Blog

  • 100%ബീഫ് ,പൊറോട്ടയ്‌ക്കും ചോറിനും കുരുമുളകിട്ടു വരട്ടിയ നാടൻ സോയാ ബീഫ്

    100%ബീഫ് ,പൊറോട്ടയ്‌ക്കും ചോറിനും കുരുമുളകിട്ടു വരട്ടിയ നാടൻ സോയാ ബീഫ്

    ബീഫിനെ വെല്ലുന്ന ടേസ്റ്റുമായി സോയാ ചങ്ക്‌സ് ചെയ്തെടുക്കാം ,ഈ റെസിപ്പി ഒന്ന് വേറെ തന്നെ

    ആവശ്യമായ സാധനങ്ങൾ

    സോയാചങ്ക്‌സ് -100 ഗ്രാം

    ഉപ്പ്‌ -1 ടേബിൾസ്പൂൺ

    വെള്ളം വേവിയ്ക്കാൻ

    സോയാബീൻ മൂന്ന് മിനുറ്റ് വേവിച്ചെടുക്കുക

    വെള്ളം നന്നായിട്ടു പിഴിഞ്ഞ് കളയുക

    ഫ്രൈ ചെയ്യാൻ ആവശ്യമായ സാധനങ്ങൾ

    ഉപ്പ് 2 ടീസ്പൂൺ

    മഞ്ഞൾപ്പൊടി കാൽ ടീസ്പൂൺ

    മുളകുപൊടി എരിവുള്ളതു അര ടീസ്പൂൺ

    കശ്മീരി മുളകുപൊടി 2ടീസ്പൂൺ

    മല്ലിപ്പൊടി 3 ടീസ്പൂൺ

    ചിക്കൻ മസാല 1 ടീസ്പൂൺ

    മീറ്റ് മസാല 2 ടീസ്പൂൺ

    കുരുമുളകുപൊടി കാൽ ടീസ്പൂൺ

    പെരുംജീരകപൊടി 2 ടീസ്പൂൺ

    കോൺഫ്ലോർ ഒരു ടേബിൾസ്പൂൺ

    കറിവേപ്പില

    എണ്ണ കാൽ കപ്പ് വറുത്തെടുക്കാൻ

    പിഴിഞ്ഞെടുത്ത സോയ ഈ മസാല എല്ലാം കൂടങ്ങു ചേർത്ത് അഞ്ചു മിനുറ്റ് മാറ്റി വെച്ചേക്കണം

    ചൂടുള്ള എണ്ണയിൽ തീ കൂട്ടി വെച്ച് ഒരു മിനുട്ടു രണ്ടുഭാഗവും മൊരിച്ചെടുക്കുക

    ഇനി മസാല തയ്യാറാക്കാം
    വറുത്തെടുത്ത എണ്ണയിൽ നിന്ന് മൂന്ന് ടേബിൾസ്പൂൺ എണ്ണ മാറ്റി വെയ്ക്കുക.അതിലോട്ടു വെളിച്ചെണ്ണ കൂടെ ഒഴിക്കുക. കടുക് ഒരു ടീസ്പൂൺ. പെരുംജീരകം ഒരു ടീസ്പൂൺ.ഉണക്കമുളക് മൂന്നെണ്ണം.തേങ്ങാക്കൊത്ത് മൂന്ന് ടേബിൾസ്പൂൺ.ചേർത്ത് വഴറ്റുക.സവാള നീളത്തിൽ അറിഞ്ഞത് ഒരെണ്ണം.കാൽ ഭാഗം തക്കാളി ചെറുതായിട്ടു അരിഞ്ഞത്. പച്ചമുളക് മൂന്ന്.കറിവേപ്പില ഇവയെല്ലാം ഒരുമിച്ചു ചേർത്തിട്ടു മൂന്ന് മിനുറ്റ് വഴറ്റണം ,സവാള ബ്രൗൺ ആകുമ്പോൾ.

    മഞ്ഞൾപ്പൊടി കാൽ ടീസ്പൂൺ

    മുളകുപൊടി ഒരു ടീസ്പൂൺ

    മല്ലിപ്പൊടി ഒന്നരടീസ്പൂൺ

    ചിക്കൻ മസാല ഒരു ടീസ്പൂൺ

    മീറ്റ് മസാല രണ്ടു ടീസ്പൂൺ

    കുരുമുളകുപൊടി കാൽ ടീസ്പൂൺ
    പെരുംജീരകപ്പൊടി രണ്ടു ടീസ്പൂൺ ചേർത്ത് കൊടുത്തു ഒരു മിനുറ്റ് ഇളക്കുക. വെള്ളം മുക്കാൽ കപ്പ് കുറേശെയ് ആയി ചേർത്ത് കൊടുക്കുക. വറുത്തു വെച്ച സോയ ചേർക്കുക ബാക്കി വെള്ളം ഒഴിക്കുക
    അഞ്ചു മിനുറ്റ് കുറച്ചു വെളിച്ചെണ്ണയും ചേർത്ത് സോയ നന്നായി കളർ മാറി വരുന്നത് വരെ വഴറ്റി എടുക്കുക
    അവസാനം കുറച്ചു കുരുമുളകും പെരുംജീരകപ്പൊടിയും ചിക്കൻ മസാലയും ചേർത്തുകൊടുക്കാം
    ബീഫിന്റെ അപരൻ റെഡി ആയിരിക്കയാണ്
    ചോറും പുളിശ്ശേരിയും ചേർത്ത് കഴിയ്ക്കാം.
    RED PepperSpice എന്ന ചാനലിൽ വീഡിയോ ഉണ്ട്

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബീഫ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി RED PepperSpice ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഇന്ന് നമുക്ക്  തണുപ്പിച്ചും ചൂടോടെ യും കഴിക്കാൻ പറ്റിയ ഒരു വെറൈറ്റി സേമിയ പായസം തയ്യാറാക്കാം ….

    ഇന്ന് നമുക്ക് തണുപ്പിച്ചും ചൂടോടെ യും കഴിക്കാൻ പറ്റിയ ഒരു വെറൈറ്റി സേമിയ പായസം തയ്യാറാക്കാം ….

    കസ്റ്റാർഡ് സേമിയ പായസം
    ഇന്ന് നമുക്ക് തണുപ്പിച്ചും ചൂടോടെ യും കഴിക്കാൻ പറ്റിയ ഒരു വെറൈറ്റി സേമിയ പായസം തയ്യാറാക്കാം ….

    ഉണ്ടാക്കുന്ന വിധം

    ഒരു പാൻ എടുത്ത് അതിൽ ഇതിൽ ഒരു ടേബിൾ സ്പൂൺ നല്ല നെയ് ഒഴിക്കുക അതിലേക്ക് വറുത്ത സേമിയം അരകപ്പ് ചേർത്ത് രണ്ട് മിനിറ്റ് കൂടി വറുത്തെടുക്കുക അത് പാനിൽ നിന്ന് മാറ്റി ഒരു ടേബിൾസ്പൂൺ നല്ല നെയ്യൊഴിക്കുക … അതിലേക്ക് കശുവണ്ടി ഉണക്കമുന്തിരി എന്നിവ ചേർത്ത് ഒരു റോസ്റ്റ് ചെയ്തു മാറ്റിവെക്കുക.. വേറെ ഒരു പാത്രത്തിൽ ഒരു ലിറ്റർ പാൽ ഒഴിച്ചു തിളപ്പിക്കാൻ വെക്കുക …. കാൽകപ്പ് പാൽ പൊടി എടുത്ത് തിളപ്പിക്കാൻ വെച്ച പാലിൽ നിന്ന് കുറച്ചെടുത്ത് പാൽ പൊടിയിൽ മിക്സ് ചെയ്ത് പാലിലേക്ക് തന്നെ ഒഴിച്ചു കൊടുക്കുക.

    പാൽ തിളച്ചു വരുന്നേരം വറുത്തുവെച്ച സേമിയം ചേർത്ത് കൊടുക്കുക അതിൻറെ കൂടെ അരക്കപ്പും ഒരു ടേബിൾ സ്പൂണും പഞ്ചസാര ചേർത്തു കൊടുക്കുക.മധുരം നിങ്ങളുടെ ആവശ്യത്തിനനുസരിച്ച് ചേർത്താൽ മതി.ഇനി അതിലേക്ക് ഏലക്കാപ്പൊടി കാൽ ടീസ്പൂൺ ചേർക്കുക10 മിനിറ്റ് ഇതിനെ കുക്ക് ചെയ്തെടുക്കുക.അതിനുശേഷം ശേഷം ഒരു പാത്രം എടുത്ത് അതിൽ രണ്ട് ടേബിൾസ്പൂൺ കസ്റ്റാർഡ് പൗഡർ ഇടുക അതിലേക്ക് കുറച്ച് വെള്ളം ഒഴിച്ച് കട്ടകെട്ടാതെ കലക്കിയെടുത്ത് സേമിയയിലേക്ക് ഒഴിച്ചു കൊടുക്കുക എന്നിട്ട് മൂന്നു മിനിറ്റ് കൂടി കുക്ക് ചെയ്തെടുക്കുക അതിനു ശേഷം നേരത്തെ മാറ്റിവെച്ച അണ്ടിപ്പരിപ്പ് ഉണക്കമുന്തിരി എന്നിവ ചേർത്ത് തീ ഓഫ് ചെയ്യാം വളരെ സ്വാദിഷ്ടമായ കസ്റ്റാർഡ് ഇത് നിങ്ങൾക്ക് തണുപ്പിച്ചും ചൂടോടെയും കഴിക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സേമിയ പായസം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Edakkad kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • വെണ്ടയ്ക്ക കൊണ്ട് നല്ല കിടിലൻ മസാല കറി ഉണ്ടാക്കാം

    വെണ്ടയ്ക്ക കൊണ്ട് നല്ല കിടിലൻ മസാല കറി ഉണ്ടാക്കാം

    വെണ്ടയ്ക്ക കൊണ്ട് നല്ല കിടിലൻ മസാല കറി (ബിണ്ടി മസാല)ഇത്‌ പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ.. വിശദമായ റെസിപ്പിക്കായി വിഡിയോ കാണൂ..
    350 ഗ്രാം വെണ്ടയ്ക്ക നന്നായി കഴുകി എടുക്കാം.
    ഇനി ഒരു പാത്രം ചൂടാക്കി ഓയിൽ ഒഴിച്ച് നന്നായി ചൂടായാൽ കട്ട് യ്തു വെച്ചിരിക്കുന്ന വെണ്ടയ്ക്ക ഒന്ന് ഷാലോ ഫ്രൈ ചെയ്ത് എടുക്കാം..

    അടുത്തത് ആയി അതേ ഓയിലിൽ കാൽ ടീസ്പൂൺ നല്ല ജീരകം ചേർത്ത് ഒന്ന് മൂപ്പായി വരുമ്പോ കാൽ ടീസ്പൂൺ കായപ്പൊടി ചേർക്കാം.. ഒന്ന് നന്നായി ഇളക്കി യോജിപ്പിച്ചതിന് ശേഷംഒരു കഷ്ണം ഇഞ്ചിയും ഒരു കുടം വെളുത്തുള്ളിയും ചതച്ചത് ചേർത്ത് കൊടുകാം.. ഇഞ്ചിയുടെയും വെളുത്തുള്ളിയുടെയും പച്ചമണം മാറി മൊരിഞ്ഞു വരാൻ തുടങ്ങിയാൽ ചോപെയ്ത് വെച്ചിരിക്കുന്ന മൂന്നു സബോളയും എരിവിന് അനുസരിച്ചു പച്ചമുളകും ചേർക്കാം..

    സബോള നന്നായി വഴന്ന് നല്ല സോഫ്റ്റ്‌ ആയി വന്നാൽ അര ടേബിൾ സ്പൂൺ മല്ലി പൊടി, കാൽ ടേബിൾ സ്പൂൺ മഞ്ഞൾ പൊടി, മുക്കാൽ ടേബിൾ സ്പൂൺ മുളക് പൊടി, കാൽ ടേബിൾ സ്പൂൺ ഗരം മസാല പൊടി ഇവ ചേർക്കാം
    പൊടികൾ നല്ല പോലെ മൂത്തു വന്നാൽ രണ്ടു തക്കാളി അരച്ചതും ആവിശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കാം..
    തക്കാളി നന്നായി വഴന്ന് മസാല നല്ല പേസ്റ്റ് പരുവത്തിൽ ആയി വന്നാൽ ഒരു കപ്പ് പുളിയില്ലാത്ത തൈര് നല്ല പോലെ മിക്സ്‌ ആക്കിയതിന് ശേഷം ചേർത്ത് കൊടുക്കാം.. അതിന്റെ ഒപ്പം തന്നെ തക്കാളി അരച്ച മിക്സിയിൽ ഒരു കപ്പ് വെള്ളം ഒഴിച്ച് നന്നായി കുലുക്കിയതിനു ശേഷം അതും ചേർത്ത് കൊടുക്കാം..

    ഇനി തീ നന്നായി കുറച്ചതിന്നു ശേഷം ഗ്രേവി ചെറുതായി ഒന്ന് തിളച്ചു വരുമ്പോ ഫ്രൈ ചെയ്ത് വെച്ചിരിക്കുന്ന വെണ്ടയ്ക്ക ചേർത്ത് കൊടുക്കാം.. നല്ല പോലെ ഇളക്കി യോജിപ്പിച്ചതിന് ശേഷം 5 മിനിറ്റ് ഒന്ന് മൂടി വെക്കാം..
    5 മിനിറ്റ് ന് ശേഷം മൂടി തുറന്ന് വെച്ച് എണ്ണ തെളിഞ്ഞു വരുന്നത് വരെ മൂന്ന് മിനിറ്റ് കൂടെ ഗ്രേവി തിളപ്പിക്കാം.. ഗ്രേവി ഒന്ന്‌ കുറുകി എണ്ണ നന്നായി തെളിഞ്ഞു വരാൻ തുടങ്ങിയാൽ കുറച്ചു ഗരം മസാല പൊടിയും, കാൽ ടേബിൾ സ്പൂൺ പഞ്ചസാരയും മല്ലി ഇല അരിഞ്ഞതും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചതിനു ശേഷം തീ ഓഫ്‌ ചെയ്യാം.. 10 മിനിറ്റ് ഒന്ന് മൂടി വെച്ചതിനു ശേഷം വിളമ്പാം..

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും വെണ്ടയ്ക്ക മസാല കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഒരു തവണ ഇതുപോലെ ഉഷാർ ചായ ഉണ്ടാക്കിനോക്കൂ

    ഒരു തവണ ഇതുപോലെ ഉഷാർ ചായ ഉണ്ടാക്കിനോക്കൂ

    ഉന്മേഷം നിറയുന്ന അടിപൊളി ചായ തയ്യാറാക്കിയാലോ

    ചേരുവകൾ

    പാൽ-1ഗ്ലാസ്‌

    പഞ്ചസാര-2 ടീസ്പൂൺ

    തേയില പൊടി-2ടീസ്പൂൺ

    ഗ്രാമ്പു

    ഏലക്കായ

    പട്ട

    തയ്യാറാക്കുന്ന വിധം

    ആദ്യം ഒരു പാത്രത്തിൽ 1 1/4 ഗ്ലാസ്‌ വെള്ളം നന്നായി തിളപ്പിച്ചെടുക്കാം. തിളച്ചു വരുമ്പോൾ പട്ട ഗ്രാമ്പൂ ഏലക്കായ തേയിലപ്പൊടി ഇടാം. ഇത് നന്നായി തിളയ്ക്കുമ്പോൾ പാലും, പഞ്ചസാര യും ഇട്ടു കൊടുക്കാം. ഒരു 2തവണ നന്നായി ആ റ്റിയെടുത്തു ഗ്ലാസ്സിലോട്ട് മാറ്റം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചായ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Simna’s Food World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • അരിപ്പൊടി ഉപയോഗിച്ച് നല്ല സോഫ്റ്റ് ആയിട്ടുള്ള കേക്ക് നമുക്ക് വീട്ടിൽ ഉണ്ടാക്കിയെടുക്കാം….

    അരിപ്പൊടി ഉപയോഗിച്ച് നല്ല സോഫ്റ്റ് ആയിട്ടുള്ള കേക്ക് നമുക്ക് വീട്ടിൽ ഉണ്ടാക്കിയെടുക്കാം….

    നമുക്ക് ഒട്ടും ഹെൽത്തി അല്ലാത്ത മൈദ ബേക്കിംഗ് പൗഡർ ബേക്കിംഗ് സോഡാ ഓയിൽ ബട്ടർ ഇതൊന്നും കൂടാതെ തന്നെ അരിപ്പൊടി ഉപയോഗിച്ച് നല്ല സോഫ്റ്റ് ആയിട്ടുള്ള കേക്ക് നമുക്ക് വീട്ടിൽ ഉണ്ടാക്കിയെടുക്കാം…. അത് എങ്ങനെയാണെന്ന് നോക്കാം… അതിനു വേണ്ട സാധനങ്ങൾ…

    അരിപ്പൊടി -അരക്കപ്പ് പഞ്ചസാര -മുക്കാൽ കപ്പ് പാൽ -അരക്കപ്പ്

    മുട്ട -5 വലുത്

    ലെമൺ ജ്യൂസ് -ഒരു ടീസ്പൂൺ

    വാനില എസൻസ്- ഒരു ടീസ്പൂൺ

    മുട്ടയുടെ മഞ്ഞയും വെള്ളയും വേർതിരിക്കുക മഞ്ഞ യിലേക്ക് പാൽ അരിപ്പൊടി ഇവ ചേർത്ത് നന്നായി മിക്സ് ചെയ്യുക ഇനി വെള്ള യിലേക്ക് പഞ്ചസാര വാനില എസൻസ് ഇവ ചേർത്ത് നല്ല ഫോം ആകുന്നതുവരെ ബീറ്റ് ചെയ്യുക അതിനുശേഷം അരിപ്പൊടി മിക്സി ലേക്ക് കുറേശ്ശെയായി ചേർത്ത് ഒരു ബേക്കിങ് ട്രേയിലേക്ക് മാറ്റി 20 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക നമ്മുടെ പഞ്ഞി പോലുള്ള കേക്ക് തയ്യാറായിക്കഴിഞ്ഞു.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Mom’s Cafe ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • കുറഞ്ഞ ചേരുവകൾ മതി അടിപൊളി ക്യാരറ്റ് ഹൽവ ഉണ്ടാക്കാം

    കുറഞ്ഞ ചേരുവകൾ മതി അടിപൊളി ക്യാരറ്റ് ഹൽവ ഉണ്ടാക്കാം

    കുറഞ്ഞ ചേരുവകൾ മതി അടിപൊളി ക്യാരറ്റ് ഹൽവ ഉണ്ടാക്കാം
    ക്യാരറ്റ് ഹൽവ വളരെ രുചിയോടെ വീട്ടിൽ ഉണ്ടാക്കിയാലോ. എത്ര കഴിച്ചാലും മതിയാവില്ല അത്രേം ടേസ്റ്റ് ആണ് ഈ ഹൽവ. കുറച്ച് ചേരുവകൾ മതി ഹൽവ ഉണ്ടാക്കി എടുക്കാൻ വേണ്ടി. പാർട്ടികളിലും വളരെ ഈസി ആയി ഉണ്ടാക്കി വെക്കാം. തയ്യാറാക്കുന്ന വിധം എങ്ങനെ എന്ന് നോക്കാം.

    ക്യാരറ്റ് നന്നായി കഴുകി പുറം തൊലി കളഞ്ഞ് എടുക്കണം. അത് ഗ്രേറ്റ് ചെയ്തു എടുക്കാം. 3 ക്യാരറ്റ് ആണ് എടുത്തത്. നന്നായി ഗ്രേറ്റ് ചെയ്തു എടുക്കാം. 1 പാനിൽ 1 tsp നെയ് ചേർക്കുക. അതിലേക്ക് ഗ്രേറ്റ് ചെയ്തു വെച്ച ക്യാരറ്റ് ചേർത്ത് കൊടുക്കാം. നന്നായി ഇളക്കി എടുക്കുക. ലോ ഫ്ലമിൽ വെച്ചിട്ട് വേണം ചെയ്യാൻ. 1 അടപ്പ് വെച്ച് അടച്ചു 2 മിൻ വേവിക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ക്യാരറ്റ് പച്ച മണം മാറി കിട്ടും. ഇതിലേക്ക് 1 കപ്പ് പാൽ ചേർത്ത് കൊടുക്കാം. ഇളക്കി എടുക്കുക. അടച്ചു വെച്ച് വേവിക്കുക.

    പാൽ ഒന്ന് വറ്റി വരണം. പാൽ നന്നായി വറ്റി വന്നതിനു ശേഷം പഞ്ചസാര ചേർത്ത് കൊടുക്കാം. ഞാൻ 3 tbs പഞ്ചസാര ആണ് ചേർത്ത് കൊടുത്ത്. പഞ്ചസാര നന്നായി ഉരുകി വരണം. അതിലേക്ക് കുറച്ച് നെയ് കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് നട്സ് കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കുക. ചൂടോടെ തന്നെ ഒരു പാത്രത്തിലേക്ക് മാറ്റം. വളരെ എളുപ്പത്തിൽ ടേസ്റ്റി ആയ ക്യാരറ്റ് ഹൽവ ഉണ്ടാക്കി. എല്ലാവരും ട്രൈ ചെയ്തു നോക്കണേ.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ക്യാരറ്റ് ഹൽവ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • എഗ്ഗ് ഫ്രൈഡ് റൈസ് റെസ്റ്റോറന്റ് സ്റ്റൈലിൽ ഉണ്ടാക്കി നോക്കൂ

    എഗ്ഗ് ഫ്രൈഡ് റൈസ് റെസ്റ്റോറന്റ് സ്റ്റൈലിൽ ഉണ്ടാക്കി നോക്കൂ

    എഗ്ഗ് ഫ്രൈഡ് റൈസ് റെസ്‌റ്റോറെന്റ് സ്റ്റൈൽ
    ഈ അളവിൽ 5 പേർക്കുള്ള എഗ്ഗ് ഫ്രൈഡ് റൈസ് തയ്യാറാക്കാം

    ചേരുവകൾ

    • ബസുമതി അരി അര കിലോ

    • മുട്ട 8 എണ്ണം

    • സവാള 2 എണ്ണം (മീഡിയം സൈസ് )

    • ബീൻസ് 100 ഗ്രാം

    • കാബ്ബേജ് ഒരു കഷ്ണം

    • ക്യാരറ്റ് 2 എണ്ണം

    • കാപ്സിക്കം 1 എണ്ണം

    • പച്ചമുളക് 3 എണ്ണം

    • ഇഞ്ചിവെളുത്തുളളി പേസ്റ്റ് അര ടീസ്പൂൺ

    • സോയ സോസ് അര ടീസ്പൂൺ

    • കുരുമുളക് പൊടി ആവശ്യത്തിന്

    • ഓയിൽ ആവശ്യത്തിന്

    • സ്പ്രിങ് ഒനിയൻ ആവശ്യത്തിന്

    • മല്ലി ഇല ആവശ്യത്തിന്

    • വെള്ളം ആവശ്യത്തിന്

    • ഉപ്പ് ആവശ്യത്തിന്

    തയ്യാറാക്കുന്ന വിധം

    റൈസ് തയ്യാറാക്കാൻ ആദ്യം ഒരു വലിയ പാത്രത്തിൽ വെള്ളം ഒഴിച്ച് തിളപ്പിക്കണം .തിളച്ച വെള്ളത്തിലേക്ക് ഓയിൽ ഒഴിച്ച് കൊടുക്കുക ,ഇനി കഴുകി ഒരു മണിക്കൂർ വെള്ളത്തിൽ ഇട്ടു വച്ച അരി തിളച്ച വെള്ളത്തിൽ ഇട്ടു പാത്രം മൂടി വെച്ച് അരി വേവിച്ചെടുക്കണം .അരിയുടെ വേവ് കൂടി പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം .അരി വേവായാൽ ഊറ്റി എടുത്തു ഒരു സ്ട്രെയ്നറില്ലേക്ക് ഇട്ട ശേഷം ഒരു പരന്ന പാത്രത്തിലേക്ക് ചോറ് ഇട്ടു ഒന്ന് നിരത്തി കൊടുക്കണം ഈ ചോറ് ഒന്ന് ഡ്രൈ ആയി കിട്ടാൻ ആണ് ഇങ്ങനെ ചെയ്യുന്നത് .ഇനി ചോറിട്ടു വച്ചപാത്രം ഫാൻ ഇട്ട് അതിനു ചുവട്ടിൽ വച്ച് കൊടുത്താൽ ചോറ് പെട്ടെന്ന് ഡ്രൈ ആയി കിട്ടും.ഇനി ഒരു പരന്ന പാത്രം സ്റ്റോവിൽ വെച്ച് ചൂടായി വരുമ്പോൾ ഓയിൽ ഒഴിച്ച് കൊടുക്കുക.

    ഓയിൽ ചൂടായാൽ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് ഒന്ന് മൂപ്പിക്കുക .ഇതില്ലേക്ക് മുട്ട ബീറ്റ് ചെയ്തത് ചേർത്ത് ഒന്ന് മിക്സ് ചെയ്യുക .മുട്ടയിലിലേക്കു ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് മിക്സ് ചെയ്ത ശേഷം പച്ചമുളക് കൂടി ചേർത്ത് നന്നായി കൊത്തി പൊരിച്ചു എടുക്കുക .ഈ മുട്ടയിലേക്കു പച്ചക്കറികൾ അരിഞ്ഞത് ചേർത്ത് മിക്സ് ചെയ്യുക .ഇനി കുറച്ചു സോയ സോസ് കൂടി ചേർത്ത് മിക്സ് ചെയ്ത ശേഷം പാകത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക .കുരുമുളക് പൊടിആവശ്യത്തിന് ചേർത്ത് മിക്സ് ചെയ്ത ശേഷം നേരത്തെ വേവിച്ചു വെച്ച ചോറ് കൂടി ചേർത്ത് മിക്സ് ചെയ്യുക .(പച്ചക്കറികൾ കൂടുതൽ വേവാൻ പാടില്ല ) ഇനി ഫ്രൈഡ് റൈസിലേക്കു ആവശ്യത്തിന് മല്ലി ഇല ,സ്പ്രിങ് ഒനിയൻ എന്നിവ കൂടി ചേർത്ത് മിക്സ് ചെയ്തുകൊടുക്കുക . റൈസ് നല്ല ചൂടായാൽ സ്റ്റോവ് ഓഫ് ചെയ്തു ഫ്രൈഡ് റൈസ് സെർവിങ് ഡിഷിലേക്കു മാറ്റാം .അപ്പോൾ നമ്മുടെ എഗ്ഗ് ഫ്രൈഡ് റൈസ് തയ്യാർ.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും എഗ്ഗ് ഫ്രൈഡ് റൈസ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Bincy Lenins Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.