നല്ല നാടൻ ഓല പക്കാവട ഇനി കടയിൽ നിന്നും വാങ്ങേണ്ട. വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാം.
1.അരിപൊടി – 1 കപ്പ് (250 മില്ലി കൊള്ളുന്ന കപ്പ് )
2. കടല പൊടി – 1കപ്പ് (125 മില്ലി കൊള്ളുന്ന കപ്പ് ). അരിപൊടി യുടെ നേർ പകുതി
3.കായം പൊടി – 1/4 ടീസ്പൂൺ
4.വെളുത്ത എള്ള് – 1 ടീസ്പൂൺ
5.കാശ്മീരി മുളക് പൊടി – 1ടേബിൾ സ്പൂൺ
6. ഉപ്പ് – ആവശ്യത്തിന്
7.വെണ്ണ – 1ടേബിൾ സ്പൂൺ
8.എണ്ണ – വറക്കാൻ ആവശ്യത്തിന്
1 മുതൽ 6 വരെ ഉള്ള ചേരുവകൾ ഒരു പാത്രത്തിൽ ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക അതിലേക്കു കുറച്ചു കുറച്ചു വെള്ളം ഒഴിച്ച് ചപ്പാത്തി മാവ് പരുവത്തിൽ കുഴച്ചെടുക്കുക. ഒരു വിധം കുഴച്ചു കഴിഞ്ഞാൽ വെണ്ണ ചേർത്ത് നന്നായി കുഴച്ചു വക്കുക. സേവ നാഴിയിൽ/നൂൽപുട്ടു ഉണ്ടാക്കുന്ന നാഴിയിൽ പക്കാവട മോൾഡ് ഇട്ട് കുറച്ചു എണ്ണ തടവി കൊടുക്കുക. അതിലേക്കു കുറച്ചു മാവ് നിറക്കുക. എണ്ണ ചൂടായി വന്നാൽ അതിലേക്കു പക്കാവട പിഴിഞ്ഞു കൊടുക്കുക. ബ്രൗൺ നിറം ആകുന്ന വറക്കുക. അതു കഴിഞ്ഞു എണ്ണയിൽ നിന്നും കോരി ഒരു ടിഷ്യൂ പേപ്പറിൽ ഇട്ടു വക്കുക.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഓല പക്കാവട ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Treasures by Rohini ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.