Blog

  • നേന്ത്രപ്പഴവും ഗോതമ്പ് പൊടിയും കൊണ്ടൊരു നാലുമണി പലഹാരം

    നേന്ത്രപ്പഴവും ഗോതമ്പ് പൊടിയും കൊണ്ടൊരു നാലുമണി പലഹാരം

    പഴം ഉണ്ട😋👌 ( Banana Balls )
    നേന്ത്രപ്പഴവും ഗോതമ്പു പൊടി കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു നാലുമണി പലഹാരം… വളരെ വ്യത്യസ്തവും ഹെൽത്തും ആയ ഒരു നാലുമണി പലഹാരം ആണിത്.
    ഇത് എങ്ങനെ എളുപ്പത്തിൽ ഉണ്ടാക്കാം എന്നു നോക്കാം..

    ആദ്യം തന്നെ ഒരു പാൻ വെച്ചിട്ട് അതിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ചു കൊടുക്കുക. ഇതിലേക്ക് കുറച്ച് അണ്ടിപ്പരിപ്പും മുന്തിരിയും ഇട്ട് വാട്ടുക. ശേഷം രണ്ടു നേന്ത്രപ്പഴം അരിഞ്ഞത് ചേർത്ത് വാട്ടുക. ഇനി ഇതിലേക്ക് ആവശ്യമായ പഞ്ചസാര ചേർത്തു കൊടുക്കാം, ശേഷം ഒരു കാൽക്കപ്പ് അവിൽ ചേർക്കാം. ഒരു ഏലക്ക പൊടിച്ചതും ചേർത്ത് കൊടുക്കാം.ഇനി നമുക്ക് ഇതിനെ മാറ്റി വെക്കാം. ചൂടാറുമ്പോൾ നമുക്ക് ഇതിനെ ചെറിയ ഉരുളകൾ ആക്കണം.

    ഇനി നമുക്ക് ഇത് മുക്കി പൊരിക്കാൻ ഉള്ള മാവ് റെഡിയാക്കാം..
    ഇതിനായി നമ്മൾ ഒരു കപ്പ് ഗോതമ്പുപൊടിയും ഒരു ടേബിൾസ്പൂൺ അരിപ്പൊടിയും ആണ് ഉപയോഗിക്കുന്നത്. ഒരു കാൽക്കപ്പ് നേന്ത്രപ്പഴം അരിഞ്ഞത് ഇതിലേക്ക് ചേർത്ത് കൊടുക്കണം. പാകത്തിന് ഉപ്പും കുറച്ച് പഞ്ചസാരയും ചേർത്തു കൊടുക്കാം. രണ്ടു നുള്ള് മഞ്ഞൾപ്പൊടിയും ചേർക്കാം. കുറച്ചു വെള്ളം ഒഴിച്ച് നന്നായി മിക്സിയിൽ അടിച്ചെടുക്കുക. ഇനി നമുക്ക് ഓരോ ഉരുള കളും ഇതിൽ മുക്കി പൊരിക്കാം. നല്ല ടേസ്റ്റ് ആയ പഴം ഉണ്ട ഇവിടെ റെഡിയായിട്ടുണ്ട്.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും നാലുമണി പലഹാരം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jiya’s Hot Pan ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • വറുത്തരച്ച മുട്ട കറി നിങ്ങളും ഉണ്ടാക്കി നോക്കൂ.

    വറുത്തരച്ച മുട്ട കറി നിങ്ങളും ഉണ്ടാക്കി നോക്കൂ.

    വറുത്തരച്ച മുട്ട കറി // മുട്ട തീയല്‍ // Varutharacha Mutta Curry//Kerala Egg Curry
    റെസിപിക്കു വേണ്ടി
    ഈ ലിങ്ക് നോക്കണേ👇

    INGREDIENTS

    Boiled eggs – 4

    Onion – 2

    Tomato – 1 big

    Green chilli- 2

    Ginger – 1 small piece

    Garlic- 2 to 3 cloves

    Fennel seeds [ perum jeerakam] – 1/4 tsp

    Mustard seeds – 1/4 tsp

    Curry leaves

    For the coconut paste

    Greated coconut – 1/ 2 cup

    Coriander powder – 1 1/2 tsp

    Turmeric powder – 1/2 tsp

    Red chilli powder – 1 tsp

    Fennel seeds -1/4 tsp

    Black pepper- 1/2 tsp

    Sugar – 2 pinch

    Coconut oil

    Salt to taste

    Water

    ആദ്യം ഒരു പാനില്‍ അല്‍പ്പം ഓയില്‍ ഒഴിച്ച് അതിലേക്കു എടുത്തു വെച്ചിട്ടുള്ള തേങ്ങ ഇട്ടു വറുതെടുക്കണം.ഇത് അല്‍പ്പം ഒന്ന് മൂത്ത് വരുമ്പോള്‍ അതിലേക്കു പെരുംജീരകവും,കുരുമുളകും ചേര്‍ത്ത് മൂപ്പിചെടുക്കണം.ഇതിലേക്ക് മഞ്ഞള്‍ പൊടിയും,മല്ലി പൊടിയും ചേര്‍ത്ത് പച്ചമണം മാറുന്നത് വരെ മൂപ്പിചെടുക്കണം.തേങ്ങയും പൊടികളും നന്നായി റോസ്റ്റ് ആയതിനു ശേഷം,അടുപ്പില്‍ തീ ഏറ്റവും കുറച്ചു വെച്ച് അതിലേക്കു മുളകുപൊടിയും ചേര്‍ത്ത് മൂപ്പിച്ചു അടുപ്പില്‍ നിന്നും മാറ്റി, ചൂട് പോയതിനു ശേഷം അല്‍പ്പം വെള്ളവും ചേര്‍ത്ത് നല്ല പേസ്റ്റ് പോലെ അരച്ചെടുക്കണം.ഇനി മറ്റൊരു പാന്‍ അടുപ്പില്‍ വെച്ച് അല്‍പ്പം ഓയില്‍ ഒഴിച്ച് കടുക് പൊട്ടിചെടുക്കണം.

    അതിലേക്കു സവാളയും,ഇന്ജിവെളുത്തുള്ളിയും,പച്ചമുളക്,കറിവേപ്പില എന്നിവ വഴട്ടിയെടുക്കണം.അതിലേക്കു പെരും ജീരകവും ചേര്‍ത്ത് കൊടുക്കണം.അതിനു ശേഷം ഇതിലേക്ക് തേങ്ങയുടെ അരപ്പും,ആവശ്യത്തിനു ഉപ്പും കുറച്ചു വെള്ളവും ചേര്‍ത്ത് നന്നായി അല്‍പ്പനേരം തിളപ്പിക്കണം.ഇതിലേക്ക് അല്‍പ്പം sugar കൂടെ ചേര്‍ത്ത് കൊടുക്കണം.ഇനി ഇതിലേക്ക് പുഴുങ്ങി വെച്ചിട്ടുള്ള മുട്ട ചേര്‍ത്ത് അല്‍പ്പനേരം കൂടെ തിളപ്പിച്ചതിനു ശേഷം അടുപ്പില്‍ നിന്നും മാറ്റാവുന്നതാണ്.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മുട്ട കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Annoos Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഉന്നക്കായ  മലബാർ സ്പെഷ്യൽ നിങ്ങളും  ഉണ്ടാക്കി നോക്കൂ

    ഉന്നക്കായ മലബാർ സ്പെഷ്യൽ നിങ്ങളും ഉണ്ടാക്കി നോക്കൂ

    ഉന്നക്കായ മലബാർ സ്പെഷ്യൽ

    ചേരുവകൾ

    • നേന്ത്രപ്പഴം 3 എണ്ണം

    • നാളികേരം ചിരകിയത് 1 കപ്പ്

    • നെയ്യ് 1 ടേബിൾ സ്പൂൺ

    • കശുവണ്ടി ആവശ്യത്തിന്

    • ഉണക്ക മുന്തിരി ആവശ്യത്തിന്

    • പഞ്ചസാര ആവശ്യത്തിന്

    • ഏലക്കായ പൊടി ആവശ്യത്തിന്

    • വെളിച്ചെണ്ണ വറുക്കാൻ ആവശ്യത്തിന്

    തയ്യാറാക്കുന്ന വിധം

    നേന്ത്ര പഴം രണ്ടായി മുറിച്ചു ഒരു ഇഡ്ഡലി പാത്രത്തിൽ വെച്ച് പുഴുങ്ങി എടുക്കുക .പുഴുങ്ങിയ പഴം ചെറിയ ചൂടോടെ തന്നെ തൊലി കളഞ്ഞു പഴത്തിലെ സീഡും കളഞ്ഞു നന്നായി ഉടച്ചെടുക്കുക .ഉടച്ചെടുത്ത പഴം കൈ വച്ച് നല്ലോണം കുഴച്ചു എടുക്കണം .പഴം കുഴച്ചതു മാറ്റി വെച്ച് ഇനി ഫില്ലിംഗ് തയ്യാറാക്കാം .ഫില്ലിംഗ് തയ്യാറാക്കാൻ ഒരു പാൻ സ്റ്റോവിൽ വെച്ച് ചൂടാക്കുക .ചൂടായ പാനിലേക്കു നെയ്യ് ചേർത്ത് കൊടുക്കാം .നെയ്യ് ചൂടായാൽ കശുവണ്ടി ചേർത്ത് ഒന്ന് ഒന്ന് മിക്സ് ചെയ്ത ശേഷം ഉണക്ക മുന്തിരി കൂടി ചേർത്ത് ഒന്ന് ഫ്രൈ ചെയ്യുക .ഇതിലേക്ക് നാളികേരം ചിരകിയത് ചേർത്ത് ഒന്ന് മിക്സ് ചെയ്യുക ആവശ്യത്തിനുള്ള പഞ്ചസാര നാളികേരത്തിലേക്കു ചേർത്ത് കൊടുക്കാം ഒന്ന് മിക്സ് ചെയ്ത ശേഷം കുറച്ചു ഏലക്കായ പൊടി കൂടി ചേർത്ത് മിക്സ് ചെയ്തു നാളികേരം ഒന്ന് ഡ്രൈ ആയാൽ സ്റ്റോവ് ഓഫ് ചെയ്യാംഅപ്പോൾ ഫില്ലിങ്ങും റെഡി.

    ഇനി ഉന്നക്കായ റെഡി ആക്കാം .കയ്യിൽ നെയ്യ് അല്ലെങ്കിൽ വെളിച്ചെണ്ണ തടവുക എന്നിട്ടു നേരത്തെ കുഴച്ചു വച്ച പഴത്തിൽ നിന്നും കുറച്ചു എടുത്തു ഒന്ന് ഉരുട്ടി ശേഷം കൈ വെള്ളയിൽ വച്ച് ഒന്ന് പരത്തുക . പരത്തിയതിന്റെ നടുവിലായി ഫില്ലിംഗ് ആവശ്യത്തിന് വച്ച ശേഷം ഫില്ലിംഗ് ഉള്ളിൽ ആകത്തക്ക വിധത്തിൽ ഒന്ന് മടക്കാം ഇനി കൈ കൊണ്ട് സൈഡ് ഒട്ടിച്ചു കൊടുക്കാം എന്നിട്ടു രണ്ടു കൈ ഉപയോഗിച്ച് ഉന്നക്കായയുടെ ഷേപ്പ് ആക്കി എടുക്കണം .ഇനി ഉണക്കായ മുഴുവനും ഷേപ്പ് ആക്കിയ ശേഷം ഫ്രൈ ചെയ്തു എടുക്കണം .ഇതിനായി ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കിയ ശേഷം ഉന്നക്കായ ഇട്ടു കൊടുക്കുക ഒരു സ്പൂൺ വച്ച് പതുക്കെ പതുക്കെ ഉണക്കായ തിരിച്ചു കൊടുക്കണം എല്ലാ വശവും ഒരു പോലെ ഫ്രൈ ആയി വന്നാൽ ഉന്നക്കായ വെളിച്ചെണ്ണയിൽ നിന്നും കോരി മാറ്റാം .അപ്പോൾ നമ്മുടെ ടേസ്റ്റി ഉന്നക്കായ തയ്യാർ ..

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഉന്നക്കായ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Bincy Lenins Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • പാൽപ്പൊടി കേക്ക് കോഴിമുട്ട ചേർക്കാതെ വളരെ ഈസി ആയി  ഇത്‌പോലെ ഉണ്ടാക്കിനോക്കൂ..

    പാൽപ്പൊടി കേക്ക് കോഴിമുട്ട ചേർക്കാതെ വളരെ ഈസി ആയി ഇത്‌പോലെ ഉണ്ടാക്കിനോക്കൂ..

    പാൽപ്പൊടി കേക്ക് കോഴിമുട്ട ചേർക്കാതെ വളരെ ഈസി ആയി ഇത്‌പോലെ ഉണ്ടാക്കിനോക്കൂ..എത്ര കഴിച്ചാലും മതിയാകില്ല.വിശദമായ റെസിപിക്കായി വിഡിയോ കാണൂ.
    ആദ്യം കേക്ക് വേവിക്കാനുള്ള പാത്രതിൽ നെയ്യ് നല്ല പോലെ ഒന്ന് സ്പ്രെഡ് ചെയ്ത് കൊടുക്കാം.. ഇനി ഇതിലേക്ക് കുറച്ചു മൈദ പൊടി കൂടെ ഇട്ട് പത്രത്തിന്റെ എല്ലാ ഭാഗത്തേക്കും ആക്കി കൊടുക്കാം.. ഇത്‌ ഇനി സൈഡ് ലേക്ക് മാറ്റി വെക്കാം..

    അടുത്തത് ആയി ഒരു പാൻ ചൂടാക്കി ഒരു ടേബിൾ സ്പൂൺ ബട്ടർ ചേർക്കാം.. ബട്ടർ നന്നായി അലിഞ്ഞു വരുമ്പോൾ കാൽ കപ്പ് പാലും, അര കപ്പ് പാൽപ്പൊടിയും ചേർത്ത് കൊടുക്കാം.. പാൽ നല്ല പോലെ വറ്റി പാനിൽ നിന്ന് വിട്ട് വരുന്ന ഒരു സ്റ്റേജ് വരെ നന്നായി ഒന്ന് ഇളക്കി കൊടുക്കുക. പാല് വറ്റി പാൽപ്പൊടി ഒരു മാവിന്റെ പരുവത്തിൽ ആയി വന്നാൽ തീ ഓഫ്‌ ചെയ്ത് ഇത്‌ വേറൊരു പാത്രത്തിലേക്ക് മാറ്റം..
    ഇനി ഒരു ബൗളിലേക്ക് അര കപ്പ്‌ തണുപ്പില്ലാത്ത ബട്ടർ ചേർത്ത് കൊടുക്കാം.. അര കപ്പ് പൊടിച്ച പഞ്ചസാര ചേർത്ത് ബട്ടർ ഫ്ലഫി ആയി വരുന്നത് വരെ നല്ല പോലെ മിക്സ്‌ ആക്കാം..

    ഇനി ഇതിലേക്ക് അര കപ്പ് തൈര് ചേർത്ത് കൊടുക്കാം.. ഒന്ന് ഇളക്കി യോജിപ്പിച്ചതിന് ശേഷം
    ഒന്നര കപ്പ് മൈദയും പിന്നെ ഒരു ടീസ്പൂൺ ബേക്കിങ് പൗഡറും, അര ടീസ്പൂൺ ബേക്കിങ് സോഡയും അരിച്ചു ചേർത്ത് കൊടുക്കാം. ചെറുതായി ഒന്ന് മിക്സ്‌ ആക്കിയതിന് ശേഷം മുക്കാൽ കപ്പ് പാല് ചേർത്ത് കൊടുക്കാം..
    ഇനി ഇതിലേക്ക് ആദ്യം ഉണ്ടാക്കിയ പാൽപ്പൊടി വറ്റിച്ചെടുത്തത് ചേർക്കാം.. എല്ലാം കൂടെ വളരെ സാവധാനത്തിൽ ഇളക്കി യോജിപ്പിച്ചതിന് ശേഷം ഈ മിക്സ്‌ കേക്ക് ഉണ്ടാക്കുന്ന പാത്രത്തിലേക്ക് മാറ്റം. കേക്കിൽ ഹോൾസ് വരാതിരിക്കാൻ മെല്ലെ ഒന്ന് ടാപ് ചെയത് കൊടുക്കാം..

    ഇനി കേക്ക് വേവിക്കാൻ ആയിട്ട് കുറച്ചു വലിപ്പം ഉള്ള ഒരു പാത്രം പ്രീഹീറ്റ് ചെയ്ത് റെഡി ആക്കി വെക്കാം പത്രത്തിൽ കുറച്ചു ഉപ്പ് ഇട്ട് കൊടുക്കുക , കേക്ക് ടിൻ വെക്കാൻ വേണ്ടി ഒരു സ്റ്റാൻഡും വെക്കാം .. ഇതിലേക്ക് കേക്ക് ടിൻ വേച് പാത്രം മൂടി വെക്കാം.. ഇനി ആദ്യത്തെ 10 മിനിറ്റ് മീഡിയം തീയിലും ബാക്കി 40 മിനുട്ട് ചെറിയ തീയിലും വെച്ച് കേക്ക് വേവിച്ചെടുക്കാം.. 50 മിനിറ്റ് കഴിഞ്ഞാൽ തീ ഓഫ് ചെയ്തു നല്ല പോലെ ചൂടറിയതിനു ശേഷം കേക്ക് പത്രത്തിൽ നിന്നും മാറ്റി സെർവ് ചെയ്യാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പാൽപ്പൊടി കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • എങ്ങനെ ചിക്കൻ ആൽഫ്രെഡ്ഡോ  പാസ്താ  വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം..

    എങ്ങനെ ചിക്കൻ ആൽഫ്രെഡ്ഡോ പാസ്താ വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം..

    എങ്ങനെ ചിക്കൻ ആൽഫ്രെഡ്ഡോ പാസ്താ വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം..

    ചേരുവകൾ :

    പെന്നെ പാസ്ത

    ബട്ടർ / ഓയിൽ

    വെളുത്തുള്ളി

    കാപ്സിക്കം (ഓപ്ഷണൽ)

    ഹെവി ക്രീം

    മല്ലി ഇല / പാർസ്‌ലി

    ഉപ്പ്

    ചൂടോടുകൂടി വിളമ്പുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ ആൽഫ്രെഡ്ഡോ പാസ്താ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Offbeat Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • പയ്യോളി ചിക്കൻ ഫ്രൈ നിങ്ങളും ഉണ്ടാക്കി നോക്കൂ.

    പയ്യോളി ചിക്കൻ ഫ്രൈ നിങ്ങളും ഉണ്ടാക്കി നോക്കൂ.

    പയ്യോളി ചിക്കൻ ഫ്രൈ ഒരു ഒന്നൊന്നര ടേസ്റ്റ് ആണ്. വടക്കേ മലബാറിലെ വളരെ പേരുകേട്ട ഒരു സ്ഥലം ആണ് പയ്യോളി. അവിടുത്തെ ഒരു പേരുകേട്ട വിഭവം ആണ് പയ്യോളി ചിക്കൻ ഫ്രൈ. തേങ്ങ ആണ് രുചി കൂട്ടുന്നത്. മസാലയും , തേങ്ങയും , വെളുത്തുള്ളി , വെളിച്ചെണ്ണയും എല്ലാം കൂടുമ്പോൾ രുചി ഒന്ന് പറഞ്ഞു അറിയിക്കാൻ പറ്റില്ല. തെയ്യറക്കുന്ന വിധം എങ്ങനെ നോക്കാം.

    കാശ്മീരി മുളക് ആണ് വേണ്ടത്. 10 മുതൽ 12 വരെ എടുക്കാം. നല്ലത് പോലെ കഴുകി മിക്സ് ഇട്ടു അരച്ച് എടുക്കണം. കഴുകി വൃത്തിയാക്കി എടുത്ത ചിക്കൻ ഒരു പാത്രത്തിൽ എടുക്കുക. ഇഞ്ചി ചതച്ചത് , 1 പകുതി ചെറു നാരങ്ങ നീര് ,1/4 tsp മഞ്ഞൾ പൊടി ,1/2 tsp ഗരം മസാലയും, 1 tbsp ചിക്കൻ മസാല പൊടിയും അരച്ച് വെച്ച മുളകിന്റെ പകുതിയും ഉപ്പും ചേർത്ത് നന്നായി യോിപ്പിക്കുക. 20 മിൻ റെസ്റ്റ് ചെയ്യാൻ വെക്കണം.

    അടുത്തതായി 1 പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കറവേപ്പിലയും ,തൊലി കളയാതെ എടുത്ത വെളുത്തുള്ളി ,തേങ്ങ എന്നിവ വറുത്ത് എടുക്കാം. തേങ്ങയിൽ അരച്ച് വെച്ച മുളക് കൂടി ചേർക്കണം. അത് വറുത്ത് കൊരി മാറ്റാം. അതേ എണ്ണയിൽ തന്നെ ചിക്കൻ ഫ്രൈ ചെയ്യുക. തേങ്ങ വറുത്ത എണ്ണ വളരെ നല്ല മണം ആയിരിക്കും. ചിക്കൻ കൂടി ഫ്രൈ ചെയ്തു എടുക്കുമ്പോൾ മണം ഇരട്ടിക്കും. ഫ്രൈ ചെയ്ത ചെയ്ത ചിക്കെനിൽ തേങ്ങയുടെ മിക്സ് കൂടി ചേർത്ത് നന്നായി ഇളക്കി എടുക്കണം. പയ്യോളി ചിക്കൻ ഫ്രൈ റെഡി. എല്ലാവരും ഇത് പോലെ ട്രൈ ചെയ്തു നോക്കണേ. തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടും.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ ഫ്രൈ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ചമ്മന്തി പൊടി  ഫ്രിഡ്ജിൽ വയ്ക്കുകയെ വേണ്ടാ

    ചമ്മന്തി പൊടി ഫ്രിഡ്ജിൽ വയ്ക്കുകയെ വേണ്ടാ

    ചമ്മന്തി പൊടി ഫ്രിഡ്ജിൽ വയ്ക്കുകയെ വേണ്ടാ. ഒരുപാട് നാൾ കേടായി പോവാതെ തന്നെ ഉപയോഗിക്കം.

    ചേരുവകൾ

    തേങ്ങ ചിരകിയത് 4 cup

    കടല പരിപ്പ് 4tbs

    ഉഴുന്ന് പരിപ്പ് 4 tbs

    ഉണക്ക മുളക് 10 15

    അരി 1 tbsp

    പുളി ചെറിയ ഉരുള

    കറിവേപ്പില

    കായ പൊടി 1tsp

    പിരിയൻ മുളകുപൊടി 1tbsp

    എല്ലാ ചേരവകളും കൂടി ചെറുതീയിൽ തുടർച്ചയായി ഇളക്കി വറുത്ത് കൊരി
    ചെറിയ ചുട് ഉള്ളപ്പോൾ പൊടിച്ചെടുക്കുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചമ്മന്തി പൊടി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jerana’s Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.