Blog

  • മാങ്ങ വെച്ച് എളുപ്പത്തിൽ ഒരു ടേസ്റ്റി കേക്ക്  ഉണ്ടാക്കാം

    മാങ്ങ വെച്ച് എളുപ്പത്തിൽ ഒരു ടേസ്റ്റി കേക്ക് ഉണ്ടാക്കാം

    ( ഈസി മംഗോ കേക്ക്.. മംഗോ ട്രാഫിൾ കേക്ക് 😍👌)
    മാങ്ങ വെച്ച് എളുപ്പത്തിൽ ഒരു ടേസ്റ്റി കേക്ക് എങ്ങിനെ ഉണ്ടാക്കാം? കേക്ക് ഉണ്ടാക്കാനും ഐസിങ് ചെയ്യാനും ഉള്ള ഈസി ടിപ്സ് കൂടെ ഉണ്ട്ട്ടോ 🤗

    ഇതിലേക്ക് ആവശ്യമായ സാധനങ്ങൾ :-

    മൈദ – 1കപ്പ്‌

    മുട്ട – 3

    പഞ്ചസാര പൊടിച്ചത് – 1 കപ്പ്‌

    വാനില എസ്സെൻസ് – 1/2 ടീസ്പൂൺ

    ഓയിൽ – 1/4 കപ്പ്‌

    പാൽ – 1/2 cup

    ബാക്കിംഗ് പൗഡർ – 3/4 ടീസ്പൂൺ

    ബാക്കിംഗ് സോഡാ – 1/4 ടീസ്പൂൺ

    ഉപ്പ് – 1/4 ടീസ്പൂൺ

    മാങ്ങാ പൂരി ഉണ്ടാക്കാൻ :-

    മാങ്ങ – 1കപ്പ്

    പഞ്ചസാര – 2 ടേബിൾ സ്പൂൺ

    കേക്ക് ഉണ്ടാക്കുന്നവിധം :-

    ആദ്യം തന്നെ ഒരു പാത്രത്തിൽ നമുക്ക് മൈദ പൊടിയും, ബേക്കിംഗ് സോഡയും ബേക്കിംഗ് പൗഡറും ഉപ്പുമിട്ട്
    മിക്സ് ചെയ്തു വെക്കാം.
    മറ്റൊരു പാത്രത്തിൽ മുട്ട അടിച്ചു എടുക്കണം.കൂടെ പഞ്ചസാരയും ചേർത്തു നന്നായി മിക്സ് ചെയ്തെടുക്കണം… ഇതിലേക്ക് നമ്മൾക്ക് വാനില എസൻസ് ചേർത്തു കൊടുക്കാം. ഇതിലേക്ക് മൈദ പൊടിയും ചേർത്തു കൊടുക്കാം. കുറച്ചു പാൽ വീതം ചേർത്ത് കേക്കിന് പരുവത്തിൽ എടുക്കണം. ഇനി നമുക്ക് ഈ മിക്സ് ബൈക്ക് ചെയ്തെടുക്കണം.. നമുക്ക് ഓവനിൽ ബേക്ക് ചെയ്തെടുക്കാം അല്ലെങ്കിൽ നോൺസ്റ്റിക് പാത്രത്തിൽ സ്റ്റൗവിൽ ബൈക്ക് ചെയ്തെടുക്കാം. ടൗണിലാണ് ബേക്ക് ചെയ്യുന്നതെങ്കിൽ ഒരു 30 മിനിറ്റ് ചെറിയ തീയിൽ ബൈക്ക് ചെയ്തെടുക്കണം. ഓവനിൽ ബേക്ക് ചെയ്യുകയാണെങ്കിൽ.. 200 ഡിഗ്രി പ്രീ ഹീറ്റ് ചെയ്ത ഓവനിൽ വെച്ചുകൊടുത്ത്.. 30 മിനിറ്റ് 160 ഡിഗ്രിയിൽ ബേക്ക് ചെയ്യുക.അപ്പോൾ നമ്മുടെ കേക്ക് റെഡി ആയിട്ടോ.

    ഇനി നമുക്ക് ഇതിലേക്കുള്ള ഐസിംഗ് തയ്യാറാക്കാം:-
    ആദ്യം മാംഗോ പ്യൂരി തയ്യാറാക്കാം :-
    ഇതിലേക്ക് നമുക്ക് ഒരു കപ്പ് മാങ്ങയും ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത്ത് നന്നായി മിക്സിയിൽ അരച്ച്.. ഒരു പാനിൽ ഒഴിച്ച് ഒന്ന് കുക്ക് ചെയ്തെടുക്കുക. ഇനി നമുക്ക് ഐസിങ് ആയിട്ടുള്ള വിപ്പിംഗ് ക്രീം 2 കപ്പ് അടിച്ചു എടുക്കണം. നന്നായി അടിച്ച് സ്റ്റിഫ് ആക്കി എടുക്കണം. ഇനി നമുക്ക് കേക്ക് കട്ട് ചെയ്തു.. ഐസിംഗ് ചെയ്തു കൊടുക്കാം. ആദ്യം തന്നെ കേക്കിനെ പീസിൽ നമുക്ക് ഷുഗർ സിറപ്പ് ചേർത്ത് കേക്കിന് ഒന്ന് സോഫ്റ്റ് ആക്കി എടുക്കണം. അതിനു മേലെ നമുക്ക് ഐസിങ് ചേർത്തു കൊടുക്കാം. അതിനു മേലെ ആയിട്ട് നമുക്ക് മാങ്കോ പൂരി ചേർത്തുകൊടുക്കണം.. വീടും കേക്കിനെ ലയർ വെച്ച് സെറ്റ് ചെയ്യാം. പിന്നീട് നമുക്ക് ഇഷ്ടമുള്ള രീതിയിൽ ഡെക്കറേറ്റ് ചെയ്ത് എടുക്കാം. എല്ലാം വീഡിയോ വിശദമായിട്ട് കാണിക്കുന്നുണ്ട്.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jiya’s Hot Pan ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഇന്ന് നമുക്ക് ഗോതമ്പു നുറുക്ക് വെച്ച് ഒരു ഹൽവ ഉണ്ടാക്കിയാലോ

    ഇന്ന് നമുക്ക് ഗോതമ്പു നുറുക്ക് വെച്ച് ഒരു ഹൽവ ഉണ്ടാക്കിയാലോ

    ഇന്ന് നമുക്ക് ഗോതമ്പു നുറുക്ക് വെച്ച് ഒരു ഹൽവ ഉണ്ടാക്കിയാലോ.

    ചേരുവകൾ

    ഗോതമ്പു നുറുക്ക്-1cup

    തേങ്ങ പാൽ -1/2cup

    ശർക്കര 7cubes

    നെയ്യ് -4tsp

    അണ്ടിപ്പരിപ്പ്

    ഉണ്ടാക്കുന്ന വിധം

    ആദ്യം തന്നെ നുറുക്കുഗോതമ്പ് വെള്ളത്തിൽ 3 മണിക്കൂർ നന്നായി കുതിർത്ത് വെക്കുക. ഇനി ഇത് നന്നായി കഴുകി മിക്സിയുടെ ജാറിൽ ഇട്ട് മുക്കാൽ ഗ്ലാസ് വെള്ളമൊഴിച്ച് നന്നായി പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കുക. ഇനി ഇതിലൂടെ രണ്ട് ഗ്ലാസ് വെള്ളം ഒഴിച്ചിട്ട് കൈ വെച്ച് നന്നായി മിക്സ് ചെയ്യുക. ഇനി ഇതൊരു മൂന്നു തവണ അരിപ്പയിൽ കൂടി അരിച്ചെടുക്കാം. മറ്റൊരു പാത്രത്തിൽ ഇതിനാവശ്യമായ ശർക്കരപ്പാനി റെഡിയാക്കി വെക്കാം. നമ്മള് അരിച്ചുമാറ്റി വെച്ച പാൽ നന്നായിട്ട് ഒന്ന് ചൂടാക്കുക. പാലൊന്ന് ചൂടായി വരുമ്പോൾ ശർക്കര പാനിയും അരക്കപ്പ് തേങ്ങാപ്പാൽ ഇതിൽ ഒഴിച്ച് കൊടുക്കാം. നന്നായിട്ട് ഒന്ന് കുറിക്ക് വരുന്നതിനനുസരിച്ച് നെയ്യും അണ്ടിപരിപ്പും ചേർത്ത് കൊടുക്കുക. ഹൽവയുടെ പാകത്തിൽ ആയിക്കഴിഞ്ഞാൽ ചൂടോടുകൂടി ഹൽവ ട്രേ യിലോട്ട് മാറ്റി കൊടുക്കുക. രണ്ടുമണിക്കൂർ റസ്റ്റ് ചെയ്തത്തിനു നു ശേഷം ഉപയോഗിക്കുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഹൽവ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Simna’s Food World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഒരു തവണ മുട്ട വച്ചു ഈ ചോറ് ഉണ്ടാക്കി നോക്കണം

    ഒരു തവണ മുട്ട വച്ചു ഈ ചോറ് ഉണ്ടാക്കി നോക്കണം

    എഗ്ഗ് tava പുലാവ്

    Ingredients

    ബസുമതി റൈസ് -അര കപ്പ്‌ അരി വേവിച്ചത്

    മുട്ട പുഴുങ്ങിയത് – 2

    ഓയിൽ – 1 ടീസ്പൂൺ

    ജീരകം – കാൽ ടീസ്പൂൺ

    സവാള -1(മീഡിയം സൈസ് )

    ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 1ടീസ്പൂൺ

    ഗ്രീൻ ചില്ലി – 1

    മുളക് പൊടി – 1 ടീസ്പൂൺ

    ഗരം മസാല – അര ടീസ്പൂൺ

    മഞ്ഞൾ പൊടി – അര ടീസ്പൂൺ

    തക്കാളി – 1

    വെള്ളം – 2 ടേബിൾസ്പൂൺ

    ഉപ്പ്

    മല്ലിയില

    ഒരു പാനിൽ ഓയിൽ ചൂടാക്കി ജീരകം ചേർത്ത് മൂപ്പിക്കുക… ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് ഒന്ന്
    വഴറ്റുക… ഇഞ്ചി വെളുത്തുള്ളി ചതച്ചത് ഒരു പച്ചമുളക് എന്നിവ ചേർത്ത് പച്ച മണം മാറുന്ന വരെ മൂപ്പിക്കുക… മുളക് podi, മഞ്ഞൾപൊടി, ഗരം മസാല എന്നിവ ചേർക്കുക ഒപ്പം തക്കാളി കൂടെ ചേർക്കുക.. നന്നായി ഒന്ന് ഇളക്കി യോജിപ്പിക്കുക… 2 ടേബിൾസ്പൂൺ വെള്ളം കൂടി ചേർത്ത് മസാല നന്നായി ഒന്ന് കുക്ക് ചെയ്യുക.. മുട്ട പുഴുങ്ങിയത് ഒന്ന് ചെറുതായി അറിഞ്ഞു ചേർക്കുക… വേവിച്ച ചോറ് ചേർത്ത് നന്നായി ഇളകി.. പാകത്തിന് ഉപ്പ് cherkuka..അവസാനമായി മല്ലിയില ചേർത്ത് ഗ്യാസ് ഓഫ്‌ ചെയ്യുക
    സൂപ്പർ ഈസി റൈസ്… എഗ്ഗ് tava പുലാവ്…. ഒരു തവണ ഒന്ന് ട്രൈ ച്യ്തു nokanae..

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും എഗ്ഗ് തവ പുലാവ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി HEALTHY PLATE BY MUTHU ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഉപ്പുമാവ് ഇങ്ങനെയൊന്ന് നിങ്ങളും  ഉണ്ടാക്കി നോക്കൂ

    ഉപ്പുമാവ് ഇങ്ങനെയൊന്ന് നിങ്ങളും ഉണ്ടാക്കി നോക്കൂ

    സ്പെഷ്യൽ ടേസ്റ്റി ഉപ്പുമാവ് 😋😋
    ഉപ്പുമാവ് ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ..വെള്ളത്തിന്റെ അളവ് കൂടിയൊ കുറഞ്ഞോ എന്നൊന്നും ടെൻഷൻ വേണ്ട ..ഉണ്ട കെട്ടാതെ കുഴയാതെ ഈസിയായി ഹെൽത്തി& ടേസ്റ്റി ഉപ്പുമാവ് തയ്യാറാക്കാം…
    ഉപ്പുമാവ് ഇഷ്ടമല്ലാത്തവരും കഴിക്കും…😍

    ചേരുവകൾ

    റവ-1കപ്പ്

    ക്യാരറ്റ്-1

    സവാള-1

    അണ്ടിപ്പരിപ്പ്

    ഉണക്ക മുന്തിരി

    ഇഞ്ചി -ചെറിയ കഷ്ണം

    തേങ്ങ ചിരകിയത്-4 സ്പൂൺ

    കടുക്

    വറ്റൽമുളക്-1

    ഉപ്പ് -ആവശ്യത്തിന്

    കറിവേപ്പില

    തിളച്ച വെളളം-11/4 കപ്പ്

    സാദാരണ രീതിയിൽ നിന്ന് വ്യത്യസ്തമായി റവയിലേക്ക് വെളളം ഒഴിച്ച് ഉണ്ടാക്കി എടുക്കുന്ന രീതിയാണ്
    ഇത്….അത്കൊണ്ട് തന്നെ വെള്ളത്തിന്റെ അളവ് കൂടുകയും കുറയുകയും ചെയ്യാതെ ഇഷ്ടമുള്ള പരുവത്തിൽ ഉണ്ടാക്കി എടുക്കാം…ഉണ്ടാക്കി എടുക്കുന്ന രീതി വിഡിയോയിൽ ഉണ്ട്.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഉപ്പുമാവ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി GPZ tasty world ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • 5മിനിറ്റിൽ കിടിലൻ തക്കാളിക്കറി നിങ്ങളും  ഉണ്ടാക്കി നോക്കൂ

    5മിനിറ്റിൽ കിടിലൻ തക്കാളിക്കറി നിങ്ങളും ഉണ്ടാക്കി നോക്കൂ

    വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന തക്കാളി ഗ്രേവി കറി റെസിപ്പി ആണ്. ചൂട് ചോറ് കൂടി നല്ല ഒരു അടിപൊളി കോമ്പിനേഷനാണ് ഈ തക്കാളി ഗ്രേവി കറി. കൂടാതെ ചപ്പാത്തി, ദോശ, ഇഡ്ലി എന്തിന്റെ കൂടെയും കഴിക്കാൻ പറ്റുന്ന നല്ലൊരു തക്കാളി റെസിപ്പി ആണ്.

    ഈ തക്കാളി ഗ്രേവി കറി എങ്ങനെയാണ് തയ്യാറാക്കുന്നത് നോക്കാം അതിനുവേണ്ടി ഞാൻ ഇവിടെ എട്ട് തക്കാളി ആണ് എടുത്തിരിക്കുന്നത് 8 തക്കാളിയിൽ 4 തക്കാളി അരിഞ്ഞ് മിക്സിയുടെ ജാർ ലേക്ക് മാറ്റി പേസ്റ്റാക്കുക
    ബാക്കി നാല് തക്കാളി ഒരു തക്കാളി നാലായി കീറി മാറ്റി വയ്ക്കുക
    അതിനുശേഷം സ്റ്റ് ഓണാക്കി ഒരു ഫാൻ വെച്ചു കൊടുക്കുക അതിലേക്ക് മൂന്ന് ടേബിൾസ്പൂൺ എണ്ണയൊഴിച്ച് കൊടുക്കാം അതിലേക്കു അൽപ്പം കടുക് അല്പം നല്ല ജീരകവും ചേർത്ത് പൊടിക്കുക അതിനുശേഷം 2 സവാള ചെറുതായി അരിഞ്ഞതും രണ്ട് പച്ചമുളക് നെടുകെ കീറിയതും ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ശേഷം ഒരു ടീസ്പൂൺ വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് ചേർത്ത് നന്നായി വഴറ്റിയെടുക്കുക.

    ശേഷം അതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ കാശ്മീരി ചില്ലി പൗഡർ, മുക്കാൽ ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ മഞ്ഞൾ പൊടി, അര ടീ സ്പൂൺ ജീരകം പൊടിച്ചത്,
    ചേർത്ത് പച്ചമണം മാറുന്നതുവരെ നന്നായി ഇളക്കുക ശേഷം അതിലേക്ക് നേരത്തെ പേസ്റ്റാക്കി വെച്ച തക്കാളിയും ചേർത്ത് നന്നായി ഇളക്കി കൊടുക്കുക
    നന്നായി ഇളക്കി യോജിപ്പിച്ചതിനുശേഷം ബാക്കിയുള്ള നാല് തക്കാളി അരിഞ്ഞതും കൂടി ചേർത്ത് നന്നായി ഇളക്കുക ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ചു കൊടുക്കുക
    കൂടാതെ ആവശ്യത്തിന് ഉപ്പും ചേർത്ത് 3 മിനിറ്റ് നേരം മീഡിയം ഫ്ളയിം ഇൽ പാകം ചെയ്തെടുക്കുക
    3 മീറ്റിനു ശേഷം തുറന്നു നോക്കുമ്പോൾ ഗ്രേവി ഒക്കെ ഒന്ന് നന്നായിട്ട് ലീക്കായി എണ്ണ തെളിഞ്ഞു വന്നിരിക്കും അതാണ് പരുവം.ഇത്രയേ ഉള്ളൂ തക്കാളി ഗ്രേവി കറി റെഡി ആണ് ഒരു തവണ ഇതുപോലെ തയ്യാറാക്കി നോക്കുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും തക്കാളിക്കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Leeja all in one channel ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ക്യാരറ്റ് കൊണ്ട് വെറൈറ്റി ടേസ്റ്റിൽ വീട്ടിലുള്ള കുറഞ്ഞ ചേരുവകൾ വെച്ച് രണ്ടു ലയർ ഉള്ള നല്ല കിടിലൻ സ്വീറ്റ് ഉണ്ടാക്കാം.

    ക്യാരറ്റ് കൊണ്ട് വെറൈറ്റി ടേസ്റ്റിൽ വീട്ടിലുള്ള കുറഞ്ഞ ചേരുവകൾ വെച്ച് രണ്ടു ലയർ ഉള്ള നല്ല കിടിലൻ സ്വീറ്റ് ഉണ്ടാക്കാം.

    ക്യാരറ്റ് കൊണ്ട് വെറൈറ്റി ടേസ്റ്റിൽ വീട്ടിലുള്ള കുറഞ്ഞ ചേരുവകൾ വെച്ച് രണ്ടു ലയർ ഉള്ള നല്ല കിടിലൻ സ്വീറ്റ് ഉണ്ടാക്കാം..വിശദമായ റെസിപ്പിക്കായി വീഡിയോ കാണൂ.
    ആദ്യം ഒരു പാത്രത്തിലേക്ക് ഒന്നര ലിറ്റർ പാൽ ഒഴിച്ച് അതിൽ നിന്നും ഒരു കപ്പ് പാല് മാറ്റി വെക്കാം. പാൽ നന്നായി തിളച്ചു വരുമ്പോൾ ഒരു വലിയ നാരങ്ങയുടെ നീര് ചേർത്ത് പാല് ഒന്ന് പിരിയിച്ചെടുക്കാം. പാല് നല്ല പോലെ പിരിഞ്ഞു വന്നാൽ തീ ഓഫ്‌ ചെയ്യാം..

    ഈ പിരിഞ്ഞ പാല് അരിച്ചെടുക്കാം .. നാരങ്ങയുടെ പുളിയും മണവും മാറാൻ വേണ്ടി ഒരു ബൗളിൽ കുറച്ചു പച്ചവെള്ളം എടുത്തു പനീർ വെള്ളത്തിൽ കുറച്ചു നേരം ഒന്ന് മുക്കി വെക്കാം..
    അടുത്തത് ആയി ഒരു പാൻ ചൂടാക്കി പനീർ ചേർക്കാം. അതിന്റെ കൂടെ മാറ്റി വെച്ച ഒരു കപ്പ് പാലും അര കപ്പ് പഞ്ചസാരയും ചേർത്ത് നല്ല പോലെ ഒന്ന് ഇളക്കി യോജിപ്പിച്ചു കൊടുക്കാം..
    പാല് പകുതിയോളം വറ്റി വന്നാൽ മുക്കാൽ കപ്പ് desicated coconut ചേർത്ത് കൊടുക്കാം.. ഇത്‌ തികച്ചും ഓപ്ഷണൽ ആണ്. decicated coconut ഇല്ലെങ്കിൽ മുക്കാൽ കപ്പ്‌ തേങ്ങ മിക്സിയിൽ ഇട്ട് ഒന്ന് ഒതുക്കി എടുത്തതിനു ശേഷം ചൂടായ പാനിലേക്ക് ഇട്ട് ചെറുതായി ഒന്ന് റോസ്റ്റ് ചെയ്തു എടുത്താൽ മതി..

    പാല് മുഴുവൻ ആയി വറ്റി വന്നാൽ ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് നല്ല പോലെ ഇളക്കി യോജിപ്പിച്ചതിന് ശേഷം തീ ഓഫ് ചെയ്യാം.. ഇപ്പൊ ഫസ്റ്റ് ലയർ റെഡി ആയി.. ഇതിൽന്ന് ഒരു കപ്പ് എടുത്തു മാറ്റി വെക്കാം.. ഇനി ഒരു ഗ്ലാസ്‌ ട്രേ യിൽ കുറച്ചു നെയ്യ് തടവിയതിന് ശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന ഫസ്റ്റ് ലയർ ഇതിലേക്ക് മാറ്റി നന്നായി ഒന്ന് ലെവൽ ആക്കി കൊടുക്കാം.. ഇത്‌ നന്നായി ചൂട് അറിയാൽ അടുത്ത ലയർ റെഡി ആവുന്നത് വരെ ഫ്രിഡ്ജിൽ വെക്കാം..
    അടുത്തത് ആയി മൂന്നു വലിയ ക്യാരറ്റ് (500 ഗ്രാം) തൊലി കളഞ്ഞു ഗ്രേറ്റ് ചെയ്തു എടുക്കാം..
    ഇനി ഒരു പാനിൽ അര ലിറ്റർ പാല് ഒഴിച്ച് പാല് ചെറുതായി തിളച്ചു വരുമ്പോ ഗ്രേറ്റ് യ്തു വെച്ച ക്യാരറ്റ് ചേർത്ത് കൊടുക്കാം.. നന്നായി ഇളക്കി കൊടുത്തതിനു ശേഷം10 മിനുട്ട് മൂടി വെച് ക്യാരറ്റ് വേവിക്കാം.. 10 മിനിറ്റ് കഴിഞ്ഞാൽ മൂടി തുറന്ന് വെച്ചു പാല് വറ്റിച്ചെടുക്കാം..

    പാല് മുക്കാൽ ഭാഗത്തോളം വറ്റി വന്നാൽ മാറ്റി വെച്ച പാല് വറ്റിച്ചതും, അര കപ്പ് പഞ്ചസാരയും,കപ്പലണ്ടി ക്രഷ് ചെയ്തതും ചേർത്ത്
    പാല് മുഴുവൻ ആയും വറ്റി വരുന്നത് വരെ നന്നായി ഇളക്കി കൊടുക്കാം .. ഇനി ഒരു ടേബിൾ സ്പൂൺ കൂടെ നെയ് ചേർത്ത് നല്ല പോലെ ഇളക്കി യോജിപ്പിച്ചതിന് ശേഷം തീ ഓഫ് ചെയ്യാം.. സെക്കന്റ്‌ ലേയേറും ഇവിടെ റെഡി ആയി..
    ഇനി ചൂട് അറിയാൽ നേരത്തെ സെറ്റ് ചെയ്ത ഫസ്റ്റ് ലയർ ഇന്റെ മുകളിൽ ആയി ഇട്ട് നന്നായി ലെവൽ ആക്കാം.. ഇത്‌ ഇനി കുറഞ്ഞത് ഒരു 4 മണിക്കൂർ എങ്കിലും ഫ്രിഡ്ജിൽ വെച്ചു തണുപ്പിച്ചതിന് ശേഷം serve ചെയ്യാം..

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സ്വീറ്റ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • അരിപ്പൊടി കൊണ്ട് മിനിറ്റുകൾക്കുള്ളിൽ നല്ല സോഫ്റ്റ് നെയ്യപ്പം തയ്യാറാക്കാം

    അരിപ്പൊടി കൊണ്ട് മിനിറ്റുകൾക്കുള്ളിൽ നല്ല സോഫ്റ്റ് നെയ്യപ്പം തയ്യാറാക്കാം

    മിനിറ്റുകൾക്കുള്ളിൽ അരിപ്പൊടി കൊണ്ട് കിടു ടേസ്റ്റിൽ നെയ്യപ്പം.
    അരി കുതിർത്ത് അരയ്ക്കാതെ വളരെ എളുപ്പത്തിൽ അരിപ്പൊടി കൊണ്ട് മിനിറ്റുകൾക്കുള്ളിൽ നല്ല സോഫ്റ്റ് നെയ്യപ്പം തയ്യാറാക്കാം 😋😋

    ചേരുവകൾ

    അരിപ്പൊടി ഒരു കപ്പ്

    ഗോതമ്പ് പൊടി അര കപ്പ്

    മൈദ കാൽ കപ്പ്

    ശർക്കര ഒരു കപ്പ്

    നെയ്യ് 1 ടീസ്പൂൺ

    ഓയിൽ ആവശ്യത്തിന്

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും നെയ്യപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ichus Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.