5മിനിറ്റിൽ കിടിലൻ തക്കാളിക്കറി നിങ്ങളും ഉണ്ടാക്കി നോക്കൂ

വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന തക്കാളി ഗ്രേവി കറി റെസിപ്പി ആണ്. ചൂട് ചോറ് കൂടി നല്ല ഒരു അടിപൊളി കോമ്പിനേഷനാണ് ഈ തക്കാളി ഗ്രേവി കറി. കൂടാതെ ചപ്പാത്തി, ദോശ, ഇഡ്ലി എന്തിന്റെ കൂടെയും കഴിക്കാൻ പറ്റുന്ന നല്ലൊരു തക്കാളി റെസിപ്പി ആണ്.

ഈ തക്കാളി ഗ്രേവി കറി എങ്ങനെയാണ് തയ്യാറാക്കുന്നത് നോക്കാം അതിനുവേണ്ടി ഞാൻ ഇവിടെ എട്ട് തക്കാളി ആണ് എടുത്തിരിക്കുന്നത് 8 തക്കാളിയിൽ 4 തക്കാളി അരിഞ്ഞ് മിക്സിയുടെ ജാർ ലേക്ക് മാറ്റി പേസ്റ്റാക്കുക
ബാക്കി നാല് തക്കാളി ഒരു തക്കാളി നാലായി കീറി മാറ്റി വയ്ക്കുക
അതിനുശേഷം സ്റ്റ് ഓണാക്കി ഒരു ഫാൻ വെച്ചു കൊടുക്കുക അതിലേക്ക് മൂന്ന് ടേബിൾസ്പൂൺ എണ്ണയൊഴിച്ച് കൊടുക്കാം അതിലേക്കു അൽപ്പം കടുക് അല്പം നല്ല ജീരകവും ചേർത്ത് പൊടിക്കുക അതിനുശേഷം 2 സവാള ചെറുതായി അരിഞ്ഞതും രണ്ട് പച്ചമുളക് നെടുകെ കീറിയതും ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ശേഷം ഒരു ടീസ്പൂൺ വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് ചേർത്ത് നന്നായി വഴറ്റിയെടുക്കുക.

ശേഷം അതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ കാശ്മീരി ചില്ലി പൗഡർ, മുക്കാൽ ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ മഞ്ഞൾ പൊടി, അര ടീ സ്പൂൺ ജീരകം പൊടിച്ചത്,
ചേർത്ത് പച്ചമണം മാറുന്നതുവരെ നന്നായി ഇളക്കുക ശേഷം അതിലേക്ക് നേരത്തെ പേസ്റ്റാക്കി വെച്ച തക്കാളിയും ചേർത്ത് നന്നായി ഇളക്കി കൊടുക്കുക
നന്നായി ഇളക്കി യോജിപ്പിച്ചതിനുശേഷം ബാക്കിയുള്ള നാല് തക്കാളി അരിഞ്ഞതും കൂടി ചേർത്ത് നന്നായി ഇളക്കുക ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ചു കൊടുക്കുക
കൂടാതെ ആവശ്യത്തിന് ഉപ്പും ചേർത്ത് 3 മിനിറ്റ് നേരം മീഡിയം ഫ്ളയിം ഇൽ പാകം ചെയ്തെടുക്കുക
3 മീറ്റിനു ശേഷം തുറന്നു നോക്കുമ്പോൾ ഗ്രേവി ഒക്കെ ഒന്ന് നന്നായിട്ട് ലീക്കായി എണ്ണ തെളിഞ്ഞു വന്നിരിക്കും അതാണ് പരുവം.ഇത്രയേ ഉള്ളൂ തക്കാളി ഗ്രേവി കറി റെഡി ആണ് ഒരു തവണ ഇതുപോലെ തയ്യാറാക്കി നോക്കുക.

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും തക്കാളിക്കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Leeja all in one channel ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.