ക്യാരറ്റ് കൊണ്ട് വെറൈറ്റി ടേസ്റ്റിൽ വീട്ടിലുള്ള കുറഞ്ഞ ചേരുവകൾ വെച്ച് രണ്ടു ലയർ ഉള്ള നല്ല കിടിലൻ സ്വീറ്റ് ഉണ്ടാക്കാം.

ക്യാരറ്റ് കൊണ്ട് വെറൈറ്റി ടേസ്റ്റിൽ വീട്ടിലുള്ള കുറഞ്ഞ ചേരുവകൾ വെച്ച് രണ്ടു ലയർ ഉള്ള നല്ല കിടിലൻ സ്വീറ്റ് ഉണ്ടാക്കാം..വിശദമായ റെസിപ്പിക്കായി വീഡിയോ കാണൂ.
ആദ്യം ഒരു പാത്രത്തിലേക്ക് ഒന്നര ലിറ്റർ പാൽ ഒഴിച്ച് അതിൽ നിന്നും ഒരു കപ്പ് പാല് മാറ്റി വെക്കാം. പാൽ നന്നായി തിളച്ചു വരുമ്പോൾ ഒരു വലിയ നാരങ്ങയുടെ നീര് ചേർത്ത് പാല് ഒന്ന് പിരിയിച്ചെടുക്കാം. പാല് നല്ല പോലെ പിരിഞ്ഞു വന്നാൽ തീ ഓഫ്‌ ചെയ്യാം..

ഈ പിരിഞ്ഞ പാല് അരിച്ചെടുക്കാം .. നാരങ്ങയുടെ പുളിയും മണവും മാറാൻ വേണ്ടി ഒരു ബൗളിൽ കുറച്ചു പച്ചവെള്ളം എടുത്തു പനീർ വെള്ളത്തിൽ കുറച്ചു നേരം ഒന്ന് മുക്കി വെക്കാം..
അടുത്തത് ആയി ഒരു പാൻ ചൂടാക്കി പനീർ ചേർക്കാം. അതിന്റെ കൂടെ മാറ്റി വെച്ച ഒരു കപ്പ് പാലും അര കപ്പ് പഞ്ചസാരയും ചേർത്ത് നല്ല പോലെ ഒന്ന് ഇളക്കി യോജിപ്പിച്ചു കൊടുക്കാം..
പാല് പകുതിയോളം വറ്റി വന്നാൽ മുക്കാൽ കപ്പ് desicated coconut ചേർത്ത് കൊടുക്കാം.. ഇത്‌ തികച്ചും ഓപ്ഷണൽ ആണ്. decicated coconut ഇല്ലെങ്കിൽ മുക്കാൽ കപ്പ്‌ തേങ്ങ മിക്സിയിൽ ഇട്ട് ഒന്ന് ഒതുക്കി എടുത്തതിനു ശേഷം ചൂടായ പാനിലേക്ക് ഇട്ട് ചെറുതായി ഒന്ന് റോസ്റ്റ് ചെയ്തു എടുത്താൽ മതി..

പാല് മുഴുവൻ ആയി വറ്റി വന്നാൽ ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് നല്ല പോലെ ഇളക്കി യോജിപ്പിച്ചതിന് ശേഷം തീ ഓഫ് ചെയ്യാം.. ഇപ്പൊ ഫസ്റ്റ് ലയർ റെഡി ആയി.. ഇതിൽന്ന് ഒരു കപ്പ് എടുത്തു മാറ്റി വെക്കാം.. ഇനി ഒരു ഗ്ലാസ്‌ ട്രേ യിൽ കുറച്ചു നെയ്യ് തടവിയതിന് ശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന ഫസ്റ്റ് ലയർ ഇതിലേക്ക് മാറ്റി നന്നായി ഒന്ന് ലെവൽ ആക്കി കൊടുക്കാം.. ഇത്‌ നന്നായി ചൂട് അറിയാൽ അടുത്ത ലയർ റെഡി ആവുന്നത് വരെ ഫ്രിഡ്ജിൽ വെക്കാം..
അടുത്തത് ആയി മൂന്നു വലിയ ക്യാരറ്റ് (500 ഗ്രാം) തൊലി കളഞ്ഞു ഗ്രേറ്റ് ചെയ്തു എടുക്കാം..
ഇനി ഒരു പാനിൽ അര ലിറ്റർ പാല് ഒഴിച്ച് പാല് ചെറുതായി തിളച്ചു വരുമ്പോ ഗ്രേറ്റ് യ്തു വെച്ച ക്യാരറ്റ് ചേർത്ത് കൊടുക്കാം.. നന്നായി ഇളക്കി കൊടുത്തതിനു ശേഷം10 മിനുട്ട് മൂടി വെച് ക്യാരറ്റ് വേവിക്കാം.. 10 മിനിറ്റ് കഴിഞ്ഞാൽ മൂടി തുറന്ന് വെച്ചു പാല് വറ്റിച്ചെടുക്കാം..

പാല് മുക്കാൽ ഭാഗത്തോളം വറ്റി വന്നാൽ മാറ്റി വെച്ച പാല് വറ്റിച്ചതും, അര കപ്പ് പഞ്ചസാരയും,കപ്പലണ്ടി ക്രഷ് ചെയ്തതും ചേർത്ത്
പാല് മുഴുവൻ ആയും വറ്റി വരുന്നത് വരെ നന്നായി ഇളക്കി കൊടുക്കാം .. ഇനി ഒരു ടേബിൾ സ്പൂൺ കൂടെ നെയ് ചേർത്ത് നല്ല പോലെ ഇളക്കി യോജിപ്പിച്ചതിന് ശേഷം തീ ഓഫ് ചെയ്യാം.. സെക്കന്റ്‌ ലേയേറും ഇവിടെ റെഡി ആയി..
ഇനി ചൂട് അറിയാൽ നേരത്തെ സെറ്റ് ചെയ്ത ഫസ്റ്റ് ലയർ ഇന്റെ മുകളിൽ ആയി ഇട്ട് നന്നായി ലെവൽ ആക്കാം.. ഇത്‌ ഇനി കുറഞ്ഞത് ഒരു 4 മണിക്കൂർ എങ്കിലും ഫ്രിഡ്ജിൽ വെച്ചു തണുപ്പിച്ചതിന് ശേഷം serve ചെയ്യാം..

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സ്വീറ്റ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.