Category: സൈഡ് ഡിഷ്‌

  • തക്കാളി ചട്നി

    തക്കാളി ചട്നി

    ദോശയ്ക്കും ഇഡലിക്കും ഒപ്പം കഴിക്കാൻ ഈ ഒരു തക്കാളി ചട്നി കൂടി ഉണ്ടെങ്കിൽ എത്ര എണ്ണം വേണമെങ്കിലും ഇരുന്ന ഇരുപ്പിൽ കഴിക്കും…

    Ingredients

    എണ്ണ

    ഉഴുന്നുപരിപ്പ് -അര ടീസ്പൂൺ

    വറ്റൽമുളക് -2

    വെളുത്തുള്ളി -2

    സവാള -1/2

    തക്കാളി -1

    ഉപ്പ്

    മുളക് പൊടി

    മല്ലിയില

    ക്യാരറ്റ് -ഒരു കഷ്ണം

    Preparation

    ഒരു പാനിൽ അല്പം എണ്ണ ഒഴിച്ച് ചൂടാക്കുക ആദ്യം ഉഴുന്നുപരിപ്പ് ചേർത്ത് മൂപ്പിക്കാം അടുത്തതായി വറ്റൽമുളകും വെളുത്തുള്ളിയും ചേർക്കാം ഇത് മൂത്തു വരുമ്പോൾ സവാള ചേർക്കാം, ചെറുതായി വഴറ്റിയതിനു ശേഷം തക്കാളി ചേർക്കാം കൂടെ ഉപ്പും അല്പം മുളകുപൊടിയും ചേർത്ത് നന്നായി യോജിപ്പിക്കുക പാത്രം മൂടിവെച്ച് നന്നായി വേവുമ്പോൾ തീ ഓഫ് ചെയ്യാം ചൂടാറുമ്പോൾ മിക്സി ജാറിലേക്ക് മാറ്റുക കൂടെ ക്യാരറ്റും മല്ലിയിലയും ചേർത്ത് നന്നായി അരച്ചെടുക്കാം, കടുകും കറിവേപ്പില ഉണക്കമുളക് എന്നിവയും താളിച്ച് ചേർക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • ശരവണ ഭവൻ

    ശരവണ ഭവൻ

    ഹോട്ടൽ ശരവണ ഭവനിൽ ഇഡലി ദോശ ഉഴുന്നുവട എന്നിവയ്ക്കൊപ്പം വിളമ്പുന്ന നല്ല വെളുത്ത നിറമുള്ള തേങ്ങാ ചട്നി…

    Ingredients

    പൊട്ടു കടല

    തേങ്ങ -അര കപ്പ്

    പച്ചമുളക് -രണ്ട്

    കറിവേപ്പില

    ഉപ്പ്

    വെള്ളം

    വെളിച്ചെണ്ണ

    കടുക്

    കറിവേപ്പില

    ഉണക്കമുളക്

    Preparation

    പൊട്ടുകടല ചെറുതായി ഒന്ന് റോസ്റ്റ് ചെയ്തെടുക്കുക ശേഷം തേങ്ങാ പച്ചമുളക് കറിവേപ്പില ഉപ്പ് വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കാം ഇതിലേക്ക് കടുകും കറിവേപ്പിലയും വെളിച്ചെണ്ണയിൽ തളിച്ച് ചേർക്കാം, തേങ്ങ അരയ്ക്കുമ്പോൾ ഇഞ്ചി ചെറിയ ഉള്ളി കശുവണ്ടി ഇവ ചേർത്തും തയ്യാറാക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • പടവലങ്ങ  തോരൻ

    പടവലങ്ങ തോരൻ

    പടവലങ്ങ കൊണ്ട് എപ്പോഴും പരിപ്പ് കറി മാത്രമാണോ വയ്ക്കാറ്? എങ്കിൽ ഈ വറൈറ്റി തോരൻ ഒന്ന് ട്രൈ ചെയ്തു നോക്കിക്കോളു..

    Ingredients

    പടവലങ്ങ

    പച്ച മുളക്

    വെളുത്തുള്ളി

    തേങ്ങാ ചിരവിയത്

    വെളിച്ചെണ്ണ

    കടുക്

    കറിവേപ്പില

    ഉപ്പ്

    മഞ്ഞൾപൊടി

    മുട്ട

    preparation

    പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കാം ആദ്യം കടുകും കറിവേപ്പിലയും പൊട്ടിക്കുക ശേഷം അരിഞ്ഞു വച്ചിരിക്കുന്ന പടവലങ്ങ പച്ചമുളക് വെളുത്തുള്ളി ഇവ ഒരുമിച്ച് ചേർക്കാം ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി വേവിക്കുക, എന്ത് കഴിയുമ്പോൾ മുട്ട പൊട്ടിച്ചു ചേർത്ത് മിക്സ് ചെയ്ത് യോജിപ്പിക്കാം മുട്ട വെന്തു കഴിയുമ്പോൾ തേങ്ങാ ചിരവിയത് ചേർത്ത് യോജിപ്പിക്കാം, നല്ലതുപോലെ യോജിപ്പിച്ച് തീ ഓഫ് ചെയ്യുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക AM KITCHEN AND VLOG

  • തക്കാളി കറി

    തക്കാളി കറി

    ഒരാഴ്ച വരെ കേടാവാതെ ഇരിക്കുന്ന കിടിലൻ കറി, ചോറിന് ഒപ്പവും, പലഹാരങ്ങൾക്കൊപ്പവും കഴിക്കാനും പറ്റും ….

    Ingredients

    വെളിച്ചെണ്ണ

    ഉലുവ

    കറിവേപ്പില

    ചെറിയ ഉള്ളി

    വെളുത്തുള്ളി

    തക്കാളി

    മഞ്ഞൾപൊടി

    മുളകുപൊടി

    പുളിവെള്ളം

    ഉപ്പ്

    ശർക്കര

    വെള്ളം

    Preparation

    ഒരു മൺപാത്രത്തിൽ എണ്ണ ഒഴിച്ച് ചൂടാക്കുക ആദ്യം ഉലുവ ചേർക്കാം അത് നന്നായി മൊരിയുമ്പോൾ കറിവേപ്പില ചേർക്കാം ഇനി പച്ചമുളക് ചെറിയുള്ളിയും വെളുത്തുള്ളിയും ചേർത്ത് നന്നായി വഴറ്റുക തക്കാളിയും ഉപ്പും ചേർത്ത് മിക്സ് ചെയ്ത് പാത്രം മൂടി വച്ച് നന്നായി വേവിക്കണം, വെന്തുടയുമ്പോൾ മസാലപ്പൊടികൾ ചേർക്കാം പച്ച മണം മാറുന്നതുവരെ മിക്സ് ചെയ്ത ശേഷം പുളി വെള്ളം ഒഴിക്കുക, നന്നായി തിളയ്ക്കാനായി വയ്ക്കുക കുറച്ചുകൂടി വെള്ളവും അല്പം ശർക്കരയും ചേർത്ത് വീണ്ടും തിളപ്പിച്ച് വറ്റിക്കുക ഇനി തീ ഓഫ് ചെയ്യാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനെൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • കോൽറാബി റെസിപ്പി

    കോൽറാബി റെസിപ്പി

    നൂൽ കോൽ അഥവാ കോൽറാബി എന്നറിയപ്പെടുന്ന ഈ പച്ചക്കറി എവിടെ കണ്ടാലും വാങ്ങിക്കോളൂ, പ്രമേഹരോഗികൾക്ക് ഇതിനേക്കാൾ അത്യുത്തമമായ മരുന്ന് വേറെയില്ല…

    Ingredients

    കോൽറാബി -3

    തേങ്ങ -അരക്കപ്പ്

    സവാള -1

    പച്ചമുളക് -2

    ജീരകം -അര ടീസ്പൂൺ

    വെളുത്തുള്ളി -4

    കടുക് -അര ടീസ്പൂൺ

    കടലപ്പരിപ്പ് -ഒരു ടീസ്പൂൺ

    ഉഴുന്നുപരിപ്പ് -ഒരു ടീസ്പൂൺ

    മഞ്ഞൾപൊടി -കാൽ ടീസ്പൂൺ

    വെളിച്ചെണ്ണ

    ഉപ്പ്

    വെള്ളം

    കറിവേപ്പില

    Preparation

    ആദ്യം കോൾ റാബി പുറംഭാഗം ചെത്തി കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക, കഴുകിയതിനുശേഷം ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് വേവിക്കാം തേങ്ങാ ജീരകം പച്ചമുളക് വെളുത്തുള്ളി കറിവേപ്പില മഞ്ഞൾപൊടി ഇവ ഒന്ന് ചതച്ചെടുക്കാം ഇനി ഒരു പാൻ വെച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക കടുക് ഉഴുന്നുപരിപ്പ് കടലപ്പരിപ്പ് ഇവ പൊട്ടിക്കാം ശേഷം കറിവേപ്പിലയും സവാളയും ചേർത്ത് വഴറ്റാം ശേഷം തേങ്ങാ ചതച്ചെടുത്തത് ചേർത്ത് പച്ചമണം മാറുന്നത് വരെ മിക്സ് ചെയ്യുക ഇനി വേവിച്ച കോൽ റാബി ചേർക്കാം, എല്ലാം കൂടി നന്നായി മിക്സ് ആയി വരുന്നത് വരെ യോജിപ്പിച്ചതിനു ശേഷം തീ ഓഫ് ചെയ്യുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക KERALA KITCHEN SHOTS

  • വെള്ള ചട്നി

    വെള്ള ചട്നി

    ഹോട്ടലിൽ ഒക്കെ കിട്ടുന്ന വെള്ള ചട്നിയുടെ റെസിപ്പി നോക്കിയാലോ ? തേങ്ങാ പോലും ചേർക്കാതെ തയ്യാറാക്കുന്ന ഈ ചട്ണി എത്ര കഴിച്ചാലും മതിയാവില്ല ,
    എള്ളെണ്ണ

    സവാള

    വെളുത്തുള്ളി

    ഇഞ്ചി

    പച്ചമുളക്

    തക്കാളി

    പച്ചമുളക്

    കറിവേപ്പില

    പൊട്ടുകടല

    നിലക്കടല

    ഒരു ചീനച്ചട്ടി അടുപ്പത്ത് വെച്ച് കൊടുക്കുക അതിലേക്ക് ഒരു ടേബിൾ സ്പൂൺ എള്ളെണ്ണ ഒഴിച്ച് കൊടുക്കാം, അത് ചൂടായി വരുമ്പോൾ ഒരു വലിയ സവാള ചെറുതായിഅരിഞ്ഞത് ചേർത്ത് കൊടുക്കാം അതുപോലെ ഒരു വെളുത്തുള്ളി പിന്നെ ഒരു ചെറിയ കഷ്ണം ഇഞ്ചി കൊത്തിയരിഞ്ഞത് അതുപോലെതന്നെ രണ്ട് പച്ചമുളക് ചേർത്ത് കൊടുക്കുന്നുണ്ട് പിന്നെ ഒരു ചെറിയ കഷ്ണം തക്കാളി ചേർത്ത് കൊടുക്കുന്നുണ്ട്, ഇത്തിരി ഉപ്പും കൂടി ചേർത്തിട്ട് ഇത് നല്ലപോലെ ഒന്ന് വഴറ്റി എടുക്കുക , ഇതിലേക്ക് കുറച്ച് കറിവേപ്പിലയും കൂടി ചേർക്കുന്നുണ്ട് , കാൽ കപ്പ് പൊട്ടുകടല ചേർത്തിട്ട് നല്ലോണം ഒന്ന് മിക്സ് ചെയ്തു കൊടുക്കണം , പകുതി അളവിൽ നിലക്കടലയും ചേർക്കുക, അതിന്റെ പച്ചമണംഒക്കെ ഒന്ന് മാറിയാൽ തീ ഓഫ് ചെയ്യുക , ഇനി അത് തണുക്കാൻ വേണ്ടിയിട്ട് മാറ്റി വെക്കുന്നുണ്ട് ഇനി നമുക്ക് ഇത് മിക്സിയുടെ ജാറിലേക്ക് ഒന്ന് മാറ്റി കൊടുക്കാം ഒരു കാൽ കപ്പ് വെള്ളം ഒഴിച്ച് കൊടുക്കുക ഇനി നന്നായി അരച്ചെടുക്കാം അവസാനമായി ഉണക്ക മുളകും കറിവേപ്പിലയും താളിച്ചു ചേർക്കുക.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • വഴുതനങ്ങ മെഴുക്കുപുരട്ടി

    വഴുതനങ്ങ മെഴുക്കുപുരട്ടി

    വഴുതനങ്ങകളിൽ ഏറ്റവും രുചികരമായതാണ് പച്ച വഴുതനങ്ങ, ചോറിന് ഒപ്പം കഴിക്കാൻ ഇതുപയോഗിച്ച് നല്ലൊരു മെഴുക്കുപുരട്ടി തയ്യാറാക്കിയാലോ?

    Ingredients

    വഴുതനങ്ങ

    ചെറിയുള്ളി

    പച്ചമുളക്

    വെളുത്തുള്ളി

    കറിവേപ്പില

    ഉപ്പ്

    വെളിച്ചെണ്ണ

    കടുക്

    മഞ്ഞൾപൊടി -കാൽ ടീസ്പൂൺ

    മുളകുപൊടി -അര ടീസ്പൂൺ

    മല്ലിപ്പൊടി -അര ടീസ്പൂൺ

    ഗരം മസാല -അര ടീസ്പൂൺ

    Preparation

    വഴുതനങ്ങ ചെറിയ കഷണങ്ങളായി മുറിച്ച ശേഷം നന്നായി കഴുകി എടുക്കാം ഇനി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുകിട്ട് പൊട്ടിക്കാം, ശേഷം വെളുത്തുള്ളി പച്ചമുളക് ചെറിയ ഉള്ളി ഇവ ചേർക്കാം നന്നായി വഴറ്റിയതിനുശേഷം മസാലപ്പൊടികൾ ചേർക്കാം പച്ച മണം മാറുമ്പോൾ വഴുതനങ്ങ ഇട്ടു കൊടുക്കാം ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സ് ചെയ്ത് വഴുതനങ്ങ വേവിക്കാം അവസാനമായി കറിവേപ്പില ചേർത്ത് തീ ഓഫ് ചെയ്യാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.Meenu Vlog