Blog

  • നല്ല നാടൻ ഓല പക്കാവട ഇനി കടയിൽ നിന്നും വാങ്ങേണ്ട. വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാം.

    നല്ല നാടൻ ഓല പക്കാവട ഇനി കടയിൽ നിന്നും വാങ്ങേണ്ട. വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാം.

    നല്ല നാടൻ ഓല പക്കാവട ഇനി കടയിൽ നിന്നും വാങ്ങേണ്ട. വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാം.

    1.അരിപൊടി – 1 കപ്പ് (250 മില്ലി കൊള്ളുന്ന കപ്പ്‌ )

    2. കടല പൊടി – 1കപ്പ് (125 മില്ലി കൊള്ളുന്ന കപ്പ്‌ ). അരിപൊടി യുടെ നേർ പകുതി

    3.കായം പൊടി – 1/4 ടീസ്പൂൺ

    4.വെളുത്ത എള്ള് – 1 ടീസ്പൂൺ

    5.കാശ്മീരി മുളക് പൊടി – 1ടേബിൾ സ്പൂൺ

    6. ഉപ്പ് – ആവശ്യത്തിന്

    7.വെണ്ണ – 1ടേബിൾ സ്പൂൺ

    8.എണ്ണ – വറക്കാൻ ആവശ്യത്തിന്

    1 മുതൽ 6 വരെ ഉള്ള ചേരുവകൾ ഒരു പാത്രത്തിൽ ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക അതിലേക്കു കുറച്ചു കുറച്ചു വെള്ളം ഒഴിച്ച് ചപ്പാത്തി മാവ് പരുവത്തിൽ കുഴച്ചെടുക്കുക. ഒരു വിധം കുഴച്ചു കഴിഞ്ഞാൽ വെണ്ണ ചേർത്ത് നന്നായി കുഴച്ചു വക്കുക. സേവ നാഴിയിൽ/നൂൽപുട്ടു ഉണ്ടാക്കുന്ന നാഴിയിൽ പക്കാവട മോൾഡ് ഇട്ട് കുറച്ചു എണ്ണ തടവി കൊടുക്കുക. അതിലേക്കു കുറച്ചു മാവ് നിറക്കുക. എണ്ണ ചൂടായി വന്നാൽ അതിലേക്കു പക്കാവട പിഴിഞ്ഞു കൊടുക്കുക. ബ്രൗൺ നിറം ആകുന്ന വറക്കുക. അതു കഴിഞ്ഞു എണ്ണയിൽ നിന്നും കോരി ഒരു ടിഷ്യൂ പേപ്പറിൽ ഇട്ടു വക്കുക.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഓല പക്കാവട ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Treasures by Rohini ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഗോതമ്പു പൊടിയും കാപ്പി പൊടിയും ചേർത്ത് വായിൽ അലിഞ്ഞിറങ്ങും കേക്ക് തയ്യാറാക്കാം

    ഗോതമ്പു പൊടിയും കാപ്പി പൊടിയും ചേർത്ത് വായിൽ അലിഞ്ഞിറങ്ങും കേക്ക് തയ്യാറാക്കാം

    ഗോതമ്പു പൊടിയും കാപ്പി പൊടിയും ചേർത്ത് വായിൽ അലിഞ്ഞിറങ്ങും കേക്ക് തയ്യാറാക്കാം 😋😋😋
    വളരെ എളുപ്പത്തിൽ ഓവനും ബീറ്ററും മെഷറിംങ് കപ്പും മുട്ടയും മൈദയും ഒന്നുമില്ലാതെ ആർക്കും തയ്യാറാക്കാവുന്ന ഈസി ആയിട്ടുള്ള ഒരു കേക്ക് ആണ്.. ഉറപ്പായും തയ്യാറാക്കി നോക്കണേ.

    ചേരുവകൾ

    ഗോതമ്പ് പൊടി ഒരു കപ്പ്

    പാൽ ഒരു കപ്പ്

    കാപ്പി പൊടി 2 ടേബിൾസ്പൂൺ

    പഞ്ചസാര ഒരു കപ്പ്

    ഓയിൽ കാൽ കപ്പ്

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ichus Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • വളരെ എളുപ്പത്തിൽ കുറച്ച് ചേരുവകൾ ചേർത്ത് നമുക്ക് ടേസ്റ്റി മുട്ട ബിരിയാണി ഉണ്ടാക്കാം

    വളരെ എളുപ്പത്തിൽ കുറച്ച് ചേരുവകൾ ചേർത്ത് നമുക്ക് ടേസ്റ്റി മുട്ട ബിരിയാണി ഉണ്ടാക്കാം

    ഞമ്മളെ കോഴിക്കോടൻ സ്റ്റൈൽ മുട്ട ബിരിയാണി അതൊരു ഒന്നൊന്നര ടേസ്റ്റ് ആണ്. വളരെ എളുപ്പത്തിൽ കുറച്ച് ചേരുവകൾ ചേർത്ത് നമുക്ക് ടേസ്റ്റി മുട്ട ബിരിയാണി ഉണ്ടാക്കാം. എളുപ്പത്തിൽ തയ്യാറാക്കാൻ വേണ്ടി ചോറ് കുക്കറിൽ ആണ് ചോറ് വേവിച്ചത്. കുക്കറിൽ അല്ലാതെ ബിരിയാണി ചോറ് വെക്കുന്ന വിഡിയോ നമ്മൾ ഇതിന് മുൻപ് ചെയ്തിട്ടുണ്ട്. നമുക്ക് കോഴിക്കോട്ടെ അടിപൊളി മുട്ട ബിരിയാണി ഉണ്ടാക്കുന്നത് നോക്കാം.
    1 കപ്പ് ജീരകശാല അരി അഥവാ കയമ അരി ഇതാണ് ഞാൻ എടുത്തത്. നന്നായി കഴുകി വെള്ളം കളഞ്ഞ് കുക്കറിൽ ഇട്ടു കൊടുക്കാം. 2 കപ്പ് വെള്ളം കൂടി ഒഴിച്ച് കൊടുക്കാം. 250 ml കപ്പ് ആണ് എടുത്തത്. മസാല ആയ ഗ്രാമ്പു , പട്ട , ജീരകം , പേരും ജീരകം ഇതൊക്കെ ചേർത്ത് കൊടുക്കുക. ക്യാരറ്റ് ചെറുതായി അരിഞ്ഞത് , പൊതിയിന ഇല , മല്ലി ഇല , 1 പകുതി ചെറു നാരങ്ങ നീര് ,ഉപ്പ് ,നെയ് ഇത്രെയും ചേർത്ത് കൊടുത്ത് കുക്കർ അടച്ച് വെക്കാം.

    ഒരു 3 വിസിൽ മതി. ചോറ് കറക്റ്റ് വെന്തു വന്നോളും. ആവി ഫുൾ പോയി കഴിഞ്ഞ ഉടനെ കുക്കർ തുറക്കാം. ഒരു ഫോർക് കൊണ്ട് നന്നായി ഇളക്കി കൊടുക്കണം. എന്നിട്ട് വേറെ ഒരു പാത്രത്തിലേക്ക് മാറ്റണം. ബിരിയാണി ഉണ്ടാക്കുമ്പോൾ ആദ്യം തന്നെ ഉള്ളി വറുത്ത് വെക്കണം. കൂടെ കശു അണ്ടിയും , മുന്തിരിയും വറത്തു വെക്കണം. 3 മുട്ട കൂടി പുഴുങ്ങി വെച്ചിട്ടുണ്ട്. ഉള്ളി വറത്തു വെച്ച എണ്ണയിൽ തന്നെ 2 സവോള വഴറ്റുക. ഉപ്പ് പാകത്തിന് ചേർക്കുക. ഇഞ്ചി ,പച്ച മുളക് , വെളുത്തുള്ളി എന്നിവ മിക്സ് യിൽ അരച്ച് ഉള്ളിയിൽ ചേർത്തു കൊടുക്കുക. പച്ചമണം മാറുന്നത് വരെ വഴറ്റണം. തക്കാളി കൂടി ചേർത്ത് കൊടുക്കാം. 14 tsp മുളക് പൊടി , മഞ്ഞൾ പൊടി , 1 tsp ബിരിയാണി മസാല ചേർത്ത് കൊടുക്കുക. അടച്ചു വെച്ച് വേവിക്കുക. കുറച്ച് മല്ലി ഇല , പോതിയിന ഇല വറുത്ത ഉള്ളി കുറച്ച് ചേർത്ത് യോജിപ്പിച്ച് എടുക്കാം. ഇനി 1 മുട്ട 4 ഭാഗം ആകി മസാലയും ആയി ഇളക്കി എടുക്കുക. ബാക്കി മുട്ട കൂടി ചേർത്ത് വേവിച്ച് എടുക്കുക. ഇതിൽ ഒട്ടും വെളളം ചേർക്കേണ്ട ആവിശ്യം ഇല്ല . ചോറും ആയി മസാല ചേർത്തു എടുക്കാം. മുട്ട ബിരിയാണി റെഡി ആയിട്ടുണ്ട്. ഇത് പോലെ എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കണേ. തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടും.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മുട്ട ബിരിയാണി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • നമ്മുടെ കുഞ്ഞുങ്ങൾക്ക് ഒക്കെ വളരെ ഏറെ ഇഷ്ടപ്പെടുന്ന ഒരു ലാവ കേക്ക് റെസിപ്പി.

    നമ്മുടെ കുഞ്ഞുങ്ങൾക്ക് ഒക്കെ വളരെ ഏറെ ഇഷ്ടപ്പെടുന്ന ഒരു ലാവ കേക്ക് റെസിപ്പി.

    നമ്മൾ ഓരോരുത്തർക്കും വളരെയേറെ ഇഷ്ടമാണ് ഈസി റെസിപ്പികൾ. അത്തരത്തിൽ ഒരു റെസിപ്പിയും ആയാണ് ഞാൻ ഇന്ന് വന്നിരിക്കുന്നത്. നമ്മുടെ കുഞ്ഞുങ്ങൾക്ക് ഒക്കെ വളരെ ഏറെ ഇഷ്ടപ്പെടുന്ന ഒരു ലാവ കേക്ക് റെസിപ്പി.

    Choco lava cake

    ഒറിയോ ബിസ്കറ്റ് = 12 എണ്ണം

    ബേക്കിങ്‌ പൗഡർ =1/2 tsp

    പാൽ = 1/2 കപ്പിൽ അല്പം കുറവ്

    ഡാർക്ക്‌ ചോക്ലെറ്റ് =ചെറിയ പീസ്

    തയ്യാറാക്കുന്ന വിധം

    ആദ്യം തന്നെ നമ്മൾ 12 ഒറിയോ ബിസ്കറ്റ് എടുത്ത് ഒരു മിക്സിയുടെ ജാറിൽ ഇട്ട് നന്നായി പൊടിച്ചെടുക്കുക. ശേഷം ഇതിലേക്ക് ബേക്കിംഗ് പൗഡറും പാലും കൂടി ചേർത്ത് ഒന്നുകൂടി അടിച്ചെടുക്കുക. പിന്നീട് നമ്മൾ ഒരു ബൗൾ എടുത്ത് അതിൽ എണ്ണ തടവി നമ്മൾ ഉണ്ടാക്കി വെച്ച ബാറ്റർ അതിലേക്ക് ഒഴിച്ചു കൊടുക്കുക. ഈ സമയം കൊണ്ട് തന്നെ നമ്മൾ സോസ് പാൻ ചൂടാക്കാൻ വച്ചിരിക്കണം. ചൂടായ പാനിലേക്ക് ഒരു സ്റ്റീൽ പ്ലേറ്റ് വെച്ചുകൊടുത്തു അതിനു മുകളിലായി നമ്മുടെ ബൗൾ വച്ച് അടച്ച് ചെറിയ തീയിൽ 20-22 വരെ നമുക്ക് വേവിച്ചെടുക്കാം. ഒരു ടൂത്ത് പിക് കുത്തി നോക്കി വെന്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയശേഷം നമുക്ക് മുറിച്ചു കഴിക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ലാവ കേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Queens ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • മീൻ ഇനി പുതു രുചിയിൽ  നിങ്ങളും  ഉണ്ടാക്കി നോക്കൂ

    മീൻ ഇനി പുതു രുചിയിൽ നിങ്ങളും ഉണ്ടാക്കി നോക്കൂ

    ഇനി മുതൽ ഫിഷ് പുതു രുചിയിൽ .

    മീൻ നന്നായി വെട്ടി കഴുകി

    വൃത്തിയാക്കി വെക്കുക.

    ഒരു പാത്രത്തിൽ വെളുത്തുള്ളി ചതച്ചത് , പെരുംജീരകം പൊടിയും, മഞ്ഞൾ, കുരുമുളക്,ഗാർലിക്

    പൌഡർ (വെളുത്തുള്ളി പൊടി ) എന്നിവ അര ടേബിൾ സ്പൂൺ വീതം ചേർത്ത് അതിലേക്ക് 2 ടേബിൾ സ്പൂൺ മുളക് പൊടി ചേർത്ത് അതിലേക്ക് 1tbsp വിനാഗിരിയും, പകുതി നാരങ്ങയുടെ നീരും, ഉപ്പും, അൽപം വെള്ളം ചേർത്ത് ഒരു തിക്ക് പേസ്റ്റ് ആക്കി മീനിലേക്ക് നന്നയി തേച് പിടിപ്പിച്ചു അര മണിക്കൂർ മാറ്റി വെക്കാം .

    അര മണിക്കൂർ നു ശേഷം ചൂടായ പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് മീഡിയം ഫ്‌ളൈമിൽ വെച്ച് പൊരിച്ചെടുക്കാം.
    മീൻ ഒന്ന് ഫ്രൈ ആയി വരുമ്പോഴേക്കും അതിന്റെ സൈഡിലേക്ക് അൽപം വലുതായി കട്ട് ചെയ്തെടുത്ത സവാള , വഴുതനങ്ങ തക്കാളി കൂടി വെച്ച് വേവിച്ചെടുക്കാം . നല്ല സ്വാദാണ് ഈ വെജിറ്റബ്ൾസ് കഴിക്കാൻ .
    തയ്യാറാക്കി നോക്കുക .

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മീൻ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Pretty Plate ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • വീട്ടിലുള്ള ചേരുവകൾ കൊണ്ട് കേക്കിന് വേണ്ട ചോക്ലേറ്റ് ganache തയ്യാറാക്കാം

    വീട്ടിലുള്ള ചേരുവകൾ കൊണ്ട് കേക്കിന് വേണ്ട ചോക്ലേറ്റ് ganache തയ്യാറാക്കാം

    വീട്ടിലുള്ള ചേരുവകൾ കൊണ്ട് കേക്കിന് വേണ്ട ചോക്ലേറ്റ് ganache തയ്യാറാക്കാം.

    ഒരു ബൗളിൽ 1/2 കപ്പ്‌ വൈറ്റ് ചോക്ലേറ്റ് കോമ്പൗണ്ട് എടുക്കുക അതിലേക്കു 3 tbsp unsalted ബട്ടറും 2 tbsp

    പാലും ചേർത്ത് ഡബിൾ ബോയിൽ method ഉപയോഗിച്ച് melt ചെയ്തെടുക്കുക

    ഒരുപാത്രത്തിൽ വെള്ളം തിളപ്പിച്ച്‌ അതിനു മുകളിൽ

    ബൗൾ വച്ചു ചോക്ലേറ്റ് melt ചെയ്തെടുക്കാം 3 മിനിറ്റ് കൊണ്ട് നന്നായി melt ആയിക്കിട്ടും ഇത്രയേ ഉള്ളു

    അടിപൊളി വൈറ്റ് ചോക്ലേറ്റ് ganache റെഡി ഇത് നമുക്ക് കേക്കിന് മുകളിൽ ഒഴിച്ചു കഴിക്കാൻ നല്ല ടേസ്റ്റ് ആണ്

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചോക്കലേറ്റ് ഗണാഷ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Easy & Tasty ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഇതുവരെ ആരും ട്രൈ ചെയ്യാത്ത ഒരു അടിപൊളി പൊട്ടറ്റോ ഫ്രൈ

    ഇതുവരെ ആരും ട്രൈ ചെയ്യാത്ത ഒരു അടിപൊളി പൊട്ടറ്റോ ഫ്രൈ

    ഇതുവരെ ആരും ട്രൈ ചെയ്യാത്ത ഒരു അടിപൊളി പൊട്ടറ്റോ ഫ്രൈ
    ഇന്ന് നമുക്ക് ഉരുളക്കിഴങ്ങു കൊണ്ട് അടിപൊളി സ്നാക്സ് ഉണ്ടാക്കിയാലോ ….. കുട്ടികൾക്ക് വളരെ ഏറെ ഇഷ്ടപ്പെടുന്ന ഒരു സ്നാക്സ് ആണിത് ….

    ആവശ്യമായ സാധനങ്ങൾ

    ഉരുളക്കിഴങ്ങ് ആറെണ്ണം മീഡിയം സൈസ് കോൺഫ്ളോർ മൂന്ന് ടേബിൾസ്പൂൺ

    മൈദ പൊടി ഒരു ടേബിൾ സ്പൂൺ

    ഒരു മുട്ട

    ഉപ്പ് ഒന്നര ടീസ്പൂൺ കുരുമുളകുപൊടി ഒന്നര ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ

    സോയ സോസ് ഒരു ടേബിൾസ്പൂൺ വറുക്കാനാവശ്യമായ ഓയിൽ

    ഉണ്ടാക്കേണ്ട വിധം

    ഉരുളക്കിഴങ്ങ് ചെറിയക്യൂബ് ആയി കട്ട് ചെയ്തു 10 മിനിറ്റ് വെള്ളത്തിൽ കുതിർത്ത് വെക്കുക ….. അതിനുശേഷം ഒരു ടീസ്പൂൺ ഉപ്പ് ചേർത്ത് 80% വേവിച്ചെടുക്കുക…. വേവിച്ച ഉരുളക്കിഴങ്ങ് വെള്ളം മാറ്റിയതിനു ശേഷം കുരുമുളകു പൊടി, മുളകുപൊടി,കോൺഫ്ലോർ മൈദ പൊടി ഉപ്പ് മുട്ട സോയ സോസ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക എന്നിട്ട് ചൂടുള്ള എണ്ണയിലിട്ട് വറുത്തു കോരാം ….ടൊമാറ്റോ സോസ് ഉപയോഗിച്ച് ഇത് കഴിക്കാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പൊട്ടറ്റോ ഫ്രൈ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Edakkad kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.