വഴുതനങ്ങകളിൽ ഏറ്റവും രുചികരമായതാണ് പച്ച വഴുതനങ്ങ, ചോറിന് ഒപ്പം കഴിക്കാൻ ഇതുപയോഗിച്ച് നല്ലൊരു മെഴുക്കുപുരട്ടി തയ്യാറാക്കിയാലോ?
Ingredients
വഴുതനങ്ങ
ചെറിയുള്ളി
പച്ചമുളക്
വെളുത്തുള്ളി
കറിവേപ്പില
ഉപ്പ്
വെളിച്ചെണ്ണ
കടുക്
മഞ്ഞൾപൊടി -കാൽ ടീസ്പൂൺ
മുളകുപൊടി -അര ടീസ്പൂൺ
മല്ലിപ്പൊടി -അര ടീസ്പൂൺ
ഗരം മസാല -അര ടീസ്പൂൺ
Preparation
വഴുതനങ്ങ ചെറിയ കഷണങ്ങളായി മുറിച്ച ശേഷം നന്നായി കഴുകി എടുക്കാം ഇനി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുകിട്ട് പൊട്ടിക്കാം, ശേഷം വെളുത്തുള്ളി പച്ചമുളക് ചെറിയ ഉള്ളി ഇവ ചേർക്കാം നന്നായി വഴറ്റിയതിനുശേഷം മസാലപ്പൊടികൾ ചേർക്കാം പച്ച മണം മാറുമ്പോൾ വഴുതനങ്ങ ഇട്ടു കൊടുക്കാം ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സ് ചെയ്ത് വഴുതനങ്ങ വേവിക്കാം അവസാനമായി കറിവേപ്പില ചേർത്ത് തീ ഓഫ് ചെയ്യാം
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.Meenu Vlog