തട്ടുകട സ്റ്റൈൽ നാടൻ പരിപ്പുവട
തട്ടു കടയിൽ കിട്ടുന്ന നല്ല ചൂട് പരിപ്പുവട ഉണ്ടാക്കിയാലോ. അടിപൊളി ടേസ്റ്റ് ആണ് പരിപ്പുവടയും കട്ടൻ ചായയും. വളരെ രുചിയോടെ നമുക്ക് പരിപ്പുവട വീട്ടിൽ ഉണ്ടാക്കാം. കൃത്യമായി ഉണ്ടാക്കി എടുക്കാൻ വേണ്ടി കുറച്ച് കാരൃങൾ ശ്രദ്ധിച്ച പെർഫെക്റ്റ് പരിപ്പുവട ഉണ്ടാക്കാം. ആദ്യമായി ഉണ്ടക്കുനവർക്ക് വേണ്ട ടിപ്സ് കൂടി ഞാൻ വിഡിയോയിൽ പറയുന്നുണ്ട്. പരിപ്പുവട തയ്യാറാക്കുന്നത് എങ്ങനെ ആണ് എന്ന് നോക്കാം.
പരിപ്പുവട ഉണ്ടാക്കാൻ വേണ്ടി കടലപ്പരിപ്പ് ആണ് വേണ്ടത്. ഒരു 5 മണിക്കൂർ എങ്കിലും വെള്ളത്തിൽ കുതിർത്ത് വെക്കണം. 5 മണിക്കൂറിന് ശേഷം വെള്ളം നന്നായി കളഞ്ഞതിന് ശേഷം ഒരു മിക്സി ജാറിൽ ഇട്ടു കൊടുക്കാം. ഒട്ടും വെള്ളം ഉണ്ടാവാൻ പാടില്ല. കുറച്ച് കടല പരിപ്പ് എടുത്ത് മാറ്റണം.
മിക്സി ജാറിലേക്ക് വെളുത്തുള്ളി ,ഇഞ്ചി , പേരും ജീരകം, മുളക് പൊടി മഞ്ഞൾ പൊടി എന്നിവ ചേർത്ത് കൊടുക്കുക. വെളുത്തുള്ളി ചേർക്കുന്നത് കടലപ്പരിപ്പ് എല്ലാവർക്കും വയറിന് പിടിക്കണം എന്നില്ല. അതുകൊണ്ട് ആണ് വെളുത്തുള്ളി കൂടി ചേർത്ത് അരച്ചത്. നനായി അരച്ച് എടുത്തിട്ടുണ്ട്. ഇത് ഒരു പാത്രത്തിലേക്ക് മാറ്റം. നേരത്തെ മാറ്റി വെച്ച കടലപ്പരിപ്പ് കൂടി ചേർത്ത് കൊടുക്കാം. കറവേപ്പിലയും ,സവോള , പച്ച മുളക്, ഉപ്പ് ,കായം എന്നിവ ചേർത്ത് കുഴച്ച് എടുക്കണം. ഇനി ഇത് ഉരുള ആക്കി എടുത്ത് പരിപ്പുവട പരത്തി എടുക്കാം. എണ്ണ നന്നായി ചൂടായി വരണം. അതിലേക്ക് ഓരോ പരിപ്പുവട ആയി ഇട്ടു കൊടുത്ത് ഫ്രൈ ചെയ്തടുക്കുക. പരിപ്പുവട ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. ഞാൻ പറഞ്ഞ പോലെ ഉണ്ടാക്കി നോക്കൂ. തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടും.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പരിപ്പുവട ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി The Malabari Foodgasm ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.