ഇരുമ്പൻ പുളി തോരൻ, കാബേജ് തോരൻ

Advertisement

ഇരുമ്പൻ പുളി തോരൻ

ചേരുവകൾ:

ചെറുതായി അരിഞ്ഞ ഇരുമ്പൻ പുളി

ചെറിയ ഉള്ളി

ചിരകിയ തേങ്ങ

കാന്താരി മുളക്

കറിവേപ്പില

മുളകുപൊടി

ഉപ്പ്

വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം:

ഒരു മൺചട്ടിയിൽ, ഇരുമ്പൻ പുളി ഒഴികെ ബാക്കിയെല്ലാ ചേരുവകളും കൈകൊണ്ട് നന്നായി മിക്സ് ചെയ്യുക.
അല്പം വെള്ളം ചേർത്ത്, പച്ചമണം മാറുന്നത് വരെ ചെറിയ തീയിൽ വേവിക്കുക.ഇരുമ്പൻ പുളി നടുവിൽ വെച്ച് മൂടി, ചെറിയ തീയിൽ രണ്ട് മിനിറ്റ് വേവിക്കുക.നന്നായി ഇളക്കുക, ഉപ്പ് ആവശ്യത്തിന് ചേർക്കുക, തീ കെടുത്തിയ ശേഷം പച്ച വെളിച്ചെണ്ണ ഒഴിക്കുക.

കാബേജ് തോരൻ

ചേരുവകൾ:

കാബേജ് (ചെറുതായി അരിഞ്ഞത്)

മഞ്ഞൾപൊടി

കുരുമുളകുപൊടി

പച്ചമുളക് (കീറിയത്)

ചെറിയ ഉള്ളി (ചെറുതായി അരിഞ്ഞത്)

ചിരകിയ തേങ്ങ

ഉപ്പ്

കടുക്

ഉഴുന്നുപരിപ്പ്

ഉണക്കമുളക്

ഇഞ്ചി (ചെറുതായി അരിഞ്ഞത്)

കറിവേപ്പില

വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം:

കാബേജിൽ നിന്ന് വെള്ളം വരാതിരിക്കാൻ ഒരു സ്പൂൺ ഉപയോഗിച്ച് എല്ലാ ചേരുവകളും (വറവിനുള്ള ചേരുവകൾ ഒഴികെ) മിക്സ് ചെയ്യുക.വെളിച്ചെണ്ണയിൽ കടുക്, ഉഴുന്നുപരിപ്പ്, ഉണക്കമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ വറുക്കുക.കാബേജ് മിശ്രിതം പാനിലേക്ക് ചേർത്ത്, അഞ്ച് മിനിറ്റ് നേരം ഉയർന്ന തീയിൽ ഇളക്കുക. മൂടി വെക്കാതെ വേവിക്കുക.

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World