വറുത്തരച്ച മുട്ട കറി // മുട്ട തീയല്‍ // Varutharacha Mutta Curry//Kerala Egg Curry
റെസിപിക്കു വേണ്ടി
ഈ ലിങ്ക് നോക്കണേ👇
INGREDIENTS
Boiled eggs – 4
Onion – 2
Tomato – 1 big
Green chilli- 2
Ginger – 1 small piece
Garlic- 2 to 3 cloves
Fennel seeds [ perum jeerakam] – 1/4 tsp
Mustard seeds – 1/4 tsp
Curry leaves
For the coconut paste
Greated coconut – 1/ 2 cup
Coriander powder – 1 1/2 tsp
Turmeric powder – 1/2 tsp
Red chilli powder – 1 tsp
Fennel seeds -1/4 tsp
Black pepper- 1/2 tsp
Sugar – 2 pinch
Coconut oil
Salt to taste
Water
ആദ്യം ഒരു പാനില്‍ അല്‍പ്പം ഓയില്‍ ഒഴിച്ച് അതിലേക്കു എടുത്തു വെച്ചിട്ടുള്ള തേങ്ങ ഇട്ടു വറുതെടുക്കണം.ഇത് അല്‍പ്പം ഒന്ന് മൂത്ത് വരുമ്പോള്‍ അതിലേക്കു പെരുംജീരകവും,കുരുമുളകും ചേര്‍ത്ത് മൂപ്പിചെടുക്കണം.ഇതിലേക്ക് മഞ്ഞള്‍ പൊടിയും,മല്ലി പൊടിയും ചേര്‍ത്ത് പച്ചമണം മാറുന്നത് വരെ മൂപ്പിചെടുക്കണം.തേങ്ങയും പൊടികളും നന്നായി റോസ്റ്റ് ആയതിനു ശേഷം,അടുപ്പില്‍ തീ ഏറ്റവും കുറച്ചു വെച്ച് അതിലേക്കു മുളകുപൊടിയും ചേര്‍ത്ത് മൂപ്പിച്ചു അടുപ്പില്‍ നിന്നും മാറ്റി, ചൂട് പോയതിനു ശേഷം അല്‍പ്പം വെള്ളവും ചേര്‍ത്ത് നല്ല പേസ്റ്റ് പോലെ അരച്ചെടുക്കണം.ഇനി മറ്റൊരു പാന്‍ അടുപ്പില്‍ വെച്ച് അല്‍പ്പം ഓയില്‍ ഒഴിച്ച് കടുക് പൊട്ടിചെടുക്കണം.
അതിലേക്കു സവാളയും,ഇന്ജിവെളുത്തുള്ളിയും,പച്ചമുളക്,കറിവേപ്പില എന്നിവ വഴട്ടിയെടുക്കണം.അതിലേക്കു പെരും ജീരകവും ചേര്‍ത്ത് കൊടുക്കണം.അതിനു ശേഷം ഇതിലേക്ക് തേങ്ങയുടെ അരപ്പും,ആവശ്യത്തിനു ഉപ്പും കുറച്ചു വെള്ളവും ചേര്‍ത്ത് നന്നായി അല്‍പ്പനേരം തിളപ്പിക്കണം.ഇതിലേക്ക് അല്‍പ്പം sugar കൂടെ ചേര്‍ത്ത് കൊടുക്കണം.ഇനി ഇതിലേക്ക് പുഴുങ്ങി വെച്ചിട്ടുള്ള മുട്ട ചേര്‍ത്ത് അല്‍പ്പനേരം കൂടെ തിളപ്പിച്ചതിനു ശേഷം അടുപ്പില്‍ നിന്നും മാറ്റാവുന്നതാണ്.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മുട്ട കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Annoos Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.