണക്കമുളക്

    കടുക്

    പഞ്ചസാര

    വെളിച്ചെണ്ണ

    കടുക്

    കറിവേപ്പില

    ഉണക്ക മുളക്

    Preparation

    പഴുത്ത മാങ്ങ പൾപ്പും ചെറിയ ഉള്ളിയും ഉപ്പും നന്നായി കൈ ഉപയോഗിച്ച് ഞെരടി എടുക്കുക, തേങ്ങ മോര് ഉണക്കമുളക് എന്നിവ അരച്ചത് ഇതിലേക്ക് ചേർക്കാം ആവശ്യത്തിന് വെള്ളവും വീണ്ടും കുറച്ചു ഉപ്പും അല്പം പഞ്ചസാരയും ചേർത്ത് മിക്സ് ചെയ്യാം ഇനി ഇതിലേക്ക് കടുകും ഉണക്കമുളകും വെളിച്ചെണ്ണയിൽ താളിച്ചു ചേർക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • ഇഡലി ചമ്മന്തി പൊടി

    ഇഡലി ചമ്മന്തി പൊടി

    ഇഡലിയുടെയും ദോശയുടെയും കൂടെ കഴിക്കുന്ന നല്ല സ്പൈസിയായ ഒരു ചമ്മന്തി പൊടി കണ്ടിട്ടുണ്ടോ? ഒരിക്കൽ ഉണ്ടാക്കിയാൽ കുറെ കാലത്തേക്ക് ഉപയോഗിക്കാൻ പറ്റും…

    Ingredients

    കാശ്മീരി മുളകുപൊടി

    കടലപ്പരിപ്പ്

    ഉഴുന്നുപരിപ്പ്

    അരി

    വെളുത്ത എള്ള്

    കുരുമുളക്

    കായം

    കറിവേപ്പില

    Preparation

    എടുത്തു വച്ചിരിക്കുന്ന ചേരുവകൾ എല്ലാം വേറെവേറെ വറുത്തു എടുക്കുക എല്ലാം ചൂടാറിയതിനു ശേഷം ഉപ്പ് ചേർത്ത് നന്നായി പൊടിച്ചെടുക്കുക ഇഡലിയും ദോശയും കഴിക്കുമ്പോൾ ഈ പൊടിയെടുത്ത് കുറച്ചു വെളിച്ചെണ്ണ ചേർത്ത് കഴിച്ചാൽ നല്ല രസമായിരിക്കും

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Shahanas Recipes

  • വെണ്ടയ്ക്ക മെഴുക്കുപുരട്ടി

    വെണ്ടയ്ക്ക മെഴുക്കുപുരട്ടി

    നല്ല പച്ച വെണ്ടയ്ക്ക കിട്ടുമ്പോൾ ഇതുപോലൊരു മെഴുക്കുപുരട്ടി ഉണ്ടാക്കി നോക്കൂ ഒട്ടും കുഴഞ്ഞു പോകാത്ത രീതിയിൽ തയ്യാറാക്കിയത്..

    Preparation

    ആദ്യം വെണ്ടയ്ക്ക ചെറിയ കഷണങ്ങളായി മുറിച്ച് ഉപ്പ് ചേർത്ത് മിക്സ് ചെയ്ത് വയ്ക്കുക ശേഷം രണ്ടോ മൂന്നോ ബാച്ചായി എണ്ണയിലിട്ട് ഫ്രൈ ചെയ്തെടുക്കാം ശേഷം എണ്ണയിലേക്ക് സവാളയും കറിവേപ്പിലയും ചേർത്ത് വഴറ്റുക സവാള ബ്രൗൺ നിറമാകുമ്പോൾ മുളകുപൊടി ചേർക്കാം മുളകുപൊടി മിക്സ് ചെയ്ത ശേഷം വറുത്തു വച്ചിരിക്കുന്ന വെണ്ടയ്ക്ക ചേർക്കാം ചെറിയ തീയിൽ അഞ്ചു മിനിറ്റ് വരെ നന്നായി മിക്സ് ചെയ്ത ശേഷം തീ ഓഫ് ചെയ്യുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Step by step