Category: സൈഡ് ഡിഷ്‌

  • ഉണക്കച്ചെമ്മീൻ ഉലർത്തിയത്

    ഉണക്കച്ചെമ്മീൻ ഉലർത്തിയത്

    അടിപൊളി ടേസ്റ്റോട് കൂടി ഉണക്കച്ചെമ്മീൻ ഉലർത്തിയത്, വയറു നിറയെ ചോറുണ്ണാൻ ഈയൊരു ഐറ്റം മാത്രം മതി, കുട്ടികൾക്ക് ഇത് ഏറെ ഇഷ്ടമാകും

    ingredients

    ഉണക്ക ചെമ്മീൻ -ഒരു കപ്പ്

    ചെറിയ ഉള്ളി -10

    ഇഞ്ചി -3 കഷ്ണം

    വെളുത്തുള്ളി -ഒരു ടേബിൾ സ്പൂൺ

    ഉണക്കമുളക് -മൂന്നെണ്ണം

    മഞ്ഞൾപൊടി -കാൽ ടീസ്പൂൺ

    കാശ്മീരി മുളകുപൊടി -ഒരു ടീസ്പൂൺ

    കറിവേപ്പില

    വെളിച്ചെണ്ണ

    ഉപ്പ്

    Preparation

    ആദ്യം ഉണക്കചെമ്മീൻ കഴുകിയെടുത്ത് മാറ്റിവയ്ക്കുക ഇഞ്ചി വെളുത്തുള്ളി ചെറിയ ഉള്ളി ഉണക്കമുളക്, കറിവേപ്പില എന്നിവ ചതച്ചെടുക്കാം. ഉണക്ക ചെമ്മീനെ ചെറുതായി എണ്ണയിൽ വറുത്തെടുത്ത് മാറ്റിവയ്ക്കാം അതേ പാനിലേക്ക് എണ്ണയൊഴിച്ച് ചൂടാക്കി ചതച്ചെടുത്ത ചേരുവകൾ എല്ലാം വഴറ്റിയെടുക്കണം ശേഷം എടുത്തു വച്ചിരിക്കുന്ന മസാല പൊടികളും ചേർത്ത് മിക്സ് ചെയ്ത് മീനും ചേർക്കാം നല്ലപോലെ ചൂടാക്കിയതിനു ശേഷം തീ ഓഫ് ചെയ്യുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • സോയാബീൻ മസാല

    സോയാബീൻ മസാല

    ഞൊടിയിടയിൽ തയ്യാറാക്കാം സോയാബീൻ മസാല, ചോറിനൊപ്പം പലഹാരങ്ങൾക്കൊപ്പവും കഴിക്കാനായി ഇത് മാത്രം മതി

    Ingredients

    സോയാബീൻ

    തക്കാളി

    വെളിച്ചെണ്ണ

    കടുക്

    ഇഞ്ചി

    കറിവേപ്പില

    സവാള

    മഞ്ഞൾപൊടി

    മുളകുപൊടി

    മല്ലിപ്പൊടി

    വെള്ളം

    ഉരുളക്കിഴങ്ങ്

    മല്ലിയില

    preparation

    സോയാബീൻ ചൂടുവെള്ളത്തിൽ മുക്കി വയ്ക്കുക ഒരു പാൻ ചൂടാക്കി എണ്ണ ഒഴിച്ച് ചൂടാക്കണം കടുക് ചേർത്ത് പൊട്ടുമ്പോൾ ഇഞ്ചി വെളുത്തുള്ളി ചതച്ചതും കറിവേപ്പിലയും ചേർത്ത് മൂപ്പിക്കാം ശേഷം സവാള ചേർത്ത് നന്നായി വഴറ്റണം അടുത്തതായി മസാലപ്പൊടികളും ഉപ്പും ചേർക്കാം പച്ചമണം മാറുമ്പോൾ തക്കാളി അരച്ചത് ചേർക്കാം എല്ലാം കൂടി നന്നായി തിളപ്പിച്ച് ഉരുളക്കിഴങ്ങും സോയാബീനും ചേർത്ത് മിക്സ് ചെയ്ത് നന്നായി വേവിച്ച് വറ്റിച്ച് എടുക്കുക കുറച്ചു മല്ലിയില കറിവേപ്പില കൂടി ചേർത്ത് സർവ് ചെയ്യാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Easy Tips Kitchen

  • നാല് വ്യത്യസ്ത തരം ചട്നികൾ

    നാല് വ്യത്യസ്ത തരം ചട്നികൾ

    ഇഡ്ഡലിയുടെയും ദോശയുടെയും കൂടെ ഹോട്ടലുകളിലൊക്കെ സെർവ് ചെയ്യുന്ന നാല് വ്യത്യസ്ത തരം ചട്നികൾ…

    ആദ്യം തക്കാളി ചട്നി ഉണ്ടാക്കാം ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക ആദ്യം വെളിച്ചെണ്ണ ഒഴിക്കാം പിന്നെ ഉഴുന്നുപരിപ്പ് ചേർത്ത് മൂപ്പിക്കാം അടുത്തതായി ഉണക്കമുളക് ചേർക്കാം ഇത് നന്നായി മൊരിഞ്ഞു കഴിഞ്ഞ് ചെറിയുള്ളി ചേർക്കാം ഉപ്പ് ചേർത്ത് നന്നായി വഴറ്റുക തക്കാളി ഉടയുമ്പോൾ തീ ഓഫ് ചെയ്യാം ചൂടാറുമ്പോൾ കുറച്ച് മല്ലിയില കൂടി ചേർത്ത് നന്നായി അരച്ചെടുക്കണം ഇതിലേക്ക് നല്ലെണ്ണയിൽ കടുകും ജീരകവും ഉണക്കമുളകും താളിച്ച് ചേർത്ത് മിക്സ് ചെയ്യുക

    അടുത്തത് കപ്പലണ്ടി ചട്നി ആണ് ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കി ചെറിയുള്ളി കപ്പലണ്ടി പൊട്ടു കടല പച്ചമുളക് മല്ലിയില പുതിനയില എന്നിവയും ചേർത്ത് റോസ്റ്റ് ചെയ്ത് ചൂടാറുമ്പോൾ തൈരും ഉപ്പും ചേർത്ത് അരച്ചെടുക്കുക ഇതിലേക്ക് താളിച്ചു ചേർക്കണം

    അടുത്തത് പുതിന ചട്നിയാണ് , ജീരകവും ഉഴുന്നുപരിപ്പും എണ്ണയിൽ മൂപ്പിച്ചതിനു ശേഷം വെളുത്തുള്ളി ഇഞ്ചി ചെറിയ ഉള്ളി പച്ചമുളക് മല്ലിയില പുതിനയില എന്നിവ ചേർത്ത് നന്നായി വഴറ്റിയതിനു ശേഷം അല്പം തേങ്ങയും ചേർത്ത് അരച്ചെടുക്കുക ഇതിലേക്ക് താളിച്ചു ചേർക്കാം

    അടുത്ത റെസിപ്പി തേങ്ങാ ചട്നിയാണ് ഇത് കാണാനായി വീഡിയോ മുഴുവൻ കാണുക…

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • ഇരുമ്പൻ പുളി തോരൻ, കാബേജ് തോരൻ

    ഇരുമ്പൻ പുളി തോരൻ, കാബേജ് തോരൻ

    ഇരുമ്പൻ പുളി തോരൻ

    ചേരുവകൾ:

    ചെറുതായി അരിഞ്ഞ ഇരുമ്പൻ പുളി

    ചെറിയ ഉള്ളി

    ചിരകിയ തേങ്ങ

    കാന്താരി മുളക്

    കറിവേപ്പില

    മുളകുപൊടി

    ഉപ്പ്

    വെളിച്ചെണ്ണ

    തയ്യാറാക്കുന്ന വിധം:

    ഒരു മൺചട്ടിയിൽ, ഇരുമ്പൻ പുളി ഒഴികെ ബാക്കിയെല്ലാ ചേരുവകളും കൈകൊണ്ട് നന്നായി മിക്സ് ചെയ്യുക.
    അല്പം വെള്ളം ചേർത്ത്, പച്ചമണം മാറുന്നത് വരെ ചെറിയ തീയിൽ വേവിക്കുക.ഇരുമ്പൻ പുളി നടുവിൽ വെച്ച് മൂടി, ചെറിയ തീയിൽ രണ്ട് മിനിറ്റ് വേവിക്കുക.നന്നായി ഇളക്കുക, ഉപ്പ് ആവശ്യത്തിന് ചേർക്കുക, തീ കെടുത്തിയ ശേഷം പച്ച വെളിച്ചെണ്ണ ഒഴിക്കുക.

    കാബേജ് തോരൻ

    ചേരുവകൾ:

    കാബേജ് (ചെറുതായി അരിഞ്ഞത്)

    മഞ്ഞൾപൊടി

    കുരുമുളകുപൊടി

    പച്ചമുളക് (കീറിയത്)

    ചെറിയ ഉള്ളി (ചെറുതായി അരിഞ്ഞത്)

    ചിരകിയ തേങ്ങ

    ഉപ്പ്

    കടുക്

    ഉഴുന്നുപരിപ്പ്

    ഉണക്കമുളക്

    ഇഞ്ചി (ചെറുതായി അരിഞ്ഞത്)

    കറിവേപ്പില

    വെളിച്ചെണ്ണ

    തയ്യാറാക്കുന്ന വിധം:

    കാബേജിൽ നിന്ന് വെള്ളം വരാതിരിക്കാൻ ഒരു സ്പൂൺ ഉപയോഗിച്ച് എല്ലാ ചേരുവകളും (വറവിനുള്ള ചേരുവകൾ ഒഴികെ) മിക്സ് ചെയ്യുക.വെളിച്ചെണ്ണയിൽ കടുക്, ഉഴുന്നുപരിപ്പ്, ഉണക്കമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ വറുക്കുക.കാബേജ് മിശ്രിതം പാനിലേക്ക് ചേർത്ത്, അഞ്ച് മിനിറ്റ് നേരം ഉയർന്ന തീയിൽ ഇളക്കുക. മൂടി വെക്കാതെ വേവിക്കുക.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • നാലു വ്യത്യസ്ത തരം മെഴുക്കുപുരട്ടികൾ

    നാലു വ്യത്യസ്ത തരം മെഴുക്കുപുരട്ടികൾ

    ചോറിന്റെ കൂടെ സൈഡ് ഡിഷ് ആയി കഴിക്കാനായി തയ്യാറാക്കുന്ന നാടൻ റെസിപ്പി ആണ് മെഴുക്കുപുരട്ടി, പുതിയ രുചിയിൽ നാലു വ്യത്യസ്ത തരം മെഴുക്കുപുരട്ടികൾ തയ്യാറാക്കാം…

    ആദ്യം തയ്യാറാക്കുന്നത് അച്ചിങ്ങ പയർ മെഴുക്കുപുരട്ടി ആണ്, മഴക്കാലം ആകുമ്പോൾ അച്ചിങ്ങ പയർ ധാരാളം കിട്ടുമല്ലോ, അതുകൊണ്ട് രുചികരമായ മെഴുക്കുപുരട്ടി തയ്യാറാക്കുന്നത് കാണാം.

    ഒരു പാനിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ആദ്യം കടുകിട്ട് പൊട്ടിക്കാം ശേഷം ഒരു വെളുത്തുള്ളി ചതച്ചത് ചേർത്ത് വഴറ്റാം ഇനി ഉണക്കമുളക് ചേർക്കാം അടുത്തതായി ചതച്ചെടുത്ത ചെറിയ ഉള്ളിയും ചേർക്കാം ഇതെല്ലാം വഴറ്റി കഴിഞ്ഞ് ഉണക്കമുളക് ചതച്ചത് ചേർക്കാം നല്ലപോലെ മിക്സ് ചെയ്ത ശേഷം പയർ ചേർക്കുക ഉപ്പും ചേർത്ത് മിക്സ് ചെയ്ത് മൂടിവച്ച് വേവിക്കാം മുക്കാൽ വേവ് ആകുമ്പോൾ തേങ്ങാക്കൊത്ത് ചേർക്കുക വീണ്ടും മൂടിവച്ച് നന്നായി വേവിച്ചെടുക്കുക

    അടുത്തതായി കായ തോരനാണ് തയ്യാറാക്കുന്നത്. സവാള പച്ചമുളക് കറിവേപ്പില എന്നിവ വെളിച്ചെണ്ണയിൽ നന്നായി വഴറ്റിയ ശേഷം കായ ചേർക്കാം അധികം വണ്ണം ഇല്ലാതെ നീളത്തിൽ അരിഞ്ഞ കഷണങ്ങളാണ് ആക്കേണ്ടത് ഇത് നല്ലപോലെ മിക്സ് ചെയ്ത ശേഷം ആവശ്യത്തിനുള്ള ഉപ്പും അല്പം വെള്ളവും ചേർത്ത് വേവിക്കുക ,അടുത്തതായി മഞ്ഞൾപൊടിയും മുളകുപൊടിയും ചേർത്ത് കൊടുക്കാം എല്ലാം മിക്സ് ചെയ്ത് പച്ചമണം മാറി നന്നായി വേവുമ്പോൾ കുറച്ചു കറിവേപ്പില ചേർത്ത് മിക്സ് ചെയ്ത് തീ ഓഫ് ചെയ്യാം…

    അടുത്ത റെസിപ്പി കോവയ്ക്ക മെഴുക്കുപുരട്ടി ആണ് ആദ്യം കോവയ്ക്ക നീളത്തിൽ വണ്ണം ഇല്ലാത്ത കഷണങ്ങളായി അരിഞ്ഞെടുക്കുക ഇതിലേക്ക് മഞ്ഞൾ പൊടിയും മുളകുപൊടിയും ഉപ്പും ചേർത്ത് മാരിനേറ്റ് ചെയ്യുക 10 മിനിറ്റ് വെച്ചതിനുശേഷം എണ്ണയിലേക്ക് ഇട്ട് നന്നായി ഫ്രൈ ചെയ്ത് എടുക്കാം ഷാലോ ഫ്രൈ ചെയ്താൽ മതി

    അവസാനത്തേത് കൈപ്പക്ക മെഴുക്കുപുരട്ടിയാണ് , ഒട്ടുമൈപ്പില്ലാതെ ഇത് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് അറിയണോ വീഡിയോ മുഴുവനായി കാണൂ

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • ചെറിയ ഉരുളക്കിഴങ്ങ് ഫ്രൈ

    ചെറിയ ഉരുളക്കിഴങ്ങ് ഫ്രൈ

    ചെറിയ ഉരുളക്കിഴങ്ങ് ഇതുപോലെ തയ്യാറാക്കി കഴിച്ചു നോക്കണം, ഇത്രയും രുചിയിൽ നിങ്ങൾ മുൻപ് കഴിച്ചിട്ട് ഉണ്ടാവില്ല, വീഡിയോ

    Ingredients

    സ്പെഷ്യൽ മസാല തയ്യാറാക്കാനായി

    ഉണക്കമുളക് 4

    കറിവേപ്പില

    മല്ലി

    ജീരകം

    പെരുംജീരകം

    കുരുമുളക്

    ഉഴുന്നുപരിപ്പ്

    കടലപ്പരിപ്പ്

    ബേബി ഉരുളക്കിഴങ്ങ്

    വെളിച്ചെണ്ണ

    കടുക്

    ഇഞ്ചി

    വെളുത്തുള്ളി പേസ്റ്റ്

    കായപ്പൊടി

    മഞ്ഞൾപൊടി

    മുളകുപൊടി

    Preparation

    ഉരുളക്കിഴങ്ങ് നന്നായി കഴുകിയതിനുശേഷം കുക്കറിൽ ചേർക്കുക ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് ഒരു വിസിൽ വേവിക്കുക വെന്ത ഉരുളക്കിഴങ്ങിന്റെ തൊലി മാറ്റി എടുക്കണം എടുത്തു വച്ചിരിക്കുന്ന മസാലകൾ വറുത്തെടുത്ത് പൊടിച്ച് വരാം ഇനി ഒരു പാൻ ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് മൂപ്പിക്കുക അല്പം മഞ്ഞൾപ്പൊടി മുളകുപൊടി ഇവയും ചേർത്ത് മിക്സ് ചെയ്ത് ഉരുളക്കിഴങ്ങ് ചേർക്കാം ഇത് നന്നായി മസാല കോട്ട് ചെയ്ത് എടുക്കുക ഇനി ഇതിലേക്ക് പൊടിച്ചു വച്ച മസാല കുറച്ച് ചേർത്ത് മിക്സ് ചെയ്യാം… ചൂടോടെ വിളമ്പാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക MY WORLD BY ANJALI

  • പച്ച പപ്പായ തോരൻ

    പച്ച പപ്പായ തോരൻ

    ആരോഗ്യഗുണങ്ങൾ ധാരാളം അടങ്ങിയ പച്ച പപ്പായ സ്വാദോടെ കഴിക്കണമെങ്കിൽ ഇതുപോലെ തയ്യാറാക്കിയാൽ മതി…

    Ingredients

    പച്ച പപ്പായ

    തേങ്ങ ചിരവിയത്

    വെളിച്ചെണ്ണ

    കടുക്

    ഉണക്കമുളക്

    സവാള

    പച്ചമുളക്

    കറിവേപ്പില

    മഞ്ഞൾപൊടി

    ഉപ്പ്

    Preparation

    ആദ്യം പപ്പായ ചോപ്പറിലിട്ട് നല്ല പൊടി പൊടിയായി ചോപ്പ് ചെയ്ത് എടുക്കുക ഇനി ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കാം ഇതിലേക്ക് കടുക് ചേർത്ത് പൊട്ടുമ്പോൾ ഉണക്കമുളകും കറിവേപ്പിലയും ചേർത്ത് മിക്സ് ചെയ്യാം ശേഷം സവാള ചേർത്ത് നന്നായി വഴറ്റാം അല്പം മഞ്ഞൾപൊടി ചേർത്ത് മിക്സ് ചെയ്ത ശേഷം പപ്പായ ചേർക്കാം ഉപ്പും ചേർത്ത് മിക്സ് ചെയ്ത് മൂടിവെച്ച് വേവിക്കുക നന്നായി വെന്തു കഴിഞ്ഞ് തേങ്ങാ ചിരവിയത് ചേർക്കാം യോജിപ്പിച്ചതിനുശേഷം തീ ഓഫ് ചെയ്യുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Lohi’s Star Kitchen