Blog

  • കല്യാണസദ്യ  കാബേജ് തോരൻ നിങ്ങളും  ഉണ്ടാക്കി നോക്കൂ

    കല്യാണസദ്യ കാബേജ് തോരൻ നിങ്ങളും ഉണ്ടാക്കി നോക്കൂ

    കല്യാണ സദ്യ തോരൻ

    ആവശ്യമായ സാധനങ്ങൾ

    കാബേജ് കൊത്തി അരിഞ്ഞത് -250ഗ്രാം

    പച്ചമുളക് -2 എണ്ണം

    കറിവേപ്പില

    തേങ്ങാ ചിരകിയത് -1/4 കപ്പ്

    തേങ്ങാപാൽ പിഴിഞ്ഞെടുത്തതിന്റെ ബാക്കി തേങ്ങാ ഉണ്ടേൽ അത് -1/4 കപ്പ്

    ജീരകം -2 നുള്ള് (കൂടിപ്പോകരുത് ജീരകം ഇട്ടിട്ടുണ്ട് എന്നറിയരുത് )

    മഞ്ഞൾപൊടി – ഒന്നര ടീസ്പൂൺ

    കുരുമുളകുപൊടി -കാൽ ടീസ്പൂൺ

    ചെറിയ ഉള്ളി -4 എണ്ണം

    കടുക് -1 ടീസ്പൂൺ

    ഉഴുന്നുപരിപ്പ് -1ടീസ്പൂൺ

    വറ്റൽമുളക് -3 എണ്ണം

    വെളിച്ചെണ്ണ -3 tabilspoon

    തയാറാക്കേണ്ട വിധം

    ഒരു പാനിലോട്ടോ ചീനച്ചട്ടിയിലോട്ടോ എണ്ണ ഒഴിച്ചുകൊടുക്കുക. എണ്ണ ചൂടാകുമ്പോൾ കടുക് ഉഴുന്നുപരിപ്പ് വറ്റൽമുളക് കറിവേപ്പില ഇട്ടു കൊടുക്കുക.അതിലോട്ട് കാബേജ് അരിഞ്ഞതും പച്ചമുളകും ഉപ്പും ചേർത്ത് കൊടുക്കുക.മഞ്ഞൾപ്പൊടി നിങ്ങൾക് വേണമെങ്കിൽ ഇപ്പോൾ cherkkam.മൂടിവെച്ചു ചെറിയ തീയിൽ 7 മിനുറ്റ് വേവിയ്ക്കുക. തേങ്ങാ ചെറിയുള്ളി ജീരകം മഞ്ഞൾപ്പൊടി ഒരുമിച്ചു ചതച്ചെടുക്കുക.ക്യാബേജിലോട്ടു തേങ്ങാപ്പാലിന്റെ ബാക്കി തേങ്ങായുണ്ടേൽ അതും ചതച്ചെടുത്ത തേങ്ങയും ചേർക്കുക ,കാൽ ടീസ്പൂൺ മഞ്ഞൾപൊടി കൂടെ ചേർക്കുക ,ഇളക്കരുത് കാൽ ടീസ്പൂൺ കുരുമുളകുപൊടിയും വെളിച്ചെണ്ണയും കറിവേപ്പിലയും മുകളിൽ വിതറി ചെറിയ തീയിൽ നാല് മിനുറ്റ് മൂടി വെച്ചു വേവിയ്ക്കുക
    തോരൻ തയ്യാർ.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കാബേജ് തോരൻ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി RED PepperSpice ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • നുറുക്ക് ഗോതമ്പ്  ഇരിപ്പുണ്ടോ?  നല്ല സോഫ്റ്റ്‌ അപ്പം ഉണ്ടാക്കാം.

    നുറുക്ക് ഗോതമ്പ് ഇരിപ്പുണ്ടോ? നല്ല സോഫ്റ്റ്‌ അപ്പം ഉണ്ടാക്കാം.

    നുറുക്ക് ഗോതമ്പ് ഇരിപ്പുണ്ടോ? നല്ല സോഫ്റ്റ്‌ അപ്പം ഉണ്ടാക്കാം.

    നുറുക്ക് ഗോതമ്പ് – 1കപ്പ്‌ (250 മില്ലി വെള്ളം കൊള്ളുന്ന കപ്പ് )

    നാളികേരം – 1/4 കപ്പ്

    പഞ്ചസാര – 2ടീസ്പൂൺ

    ചോറ് – 2 ടേബിൾ സ്പൂൺ

    ഇൻസ്റ്റന്റ് യീസ്റ്റ് – ഒരു നുള്ള്

    ഉപ്പ് – ആവശ്യത്തിന്

    വെള്ളം

    തയ്യാറാക്കുന്ന വിധം :

    നുറുക്ക് ഗോതമ്പ് അര മണിക്കൂർ വെള്ളത്തിൽ കുതർത്തി വക്കുക. അതിനു ശേഷം നന്നായി കഴുകി മിക്സിയുടെ ജാറിൽ ഇടുക. അതിലേക്കു നാളികേരം, ചോറ്, ഒരു ടീസ്പൂൺ പഞ്ചസാര, യീസ്റ്റ് എന്നിവ ഇട്ട് കുറച്ചു വെള്ളം ഒഴിച്ച് നല്ല മിനുസമായി അരച്ചെടുക്കുക. വേറെ ഒരു പത്രത്തിലാക്കി ഒരു 7 തൊട് 8 മണിക്കൂർ പൊങ്ങാൻ വക്കുക. അതിനു ശേഷം ആവശ്യത്തിന് ഉപ്പു, ഒരു ടീസ്പൂൺ പഞ്ചസാര ഇട്ടു ഇളക്കി എടുക്കുക. തവ ചൂടാക്കാൻ വക്കുക. അതിലേക്കു ഒരു കയ്യിൽ മാവ് ഒഴിക്കുക. പരത്തരുത്. അതിന്റെ മുകളിൽ ചെറിയ കുമിളകൾ വരുമ്പോൾ ഒരു നുള്ള് എണ്ണ ഒറ്റിച്ചു കൊടുത്തു അടച്ചു വച്ചു വേവിക്കുക. മറച്ചിടണ്ട ആവശ്യം ഇല്ല. അപ്പം റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സോഫ്റ്റ്‌ അപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Treasures by Rohini ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • വളരെ രുചിയോടെ നമുക്ക് പരിപ്പുവട വീട്ടിൽ ഉണ്ടാക്കാം

    വളരെ രുചിയോടെ നമുക്ക് പരിപ്പുവട വീട്ടിൽ ഉണ്ടാക്കാം

    തട്ടുകട സ്റ്റൈൽ നാടൻ പരിപ്പുവട
    തട്ടു കടയിൽ കിട്ടുന്ന നല്ല ചൂട് പരിപ്പുവട ഉണ്ടാക്കിയാലോ. അടിപൊളി ടേസ്റ്റ് ആണ് പരിപ്പുവടയും കട്ടൻ ചായയും. വളരെ രുചിയോടെ നമുക്ക് പരിപ്പുവട വീട്ടിൽ ഉണ്ടാക്കാം. കൃത്യമായി ഉണ്ടാക്കി എടുക്കാൻ വേണ്ടി കുറച്ച് കാരൃങൾ ശ്രദ്ധിച്ച പെർഫെക്റ്റ് പരിപ്പുവട ഉണ്ടാക്കാം. ആദ്യമായി ഉണ്ടക്കുനവർക്ക് വേണ്ട ടിപ്സ് കൂടി ഞാൻ വിഡിയോയിൽ പറയുന്നുണ്ട്. പരിപ്പുവട തയ്യാറാക്കുന്നത് എങ്ങനെ ആണ് എന്ന് നോക്കാം.
    പരിപ്പുവട ഉണ്ടാക്കാൻ വേണ്ടി കടലപ്പരിപ്പ് ആണ് വേണ്ടത്. ഒരു 5 മണിക്കൂർ എങ്കിലും വെള്ളത്തിൽ കുതിർത്ത് വെക്കണം. 5 മണിക്കൂറിന് ശേഷം വെള്ളം നന്നായി കളഞ്ഞതിന് ശേഷം ഒരു മിക്സി ജാറിൽ ഇട്ടു കൊടുക്കാം. ഒട്ടും വെള്ളം ഉണ്ടാവാൻ പാടില്ല. കുറച്ച് കടല പരിപ്പ് എടുത്ത് മാറ്റണം.

    മിക്സി ജാറിലേക്ക് വെളുത്തുള്ളി ,ഇഞ്ചി , പേരും ജീരകം, മുളക് പൊടി മഞ്ഞൾ പൊടി എന്നിവ ചേർത്ത് കൊടുക്കുക. വെളുത്തുള്ളി ചേർക്കുന്നത് കടലപ്പരിപ്പ് എല്ലാവർക്കും വയറിന് പിടിക്കണം എന്നില്ല. അതുകൊണ്ട് ആണ് വെളുത്തുള്ളി കൂടി ചേർത്ത് അരച്ചത്. നനായി അരച്ച് എടുത്തിട്ടുണ്ട്. ഇത് ഒരു പാത്രത്തിലേക്ക് മാറ്റം. നേരത്തെ മാറ്റി വെച്ച കടലപ്പരിപ്പ് കൂടി ചേർത്ത് കൊടുക്കാം. കറവേപ്പിലയും ,സവോള , പച്ച മുളക്, ഉപ്പ് ,കായം എന്നിവ ചേർത്ത് കുഴച്ച് എടുക്കണം. ഇനി ഇത് ഉരുള ആക്കി എടുത്ത് പരിപ്പുവട പരത്തി എടുക്കാം. എണ്ണ നന്നായി ചൂടായി വരണം. അതിലേക്ക് ഓരോ പരിപ്പുവട ആയി ഇട്ടു കൊടുത്ത് ഫ്രൈ ചെയ്തടുക്കുക. പരിപ്പുവട ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. ഞാൻ പറഞ്ഞ പോലെ ഉണ്ടാക്കി നോക്കൂ. തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടും.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പരിപ്പുവട ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഒരു കപ്പ് റവയും മുട്ടയും കൊണ്ട് ഉണ്ടാക്കാൻ പറ്റുന്ന അടിപൊളി സ്നാക്ക്സ്

    ഒരു കപ്പ് റവയും മുട്ടയും കൊണ്ട് ഉണ്ടാക്കാൻ പറ്റുന്ന അടിപൊളി സ്നാക്ക്സ്

    റവ കൊണ്ട് ഉണ്ടാക്കാൻ പറ്റുന്ന ഈവെനിംഗ് snack.

    ആവശ്യമുള്ള സാധനങ്ങൾ

    റവ

    കോഴിമുട്ട

    പഞ്ചസാര

    ഉപ്പ്

    നെയ്യ്

    പാൽപൊടി

    വെളിച്ചെണ്ണ

    നല്ല ടേസ്റ്റി ആയിട്ടുള്ള ഈ ഒരു snack തയ്യാർആക്കുന്നത് എന്ന് വീഡിയോയിൽ വിശദമായി കാണിക്കുന്നുണ്ട് വീഡിയോ കണ്ടു സപ്പോർട്ട് ചെയ്യുക share ചെയ്യണേ.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സ്നാക്ക്സ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Thaz kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • 10 മിനിറ്റിനുള്ളിൽ ഉണ്ടാക്കാൻ പറ്റിയ ഒരു അടിപൊളി സ്നാക്സ്.

    10 മിനിറ്റിനുള്ളിൽ ഉണ്ടാക്കാൻ പറ്റിയ ഒരു അടിപൊളി സ്നാക്സ്.

    10 മിനിറ്റിനുള്ളിൽ ഉണ്ടാക്കാൻ പറ്റിയ ഒരു അടിപൊളി സ്നാക്സ്.

    ഇൻഗ്രീഡിയൻസ് :

    ചെറിയ പഴം (മൈസൂർ) – 1/2 കിലോ

    ശർക്കര – 1/2 കപ്പ് പൊടിച്ചത് (2 അച്ച് )

    ചിരകിയ തേങ്ങ – 1/2 കപ്പ്

    ഗോതമ്പ് പൊടി- 1/2 കപ്പ്

    അരി പൊടി- 3 ടേബിൾസ്പൂൺ

    ഉപ്പ് – 1/4 ടീസ്പൂൺ

    ഇത് നല്ലവണ്ണം മിക്സ് ചെയ്തു, എണ്ണയിൽ പൊരിച്ചെടുക്കുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സ്നാക്സ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Offbeat Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ജെല്ലി ലെയർ പുഡ്ഡിംഗ് നിങ്ങളും  ഉണ്ടാക്കി നോക്കൂ

    ജെല്ലി ലെയർ പുഡ്ഡിംഗ് നിങ്ങളും ഉണ്ടാക്കി നോക്കൂ

    10gm agar agar 1കപ്പ്‌ തിളച്ച വെള്ളം ഒഴിച്ച് ഒന്ന് സോക് ചെയ്ത് വെക്കുക. 10min ശേഷം ഒരു പാനിൽ വെള്ളം ഒഴിച്ച് തിളപ്പിക്കുക അതിലേക്ക് കുതിർത്ത അഗർ ഇട്ട് ഇളക്കി അലിയിച്ചെടുക്കുക. അതിലേക്ക് ആവശ്യത്തിന് പഞ്ചസാര ചേർത്ത് നന്നായി അലിഞ്ഞു കഴിയുമ്പോൾ അടുപ്പിൽ നിന്ന് മാറ്റി തണുക്കാൻ വെക്കുക. ചൂടാറിയ ശേഷം ഒരു മോൾഡിൽ എണ്ണ തടവി അതിലേക്ക് കട്ട് ചെയ്ത് വെച്ചിരിക്കുന്ന fruits ഇട്ട് കൊടുക്കണം എന്നിട്ട് ചൂടാറിയ അഗർ മിശ്രിതം പകുതി ഒഴിച്ച് കൊടുത്തു ഫ്രിഡ്ജിൽ വെച്ച് സെറ്റ് ചെയ്തെടുക്കാം .

    ഇനി രണ്ടാമത്തെ ലേയർ സെറ്റ് ചെയ്യാനായി 250ml തേങ്ങാ പാൾ എടുക്കുക.5tbl spn പാൽ പൊടി 250 ml വെള്ളത്തിൽ കലക്കി എടുക്കുക .
    ഒരു പാനിൽ തേങ്ങാപ്പാലും , പാൽപ്പൊടി കലക്കിയതും ഒഴിച്ച് തിള വരുമ്പോഴേക്കും ബാക്കിയുള്ള അഗർ ഒരു കപ്പ്‌ ചേർത്ത് ആവശ്യത്തിന് പഞ്ചസാര കൂടി ചേർത്ത് ഇളക്കി അടുപ്പിൽ നിന്ന് മാറ്റി നന്നയി ചൂടാറിയ ശേഷം ഫ്രിഡ്ജിൽ വെച്ച് സെറ്റ് ചെയ്ത് ജെല്ലി ക്ക് മുകളിലേക്കു ഒഴിച്ച് വീണ്ടും തണുപ്പിച്ചു സെറ്റ് ചെയ്തെടുക്കാം .നല്ല സോഫ്റ്റ്‌ ആണ് tasty ആണ് . തയ്യാറാക്കി നോക്കുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ജെല്ലി ലെയർ പുഡ്ഡിംഗ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Pretty Plate ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • റസ്റ്റോറൻറ് ഇൽ കിട്ടുന്ന അതേ ടേസ്റ്റിൽ  ചില്ലിചിക്കൻ റെഡി.

    റസ്റ്റോറൻറ് ഇൽ കിട്ടുന്ന അതേ ടേസ്റ്റിൽ ചില്ലിചിക്കൻ റെഡി.

    500ഗ്രാം ചിക്കൻ എടുത്ത് അതിലേക്ക് ഒരു ടീസ്പൂൺ ഉപ്പ് ഒരു ടീസ്പൂൺ കുരുമുളക് പൊടിച്ചത് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂൺ സോയ സോസ് എന്നിവ ചേർക്കുക …. മൂന്ന് ടേബിൾ സ്പൂൺ കോൺ ഫ്ലോർ 1ടേബിൾ സ്പൂൺ മൈദ ഒരു മുട്ട എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തു അരമണിക്കൂർ റസ്റ്റ് ചെയ്യാൻ വെക്കുക ….

    നല്ല ചൂടായ എണ്ണയിലിട്ട് നന്നായി വറുത്ത് മാറ്റി വെക്കുക …. വേറൊരു പാൻ എടുത്ത് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് അതിലേക്ക് ഒരു ടീസ്പൂൺ വെളുത്തുള്ളി ചെറുതായി അരിഞ്ഞത് അര ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞതും ചേർത്ത് ഒരു മിനിറ്റ് വഴറ്റുക. അതിലേക്ക് ഒരു മീഡിയം സൈസ് ഉള്ളി അര ക്യാപ്സികം മൂന്ന് പച്ചമുളക് അരിഞ്ഞത് എന്നിവ ചേർത്ത് വഴറ്റുകഎന്നിട്ട് അതിലേക്ക് രണ്ട് ടേബിൾസ്പൂൺ ടോമാറ്റോ സോസ് രണ്ട് ടേബിൾസ്പൂൺ സോയാസോസ് രണ്ട് ടേബിൾസ്പൂൺ റെഡ് ചില്ലി സോസ് ഒരു ടീസ്പൂൺ വിനാഗിരി അര ടീസ്പൂൺ കുരുമുളക് പൊടിച്ചത് അല്ലെങ്കിൽ മുളകുപൊടി ഏതെങ്കിലുമൊന്ന് ചേർക്കുക എന്നിട്ട് എന്നിട്ട് നന്നായി മിക്സ് ചെയ്യുക… അതിനുശേഷം നേരത്തെ പൊരിച്ചു വെച്ച് ചിക്കൻ ഇട്ട് നന്നായി മിക്സ് ചെയ്യുക ….മൂന്നു മിനിറ്റ് ചെറിയ തീയിൽ വയ്ക്കുക ….. പിന്നീട് തീ ഓഫ് ചെയ്യുക …റസ്റ്റോറൻറ് ഇൽ കിട്ടുന്ന അതേ ടേസ്റ്റിൽ ചില്ലിചിക്കൻ റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചില്ലിചിക്കൻ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Edakkad kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.