Blog

  • അരിപ്പൊടി കൊണ്ട് മിനിറ്റുകൾക്കുള്ളിൽ നല്ല ടേസ്റ്റിൽ തയ്യാറാക്കാവുന്ന വിഭവമാണ് അമ്മിണി കൊഴുക്കട്ട.

    അരിപ്പൊടി കൊണ്ട് മിനിറ്റുകൾക്കുള്ളിൽ നല്ല ടേസ്റ്റിൽ തയ്യാറാക്കാവുന്ന വിഭവമാണ് അമ്മിണി കൊഴുക്കട്ട.

    ഒരേ ബ്രേക്ക്ഫാസ്റ്റ് മടുത്തോ. എങ്കിൽ ഇതൊന്ന് ട്രൈ ചെയ്തു നോക്കൂ 😋😋
    അരിപ്പൊടി കൊണ്ട് മിനിറ്റുകൾക്കുള്ളിൽ നല്ല ടേസ്റ്റിൽ തയ്യാറാക്കാവുന്ന വിഭവമാണ് അമ്മിണി കൊഴുക്കട്ട..കഴിച്ചിട്ടില്ലെങ്കിൽ ഒരിക്കലെങ്കിലും ഒന്ന് ട്രൈ ചെയ്തു നോക്കൂ. മക്കൾക്ക് ഉറപ്പായും ഇഷ്ടപ്പെടും.

    ചേരുവകൾ

    അരിപ്പൊടി ഒരു കപ്പ്

    വെള്ളം 2 കപ്പ്

    ഉപ്പ് ആവശ്യത്തിന്

    വെളിച്ചെണ്ണ ആവശ്യത്തിന്

    ഇഞ്ചി അരിഞ്ഞത്

    പച്ചമുളക് അരിഞ്ഞത്

    സവാള അരിഞ്ഞത്

    മഞ്ഞൾപ്പൊടി അര ടീസ്പൂൺ

    മുളകുപൊടി ഒരു ടീസ്പൂൺ

    ടോമാറ്റോ സോസ് ഒരു ടീസ്പൂൺ

    ഉപ്പ് ആവശ്യത്തിന്

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കൊഴുക്കട്ട ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ichus Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • പഞ്ഞി പോലൊരു കാരയപ്പം നിങ്ങളും ഉണ്ടാക്കി നോക്കൂ

    പഞ്ഞി പോലൊരു കാരയപ്പം നിങ്ങളും ഉണ്ടാക്കി നോക്കൂ

    പഞ്ഞി പോലെ ഒരു കണ്ണൂർ അപ്പം/ വെള്ള കാരയപ്പം
    കണ്ണൂർ അപ്പം വളരെ ടേസ്റ്റി ആയിട്ടുള്ള ഒരു ഉണ്ണി അപ്പം ആണ് ഇത്. പഞ്ചാര അപ്പം, വെള്ള കാരപ്പം, വെള്ള ഉണ്ണി അപ്പം എന്നൊക്കെ ഇതിനെ പറയാറുണ്ട്. ബേക്കറിയിൽ കിട്ടുന്ന അതെ ടേസ്റ്റി ആയിട്ട് വീട്ടിലും ഉണ്ടാക്കാം. അപ്പം തയ്യാറാക്കുന്ന വിധം എങ്ങനെ എന്ന് നോക്കാം.

    അപ്പം ഉണ്ടാക്കുവാൻ വേണ്ടി പച്ചരി ആണ് വേണ്ടത്. പച്ചരി 1 കപ്പ് ആണ് എടുത്തത്. നന്നായി കഴുകി ഒരു 4 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെക്കുക. അതിനു ശേഷം ഇത് വെള്ളം കളഞ്ഞു ഒരു മിക്സി ജാറിൽ ഇട്ടു കൊടുക്കുക. അതിലേക്ക് 2 tbsp ചോറു ചേർത്ത് കൊടുക്കുക. അരക്കാൻ വേണ്ടി 1/4 കപ്പ് വെള്ളം കൂടി ഒഴിച്ച് അരച്ച് എടുക്കണം. ഒരു തരി ഉള്ളത് പോലെ ആവും വേണ്ടത്. ഇനി 1/4 കപ്പ് മൈദ , 1/2 കപ്പ് പഞ്ചസാര എന്നിവ ചേർത്ത് നന്നായി അരച്ച് എടുക്കണം.

    ഇത് ഒരു പാത്രത്തിൽ മാറ്റാം. 8 മണിക്കൂർ എങ്കിലും ഇത് അടച്ചു വെക്കണം. അത് കഴിഞ്ഞ് തുറന്നു നോക്കാം. അതിലേക്ക് കുറച്ച് ഉപ്പ് , ബേക്കിംഗ് സോഡ 1 നുള്ള് ചേർത്ത് ഇളക്കണം. കൂടെ രുചി കൂട്ടാനായി ഏലക്കാ പൊടിച്ചത് ചേർക്കാം. നന്നായി ഇളക്കണം. അതിലേക്ക് 1/4 കപ്പ് വെള്ളം ഒഴിച്ച് ഇളക്കി യോജിപ്പിക്കുക. ഉണ്ണി അപ്പ ചട്ടി സ്റ്റൗ വെച്ച് എന്ന ഒഴിച്ച് ചൂടാക്കുക. അതിലേക്ക് മാവ് കുറച്ചൊഴിച്ച് കൊടുക്കാം. 1 ഭാഗം ആയി വരുമ്പോലേക്കും തിരിച്ചിട്ടു കൊടുക്കാം. മുകൾ ഭാഗം വെള്ളയും അടി ഭാഗം ബ്രൗൺ കളർ ആയി വേണം അപ്പം കാണാൻ. അപ്പം റെഡി ആയി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. നല്ല ടേസ്റ്റ് ആണ്. തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടും.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും അപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • അമ്മച്ചി സ്‌പെഷ്യൽ കഞ്ഞിവെള്ളം ചേർത്ത ഇഡലി ദോശ മാവ്|ഇഡ്ഡലി

    അമ്മച്ചി സ്‌പെഷ്യൽ കഞ്ഞിവെള്ളം ചേർത്ത ഇഡലി ദോശ മാവ്|ഇഡ്ഡലി

    ദോശയും ഇഡലിയും ശരി ആവില്ലാന്ന് ഇനി പറയില്ല.
    കഞ്ഞിവെള്ളം ഉപയോഗിച്ച് ദോശ ഇഡലി മാവ് തയ്യാറാക്കാം.

    ഏതു കാലാവസ്ഥ ആയാലും ഏതു രാജ്യമായാലും ഈ റെസിപ്പി മതി.

    ദോശ അരി 2 കപ്പ്‌

    ഉഴുന്ന് 1 കപ്പ്‌

    ഉലുവ 1 tsp

    കഞ്ഞിവെള്ളം 2 cup

    ഉപ്പു ആവശ്യത്തിന്ന്

    അരിയും ഉഴുന്നും വെവ്വേറെ പാത്രത്തിൽ 5 മണിക്കൂർ കുതിർത്ത ശേഷം കഞ്ഞിവെള്ളം ഉപയോഗിച്ച് അരച്ചെടുക്കാം. അരിയോടൊപ്പം ഉലുവ ചേർത്ത് അരക്കാം. തരി ഉള്ള പോലെ അരക്കണം. ഉഴുന്ന് പേസ്റ്റ് പോലെ വേണം അരച്ചെടുക്കാൻ.
    ശേഷം കൈ ഉപയോഗിച്ച് മിക്സ്‌ ചെയ്യുക, ഉപ്പ് ചേർത്ത് കൊടുക്കണം.
    നന്നായി മിക്സ്‌ ചെയ്തു 5 അടച്ചു പൊന്താൻ വയ്ക്കുക. ശേഷം ദോശ, ഇഡലി, ഊത്തപ്പം ഒക്കെ തയ്യാറാക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഇഡലി ദോശ മാവ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി FAMILY TIME By STEPHY ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • പച്ചക്കറികൾ കുറവുള്ള ദിവസം ഇതുപോലെ മുട്ട മസാല റൈസ് തയ്യാറാക്കു

    പച്ചക്കറികൾ കുറവുള്ള ദിവസം ഇതുപോലെ മുട്ട മസാല റൈസ് തയ്യാറാക്കു

    പച്ചക്കറികൾ കുറവുള്ള ദിവസം പെട്ടെന്ന് തട്ടികൂട്ടാൻ പറ്റുന്ന ഒരു സിമ്പിൾ വെറൈറ്റി എഗ്ഗ് മസാല റൈസ് റെസിപ്പി ആയിട്ടാണ് വന്നിട്ടുള്ളത്, കുട്ടികൾക്ക് ഒരുപാട് ഇഷ്ടാവും, ദിവസേന കഴിക്കുന്ന ആഹാരത്തിൽ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ഒന്ന് കഴിക്കണം എന്ന് തോന്നുന്ന സമയത്ത് ധൈര്യമായിട്ട് ട്രൈ ചെയ്യാൻ പറ്റുന്ന ഒരു സിമ്പിൾ റൈസ് ആണ്. ഇതിനു വേണ്ടി ബിരിയാണിയുടെ അരി വേണമെന്ന് നിർബന്ധമില്ല, പൊന്നിയരി യോ സോനാ മസൂരി റൈസ്, ഇല്ലെങ്കിൽ റേഷൻ അരി ആണെങ്കിലും മതിയാവും, തീർച്ചയായിട്ടും എല്ലാവരും ഒരു പ്രാവശ്യം ഇതുപോലെ ട്രൈ ചെയ്തു നോക്കുക എന്റെ പുതിയ അപ്‌ലോഡ് ആണ് ആണ് എല്ലാവരും കണ്ട് സപ്പോർട്ട് ചെയ്യണം.

    റൈസ് തയ്യാറാക്കുന്ന എങ്ങനെയാണെന്ന് നോക്കാം ഇതിനു വേണ്ടി ആദ്യം തന്നെ, ഒരു കപ്പ് അരി എടുക്കാം, ഒരു കപ്പ് അരിക്ക് മൂന്ന് കപ്പ് വെള്ളം എന്ന അളവിൽ എടുക്കുക. ഞാനിവിടെ കുക്കറിലാണ് തയ്യാറാക്കുന്നത്. ഈ റൈസ് തയ്യാറാക്കുന്നതിനു വേണ്ടി ഞാൻ ഇവിടെ നാല് മുട്ട അടുത്തിരിക്കുന്നത് മുട്ട യിലേക്ക് മുക്കാൽ ടീസ്പൂൺ കുരുമുളകുപൊടി കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, അല്പം ഉപ്പും ചേർത്ത് നന്നായി അടിച്ചെടുക്കുക, അതിനുശേഷം സ്റ്റൗ ഓണാക്കി ഒരു കടായി വച്ചു കൊടുക്കുക. കടായി നന്നായിട്ട് ചൂടാകുമ്പോൾ അതിലേക്ക് ഒരു ടേബിൾ സ്പൂൺ എണ്ണ ചേർത്തു കൊടുക്കാം, അതിലേക്ക് ഈ മുട്ടയുടെ കൂട്ട് ഒഴിച്ച് ചിക്കി എടുക്കുക വലിയ പീസ് ആയിട്ട് വേണം ചിക്കി എടുക്കാൻ. അതിനുശേഷം മുട്ട വേറൊരു പാത്രത്തിലേക്ക് മാറ്റുക വീണ്ടും കടയിലേക്ക് ഒരു ടേബിൾസ്പൂൺ എണ്ണ ഒഴിച്ചു കൊടുക്കുക എണ്ണ നന്നായി ചൂടാകുമ്പോൾ ഒരു സവാള ചേർത്തു കൊടുക്കാം ചെറുതായിട്ടൊന്നു വയറ്റി കൊടുക്കുക കളർ മാറുന്ന സമയത്ത് ഒരു നാല് പച്ചമുളക് ഒരു ക്യാരറ്റ് ചെറുതായി നുറുക്കിയത് നാലു ബീൻസ് നുറുക്കിയത് ചേർത്ത് നന്നായിട്ട് വയറ്റികൊടുക്കാം.

    ശേഷം അല്പം മല്ലിയില ചേർത്ത് കൊടുക്കുക, മല്ലിയില ഇല്ലെങ്കിൽ കറിവേപ്പില ആണെങ്കിലും മതി, അതിനുശേഷം ഹാഫ് ടീസ്പൂൺമുളകുപൊടി കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി മുക്കാൽ ടീസ്പൂൺ ഗരം മസാലപ്പൊടി എന്നിവ ചേർത്ത് നന്നായിട്ട് ഒന്ന് ഇളക്കിക്കൊടുക്കുക അതിനു ശേഷം നേരത്തെ തയ്യാറാക്കി വച്ചിരുന്ന മുട്ടചേർത്ത് കൊടുക്കുക, എല്ലാം ഒന്ന് യോജിപ്പിച്ചതിനുശേഷം നേരത്തെ തയ്യാറാക്കി വച്ചിരുന്ന ചോറും കൂടി ഇട്ട് നന്നായി ഇളക്കിയശേഷം, സ്റ്റോവ് ഓഫ് ചെയ്യാം, അടിപൊളി മുട്ടമസാല റൈസ് റെഡി ആയിട്ടുണ്ട് നല്ല ചൂടോടെ വേണം ഈ റൈസ് കഴിക്കാൻ പ്രത്യേകിച്ച് കറിയുടെ ആവശ്യമൊന്നുമില്ല, എല്ലാവരും ഒരു പ്രാവശ്യം ഒന്ന് ഇതുപോലെ ട്രൈ ചെയ്തു നോക്കുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മുട്ട മസാല റൈസ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Leeja all in one channel ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • അടിപൊളി ബീഫ് മോജിറ്റോ|സോഡാ വച്ച് ഒരു ബീഫ് ഫ്രൈ||ഇനി ഫ്രൈ ഒന്ന് ഇങ്ങനെ വച്ച് നോക്കു

    അടിപൊളി ബീഫ് മോജിറ്റോ|സോഡാ വച്ച് ഒരു ബീഫ് ഫ്രൈ||ഇനി ഫ്രൈ ഒന്ന് ഇങ്ങനെ വച്ച് നോക്കു

    ബീഫ് മോജിറ്റോ

    ഓയിൽ

    പെരിംജീരകം

    മല്ലിപൊടി

    ഉള്ളി

    വെളുത്തുള്ളി

    ഇഞ്ചി

    പുതിന

    പച്ചമുളക്

    നാരങ്ങനീര്

    കുരുമുളക് പൊടി

    ഉപ്പ്

    പട്ട

    ഗ്രാമ്പു

    ഏലക്ക

    Soda…

    പാൻ

    ഓയിൽ ഒഴിച്ച് ജീരകം പട്ട ഗ്രാംപൂ ഏലം ചേർക്കുക അതിലേക്കു ഉള്ളി ചേർത്ത് വഴറ്റുക.. നന്നായി വഴറ്റുക… അതിലേക്കു ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർക്കുക നന്നായി പച്ചമണം പോകുന്ന വരെ വഴറ്റുക
    അതിലേക്ക് ബീഫ് ചേർക്കു.. മസാല ഒന്ന് ബീഫിൽ പിടിക്കുന്നവരേ ഇളക്കുക.. പിന്നെ പൊടികൾ ചേർക്കാം.. മല്ലിപൊടി.. മീറ്റ് മസാല കുരുമുളകുപൊടി.. ഉപ്പും ചേർക്കുക അതിലേക്കു കറിവേപ്പില.. പുതിന ഇല ചേർക്കുക വഴറ്റുക… ഇതിലേക്ക് നമ്മുടെ താരം സോഡ പൊട്ടിച്ചു ഒഴിക്കുക… ബീഫ് ചെറിയ ഫ്ലാമിൽ വേവിച്ചു വേവിച്ചു വക്കുക… ഉപ്പ് നോക്കി വീണ്ടും ചേർക്കാം… നാരങ്ങനീരും ചേർക്കുക… അടച്ചു വേവിക്കുക നല്ലപോലെ തിക്ക് ആയാൽ അല്പം കൂടി സോഡയും പുതിനയും ചേർക്കുക… റെഡി ആക്കുക
    നല്ല സോഡയും ചേർത്ത് ഒരു ബീഫ് മോജിറ്റോ… എല്ലാരും ട്രൈ ചെയ്യണം.. ലിങ്ക് താഴെ കൊടുക്കുന്നു കാണാൻ മറക്കണ്ട.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബീഫ് ഫ്രൈ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി KANTHARI DEEKSHA’S KITCHEN VLOG ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • എത്തപ്പഴവും ഗോതമ്പുപൊടിയും ഉണ്ടെങ്കിൽ പെട്ടെന്ന് തയ്യാറാക്കാം

    എത്തപ്പഴവും ഗോതമ്പുപൊടിയും ഉണ്ടെങ്കിൽ പെട്ടെന്ന് തയ്യാറാക്കാം

    1 1/2 കപ്പ്‌ ഗോതമ്പു പൊടി ഒരു അരിപ്പയിൽ എടുക്കുക അതിലേക്കു 1 tsp Baking പൌഡറും 1/2 tsp Baking sodayum 4 tbsp കോകോ പൌഡറും ചേർത്ത് 3 പ്രാവശ്യം അരിച്ചെടുക്കുക.

    ഇനി ഒരു മിക്സിയുടെ ജാരിലേക്ക് 2 ഏത്തപ്പഴം 1 കപ്പ്‌ പഞ്ചാര 1/2 കപ്പ്‌ പാൽ 1 tsp vanilla essence 1/2 കപ്പ് സൺഫ്ലവർ ഓയിൽ എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക.

    അരച്ചത് ഒരു ബൗളിൽ ഒഴിച്ചു കുറേശ്ശേ പൊടി ചേർത്ത് നന്നായി മിക്സ് ചെയ്യുക
    എന്നിട്ടു ഒരു ചുവടുകട്ടിയുള്ള പത്രത്തിൽ ഒഴിവഹ് 50 മിനിറ്റ് ചെറു തീയിൽ കുക്ക് ചെയ്യുക നല്ല ഹെൽത്തി കേക്ക് റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Easy & Tasty ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • കൊണ്ടാട്ടംതക്കാളികറി കഴിച്ചിട്ടുണ്ടോ ഇത്‌പോലെ ഉണ്ടാക്കിയാൽ ചോറിലേക്ക് മാത്രല്ല ദോശ ഇഡലിയിലേക്കും 👌👌

    കൊണ്ടാട്ടംതക്കാളികറി കഴിച്ചിട്ടുണ്ടോ ഇത്‌പോലെ ഉണ്ടാക്കിയാൽ ചോറിലേക്ക് മാത്രല്ല ദോശ ഇഡലിയിലേക്കും 👌👌

    കൊണ്ടാട്ടംതക്കാളികറി, ഇത്‌പോലെ ഉണ്ടാക്കിയാൽ ചോറിലേക്ക് മാത്രല്ല ദോശ ഇഡലിയിലേക്കും സൂപ്പർ ആണ്..വിശദമായ റെസിപ്പിക്കായി വീഡിയോ കാണൂ..

    ഒരു പാൻ ചൂടാക്കി ഓയിൽ അല്ലെങ്കിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായാൽ 6 കൊണ്ടാട്ടമുളക് ഒന്ന് ഫ്രൈ ചെയ്ത് എടുക്കാം.. അതെ ഓയിലിൽ മൂന്ന് തക്കാളി, 6 ചുവന്നുള്ളി, ഒരു ചെറിയ സബോള, 5 വെളുത്തുള്ളി ഇവ എല്ലാം കൂടെ ഒന്ന് വഴറ്റി എടുക്കാം.. തക്കാളി നന്നായി ഉടഞ്ഞു വന്നാൽ അര ടേബിൾ സ്പൂൺ മുളക് പൊടിയും ആവിശ്യത്തിന് ഉപ്പും ചേർക്കാം.. മുളക് പൊടി നന്നായി മൂത്തു വന്നാൽ തീ ഓഫാക്കി ഇത്‌ നന്നായി ചൂടറിയാൽ ആദ്യം ഫ്രൈ ചെയ്ത കൊണ്ടാട്ട മുളക്ന്റെ കൂടെ മിക്സിയിൽ ഒന്ന് ക്രഷ് ചെയ്തു എടുക്കാം..

    ഇനി അതെ പാനിൽ കുറച്ചു കൂടെ വെളിച്ചെണ്ണ ഒഴിച്ച് ചൂടായാൽ അര ടേബിൾ സ്പൂൺ കടുക് ചേർത്ത് പൊട്ടി വന്നാൽ കുറച്ചു കറി വേപ്പിലയും കൊണ്ടാട്ട മുളക് രണ്ടെണ്ണം കൂടെ പൊട്ടിച്ചു ചേർത്ത് 30 സെക്കന്റ്‌ ഒന്ന് വഴറ്റിയതിന് ശേഷം ക്രഷ് ചെയ്തു വെച്ച തക്കാളി ചേർത്ത് നല്ല പോലെ തിളച്ചു ഗ്രേവി ഒന്ന് വറ്റി എണ്ണ തെളിഞ്ഞു വരാൻ തുടങ്ങിയാൽ ടേസ്റ്റ് ഒന്ന് ബാലൻസ് ആവാൻ വേണ്ടി ഒരു ചെറിയ കഷ്ണം ശർക്കര ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചതിന് ശേഷം തീ ഓഫാക്കാം.. കൊണ്ടാട്ടം തക്കാളി കറി റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കൊണ്ടാട്ടംതക്കാളികറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.